ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര ബസ്റ്റാന്റിൽ മദ്യപിച്ചു തെറിവിളി വേങ്ങര പഞ്ചായത്ത് ഭരണ സമിതി പരാതി നൽകി

വേങ്ങര ബസ്റ്റാന്റിലിരുന്ന് മദ്യപിച്ചു വേങ്ങര പോലീസിനെയും IP മുഹമ്മദ്‌ ഹനീഫയെയും തെറി പറഞ്ഞ മധുവിനെ പൊക്കി

വേങ്ങര ബസ്റ്റാന്റിലിരുന്ന് മദ്യപിച്ചു വേങ്ങര  പോലീസിനെയും IP മുഹമ്മദ്‌ ഹനീഫയെയും  തെറി പറഞ്ഞ മധുവിനെ വേങ്ങര HSO മുഹമ്മദ്‌ ഹനീഫയുടെ  നേതൃത്വത്തിലുള്ള പോലീസ്  അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന് നു  വേങ്ങര ബസ്റ്റാന്റിലിരുന്ന് മദ്യപിച്ചു വേങ്ങര  പോലീസിനെയും IP മുഹമ്മദ്‌ ഹനീഫയെയും  തെറി വിളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു ഇതിനെ തുടർന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി വാർഡ് മെമ്പർമാർ ഒപ്പിട്ട പരാതി വേങ്ങര പോലീസിന്ന് നൽകിയിരുന്നു.വേങ്ങര ബസ്റ്റാന്റ് പരിസരങ്ങളിൽ സ്ഥിരസാനിധ്യമായിരുന്ന ഇവർക്കെതിരെ പൊതുജനങ്ങൾക്കിടയിൽ നിന്നും നിരവതി ആക്ഷേപങ്ങൾ ഉയർന്നിരുന്നു.കുറച്ച്  ദിവസങ്ങൾക്ക്ങ്ങ മുമ്പ്  വേങ്ങര ബസ്റ്റാന്റിൽ നിന്ന് കഞ്ചാവ് വില്പനക്കിടെ ഇദ്ദേഹത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചിരുന്നു ഇതിന്റെ പ്രതികരം എന്നോളം പുറത്തിറങ്ങിയ ശേഷം വേങ്ങര ബസ്റ്റാന്റിൽ എത്തി മദ്യപിച്ചു വേങ്ങര പോലീസ് സ്റ്റേഷനിലെ HSO മുഹമ്മദ്‌ ഹനീഫയെ തെറിവിളിക്കുകയായിരുന്നു ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനെ തുടർന്ന്  HSO മുഹമ്മദ...

വേങ്ങര ഉപജില്ലാ കലോത്സവം നവംബർ ഏഴുമുതൽ.

ചേറൂർ: വേങ്ങര ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം നവംബർ ഏഴുമുതൽ ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസിൽ നടക്കും. നാലായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന മേളയ്ക്കുവേണ്ടി 15 വേദികളാണ് തയ്യാറാക്കുന്നത്. കലോത്സവത്തിലെ പ്രധാന പന്തലിന് കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് യു.എം. ഹംസ കാൽനാട്ടി. കാര്യവട്ടത്ത് ഹുസൈൻ അധ്യക്ഷതവഹിച്ചു. കെ.പി.എസ്.ടി.എ. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കാമ്പ്രൻ അബ്ദുൽമജീദ്, എ.ഇ.ഒ. വി.കെ. ബാലഗംഗാധരൻ, പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽഗഫൂർ, പ്രഥമാധ്യാപകൻ പി. അബ്ദുൽമജീദ്, പി.കെ. സിദ്ദീഖ്, തയ്യിൽ റൈഹാനത്ത്, പി.കെ. മുസ്തഫ, സി.പി. സത്യനാഥൻ, കെ.പി. രാജേഷ് എന്നിവർ പ്രസംഗിച്ചു.

വലിയോറ മിനി ബസാർ സ്വദേശി അഞ്ചുകണ്ടൻ ഹൈദ്രു ഹാജി (തെക്കയിൽ)മരണപ്പെട്ടു

വലിയോറ മിനി ബസാർ സ്വദേശി  അഞ്ചുകണ്ടൻ ഹൈദ്രു ഹാജി ( തെക്കയിൽ ) അല്പസമയം മുൻപ് മരണപ്പെട്ടു എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക വലിയോറ പുത്തനങ്ങാടി മിനി ബസാർ സ്വദേശി  അഞ്ചുകണ്ടൻ ഹൈദ്രു ഹാജി ( 62 വയസ്സ്) ( തെക്കിയിൽ ഹൗസ് ) മരണപ്പെട്ടു   പുത്തനങ്ങാടി റുശ്ദുൽ വിൽദാൻ മദ്രസ മുൻ പ്രസിഡൻ്റും പുത്തനങ്ങാടി ജുമാ മസ്ജിദ് കമ്മിറ്റി അംഗവുമാണ് മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് (29/10/2022) പുത്തനങ്ങാടി ജുമാ മസ്ജിദിൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ട്രെയിൻ ടോയ്ലറ്റ് വാതിലിന് തകരാറ്നഷ്ടപരിഹാരം ഒന്നരലക്ഷം രൂപ

റാഞ്ചി • ട്രെയിൽ യാത്രയ്ക്കിടെ ശുചിമുറിയിൽ പ്രാഥമി കകാര്യം നിർവഹിക്കുന്നതിനിടെ മറ്റൊരാൾ വാതിൽ തുറ ക്കാനിടയായ സംഭവത്തിൽ യാത്രക്കാരന് റയിൽവേ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ജാർഖണ്ഡ് സ്വദേശിയും അഭിഭാഷകനുമായ ഗുരുദർശൻ ലംബ ഒരുവർഷം മുൻപു ഡൽഹിയിൽ നിന്നു ഛത്തീസ്ഗഡിലെ ദുർഗിലേക്കു സംതാ എക്സ്പ്രസിന്റെ എസി കോച്ചിൽ യാത്ര ചെയ്യുമ്പോഴാണു ദുരനുഭവം. ശുചിമുറിയുടെ വാതിലിന്റെ താഴ് പ്രവർത്തിക്കാത്തതു മൂലമാണു യാത്രക്കാരനു പുറത്തുനിന്നു തുറക്കാനായ തെന്നും ഇതു കടുത്ത മനോവിഷമത്തിന് ഇടയാക്കിയെന്നും കാട്ടിയാണു പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

മണ്ണാർമല കടയിലെ തീപിടുത്തം പരിഭ്രാന്തി പരത്തി

പെരിന്തൽമണ്ണ: മണ്ണാർമല കടമുറിയിൽ ഗ്യാസ് സിലിണ്ടർ ലീക്കായി തീപടർന്നത് പരിഭ്രാന്തി പരത്തി. വൈകുന്നേരം എഴുമണിയോട് കൂടിയാണ് സംഭവം. തീപിടുത്തത്തിൽ ബേക്കറി കടമുറി പൂർണമായും കത്തി നശിച്ചു. പോലീസ്, ഫയർ & റെസ്ക്യൂ - ഹോം ഗാർഡ്സ് - സി വിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനനം നടത്തി. സംഭവത്തെ തുടർന്ന് കാര്യവട്ടം - പട്ടിക്കാട് റോഡിൽ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ മാട്റോഡ് വഴി തിരിച്ചുവിടുകയായിരുന്നു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ today news

