ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

കുട്ടിയെ ചവിട്ടിയ സംഭവം കാറിൽ ഉണ്ടായിരുന്നവരുടെ വെളിപ്പെടുത്തൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

കോട്ടക്കലിൽ മൂന്നംഗ മോഷണ സംഘം അറസ്റ്റിൽ

കോ​ട്ട​ക്ക​ൽ: ഇന്നലെ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക്കി​ടെ കോ​ട്ട​ക്ക​ല്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ല​ക​പ്പെ​ട്ട​ത് വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍. ആ​ന​ക്ക​യം പാ​ണാ​യി ക​ണ്ണ​ച്ച​തൊ​ടി ഹ​രീ​ഷ് (24), പൂ​ക്കോ​ട്ടും​പാ​ടം പാ​റ​ക്ക​ല്‍ അ​നി​ല്‍കു​മാ​ര്‍ (21), മ​റ്റ​ത്തൂ​ര്‍ ന​ടു​തൊ​ടി അ​ജി​ത്കു​മാ​ര്‍ (21) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ എം.​കെ. ഷാ​ജി അ​റ​സ്റ്റ് ചെ​യ്ത​ത്.പി​ടി​യി​ലാ​യ സ്കൂ​ട്ട​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്പ​ര്‍ തി​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ ഒ​ന്ന​ര​യോ​ടെ ഒ​തു​ക്കു​ങ്ങ​ലി​ല്‍ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് സം​ഭ​വം. മൂ​ന്നു​പേ​രു​മാ​യി ഓ​ടി​ച്ച് വ​ന്ന സ്കു​ട്ട​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്പ​ര്‍ തി​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്ത​തി​ല്‍ ക​ള​വ് മു​ത​ലാ​െ​ണ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റ്. സ്കൂ​ട്ട​ർ കൊ​പ്പ​ത്ത് നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് പ്ര​തി​ക​ൾ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. പു​ത്തൂ​രി​ല്‍നി​ന്ന് നേ​ര​ത്തെ ബൈ​ക്ക് മോ​ഷ്ടി​ച്ച...

MDMAയുമായി വേങ്ങര സ്വദേശിയടക്കം അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍.

എംഡിഎംഎയുമായി വേങ്ങര സ്വദേശിയടക്കം അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. തിരൂര്‍: കാറില്‍ കടത്തിയ 196 ഗ്രാം എംഡിഎംഎയുമായി അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. തിരൂര്‍ പറവണ്ണ പള്ളാത്ത് അബൂബക്കര്‍ അഹദ് (30), വേങ്ങര പൂച്ചേങ്ങല്‍ അബൂബക്കര്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയത്. ഇവരില്‍നിന്ന് സ്ഥിരമായി ലഹരിവാങ്ങുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി തിരൂര്‍ സിഐ എം ജെ ജിജോ അറിയിച്ചു. പ്രതികളെ തിരൂര്‍ കോടതി യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി സുജി ദാസലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരൂര്‍ ഡിവൈഎസ് വി വി ബെന്നിയുടെ നേതൃത്വത്തില്‍ സിഐയുടെയും സംഘത്തിന്റെയും പരിശോധന. എസ്‌ഐമാരായ സജേഷ് സി ജോസ്, വിപിന്‍, പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, പ്രതിഷ് കുമാര്‍, അരുണ്‍,ആന്റണിഎന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

യുവതിയും പിഞ്ചുമക്കളും മരിച്ച സംഭവം; കുട്ടികളെ കൊലപെടുത്തിയത് ഷാൾ കഴുത്തിൽമുറുക്കി

വൈലത്തൂരിനടുത്ത് പെരുമണ്ണ ക്ലാരി ചെട്ടിയാം കിണറിൽ മാതാവിനേയും രണ്ട് കുട്ടികളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവുന്നത്ത് റാഷിദ് അലിയുടെ ഭാര്യ സഫ് വ (26), മക്കളായ മർഷീഹ ഫാത്തിമ (4), മറിയം (1) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സഫ് വയെ തൂങ്ങി മരിച്ച നിലയിലും മക്കൾ രണ്ടുപേരും കഴുത്തിൽ ഷാളുപയോഗിച്ച്​ കൊലപ്പെടുത്തിയ നിലയിലുമായിരുന്നു എന്നാണ് സൂചന . സംഭവത്തിനെ പിറകിലെ ദുരൂഹത മാറ്റാൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. റാഷിദ് അലിയാണ് മൂവരും മരിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.30നാണ് സംഭവം. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് റഷീദ് അലിയുടെ ഫോണിലേക്ക് പുലർച്ചെ 4.30 ന് സഫുവ 'ഞങ്ങൾ പോവുകയാണ്' എന്ന ഒരു വാട്സ്ആപ്പ് സന്ദേശം അയച്ചതിനു ശേഷമാണ് സംഭവം. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

കോഴിച്ചെന ചെട്ടിയാംകിണറിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിച്ചെന ചെട്ടിയാംകിണറിൽ  അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ  കണ്ടെത്തി --------------------------------------------------------- കോഴിച്ചെന: ചെട്ടിയാംകിണറിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി.   മാതാവ് സഫ്വ, മക്കളായ ഫാത്തിമ മർസീവ (4) മറിയം(1)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സിഫ്വയെ തൂങ്ങിമരിച്ച നിലയിലും രണ്ടു മക്കളെ കഴുത്തിൽ ഷാൾ മുറുക്കി കൊലപെടുത്തിയ നിലയിലും ആണ് . ഇന്ന് കാലത്തു 5:30 ഓടുകൂടിയാണ് സംഭവം അറിഞ്ഞത് ഉടനെ  കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൽപകഞ്ചെരി പൊലീസ് കേസ് എടുത്തു തുടർ നടപടികൾ ചെയുന്നു. Read more : യുവതിയും പിഞ്ചുമക്കളും മരിച്ച സംഭവം; ദുരൂഹത

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകൾ

നാളെ നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ പ്രചരണർത്ഥം AMUP സ്കൂളിലെ സ്കൗട്ട് &ഗെയ്ഡിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലിയും കൂട്ടഓട്ടവും സംഘടിപ്പിച്ചു

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ  ലഹരി വിരുദ്ധ ശൃംഖല നടക്കും.ഇതിന്റെ പ്രചരണർത്ഥം AMUP സ്കൂളിലെ സ്കൗട്ട് &ഗെയ്ഡിന്റെയും, സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സൈക്കിൾ റാലിയും കൂട്ടഓട്ടവും സംഘടിപ്പിച്ചു. ഇന്ന്  വൈകുന്നേരം 3:30 സംഘടിപ്പിച്ച പരിപാടി PTA പ്രസിഡന്റ് അബ്ദുൽ ഖാദർ ഫ്ലാഗോഫ് ചെയ്തു. നാളെ 3 മണിക്ക് സംസ്ഥാനത്തെ വാർഡുകളിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ്‌ ശൃംഖല തീർക്കുന്നത്. വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രങ്ങളിൽ ശൃംഖല ഒരുക്കും. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ, ജീവനക്കാർ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങി നാടിന്റെ സമസ്ത മേഖലയിൽ നിന്നും ആളുകൾ ശൃംഖലയിൽ കണ്ണിചേരും. യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്നും രക്ഷിക്കാനും ല​ഹ​രി​മു​ക്ത നവകേരളം പ​ടു​ത്തു​യ​ർ​ത്താ​നുമാണ് സർക്കാർ ശ്രമിക്കുന്നത്. "ജീ​വി​ത​മാ​ണ് ല​ഹ​രി" എ​ന്ന ആ​ശ​യം ഉയർത്തിപ്പിടിച്ചുകൊണ്ട്  മയക്കുമരുന്നിനെതിരെയുള്ള ജനമുന്നേറ്റത്തിനാണ്‌ കേരളം നവംബർ ഒന്നിന് സാക്ഷ്യം വഹിക്കുക. വീഡിയോ കാണാം

ഹെൽമറ്റ് വയ്ക്കാൻ മടിയാണോ..!? ചെറിയ പെറ്റി നൽകി ഇനി രക്ഷപ്പെടാനാവില്ല; രണ്ട് തവണ പിടിക്കപ്പെട്ടാൽ കാത്തിരിക്കുന്നത് വലിയ ശിക്ഷ..!!!

ഹെൽമറ്റ് വയ്ക്കാൻ മടിയാണോ..!?* ചെറിയ പെറ്റി നൽകി ഇനി രക്ഷപ്പെടാനാവില്ല; രണ്ട് തവണ പിടിക്കപ്പെട്ടാൽ കാത്തിരിക്കുന്നത് വലിയ ശിക്ഷ..!!!  രണ്ടും അതിൽ കൂടുതൽ തവണയും ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ ട്രാഫിക് ചലാൻ തയ്യാറാക്കപ്പെട്ട വ്യക്തികളുടെ ലൈസൻസ് ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വിഭാഗം സസ്‌പെൻഡ് ചെയ്യുന്നു. പുതിയ മോട്ടോർ വാഹന നിയമഭേദഗതിയിൽ ഹെൽമറ്റ് ധരിക്കാതെ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്ന വ്യക്തികളുടെ ലൈസൻസ് നിർബന്ധമായും മൂന്നുമാസം സസ്‌പെൻഡ് ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ ഒരുതവണയിൽ കൂടുതൽ ഇത്തരം നിയമലംഘനം നടത്തുന്ന വ്യക്തികൾക്കെതിരെയാണ് ഇപ്പോൾ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വിഭാഗം നടപടി സ്വീകരിക്കുന്നത്. മോട്ടോർ സൈക്കിളിൽ രണ്ടിൽ കൂടുതൽ ആൾക്കാർ സഞ്ചരിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിച്ചു വാഹനം ഉപയോഗിക്കുന്നതും ആയ വ്യക്തികളുടെ ലൈസൻസും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ വാഹനങ്ങൾ ക്യൂ പാലിച്ചു നിൽക്കുമ്പോൾ ക്യൂ തെറ്റിച്ച് മുന്നിലേക്ക് കടന്നുവരുന്ന വാഹന ഡ്രൈവർമാരുടെ ലൈസൻസും സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ലൈൻ ട്രാഫിക് മര്യാദ ലംഘനം നടത്തിയ ഏഴോളം വ്യക്തികളുടെ ലൈസൻസ് ഇപ്രകാരം അസിസ്റ്റന്റ് ...

ഗ്രീഷ്മയെ കുടിക്കിയ ഫോൺ റെക്കോർഡ് ഇത് കേട്ടാൽ മനസിലാകും ഇവളുടെ ഉള്ളിലെ വി-ഷം എത്ര മാത്രം ഉണ്ടെന്നു

Read more :  വിഷം കൊടുത്തു കൊന്നു'; ആര്‍മി ഉദ്യോഗസ്ഥനുമായി വിവാഹം ഉറപ്പിച്ചതിനാൽ മുൻ കാമുകനെ ഒഴിവാക്കാൻ ശ്രമിച്ചു; ഷാരോണിന്റെ മരണത്തിൽ കുറ്റം സമ്മതിച്ച് പെൺസുഹൃത്ത്.  

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ

ഒക്ടോബര്‍ 31 തിങ്കള്‍, ഉത്രാടം, 1198 തുലാം 13  ◾ഗുജറാത്തിലെ മോര്‍ബി പട്ടണത്തില്‍ മച്ചു നദിയ്ക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് 92 പേര്‍ മരിച്ചു. 143 വര്‍ഷം പഴക്കമുള്ള പാലം പുതുക്കിപ്പണിത് നാലു ദിവസം മുമ്പാണ് തുറന്നുകൊടുത്തത്. അപകടസമയത്ത് 765 അടി നീളുമുള്ള പാലത്തില്‍ അഞ്ഞൂറോളം പേര്‍ കയറിയിരുന്നു. ഭാരം താങ്ങാനാകാതെ തകര്‍ന്ന പാലത്തിലുണ്ടായിരുന്ന മുന്നൂറോളം പേരാണ് മച്ചു നദിയിലേക്കു വീണത്. എല്ലാവരും വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. ◾തിരുവനന്തപുരം പാറശാലയിലെ ഷാരോണ്‍ രാജിനെ കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയതാണെന്നു പോലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനാണ് വിഷം കലര്‍ത്തി കുടിപ്പിച്ചത്. ഇന്നലെ ക്രൈംബ്രാഞ്ച് എട്ടു മണിക്കൂറാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. രാമവര്‍മന്‍ചിറയിലെ വീട്ടില്‍ കൊണ്ടുപോയി ഇന്നു തെളിവെടുത്ത ശേഷം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. ◾സുഹൃത്തിനൊപ്പം ഗ്രീഷ്മയുടെ വീട്ടില്‍ പോയ ഷാരോണ്‍ ഛര്‍ദിച്ചുകൊണ്ടാണ് തിരിച്ചുവന്നത്. ഗ്രീഷ്മ നല്‍കിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ...

ഷാരോണിന്റെ മരണത്തിൽ കുറ്റം സമ്മതിച്ച് പെൺസുഹൃത്ത്..!

വിഷം കൊടുത്തു കൊന്നു'; ആര്‍മി ഉദ്യോഗസ്ഥനുമായി വിവാഹം ഉറപ്പിച്ചതിനാൽ മുൻ കാമുകനെ ഒഴിവാക്കാൻ ശ്രമിച്ചു; ഷാരോണിന്റെ മരണത്തിൽ കുറ്റം സമ്മതിച്ച് പെൺസുഹൃത്ത്..! *പാറശ്ശാല സ്വദേശി ഷാരോണിന്റെ മരണത്തിൽ വഴിത്തിരിവ്. ബി.എസ്.സി വിദ്യാർത്ഥി ഷാരോണിനെ കൊലപ്പെടുത്തിയതു തന്നെയെന്ന് പെൺസുഹൃത്ത് ഗ്രീഷ്മ സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥരോടാണ് പെൺകുട്ടിയുടെ കുറ്റസമ്മതം. തമിഴ്‌നാട് രാമവർമഞ്ചിറ സ്വദേശിയാണ് ഗ്രീഷ്മ. തമിഴ്‌നാട്ടിലെ ഗ്രീഷ്മയുടെ വീട്ടിൽ നടത്തിയ സന്ദർശനത്തിനിടെ കഷായവും ജ്യൂസും കുടിച്ചിരുന്നു. ഗ്രീഷ്മ തന്നെയാണ് രണ്ടും ഷാരോണിന് നൽകിയത്. വീട്ടിലേക്ക് തിരിച്ചെത്തിയ ഷാരോൺ ഛർദിച്ച് അവശനായി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങൾക്കകം ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു.* *മുന്‍കാമുകനെ ഇല്ലാതാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ആര്‍മി ഉദ്യോഗസ്ഥനുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിക്ക് പിന്നീട് ഷാരോണ്‍ ശല്യമാകുമെന്ന് ഉറപ്പിച്ചിരുന്നു. അതേസമയം, കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഷാരോണിന്റെ അമ്മ. ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതക ദോഷമുണ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ഇരു കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും ജനങ്ങളെ വഞ്ചിക്കുന്നു.വെൽഫെയർ പാർട്ടി

വേങ്ങര : പി എം ശ്രീ പദ്ധതിക്ക് വേണ്ടി കരാർ ഒപ്പിട്ടത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാനകരമായ പൈതൃകം ഇടത് സർക്കാർ തകർത്തിരിക്കുകയാണെന്നു വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു. സഹമന്ത്രമാർ, ഘടക കക്ഷികൾ, സ്വന്തം പാർട്ടിയുടെ ദേശീയ സെക്രട്ടറി പോലും അറിയാതെ സ്വകാര്യമായി ഒപ്പിട്ട നടപടി കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും സംഘ പരിവാറിന് പൂർണമായും കീഴടങ്ങലാണെന്നും ഇതിനെതിരെ കേരള മനസാക്ഷി ഉണരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട കേരള സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു വേങ്ങര ടൗണിൽ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി. ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം വേങ്ങര ബസ്സ് സ്റ്റാൻഡിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ, ട്രഷറർ അഷ്‌റഫ്‌ പാലേരി, പഞ്ചായത്ത്‌ സെക്രട്ടറി കുട്ടി മോൻ, പ്രവാസി വെൽഫെയർ പതിനിധി വി. ടി. മൊയ്‌ദീൻ കുട്ടി എന്നിവർ സംസാരിച്ചു. അലവി എം. പി, യൂസുഫ് കുറ്റാളൂർ, പി പി അബ്ദുൽ റഹ്മാൻ, ചെമ്പൻ അബ്ദുൽ മജീദ്...

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു