ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കഞ്ചാവെന്നു പറഞ്ഞ് പറ്റിച്ച് ഉണക്കപ്പുല്ല് നൽകി കബളിപ്പിച്ച ആളെ പിന്തുടർന്ന് ഓട്ടോറിക്ഷ തട്ടിയെടുത്തു, പരപ്പനങ്ങാടിയിൽ 5 പേർ അറസ്റ്റിൽ

കഞ്ചാവെന്നു പറഞ്ഞ് പറ്റിച്ച് ഉണക്കപ്പുല്ല് നൽകി കബളിപ്പിച്ച ആളെ പിന്തുടർന്ന് ഓട്ടോറിക്ഷ തട്ടിയെടുത്തു, പരപ്പനങ്ങാടിയിൽ 5 പേർ അറസ്റ്റിൽ പരപ്പനങ്ങാടി: കഞ്ചാവെന്നുപറഞ്ഞ് പറ്റിച്ച് ഉണക്കപ്പുല്ല് നൽകി കബളിപ്പിച്ച ആളെ പിന്തുടർന്ന് അയാൾ വന്ന ഓട്ടോറിക്ഷ തട്ടിയെടുത്ത കേസിൽ 5 പേർ അറസ്റ്റിൽ. എആർ നഗർ സ്വദേശികളായ നെടുങ്ങാട്ട് എൻ.വിനോദ് കുമാർ(38), വാൽപ്പറമ്പിൽ സന്തോഷ് (42), മണ്ണിൽതൊടി ഗോപിനാഥൻ (38), കൊളത്തറയിലെ വരിക്കോളി മജീദ് (50), കുതിരവട്ടം സ്വദേശി പറമ്പത്തൊടി ദിനേശൻ (47) എന്നിവരാണ് അറസ്റ്റിലായത്.  ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷയാണ് അഞ്ചംഗ സംഘം തട്ടിയെടുത്തത്. ചിറമംഗലം ജംഗ്ഷനിൽനിന്ന് റഷീദ് എന്നയാൾ ഖാലിദിന്റെ ഓട്ടോ വിളിച്ച് തലപ്പാറയിലേക്കു പോയി. അവിടെവച്ച് പ്രതികൾക്ക് കഞ്ചാവെന്നുപറഞ്ഞ് ഉണക്കപ്പുല്ല് നൽകി 20,000 രൂപ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലാക്കിയ സംഘം ഓട്ടോറിക്ഷയെ പിന്തുടർന്നെങ്കിലും റഷീദ് കടന്നുകളഞ്ഞു. റഷീദിനെ കിട്ടാത്തതിനാൽ ഡ്രൈവറെ ഭീഷണിപ്പെടുത്തി ഓട്ടോ തട്ടിയെടുക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത് നടത്ത...

വനിതാ ഗ്രാമപഞ്ചായത്ത് അംഗത്തെ പീഡിപ്പിച്ച കേസിൽ സിപിഎം നേതാവ് കോട്ടക്കൽ പോലീസിന്റെ പിടിയിലായി

പഞ്ചായത്തംഗത്തെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന സി പി എം പ്രാദേശിക നേതാവ് പിടിയിൽ  താനാളൂർ : വനിതാ ഗ്രാമപഞ്ചായത്ത് അംഗത്തെ പീഡിപ്പിച്ച കേസിൽ ഒരു മാസത്തിനു ശേഷം സിപിഎം നേതാവ് പിടിയിൽ.  താനാളൂർ തയ്യിൽപറമ്പിൽ പ്രമിത്ത് (32) ആണ് കോട്ടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ജൂലൈ 14, സെപ്റ്റംബർ 17 തീയതികളിൽ കേസിന് ആസ്പദമായ സംഭവം നടന്നത്. താനാളൂർ ഗ്രാമപഞ്ചായത്ത് അംഗത്തെ പ്രതി സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കോട്ടയ്ക്കലിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ഇത് സംബന്ധിച്ച് യുവതി പൊലീസിൽ പരാതി നൽകി. എങ്കിലും പ്രാദേശിക സിപിഎം നേതാവായ പ്രതിയെ പൊലീസ് പിടികൂടാതെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്നാണ് ആക്ഷേപം. ഒരു മാസത്തിലേറെ ഒളിവിൽ കഴിഞ്ഞ പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ഒക്ടോബർ 28ന് കോടതി ഇത് തള്ളിയതോടെയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി;• ഫുട്ബോൾ മത്സരത്തിന്റെ പിക്ചർ

വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കീഴിൽ നടക്കുന്ന കേരളോത്സവത്തിന് വേങ്ങര ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. നവംബർ 6 മുതൽ 20 വരെ നടക്കുന്ന വേങ്ങര ഗ്രാമ പഞ്ചായത്ത്‌  കേരളോത്സവം  വലിയോറ  ഈസ്റ്റ് എ. എം. യു. പി  സ്‌കൂൾ   ഗ്രൗണ്ടിൽ നടന്ന വോളിമ്പോൾ മത്സരത്തോടെ തുടക്കം കുറിച്ചു.  മത്സരം  വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് ടി. കെ കുഞ്ഞി മുഹമ്മദിന്റെ അദ്യക്ഷതയിൽ നടന്ന  ഗ്രാമ  പഞ്ചായത്ത്‌ കേരളോത്സവത്തിന്റെ  ഉത്ഘാടനം വേങ്ങര ഗ്രാമ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി  കെ. പി  ഹസീന ഫസൽ  നിർവ്വഹിച്ചു. എട്ട് ടീമുകൾ  തമ്മിൽ നടന്ന  വോളിബോൾ മത്സരത്തിൽ  വി. വി. സി വലിയോറ ഒന്നാം സ്ഥാനവും  എ. വി, സി അടക്കാപുര രണ്ടാം  സ്ഥാനവും  കരസ്ഥമാക്കി. വേങ്ങര  ഗ്രാമ  പഞ്ചായത്ത്‌ അംഗങ്ങളായ  എ. കെ  സലീം , ഹാരിഫ മടപ്പള്ളി, കുറുക്കൻ മുഹമ്മദ്‌, സി. പി കാദർ, റഫീഖ്, യൂസുഫലി വലിയോറ, ഉണ്ണികൃഷ്ണൻ, മജീദ്, യൂത്ത്...

ഇടി മിന്നലേറ്റ് കക്കാട് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു

ഇടി മിന്നലേറ്റ് കക്കാട് സ്വദേശികളായ മൂന്നുപേർക്ക്  പരിക്കേറ്റു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. തിരൂരങ്ങാടി: കക്കാട് സ്വദേശികളായ മൂന്നുപേർക്ക് കണ്ടലുണ്ടി ബന്ധുവീട്ടിൽ വെച്ച് ഇടി മിന്നലേറ്റു. കക്കാട് ടൗൺ യൂത്ത് ലീഗ് സെക്രട്ടറി KT ശാഹുൽ ഹമീദിനും കുടുംബത്തിനുമാണ് കടലുണ്ടിയിലെ ബന്ധു വീട്ടിൽ വെച്ചാണ് ഇടി മിന്നലേറ്റത്. കെ ടി ശാഹുൽ ഹമീദ് (33), ഭാര്യ സുഹൈറ(28),പിതൃസഹോദരപുത്രി ശഹന ഫാത്തിമ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇടി മിന്നലിൽ വീടിന്റെ ഒരു ഭാഗം തകർന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. പരിക്കേറ്റ മൂന്നു പേരെയും തിരുരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2022 മത്സരങ്ങളുടെ ഉത്ഘാടനം AMUP സ്കൂൾ ഗ്രൗണ്ടിൽ നടന്നു

വേങ്ങര പഞ്ചായത്ത് കേരളോത്സവം 2022 ഇന്ന് വലിയോറ ഈസ്റ്റ് AMUP സ്കൂൾ ഗ്രൗണ്ടിൽ നടന്ന വോളിബാൾ മത്സരത്തോടെ ഈ വർഷത്തെ വേങ്ങര ഗ്രാമ പഞ്ചായത്ത് തല മത്സരങ്ങളുടെ ഉത്ഘാടനം നടന്നു. വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂച്ചാപുവിന്റെ ആദ്യക്ഷദ്ധയിൽ നടന്ന പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉത്ഘാടനം ചെയ്തു, പരിപാടിയിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, കായികതാരങ്ങൾ, കായിക പ്രേമികൾ, നാട്ടുകാർ പങ്കെടുത്തു. വേങ്ങര പഞ്ചായത്ത് കേരളോത്സവം 2022 ൽ ഇന്ന് വലിയോറ ഈസ്റ്റ് AMUP സ്കൂൾ ഗ്രൗണ്ടിൽ നടന്ന വോളിബോൾ  മത്സരത്തിൽ  VVC വിജയികളായി. ഇന്ന് രാവിലെ 8 മണിമുതൽ നടന്ന മത്സരങ്ങളിൽ അവസാനം VVC വലിയോറയും, AVC അടക്കാപുരയും ഫൈനലിൽ പ്രവേശിച്ചു തുടർന്ന് നടന്ന ഫൈനൽ മത്സരത്തിൽ VVC വലിയോറ AVC അടക്കാപുരയെ തുടർച്ചയായ 2 സെറ്റുകൾക്ക് പരാജയപ്പെടുത്തി വിജയികളായി.

മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസ്, ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടക്കൽ :  കൽപകഞ്ചേരിയിൽ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനം ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു.  ചെട്ടിയാംകിണർ സ്വദേശി നാവുന്നത്ത് റാഷിദലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നും നാലും വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തിയാണ് റാഷിദിന്‍റെ ഭാര്യ സഫ്‍വ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഗാർഹിക പീഡനം വിവരിക്കുന്ന മെസേജ് ഭർത്താവിന്റെ ഫോണിലേക്ക് അയച്ച ശേഷമായിരുന്നു ആത്മഹത്യ. ആത്മഹത്യ പ്രെരണ കുറ്റം ചുമത്തിയാണ് നാകുന്നത്ത് റാഷിദ് അലിയെ താനൂർ DYSP മൂസാ വള്ളികാടൻ അറസ്റ്റു ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രെട്ട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കുട്ടിയെ ചവിട്ടിയ സംഭവം കാറിൽ ഉണ്ടായിരുന്നവരുടെ വെളിപ്പെടുത്തൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

കോട്ടക്കലിൽ മൂന്നംഗ മോഷണ സംഘം അറസ്റ്റിൽ

കോ​ട്ട​ക്ക​ൽ: ഇന്നലെ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക്കി​ടെ കോ​ട്ട​ക്ക​ല്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ല​ക​പ്പെ​ട്ട​ത് വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍. ആ​ന​ക്ക​യം പാ​ണാ​യി ക​ണ്ണ​ച്ച​തൊ​ടി ഹ​രീ​ഷ് (24), പൂ​ക്കോ​ട്ടും​പാ​ടം പാ​റ​ക്ക​ല്‍ അ​നി​ല്‍കു​മാ​ര്‍ (21), മ​റ്റ​ത്തൂ​ര്‍ ന​ടു​തൊ​ടി അ​ജി​ത്കു​മാ​ര്‍ (21) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ എം.​കെ. ഷാ​ജി അ​റ​സ്റ്റ് ചെ​യ്ത​ത്.പി​ടി​യി​ലാ​യ സ്കൂ​ട്ട​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്പ​ര്‍ തി​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ ഒ​ന്ന​ര​യോ​ടെ ഒ​തു​ക്കു​ങ്ങ​ലി​ല്‍ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് സം​ഭ​വം. മൂ​ന്നു​പേ​രു​മാ​യി ഓ​ടി​ച്ച് വ​ന്ന സ്കു​ട്ട​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്പ​ര്‍ തി​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്ത​തി​ല്‍ ക​ള​വ് മു​ത​ലാ​െ​ണ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റ്. സ്കൂ​ട്ട​ർ കൊ​പ്പ​ത്ത് നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് പ്ര​തി​ക​ൾ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. പു​ത്തൂ​രി​ല്‍നി​ന്ന് നേ​ര​ത്തെ ബൈ​ക്ക് മോ​ഷ്ടി​ച്ച...

MDMAയുമായി വേങ്ങര സ്വദേശിയടക്കം അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍.

എംഡിഎംഎയുമായി വേങ്ങര സ്വദേശിയടക്കം അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. തിരൂര്‍: കാറില്‍ കടത്തിയ 196 ഗ്രാം എംഡിഎംഎയുമായി അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. തിരൂര്‍ പറവണ്ണ പള്ളാത്ത് അബൂബക്കര്‍ അഹദ് (30), വേങ്ങര പൂച്ചേങ്ങല്‍ അബൂബക്കര്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയത്. ഇവരില്‍നിന്ന് സ്ഥിരമായി ലഹരിവാങ്ങുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി തിരൂര്‍ സിഐ എം ജെ ജിജോ അറിയിച്ചു. പ്രതികളെ തിരൂര്‍ കോടതി യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി സുജി ദാസലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരൂര്‍ ഡിവൈഎസ് വി വി ബെന്നിയുടെ നേതൃത്വത്തില്‍ സിഐയുടെയും സംഘത്തിന്റെയും പരിശോധന. എസ്‌ഐമാരായ സജേഷ് സി ജോസ്, വിപിന്‍, പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, പ്രതിഷ് കുമാര്‍, അരുണ്‍,ആന്റണിഎന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

യുവതിയും പിഞ്ചുമക്കളും മരിച്ച സംഭവം; കുട്ടികളെ കൊലപെടുത്തിയത് ഷാൾ കഴുത്തിൽമുറുക്കി

വൈലത്തൂരിനടുത്ത് പെരുമണ്ണ ക്ലാരി ചെട്ടിയാം കിണറിൽ മാതാവിനേയും രണ്ട് കുട്ടികളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവുന്നത്ത് റാഷിദ് അലിയുടെ ഭാര്യ സഫ് വ (26), മക്കളായ മർഷീഹ ഫാത്തിമ (4), മറിയം (1) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സഫ് വയെ തൂങ്ങി മരിച്ച നിലയിലും മക്കൾ രണ്ടുപേരും കഴുത്തിൽ ഷാളുപയോഗിച്ച്​ കൊലപ്പെടുത്തിയ നിലയിലുമായിരുന്നു എന്നാണ് സൂചന . സംഭവത്തിനെ പിറകിലെ ദുരൂഹത മാറ്റാൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. റാഷിദ് അലിയാണ് മൂവരും മരിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.30നാണ് സംഭവം. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് റഷീദ് അലിയുടെ ഫോണിലേക്ക് പുലർച്ചെ 4.30 ന് സഫുവ 'ഞങ്ങൾ പോവുകയാണ്' എന്ന ഒരു വാട്സ്ആപ്പ് സന്ദേശം അയച്ചതിനു ശേഷമാണ് സംഭവം. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

കോഴിച്ചെന ചെട്ടിയാംകിണറിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിച്ചെന ചെട്ടിയാംകിണറിൽ  അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ  കണ്ടെത്തി --------------------------------------------------------- കോഴിച്ചെന: ചെട്ടിയാംകിണറിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി.   മാതാവ് സഫ്വ, മക്കളായ ഫാത്തിമ മർസീവ (4) മറിയം(1)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സിഫ്വയെ തൂങ്ങിമരിച്ച നിലയിലും രണ്ടു മക്കളെ കഴുത്തിൽ ഷാൾ മുറുക്കി കൊലപെടുത്തിയ നിലയിലും ആണ് . ഇന്ന് കാലത്തു 5:30 ഓടുകൂടിയാണ് സംഭവം അറിഞ്ഞത് ഉടനെ  കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൽപകഞ്ചെരി പൊലീസ് കേസ് എടുത്തു തുടർ നടപടികൾ ചെയുന്നു. Read more : യുവതിയും പിഞ്ചുമക്കളും മരിച്ച സംഭവം; ദുരൂഹത

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകൾ

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

കനത്ത മഴയെ തുടർന്ന് വലിയോറയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു: വീടിനും റോഡിനും ഭീഷണി VIDEO

കഴിഞ്ഞ ശനിയാഴ്ച വേങ്ങര പഞ്ചായത്തിലെ 17വാർഡിലെ വലിയോറ മണപ്പുറത്ത്‌ താമസിക്കുന്ന ഉണ്ണിയലുക്കൽ മരക്കാർ കുട്ടി എന്നവരുടെ കിണർ  കനത്ത മഴയെ തുടർന്ന്  ഇടിഞ്ഞ് താഴ്ന്നു. വീടിനും റോഡിനും ഭീഷണി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

കൂരിയാട് ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ

വേങ്ങര : കൂരിയാട് എൻഎച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് വൻതോതിൽ എം ഡി എം എ വിൽപ്പന നടത്തുന്ന സംഘ അംഗങ്ങളായ 3 പേർ പിടിയിൽ.  പറമ്പിൽപീടിക സ്വദേശി ആഷിക്, കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23) അക്ഷയ് (23)എന്നിവരെയാണ് മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെആറിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീമും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ NH 66 ദേശീയപാതയിലെ കൂരിയാട് അണ്ടർ പാസേജിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളിൽ നിന്നും എംഡി എം എ വിൽപ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും mdma വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി.  2021ൽ കോഴിക്കോട് കസബ പോലീസ് ആഷിക്കിനെ mdma യുമായി പിടികൂടിയിരുന്നു. ഈ കേസിൽ കോടതിയിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വിൽപ്പനയിൽ സജീവമായിട്ടുള്ളത്. പ്രതികൾക്ക് എംഡിഎംഐ എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസിനെ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജു നരക്കോട്ടിക് സെൽ DYSP സിബി, വേങ്ങര പോലീസ് ഇൻസ്പെക്‌ടർ രാജേന്ദ്രൻ നായർ, Asiമാരായ സ്മ‌ിത, ബിന്ദു സെബാസ്റ്റ്യൻ, ...

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.