*📰MORNING NEWS📰*  --------------------------------     *28/10/2022* 2022 | ഒക്ടോബർ 28  | വെള്ളി | 1198 |  തുലാം 11 |  അനിഴം  ◾ദേശീയ അന്വേഷണ ഏജന്‍സിയെ കൂടുതല്‍ അധികാരങ്ങളോടെ ശക്തിപ്പെടുത്തുമെന്നും രണ്ടു വര്‍ഷത്തിനകം എല്ലാ സംസ്ഥാനങ്ങളിലും ബ്രാഞ്ചുകള്‍ തുടങ്ങുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവര്‍ത്തിക്കണം. അമിത് ഷാ ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പു മന്ത്രിമാരുടേയും ഡിജിപിമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര സുരക്ഷ, മയക്കുമരുന്ന് കടത്ത്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് കേന്ദ്രം യോഗം വിളിച്ചത്. ◾മോശമായി പെരുമാറുന്ന പോലീസിനെതിരേ നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് ഹൈക്കോടതി. പൊലീസ് പെരുമാറ്റച്ചട്ട റിപ്പോര്‍ട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി വീണ്ടും റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ്...

വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിൽ ഗൈഡ് യൂണിറ്റിന് തുടക്കം കുറിച്ചു.

വലിയോറ ഈസ്റ്റ്‌ എ. എം. യു. പി. സ്കൂളിൽ ഗൈഡ് യൂണിറ്റിന് തുടക്കം കുറിച്ചു. പി. ടി. എ. പ്രസിഡന്റ് പറമ്പൻ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിഷണർ (പ്ലാനിങ് )സ്കൗട്ട്സ് കെ.അബ്ദുൽ സലാം ഉദ്ഘാടന കർമം നിർവഹിച്ചു. ജില്ല സെക്രട്ടറി അൻവർ കള്ളിയത്ത്, വേങ്ങര ലോക്കൽ അസോസിയേഷൻ സെക്രട്ടറി ബഷീർ കെ ,വാർഡ്‌ മെമ്പർമാരായ കുറുക്കൻ മുഹമ്മദ്‌, യൂസഫലി വലിയോറ,മാനേജർ പ്രതിനിധി ഏ. കെ. അബ്ദുൽ ഗഫൂർ ,ലോക്കൽ അസോസിയേഷൻ അസിസ്റ്റന്റ് സെക്രട്ടറി മുസ്തകിമുന്നിസ,ജില്ല ട്രെയിനിഗ് കൗൺസിലർ ലൈല,പി. ടി. എ വൈസ് പ്രസിഡന്റ് ഗംഗാധരൻ,എം. പി. വിജയൻ, ഏ. കെ. ഷമീർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രധാനധ്യാപകൻ ഏ. കെ. സോമനാഥൻ സ്വാഗതവും, ഗൈഡ് ക്യാപ്റ്റൻ ലീഷ്മ നന്ദിയും പറഞ്ഞു.

വേങ്ങര ഗ്രാമ പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത്‌ തല പ്രവേശനോൽസവം സായംപ്രഭാ ഹോംമിൽ വെച്ച് നടന്നു

വേങ്ങര ഗ്രാമ പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത്‌ തല പ്രവേശനോൽസവം സായംപ്രഭാ ഹോംമിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി കെ കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയിൽ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഫസൽ മുതിർന്ന പഠിതാവായ ചാത്തുട്ടി എന്നവർക്ക് പാഠപുസ്തകം നൽകി ഉൽഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സലീം എ കെ,ആരിഫ എം ,ഹസീന ബാനു സിപി,വാർഡ് മെമ്പർ മജീദ് മടപ്പളളി, ബ്ലോക്ക്‌ പ്രേരക് ആബിദ പി, കെയർ ഗീവർ ഇബ്രാഹിം എ കെ, മോണിറ്ററിങ് കമ്മിറ്റി അംഗം എ കെ അബു ഹാജി,പഞ്ചായത്ത്‌ പ്രേരക്മാരായ ശ്രീദേവി പി ടി , സ്മിത വി എന്നിവർ സംസാരിച്ചു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകൾ today news

ഇന്നത്തെ പ്രധാന വാർത്തകൾ

MORNING NEWS📰 2022 | ഒക്ടോബർ 26  | ബുധൻ | 1198 |  തുലാം 9 |  ചോതി 1444 റഅവ്വൽ 29                       ◾ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എല്‍ ഡി എഫ്. പിപ്പിടി വിദ്യ പരാമര്‍ശം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജാവിന്റെ അധികാരമുണ്ടെന്ന് കരുതുന്ന ഒരു ഗവര്‍ണര്‍ കേരളത്തിന് അപമാനമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ നടത്തുന്നത് ആര്‍ എസ് എസ് കുഴലൂത്താണെന്നും വൈസ് ചാന്‍സിലറുടെ നിയമനം ശരിയല്ലെങ്കില്‍ ചാന്‍സിലര്‍ നിയമനവും ശരിയല്ലെന്നും എം.വി.ഗോവിന്ദന്‍ തുറന്നടിച്ചു. ◾ഡിജിറ്റല്‍, ശ്രീനാരായണ സര്‍വ്വകലാശാല വിസിമാര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് അയച്ചു. സുപ്രീം .കോടതി വിധിപ്രകാരം ചട്ടപ്രകാരമല്ലാതെ  നിയമിച്ച വിസിമാര്‍ക്ക്  തുടരാനാകില്ല എന്നും നവംബര്‍ നാലിനുള്ളില്‍ വിശദീകരണം വേണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. വി സി മാരെ  നീക്കാനുള്ള ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്നും, സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങര കച്ചേരിപടി ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ചാർജിങ് പോയിന്റ് KSEB ഒരുക്കിയിരിക്കുന്നു

വേങ്ങര കച്ചേരിപടി   ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ചാർജിങ് പോയിന്റ് KSEB ഒരുക്കിയിരിക്കുന്നു ചാർജിങ് ചെയേണ്ടത് വിതം ആദ്യം CHARCHER MOD ആപ്പ് ഡൌൺലോഡ് ചെയുക അതിനായി മിഷീനിന്റെ സൈഡിലെ QR കോഡ് സ്കാൻ ചെയുക   അതിന്ന് ശേഷം ആപ്പ് തുറന്ന് register /loging ക്ലിക്ക് ചെയുക    "> (adsbygoogle = window.adsbygoogle || []).push({}); "> എന്നിട്ട് രെജിസ്റ്റർ ചെയുക   രെജിസ്റ്റർ ചെയ്തു പ്രൊഫൈലിൽ തൊടുക അതിലെ സബ്ക്രൈബ് now വിൽ തൊടുക  അതിന്ന് ശേഷം ചാർജ് ചെയ്യാൻ അതെങ്കിക്കും പ്ലാൻ റീചാർജ് ചെയുക  എന്നിട്ട് QR കോഡ് സ്കാൻ ചെയുക അതിന്ന് ശേഷം clik start changing ക്ലിക്ക് ചെയുവാ  അപ്പോൾ നമ്മുടെ വാഹനത്തിൽ ചർച്ചിങ് നടക്കും ചർച്ചിങ് full ആയാൽ please clik stop changing clikk ചെയ്തു ചാർജർ പ്ലാഗ്ഗ് ഊരുക 

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം ഇന്ന് ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലെർട്ടാണുള്ളത്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.  കേരള തീരത്ത് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.    മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയ...

കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ചെടിയെക്കുറിച്ച്

ഓണം അടുക്കാറാകുമ്പോൾ കുറ്റി കാടുകളിലും വഴിയോരങ്ങളിലും നടക്കുമ്പോൾ പൂന്തോട്ടങ്ങളിലെ പൂകളെക്കാൾ നമ്മെ ആകർശിച്ച ഒന്നാണ് ഈ കൊച്ചു പർപ്പിൾ പൂക്കളും അതിന്റെ പച്ചപ്പും! കേരളത്തിൽ സാധാരണയായി 'കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ഈ ചെടിയെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കൗതുകകരമായ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണുന്നത്." ഈ ചെടിയുടെ കായ്കൾ വിളഞ്ഞുനിൽക്കുമ്പോൾ നമ്മൾ പതുക്കെ തൊട്ടാൽപ്പോലും, അത് പെട്ടെന്ന് പൊട്ടിത്തെറിച്ച് വിത്തുകൾ ദൂരേക്ക് തെറിച്ചുപോകും. അതായത് വിത്ത് പുറത്തുവിടാൻ ഇതിന് ഒട്ടും 'ക്ഷമയില്ല'! അതുകൊണ്ടുതന്നെ ഇതിനെ ഇംഗ്ലീഷിൽ 'ടച്ച്‌ മി നോട് '  എന്നും വിളിക്കാറുണ്ട്." [ "വളരെ കുറഞ്ഞ പരിചരണം മാത്രം ആവശ്യമുള്ള ഒരു ചെടിയാണിത്. ഈർപ്പമുള്ള മണ്ണും പകുതി തണലുമുള്ള അന്തരീക്ഷവുമാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം. അതുകൊണ്ടാണ് മഴക്കാലത്ത് നമ്മൾ വീട്ടുപറമ്പുകളിലും തോടുകളുടെ വശങ്ങളിലും ഇവ പെട്ടെന്ന് വളർന്നു പന്തലിക്കുന്നത് കാണുന്നത്. ചെറുതെങ്കിലും തേനീച്ചകളെയും മനോഹരമായ ചിത്രശലഭങ്ങളെയും ആകർഷിക്കാൻ ഈ പൂക്കൾക്ക് പ്രത്യേക കഴിവുണ്ട്....

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ സ്വത്തിന്റെ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മ..

ഒരു ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ, ആദ്യം Class I അവകാശികൾക്കാണ് സ്വത്തിൽ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ തുടങ്ങിയവരാണ് പ്രധാന Class I അവകാശികൾ. ഉദാഹരണത്തിന്, ഭാര്യയും രണ്ട് മക്കളും ഒരു മകളും അമ്മയും ഉണ്ടെങ്കിൽ, അഞ്ച് തുല്യ ഓഹരികളായി സ്വത്ത് വീതിക്കും; ഓരോരുത്തർക്കും 1/5 വീതം ലഭിക്കും. Class I അവകാശികൾ ഇല്ലെങ്കിൽ മാത്രമാണ് Class II അവകാശികളിലേക്ക് അവകാശം പോകുന്നത്. അതേസമയം, ഒരു ഹിന്ദു സ്ത്രീ വിൽപ്പത്രമില്ലാതെ മരിച്ചാൽ, മക്കൾ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ, ഭർത്താവ് തുടങ്ങിയവർക്കാണ് നിയമപ്രകാരം ആദ്യം അവകാശം ലഭിക്കുക. ബാങ്ക് നിക്ഷേപങ്ങൾ, കമ്പനിയിലെ ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവയിലും നോമിനിയും നിയമപരമായ അവകാശിയും തമ്മിൽ വ്യത്യാസമുണ്ട്. നോമിനി ആസ്തി സ്വീകരിക്കുന്ന വ്യക്തിയായിരിക്കാം, എന്നാൽ അതുകൊണ്ട് മാത്രം അന്തിമ ഉടമയാകണമെന്നില്ല. കേരളത്തിലെ പഴയ മരുമക്കത്തായം, ജോയിന്റ് ഫാമിലി, പാരമ്പര്യസ്വത്ത്, കോപാർസനറി സ്വത്ത് തുടങ്ങിയവയാണെങ്കിൽ അവകാശവിഹിതം കണക്കാക്കുന്നത് കൂടുതൽ സങ്കീർണമാകാം. അതിനാൽ മരിച്ച വ്യക്തിയുടെ സ്വത്...