ഒടുവിൽ ആ ഞെട്ടിച്ച ഡ്രൈവറെ പൊലീസ് കണ്ടെത്തി. ലോറിയുടെ സ്റ്റിയറിംഗ് തോർത്ത് കൊണ്ട് കെട്ടി ഡ്രൈവിംഗ് സീറ്റിന് പുറകിൽ പോയി ഇരിക്കുന്ന ഡ്രൈവർ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ വൈറലായിരുന്നു. ആക്സിലേറ്ററിൽ വെള്ളക്കുപ്പി വെച്ചിട്ടാണ് ഡ്രൈവർ എഴുന്നേറ്റ് പോകുന്നത്. വീഡിയോ കണ്ടവരിൽ ഏറെയും അപകടകരമായി വാഹനം ഓടിക്കുന്നതിനെതിരെ വിമർശിച്ചു. ഇതിനിടെ, കേരള പൊലീസ് വൈറലായ ഈ ലോറി യാത്രയ്ക്ക് പിന്നിലെ കാരണം കണ്ടെത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു ചരക്ക് ലോറികൾ ട്രെയിൻ മാർഗം കൊണ്ട് പോകുന്ന റോ - റോ സർവീസിൽ സഞ്ചരിക്കുന്ന ലോറിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് പൊലീസ് കണ്ടെത്തി. ഇപ്പോൾ ആ ഡ്രൈവറുടെ പ്രതികരണവും പൊലീസ് പുറത്ത് വിട്ടിരിക്കുകയാണ്. വീഡിയോ കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. `വൈറൽ എല്ലാം റിയൽ അല്ല! ആ ഡ്രൈവർ പറയുന്നു "സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയൂല്ല..ആരും അനുകരിക്കരുതേ" യെന്ന കുറിപ്പോടെയാണ് വീഡിയോ പൊലീസ് പങ്കിട്ടത്. ട്രെയിനിൽ ഇങ്ങനെ പോകുന്ന സമയത്ത് വെറുതെ ഒരു രസത്തിനാണ് വീഡിയോ എടുത്തതെന്നാണ് ഡ്രൈവർ ...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമായ...