ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വലിയോറ പുത്തനങ്ങാടി പള്ളിഇടവഴിയിൽനിന്നും പെരുമ്പാമ്പിനെ പിടികൂടി VIDEO

വലിയോറ പുത്തനങ്ങാടി പള്ളിഇടവഴിയിൽനിന്നും പെരുമ്പാമ്പിനെ പിടികൂടി  ഇന്നലെ അർത്ഥരാത്രിയോടെ പാമ്പ്പിടുത്തകാരൻ ചെറൂർ മുസ്തഫയാണ് പാമ്പിനെ പിടികൂടിയത്.

വേങ്ങരയിൽ ഓട്ടോ സർവ്വീസ് നിർത്തി അനുശോചിക്കുന്നു.

 ഓട്ടോ സർവ്വീസ് നിർത്തി അനുശോചിക്കുന്നു. വേങ്ങര: കാലിക്കറ്റ് ബേക്കറിക്ക് സമീപമുളള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവരായിരുന്ന  അഷറഫിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കൊണ്ട് വേങ്ങരയിൽ ഓട്ടോ സർവ്വീസ് നിർത്തലാക്കുന്നു. അദ്ദേഹത്തിന്റെ ജനാസ നിസ്കാരം 3:00 മണിക്ക് നടത്തപ്പെടുന്ന സാഹചര്യത്തിൽ അനുശോചനം പ്രകടിപ്പിച്ചു കൊണ്ട് ഇന്ന് ഉച്ചക്ക് 2:30 മുതൽ 3:30 വരെ വേങ്ങര ടൗണിലെ മുഴുവൻ ഓട്ടോ തൊഴിലാളികളും ഓട്ടോ നിർത്തിയിടണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു 

വേങ്ങര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഉപകരണ നിർണയ ക്യാമ്പ് ഇന്ന്

വേങ്ങര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഉപകരണ നിർണയ ക്യാമ്പ്  28.11.2022 തിങ്കളാഴ്ച ഉച്ചക്ക് 2 മണി മുതൽ പഞ്ചായത്ത് ഒഫീസിൽ വെച്ച് നടത്തുന്നു - ഉപകരണങ്ങൾ ആവശ്യമുള്ളവർ നേരിൽ വരിക. അധാർ . റേഷൻ കാർഡ്, ടെസ്പിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ കൂടെ കരുതുക -

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

രാത്രി കവര്‍ച്ച ലക്ഷ്യമിട്ട് ശുചിമുറിയില്‍ പതുങ്ങിയിരുന്ന കള്ളന്‍ നാട്ടുകാരുടെ പിടിയിലായി

രാത്രി കവര്‍ച്ച ലക്ഷ്യമിട്ട് ശുചിമുറിയില്‍ പതുങ്ങിയിരുന്ന കള്ളന്‍ നാട്ടുകാരുടെ പിടിയിലായി. താനാളൂര്‍: ചെറുമൂച്ചിക്കലില്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വീടിൻറെ മുകളിൽ ഒളിച്ച കള്ളനെ നാട്ടുകാരാണ് ഓടിച്ചിട്ടു പിടിച്ചത്. പാറയിൽ ഷാജിയുടെ വീട്ടിലെ ശുചിമുറിയിലാണ് അന്യസംസ്ഥാനക്കാരനായ കള്ളൻ ഒളിച്ചിരുന്നത് ഷാജിയുടെ ഭാര്യ അസ്മ വീടിനു പുറത്തുള്ള ശുചിമുറിയിൽ എത്തിയപ്പോഴാണ് മോഷ്ടാവിനെ കണ്ടത്. അസ്മാ അലറി വിളിച്ചതോടെ നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കള്ളൻ ഇറങ്ങിയോടി സമീപത്തെ വീടിൻറെ മുകളിൽ ഒളിച്ചു പിന്നീട് നാട്ടുകാർ നടത്തിയ തിരിച്ചിലാണ് കള്ളനെ കണ്ടെത്തിയത്. താനൂർ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു..

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2022 ലെ വോളിബോൾ മത്സരത്തിൽ വേങ്ങര പഞ്ചായത്ത് വിജയികളായി

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2022 ലെ വോളിബോൾ മത്സരത്തിൽ  വേങ്ങര പഞ്ചായത്ത് വിജയികളായി. ഇന്ന് രാവിലെ 9 മണിമുതൽ വലിയോറ അടക്കാപുര AMUP സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വേങ്ങര ബ്ലോക്കിലെ 7 പഞ്ചായത്തുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ  തുടർച്ചയായ സെറ്റുകൾക്ക് പറപ്പൂർ പഞ്ചായത്തിനെ പരാജയപ്പെടുത്തി വേങ്ങര പഞ്ചായത്ത് വിജയികളായി വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ അബൂബക്കർ മാഷിന്റെ ആദ്യക്ഷതയിൽ നടന്ന  മത്സരത്തിന്റെ ഉത്ഘാടനം ബ്ലോക്ക്‌ പ്രസിഡന്റ് ബെൻസിറ ടീച്ചർ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക്‌ മെമ്പർമാരായ സഫീർ ബാബു, പറങ്ങോടത്ത്‌ അസീസ്, ഡിവിഷൻ മെമ്പർ, ചെള്ളി ബാവ, അഖിലേഷ്,അലവി ബാപ്പു  എന്നിവർ സംസാരിച്ചു വിജയികൾക്കുള്ള ട്രോഫി വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ബെൻസീറ ടീച്ചർ നാക്കുന്നു  രണ്ടാം സ്ഥാനക്കാരായ പറപ്പൂർന്ന് വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ മാഷ് നൽകുന്നു 

കോട്ടക്കലിൽ മരുന്ന്മൊത്ത വിതരണകേന്ദ്രത്തിൽ തീപിടുത്തം

കോട്ടക്കലിൽ മരുന്ന് മൊത്ത വിതരണകേന്ദ്രത്തിൽ തീപിടുത്തം  കോട്ടക്കൽ: ടൗണിലെ ഇംഗ്ലീഷ് മരുന്ന് മൊത്തവിതരണ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായി. കോട്ടക്കൽ സൗഭാഗ്യ കോളനിയിലെ പി. വി.രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള സുമി ഫാർമ എന്ന സ്ഥാപനത്തിലാണ് ഇന്നലെ രാത്രിയോടെ  തീപിടുത്തമുണ്ടായത്. കടയിലെ ജീവനക്കാർ കടയടച്ച് പോയതിന് ശേഷം പരിസരവാസികളാണ് കെട്ടിടത്തിൽ നിന്നും പുകയുയരുന്നത് കണ്ടത്. തുടർന്ന് കോട്ടക്കൽ പോലീസിലും മലപ്പുറം, തിരൂർ ഫയർ സ്റ്റേഷനുകളിലേക്കും വിവരമറിയിച്ചു. മലപ്പുറത്ത് നിന്നും സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും കോട്ടക്കൽ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പോലീസും നാട്ടുകാരും ചേർന്നാണ് തീ പൂർണ്ണമായും അണച്ചത്. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്ത കാരണമെന്ന് അനുമാനിക്കുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. ലെനിൻ, സേനാംഗങ്ങളായ  എം.ഫസലുള്ള, എ.എസ്. പ്രദീപ്‌, കെ. അഫ്സൽ, എൻ. ജംഷാദ്,പി.രാജേഷ്, സിവിൽ ഡിഫെൻസ് അംഗങ്ങളായ സായികുമാർ, സോബിൻ മൂർക്കത്ത്, തിരൂർ നിലയത്തിലെ അഗ്നിരക്ഷാ സേനാംഗങ്ങളും  ചേർന്നാണ് തീയണച്ചത്.

ഒരു വേറിട്ട വിവാഹം വരൻ സോമൻ നായർ വയസ്സ് 78 വധു ബീനാകുമാരി വയസ്സ് 61

  ഒരു വേറിട്ട വിവാഹത്തിന് സാക്ഷ്യം വഹിച്ചു. എയർഫോഴ്സ് വെറ്ററനും , എയർഫോഴ്സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്പ്റ്ററിന്റെ  എക്സിക്യൂട്ടീവ് മെമ്പറുമായ ശ്രീ സോമൻ നായരും ശ്രീമതി ബീന കുമാരിയും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. ഇതിനോടൊപ്പം ശ്രീ സോമൻ നായർ സാറിനു ലഭിച്ച ഒരു ആശംസാ സന്ദേശം കൂടി ചുവടെ ചേർക്കുന്നു. ജീവിതം ഒന്നേയുള്ളു....👍👍 മനുഷ്യ വികാരങ്ങളിൽ പ്രണയത്തിന്റെ സ്ഥാനം വളരെ ഉയരത്തിലാണ്. മനസ്സിൽ വീണ കനൽ അണയാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഒരു പ്രായം കഴിയുമ്പോൾ ഒതുങ്ങിക്കൂടാനാണ് നമ്മൾ ഓരോരുത്തർക്കും ഇഷ്ടം. എന്റെ കാലം കഴിയാറായി...ഓ.. ഇത്രയൊക്കെ മതി... ഇനിയെന്തിന്...? ആർക്ക് വേണ്ടി..? ഈ വക ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വിവാഹം. വരൻ :: സോമൻ നായർ.. വയസ്സ് 78 വധു :: ബീനാകുമാരി  വയസ്സ് 61 ഇതിനെ വയസ്സൻ കല്യാണം എന്ന് പറഞ്ഞു മാറ്റിനിർത്താൻ വരട്ടെ. വലിയ ഒരു മനസ്സിന്റെ ഉറച്ച തീരുമാനങ്ങളിൽ നിന്ന് ഉരുതിരിഞ്ഞു വന്ന ആശയം. മക്കളുടെയും, മരുമക്കളുടെയും പേരക്കുട്ടികളുടെയും എതിർപ്പിനെ മറികടന്നുകൊണ്ട് ഇങ്ങനെ ഒരു കാര്യത്തിൽ എത്തണമെങ്കിൽ അതിനൊരു ആർജവം വേണം അതാണ് ഇവിടെ ന...

മെസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, അര്‍ജന്റീനയുടേയും; മെക്‌സിക്കന്‍ പ്രതിരോധം കടന്ന് നീലപ്പടയുടെ തിരിച്ചുവരവ്

മെസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, അര്‍ജന്റീനയുടേയും; മെക്‌സിക്കന്‍ പ്രതിരോധം കടന്ന് നീലപ്പടയുടെ തിരിച്ചുവരവ് ദോഹ : ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ് നിലയില്‍ പോളണ്ടിന് പിന്നില്‍ രണ്ടാമതുമെത്തി. സൗദിയാണ് രണ്ടാം സ്ഥാനത്ത്.

ധ്രുവക്കരടികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന മത്സ്യത്തെ 15 സെക്കന്റിൽ കണ്ടെത്താനാകുമോ ?

ഇന്റർനെറ്റ്‌  ഉപയോക്താക്കൾ ഇന്ന് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഒരു വിനോദമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. കാഴ്ചക്കാരന്റെ വ്യക്തി സ്വഭാവങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉൾപ്പെടെ വെളിപ്പെടുത്തുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകളും, കാഴ്ചക്കാരന്റെ കണ്ണുകളെ വെല്ലുവിളിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകളും ഇന്ന് ഇന്റർനെറ്റ്‌ ലോകത്ത് സജീവമാണ്. ഇത്തരത്തിൽ നിങ്ങളുടെ കണ്ണുകളെ വെല്ലുവിളിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ആണ് ഇവിടെ കാണിച്ചിരിക്കുന്നത്. ധ്രുവക്കരടികളും ഹിമച്ചില്ലുകളുമാണ് ഈ ചിത്രത്തിൽ ഉള്ളത്. എന്നാൽ, അവയ്ക്കിടയിൽ ഒരു മത്സ്യം ഒളിഞ്ഞിരിക്കുന്നുണ്ട്. പലരും ഒറ്റ നോട്ടത്തിൽ ചിത്രത്തിൽ മത്സ്യം ഇല്ല എന്ന് തീർപ്പായി തന്നെ പറയുന്നുണ്ട്. എന്നാൽ, ചിലർക്ക് അതിവേഗം മത്സ്യത്തെ കണ്ടെത്താൻ സാധിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ചിത്രത്തിൽ ഒരു മത്സ്യം ഉണ്ട് എന്ന് ഉറപ്പിക്കാം. ഇനി ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ ഒരു വെല്ലുവിളി വെക്കാം. 15 സെക്കൻഡ് സമയത്തിനുള്ളിൽ നിങ്ങൾക്ക് ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷനിൽ ഒളിഞ്ഞിരിക്കുന്ന മത്സ്യത്തെ കണ്ടെത്താൻ സാധിക്കുമോ? ഒന്ന് ശ്രമിച്ചു നോക്കന്നേ. ചിത്രത്തിലേക്ക് ഒന്ന് ശ്രദ...

വലിയോറ കടലുണ്ടി പുഴയിൽ നീർനായയുടെ ആക്രമണം അഥിതിതൊഴിലാളി അത്ഭുതകരമായി രക്ഷപെട്ടു video

വേങ്ങര : വലിയോറ കടലുണ്ടി പുഴയിലെ വെളുത്തതകടവിൽ നീർനായയുടെ ആക്രമണം അന്യസംസ്ഥാന തൊഴിലാളി അത്ഭുതകരമായി രക്ഷപെട്ടു. വലിയോറ പടിക്കപറമ്പ് വെളുത്തതകടവിൽ ഇന്ന് വൈകുന്നേരം 4 മണിയോടെ പുഴയിൽ തിരുമ്പികുളിക്കാൻ വന്ന അന്യസംസ്ഥാന തൊഴിലാളിയെ വസ്ത്രങ്ങൾ തിരുമ്പുനിടെ നീർനായ കാലിൽ കടിക്കാൻ ശ്രമിക്കുകയായിരുന്നു. കാലിൽ വന്ന് എന്തോതട്ടുന്നത് ശ്രദ്ധയിൽപെട്ടപോൾ തന്നെ  കരക്ക് കയറിയതിനാൽ കടിയേൽകാതെ രക്ഷപ്പെട്ടു. നീർനായ വെള്ളത്തിൽ കുറെ തമ്പാടിച്ചു നിന്നുയെങ്കിലും ആളുകളെ കണ്ട് പിന്തിരിഞ്ഞു മഞ്ഞാമാട് ഭാഗത്തേക്ക് പോയി വീഡിയോ കാണാം 

അച്ഛനും മകനും ഉൾപ്പെടെ ആറംഗ ഹൈവേ കവർച്ചാ സംഘം കൊണ്ടോട്ടിയിൽ അറസ്റ്റിൽ

അച്ഛനും മകനും ഉൾപ്പെടെ ആറംഗ ഹൈവേ കവർച്ചാ സംഘം കൊണ്ടോട്ടിയിൽ അറസ്റ്റിൽ കൊണ്ടോട്ടി:ഹൈവേ കേന്ദ്രീകരിച്ചു കവർച്ച നടത്തുന്ന, അച്ഛനും മകനും ഉൾപ്പെട്ട ആറംഗ സംഘം കൊണ്ടോട്ടിയിൽ അറസ്റ്റിലായി. തൃശൂർ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. കോഴിക്കോട് –പാലക്കാട് ദേശീയപാതയിൽ നെടിയിരുപ്പ് കൊട്ടുക്കരയ്ക്കു സമീപം ഒക്ടോബർ 28ന് സ്കൂട്ടറിൽ പണവുമായി പോകുകയായിരുന്ന വള്ളുവമ്പ്രം സ്വദേശിയിൽനിന്നു കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത് 9.5 ലക്ഷം രൂപ കവർന്ന കേസിലാണ് അറസ്റ്റ്. തൃശൂർ കൊടകര സ്വദേശി പന്തവളപ്പിൽ ബിനു (ജാക്കി ബിനു –40), നെല്ലായി സ്വദേശി തൈവളപ്പിൽ ഹരിദാസൻ (54), മകൻ തൈവളപ്പിൽ നിശാന്ത് (22), വടക്കേക്കാട് കല്ലൂർ സ്വദേശി അക്ഷയ് (21), അമ്മാടം സ്വദേശികളായ കിഴക്കേകുണ്ടിൽ നവീൻ (28), ആനക്കാരൻ സുധി (25) എന്നിവരാണ് പിടിയിലായത്.പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കങ്ങളിലാണ് ഒരു മാസത്തിനകം പ്രതികളെ പിടികൂടാനായത്. 6 മാസം മുൻപ് വള്ളുവമ്പ്രത്തു നടന്ന 35 ലക്ഷത്തോളം രൂപയുടെ കവർച്ച സംബന്ധിച്ചു ചില സൂചനകൾ ലഭിച്ചതായും കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു. എഎ...

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഓവറോൾ കിരീടം വലിയോറ പരപ്പിൽ പാറ യുവജന സംഘത്തിന്

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഓവറോൾ കിരീടം വലിയോറ പരപ്പിൽ പാറ യുവജന സംഘത്തിന് വേങ്ങര: സംസ്ഥാന യുവജന ക്ഷേമ ബോർഡ് വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ കിരീടം വലിയോറ പരപ്പിൽ പാറ യുവജന സംഘം സ്വന്തമാക്കി. 2022 നവംബർ 6 മുതൽ 20 വരെ വിവിധ വേദികളിലായി നടന്ന വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം എ എം യു പി സ്കൂൾ വലിയോറയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന  കലാമത്സരങ്ങളോടെ അവസാനിച്ചു. നാല് വേദികളിലായി നടന്ന കലാ മത്സരത്തിൽ ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. ഞായറാഴ്ച രാവിലെ 10 മണിക്ക് തുടങ്ങിയ കലാമത്സര പരിപാടി വാർഡ് മെമ്പർ എ.കെ നഫീസയുടെ അധ്യക്ഷതയിൽ വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം ഉദ്ഘാടനം നിർവഹിച്ചു.  വേങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആരിഫ മടപ്പള്ളി, കുറുക്കൻ മുഹമ്മദ്, റഫീക്ക് ചോലക്കൻ ,സി പി ഖാദർ,ഉണ്ണികൃഷ്ണൻ , യൂസഫലി,മൊയ്തീൻ കോയ, നജ്മുന്നിസ, റുബീന അബ്ബാസ് , നുസ്റത്ത് ,ഖമർ ബാനു എന്നിവർ പങ്കെടുത്തു.  സംഘാടക സമിതി അംഗങ്ങളായ മനോജ്, കോയ മാഷ്, രഞ്ജിത്ത്, സൈദ്, അർഷദ് , നാസർ കീഴുപറമ്പ്, ഹരീഷ് മാഷ് , സമീർ മാഷ് , സുഹാന ടീച്ചർ, ഹമീദലി ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

'ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു'. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി.  കരിപ്പൂരിൽ എത്തിയ 'എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ  നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും  അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.  യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്...

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

കൂരിയാട് താൽക്കാലിക സംവിധാനം വേണം

വേങ്ങര : കൂരിയാട് തകർന്ന ഹൈവേ ഇനി എന്ന് യാതാർത്യമാകും വർഷങ്ങൾ വേണ്ടി വരും , തൃശൂർ കോഴിക്കോട് യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും പ്രദേശത്തെ പ്ര പ്രാദേശിക റോഡുകളിലേക്ക് തിരിച്ച് വിട്ട് എത്ര കാലം തുടരാൻ കഴിയും, മഴ അധികരിക്കുന്നതോടെ പ്രദേശം സ്തംഭിച്ചു പോകുന്ന അവസ്ഥവരും, അതിനാൽ എത്രയും പെട്ടൊന്ന് ബതൽ സംവിധാനമൊരുക്കാൻ ബന്ധപ്പെട്ടർ തയ്യാറാക്കണമെന്ന് ഇന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കൂരിയാട് സന്ദർശിച്ച ഭരണസമിതി ആവശ്യപ്പെട്ടു, ഈ ആവശ്യമുന്നയിച്ച് ബോർഡിൽ പ്രമേയം പാസാക്കി എൻഎച്ച് ഐ യും PWD വകുപ്പിനെയും സമീപിക്കുമെന്ന് പ്രസിഡന്റ് കെ. പി ഹസീനാ ഫസൽ അറിയിച്ചു, വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് സ്റ്റാൻ്റിംഗ് കമ്മറ്റി ചെർമാൻമാരായ എ കെ സലീം ,ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, സി.പികാദർ, നുസ്രത്ത് അംബാടൻ , എൻ ടി. മൈമൂന, റുബീന അബ്ബാസ്, എ കെ നഫീസ , ആസ്യാ മുഹമ്മദ്.എ,കെ, ജംഷീറ, നുസ്റത്ത് തുമ്പയിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു ,https://chat.whatsapp.com/IIibxcNDK9BL8Ksh3gPCQ7

കൊയ്ത, കൊയ്‌മ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന മീൻ ,koima,koitha

കേരളത്തിലെ പുഴകളിലും തോട്ടിലും പാടത്തും കാണപ്പെടുന്ന ഒരു ചെറിയ മത്സ്യമാണിത്. ഈ മീനിനെ കൊയ്ത, കൊയ്‌മ എന്നീ പേരുകളിലൊക്കെ അറിയപ്പെടാറുണ്ട്, ആഴം കുറഞ്ഞ വെള്ളത്തിലെ അടിത്തട്ടിലെ, ചെളിയിലും, കല്ലുകൾക്കിടയിലും, ചപ്പുച്ചവരുകൾക്കിടയിലുമാണ് ഈ മത്സ്യം താമസിക്കാറ്.  ഈ മീനിനെ ചൂണ്ടയിൽ കോർത്തു വലിയ മീനുകളെ പിടിക്കാറുണ്ട്, ഭക്ഷ്യയോഗ്യമായ മീനാണെങ്കിലും വളരെ ചെറിയ മത്സ്യമായതുകൊണ്ട് കൂടുതൽ എണ്ണം കിട്ടിയാൽ മാത്രമേ ഇതിനെ തിന്നാറുള്ളു. ഈ മീനിനെ അലങ്കരമൽസ്യമായി ആളുകൾ വളർത്താറുണ്ട്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള