ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്.

KAKKADAMPOYIL   BUS TIMINGS കക്കാടംപൊയിൽ  മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി,   നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്. ⭕കക്കാടംപൊയിലിലേക്കുള്ള ബസുകളുടെ സമയവിവരം 🔶കോഴിക്കോട് നിന്നും (കുന്നമംഗലം  NIT മുക്കം തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ വഴി)  ◼️07:10AM,      ◼️03:55PM,   ◼️05:10PM 🔶തിരുവമ്പാടി യിൽ നിന്നും  ◼️07:05AM,   ◼️08:40AM,  ◼️09:05AM,  ◼️09:45AM,  ◼️11:45AM  ◼️12:30PM  ◼️02:00PM  ◼️03:00PM  ◼️04:00PM  ◼️05:45PM  ◼️07:00PM 🔶നിലമ്പൂരിൽ നിന്നും   ◼️06:30AM   ◼️11:30AM   ◼️04:30PM ⭕കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയം  🔶കോഴിക്കോട്ടേക്ക്    ◼️06:40AM    ◼️08:20AM    ◼️10:10AM    ◼️02:10PM 🔶തിരുവമ്പാടിയിലേക്ക്   ◼️08:00AM   ◼️10:50AM   ◼️03:00PM   ◼️04:00PM   ◼️05:00PM...

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ്  ഡിജിപിന്നിനുള്ള ഗുണങ്ങൾ?   വരൂ , നോക്കാം.  കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ്  പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും .  അഡ്രസ്സ് ഒട്ടും വേണ്ട. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?   സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി ...

മലപ്പുറം ജില്ലയിലെ ഏക ഡാം പെരിന്തൽമണ്ണ താലൂക്കിലെ വെട്ടത്തൂർ പഞ്ചായത്തിലുള്ള പൂങ്കാവനം. ഡാമിന്റെ നിർമ്മാണം നടന്നത് 1968 കാലഘട്ടത്തിലാണ്.

മലപ്പുറം ജില്ലയിലെ ഏക ഡാം പെരിന്തൽമണ്ണ താലൂക്കിലെ വെട്ടത്തൂർ പഞ്ചായത്തിലുള്ള പൂങ്കാവനം. ഡാമിന്റെ നിർമ്മാണം നടന്നത് 1968 കാലഘട്ടത്തിലാണ്. ഡാമിലേക്ക് വെള്ളം ഒഴുകിവരുന്നത് മലയുടെ ചുവട്ടിലെ പൂക്കൈത എന്ന സ്ഥലത്തു നിന്നാണ്. അതിനു തൊട്ടു താഴെ ഉള്ള സ്ഥലമാണ് പൂങ്കാവ്. അതിന് താഴെ ആദ്യം ഡാം നിർമ്മാണത്തിന് ഉദ്ദേശിച്ചിരുന്ന പ്രദേശമാണ്. ഈ പ്രദേശം അറിയപ്പെടുന്നത് കുടുക്ക് എന്നാണ്. കുടുക്കിന് താഴെ പഴന്തറ എന്ന ഏരിയയാണ്. ഇവിടെ ധാരാളം അത്തിമരങ്ങൾ ഉണ്ടായിരുന്നുവത്രെ.  വെള്ളം നന്നായിട്ട് ഉറവ എടുത്തിരുന്ന സ്ഥലമാണ് പഴന്തറ.  നിലവിൽ ഡാം പണിത സ്ഥലം പാത്തിക്കൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആ പേര് വരാൻ കാരണം അവിടെ ചെങ്കുത്തായ ധാരാളം പാറകളുള്ളത് കൊണ്ടാണ്. ആ പാറയുടെ മുകളിലൂടെയാണ് വെള്ളം ഒരു വെള്ളച്ചാട്ടം കണക്ക് താഴോട്ട് പതിച്ചിരുന്നത്.  പൂങ്കാവനം എന്നാണ് ഡാമിന് പേരിട്ടത്. ആ പേര് വരാനുള്ള കാരണം ഡാമിന്റെ മുകളിലെ പൂങ്കാവ് എന്ന പ്രദേശവും വനവും കൂടിച്ചേർന്നാണ്.   വെള്ളം കെട്ടി നിർത്തി വേനൽക്കാലത്ത് താഴ്വരയിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുക, മറ്റു ജലസേചന സൗകര്യങ്ങൾക്ക് വേണ്ടി വെ...

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ wayanad tourist place

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള  പദ്ധതി ചുവടെ നൽകുന്നു. ഓരോ സ്ഥലത്തിനും സമീപത്തുള്ള പ്രധാന നഗരത്തിൽ നിന്ന് ദൂരം ഉൾപ്പെടുത്തിയിരിക്കുന്നു. ഈ യാത്രാ പദ്ധതി പ്രകാരം, ഓരോ സ്ഥലവും സന്ദർശിച്ച് അടുത്തിടെയുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനാകും. 1. എൻ ഊർ ഗോത്ര പൈതൃക ഗ്രാമം സ്ഥലം: ലക്കിടി, വയനാട് കൽപ്പറ്റയിൽ നിന്ന് ദൂരം: ഏകദേശം 15 കിലോമീറ്റർ വിവരണം: ഗോത്ര പൈതൃകവും സംസ്കാരവും അനുഭവിക്കാനാകുന്ന ഗ്രാമം. 2. പൂക്കോട് തടാകം സ്ഥലം: വൈത്തിരി, വയനാട് എൻ ഊരിൽ നിന്ന് ദൂരം: ഏകദേശം 2 കിലോമീറ്റർ വിവരണം: 13 ഏക്കറിലായി പരന്നു കിടക്കുന്ന ശുദ്ധജല തടാകം, ബോട്ട് യാത്രക്കും അനുയോജ്യം. 3. ചെമ്പ്ര കൊടുമുടി സ്ഥലം: മേപ്പാടി, വയനാട് പൂക്കോട് തടാകത്തിൽ നിന്ന് ദൂരം: ഏകദേശം 23 കിലോമീറ്റർ വിവരണം: 2100 മീറ്റർ ഉയരമുള്ള മല, ട്രെക്കിങ്ങിന് അനുയോജ്യം. 4. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥലം: ചൂരൽമല, വയനാട് ചെമ്പ്ര കൊടുമുടിയിൽ നിന്ന് ദൂരം: ഏകദേശം 13 കിലോമീറ്റർ വിവരണം: മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടം  5. കാന്തൻപാറ വെള്ളച്ചാട്ടം സ്ഥലം: മേപ്പാടി, വയനാട് സൂചിപ്പാറയിൽ നിന്ന് ദൂര...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്നു; പരപ്പനങ്ങാടി സ്വദേശിക്ക് വധശിക്ഷ

മലപ്പുറം:  ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ... മലപ്പുറം പരപ്പനങ്ങാടി സ്വദേശി നജ്മുദ്ദീൻ എന്ന ബാബുവിനാണ് വധശിക്ഷ... മലപ്പുറം മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി... ഭാര്യയോടുള്ള സംശയത്തിൻ്റെ പേരിൽ 2017 ജൂലൈ 23നായിരുന്നു കൊലപാതകം... ഭാര്യയെ പരപ്പനങ്ങാടിയിലെ സ്വന്തം അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു...

ഇന്ന് മൂന്നിയൂരിൽ കോഴിക്കളിയാട്ടം........

മലപ്പുറം ജില്ലയിലെ തലപ്പാറക്കും ചെമ്മാടിനും ഇടയിൽ കളിയാട്ടമുക്ക് പ്രദേശത്ത് വർഷം തോറും നടത്തിവരുന്ന ഉത്സവമാണ് കളിയാട്ടക്കാവ് ഉത്സവം  ഇടവ മാസത്തിലെ വെള്ളിയാഴ്ചയാണ് ഉൽസവം നടക്കാറുള്ളത്. കോഴിക്കളിയാട്ടത്തിന്റെ മുന്നോടിയായി കുതിരക്കല്യാണം നടക്കും. ദേശക്കാരും ബന്ധുക്കളും ഒത്തുചേർന്ന് കൊട്ടിപ്പാടലാണ് ഇതിന്റെ ചടങ്ങ്. ദേവിയുടെ കഥ പാട്ട് രൂപത്തിൽ പാടുന്നതാണ് കൊട്ടിപ്പാട്ട് . കളിയാട്ടത്തിന് മുമ്പുള്ള വെള്ളിയാഴ്ച്ച തുടങ്ങി കളിയാട്ടത്തിന്റെ അന്ന് കാവിലേക്ക് എത്തും വരെ കൊട്ടിപ്പാട്ടാണ്. പൊയ്കുതിരകൾ കാവിലേക്ക് പ്രവേശിക്കും. കാവിലമ്മയുടെ അപദാനങ്ങൾപാടി നൃത്തംവച്ച് വഴി നിറഞ്ഞൊഴുകിയ പൊയ്ക്കുതിര സംഘങ്ങൾ കോഴിക്കളിയാട്ടത്തിന്റെ വിസ്മയക്കാഴ്ചകളാണ്.  കളിയാട്ടത്തോടനുബന്ധിച്ച് കാർഷിക ചന്തയും സജീവമാണ്. തലപ്പാറ മുതൽ കളിയാട്ടമുക്ക് വരേ വഴിയോരങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും പാടത്തുമാണ് ചന്തകൾ നടക്കുക. ഉപ്പ് തൊട്ട് കർപ്പൂരം വരേയുള്ള സാധനങ്ങൾ ഇവിടെ ലഭ്യമാണെന്നാണു പഴമക്കാരുടെ ശൈലി. കാലവർഷം തുടങ്ങുന്ന സമയമായതിനാൽ വിവിധ തരം വിത്തുകൾ പണിയായുധങ്ങൾ തുടങ്ങിയവയും ചന്തയിൽ ലഭ്യമാണ്.

ശക്തമായ കാറ്റിൽ മരം കടപുഴകി വീണു

പെരിന്തൽമണ്ണ : ശക്തമായ മഴയിൽ കുന്നപ്പള്ളിയിൽ താമസിക്കുന്ന മിൻപിടി അബ്ദുൽ അസീസ് എന്നവരുടെ വീടിൻ്റെ മുകളിലേക്ക്  കടപുഴകി വീണ ഭീമൻ പുളിമരം മുറിച്ചു നീക്കി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. റോഡ് സൈഡിൽ നിന്നാണ് മരം കടപുഴകി വീണത് വീട്ടുകാർ ഹോസ്പിറ്റലിൽ ആയതിനാൽ വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല വീടിന് നേരിയ പരിക്കുകൾ സംഭവിച്ചു . മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ,സുമേഷ് വലമ്പൂർ, ഫാറൂഖ് പൂപ്പലം, ജിൻഷാദ് പൂപ്പലം,സുബീഷ് പരിയാപുരം,ശ്യാം പാതായ്ക്കര,യധു പാതായ്ക്കര,അഭിൻ വിജയ്, എന്നിവർ സ്ഥലത്തെത്തിയാണ് ഏറെ നേരത്തെ പരിശ്രമത്തിനെടുവിൽ മരം  മുറിച്ചു നീക്കിയത്.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

മിന്നലേറ്റ് യുവാവ് യുവാവ് മരണപ്പെട്ടു

മിന്നലേറ്റ് യുവാവ് യുവാവ് മരണപ്പെട്ടു മലപ്പുറം   പരപ്പനങ്ങാടി പാലത്തിങ്ങലിൽ ന്യൂ കെട്ടിൽ മിന്നലേറ്റ് യുവാവ് മരണപ്പെട്ടു.  മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ, ആസിഫ് (24) എന്ന യുവവാണ് മരണപ്പെട്ടത് എന്നറിയുന്നു.  മറ്റു വിവരങ്ങൾ ലഭ്യമായി വരുന്നുള്ളു. 

വലിയോറ സ്വദേശി UAEയിലെ ഫുജൈറയിൽ വെച്ച് മരണപെട്ടു

വലിയോറ പുത്തനങ്ങാടി സ്വദേശിയും ഇപ്പോൾ അടക്കാപ്പുര വെള്ളാരം ഭാഗത്ത്‌ താമസിക്കുന്ന BK അബ്ദുൽ കരീം എന്നവരുടെ മകൻ BK റാഷിദ്‌ എന്നവർ ഇന്നലെ വൈകുന്നേരം UAEയിലെ ഫുജൈറ ഖോർഫുഖാൻ ദിബ്ബയിൽ വെച്ച് മരണപെട്ട വിവരം ലഭിച്ചിരിക്കുന്നു.

സ്കൂൾ ബസ്മു തട്ടി മരണപെട്ട ഹമ്മദ് റിസ് വാൻ്റെ വസതി പി.കെ.കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു

വേങ്ങര :കഴിഞ്ഞ ദിവസം ബസ്അ പകടത്തിൽ മരണപ്പെട്ട വലിയോറ പാണ്ടികശാലയിലെ മോയൻമുഹമ്മദ് റിസ് വാൻ്റെ വസതി പ്രതിപക്ഷ ഉപനേതാവും വേങ്ങര എം.എൽ.എയുമായ പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് സന്ദർശിച്ചു. കുടുംബത്തെ ആശ്വസിപ്പിച്ചു. പിതാവ് ഇസ്മായിൽ, സഹോദരൻ ഇബ്രാഹിം എന്നിവർ സന്നിഹിതരായിരുന്നു. വാർഡ് മെമ്പർമാരായ തൂമ്പിൽ സക്കീനകരീം, എം.പി അഹമ്മദ്, മഹ്ബൂബ ടീച്ചർ, മുൻ വാർഡ് മെമ്പർ യൂസുഫലി വലിയോറ ,ഹാരിസ് മാളിയേക്കൽ,തൂമ്പിൽ പൂച്ചി, എ.കെ. അലവി, ഇ.ഹംസ , ലവഹംസ, കെ.മുസ്തഫ, എന്നിവർ അനുഗമിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

വേങ്ങര വലിയോറ മുതലമാട് വെച്ച് സ്കൂൾ വാനിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു ❗

 വേങ്ങര  വലിയോറ മുതലമാട് സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം._ ഓട്ടോയിൽ നിന്നും ഇറങ്ങി വലിയോറ മുതലമാട് ഉമ്മീസ് ന്യൂ ബോൺ കെയറിന് മുമ്പിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന സ്കൂൾ വാൻ ഇടിച്ച് വിദ്യാർത്ഥിയെ തെറിപ്പിക്കുകയായിരുന്നു. വലിയോറ: അടക്കാപ്പുര ഇരുകുളം കളത്തുംപടി സ്വദേശിയും ഇപ്പോൾ പാണ്ടികശാല വെസ്റ്റ് റോഡിൽ മാട്ടുമ്മലിൽ താമസക്കാരനുമായ മോയൻ ഇസ്മായീൽ (പരേതനായ മോയൻ കുഞ്ഞാലിയാക്കയുടെ മൂത്ത മകൻ) എന്നവരുടെ മകൻ മുഹമ്മദ്‌ റിസ്‌വാൻ (12) വയസ്സ് ആണ് മരണപ്പെട്ടത്.   വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിലെ 6D ക്ലാസ്  വിദ്യാർത്ഥിയാണ് മരണപ്പെട്ട റിസ്‌വാൻ.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മലപ്പുറം തിരുനാവായപ്രദേശവാസികളെആശങ്കയിലാക്കി പതമഴ..

മലപ്പുറം തിരുനാവായ പ്രദേശവാസികളെ ആശങ്കയിലാക്കി പതമഴ.. ഇതിന് മുമ്പ് പ്രദേശത്ത് ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ലെന്ന് നാട്ടുകാർ.. മലപ്പുറം: പൊള്ളുന്ന ചൂടിനിടെ മലപ്പുറം തിരുനാവായ പ്രദേശവാസികളെ ആശങ്കയിലാക്കി പതമഴ. ഇന്നലെ പെയ്ത വേനല്‍ മഴയിലാണ് ഈ അത്ഭുതക്കാഴ്ച. ശനിയാഴ്ച വൈകുന്നേരം മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ താനൂര്‍ കൈത്തക്കര, കുത്തുകല്ല് മേഖലകളില്‍ പെയ്ത വേനല്‍മഴയ്‌ക്കൊപ്പം അസാധാരണമായി വെളുത്ത പത പ്രത്യക്ഷപ്പെട്ടു. ടെറസുകളില്‍ നിന്ന് താഴേക്ക് ഒഴുകിയ മഴവെള്ളത്തില്‍ പഞ്ഞി വിതറിയതുപോലെ പത അടിഞ്ഞുകൂടിയതായാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് മുമ്പ് പ്രദേശത്ത് ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ലെന്നും മഴ മാറി വെള്ളം വലിഞ്ഞതോടെ പത അപ്രത്യക്ഷമായെങ്കിലും ഇതിന്റെ ശാസ്ത്രീയ കാരണം എന്താണെന്നറിയാത്തതിലാണ് ജനങ്ങളുടെ ആശങ്കയെന്നും നാട്ടുകാര്‍ പറഞ്ഞു. അന്തരീക്ഷത്തിലെ പൊടിപടലങ്ങളോ അടിഞ്ഞുകൂടിയ ചില രാസവസ്തുക്കളോ മഴവെള്ളവുമായി കലരുമ്പോള്‍ ഇത്തരത്തിലുള്ള പത രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രത്യേക കാലാവസ്ഥാ സാഹചര്യങ്ങളില്‍ മരങ്ങളുടെ ഇലകളില...

വേങ്ങര ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു

വേങ്ങര ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്തിലെ വികസന ആവശ്യങ്ങളും ജനക്ഷേമ പദ്ധതികളും സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച സെമിനാറിൽ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും വാർഡ് അംഗങ്ങളും പങ്കെടുത്തു. സെമിനാറിൽ അടിസ്ഥാന സൗകര്യ വികസനം, റോഡ്-ഡ്രെയിനേജ്, കുടിവെള്ള പദ്ധതി, ആരോഗ്യ-വിദ്യാഭ്യാസ മേഖല, വയോജന-ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമം, തൊഴിൽ സാധ്യതകൾ എന്നിവ സംബന്ധിച്ച വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. സെമിനാർ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്ലു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.ടി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...