വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2022 ലെ വോളിബോൾ മത്സരത്തിൽ വേങ്ങര പഞ്ചായത്ത് വിജയികളായി. ഇന്ന് രാവിലെ 9 മണിമുതൽ വലിയോറ അടക്കാപുര AMUP സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വേങ്ങര ബ്ലോക്കിലെ 7 പഞ്ചായത്തുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ തുടർച്ചയായ സെറ്റുകൾക്ക് പറപ്പൂർ പഞ്ചായത്തിനെ പരാജയപ്പെടുത്തി വേങ്ങര പഞ്ചായത്ത് വിജയികളായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബൂബക്കർ മാഷിന്റെ ആദ്യക്ഷതയിൽ നടന്ന മത്സരത്തിന്റെ ഉത്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ബെൻസിറ ടീച്ചർ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർമാരായ സഫീർ ബാബു, പറങ്ങോടത്ത് അസീസ്, ഡിവിഷൻ മെമ്പർ, ചെള്ളി ബാവ, അഖിലേഷ്,അലവി ബാപ്പു എന്നിവർ സംസാരിച്ചു വിജയികൾക്കുള്ള ട്രോഫി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ നാക്കുന്നു രണ്ടാം സ്ഥാനക്കാരായ പറപ്പൂർന്ന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ മാഷ് നൽകുന്നു
അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു... *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.* *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*