ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള ഈ വരുന്ന വെള്ളി, ശനി തിയതികളിലായി വേങ്ങര ബോയ്സ് ഹൈസ്കൂളിൽ വെച്ചു നടക്കുന്നു.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള ഈ വരുന്ന വെള്ളി, ശനി (30/9/2022,1/10/2022) തിയതികളിലായി വേങ്ങര ബോയ്സ് ഹൈസ്കൂളിൽ വെച്ചു നടക്കുന്നു. സെപ്റ്റംബർ-30 വെളിയാഴ്ച  ഉച്ചക്ക് ശേഷം വേങ്ങര ബസ്റ്റാന്റ് പരിസരത്ത് നിന്ന് വിളംബര ജാഥയും,ഫ്ളാഷ് മോബും വൈകുന്നേരം പ്രദർശന ഫുട്ബോൾ മത്സരവും സംഘടിപ്പികും. ഒക്ടോബർ-01 ശനിയാഴ്ച വേങ്ങര ബോയ്സ് സ്കൂളിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ  വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ മേള നടക്കും. മേളയിൽ വിവിധ സ്റ്റാളുകളിലായി വിവിധ പ്രദർശനങ്ങളും,ജീവിത ശൈലി രോഗ പരിശോധന ക്യാമ്പ്,കണ്ണ് പരിശോധന ,ഹോമിയോ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും,ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും,ഔഷധ സസ്യ പ്രദർശനവും,സിദ്ധവൈദ്യ മരുന്നുകളുടെ പ്രദർശനവും,രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാബും, കൗൺസിലിംഗ്, വിവിധ സെമിനാറുകൾ, മലമ്പനി പരിശോധന,ആയുഷ്മാൻ ഭാരത് (കാരുണ്യ ആരോഗ്യം), കുടുംബശ്രീ വിപണന മേള,കുടുംബശ്രീ ഫുഡ് കോർട്ട്,പാലിയേറ്റിവ് ഗുണഭോക്താക്കളുടെ ഉൽപന്ന വിപണനവും, പരിശീലനവും, ടി.ബി. നിർണ്ണയ കഫ പരിശോധന ,കുഷ്ഠരോഗപരിശോധനയും  ഉണ്ടാവും

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

അടക്കാപുര സ്വദേശി VP ഹംസക്കുട്ടികാക്ക മരണപെട്ടു

അടക്കാപുര സ്വദേശിയും അടക്കാപുര ബസ്റ്റോപ്പിന്റെ പിറകിൽ താമസകാരനുമായ പരേതനായ മീമി കാക്കയുടെ മകൻ ഹംസക്കുട്ടി വി. പി  എന്നവർ   ഇന്ന് രാത്രി 9:20 ന്ന്  മരണപെട്ടു.മയ്യത്ത് നിസ്കാരം നാളെ രാവിലെ  10 മണിക്ക് ഇരിക്കുളം ജുമാ മസ്ജിദിൽ 

അടക്കാപുര സ്വദേശി vp ഹംസക്കുട്ടികാക്ക മരണപെട്ടു

അടക്കാപുര സ്വദേശിയും അടക്കാപുര ബസ്റ്റോപ്പിന്റെ പിറകിൽ താമസകാരനുമായ പരേതനായ മീമി കാക്കയുടെ മകൻ ഹംസക്കുട്ടി വി. പി  എന്നവർ   ഇന്ന് രാത്രി 9:20 ന്ന്  മരണപെട്ടു.മയ്യത്ത് നിസ്കാരം നാളെ രാവിലെ  10 മണിക്ക് ഇരിക്കുളം ജുമാ മസ്ജിദിൽ 

മുന്നറിയിപ്പ്! വാട്സാപ്പിൽ വൻ സുരക്ഷാ വീഴ്ച: അപ്ഡേറ്റ് ചെയ്യണമെന്ന് നിര്‍ദേശം.

ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ്പിൽ വൻ സുരക്ഷാ വീഴ്ച കണ്ടെത്തിയെന്നും പ്രശ്നം പരിഹരിച്ചെന്നും റിപ്പോർട്ട്. വാട്സാപ്പിൽ നിർണായകമായ പ്രശ്നം കണ്ടെത്തിയ വിവരം കമ്പനി തന്നെയാണ് അറിയിച്ചത്. ആപ്പിന്റെ പുതിയ പതിപ്പിൽ ഇത് പരിഹരിച്ചിട്ടുണ്ടെന്നും പഴയ പതിപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ ഉടൻ തന്നെ ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്. സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള വാട്സാപ് പേജിന്റെ സെപ്റ്റംബറിലെ അപ്‌ഡേറ്റിലാണ് ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ ആദ്യം പുറത്തുവിട്ടത്. V2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ആൻഡ്രോയിഡ് പതിപ്പുകൾ, v2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബിസിനസ്, v2.22.16.12-ന് മുൻപുള്ള ഐഒഎസ് പതിപ്പുകൾ, v2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ഐഒഎസ് ബിസിനസ് പതിപ്പുകൾ എന്നിവയ്ക്കാണ് പ്രശ്നം നേരിടുന്നത്. റിമോട്ട് കോഡ് എക്‌സിക്യൂഷൻ വഴി ഹാക്കർമാർക്ക് ആരുടെയെങ്കിലും കംപ്യൂട്ടിങ് ഉപകരണത്തിൽ ദൂരെ ഇരുന്ന് കമാൻഡുകൾ എക്‌സിക്യൂട്ട് ചെയ്യാനും ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഉപയോക്താവിന്റെ എല്ലാ സ്വകാര്യ ഡേറ്റയും ആക്‌സസ് ചെയ്യാനും ഇതു വഴി സാധിക്കും. ഏറ്റവും പുത...

തിരുരങ്ങാടി ചെറുമുക്കിൽ നിന്നും മുള്ളൻപന്നിയെ പിടികൂടി

തിരൂരങ്ങാടി ചെറുമുക്ക് പ്രവാസി നഗറിൽ നിന്നും മുള്ളൻപന്നിയെ പിടികൂടി. ഇന്നലെ പുലർച്ചെ അരിക്കാട്ട് രായിൻകുട്ടിയുടെ പുരയിടത്തിൽ നിന്നുമാണ് അക്രമണ സ്വഭാവമുള്ള മുള്ളൻപന്നിയെ പിടികൂടിയത്. പര പ്പനങ്ങാടി പൊലീസ് സ്റ്റേഷൻ യൂണി റ്റ് ട്രോമാ കെയർ വളണ്ടിയർമാരായ സ്റ്റാർ മുനീർ, ജംഷി പരപ്പനങ്ങാടി, റഫിഖ്പരപ്പനങ്ങാടി, ഫോറസ്റ്റ് റസ്ക്യുവർ  നൗഫൽ വള്ളിക്കുന്ന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുള്ളൻപന്നിയെ പിടികൂടിയത്.കാർഷിക വിളകൾ മുള്ളൻപന്നി നശിപ്പിക്കുന്നത് പതിവായതോടെയാണ് നാട്ടുകാർ ട്രോമാകെയർ പ്രവർത്തകരുടെ സഹായം തേടിയത്. മുള്ളൻ പന്നി യെ നിലമ്പൂർ ഫോറസ്റ്റിന് കൈമാറി.

വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലിറപ്പ് പദ്ധതിയിൽ അപേക്ഷനൽകിയവർ യോഗത്തിൽ പങ്കെടുക്കണം

.                        അറിയിപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലിറപ്പ് പദ്ധതിയിൽ അപേക്ഷ നൽകിയ (ആട്ടിൻ കൂട്, തൊഴുത്ത്, കൊഴിക്കൂട്, കമ്പോസ്റ്റ്, സോക് പിറ്റ്, കുളം, കിണർ റീചാർജ് etc...) ഗുണഭോക്താക്കളുടെ യോഗം 28-09-2022 (ബുധൻ) രാവിലെ 11 മണി മുതൽ വേങ്ങര ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച്‌ ചേരുകയാണ്, മുഴുവൻ വാർഡിലെയും അപേക്ഷ നൽകിയ ഗുണഭോക്താക്കൾ യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു. പ്രസിഡന്റ് വേങ്ങര ഗ്രാമ പഞ്ചായത്ത്

വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി വേണ്ട: ഹൈക്കോടതി

വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി.ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും വിഷമത അനുഭവിക്കുന്നത് സ്ത്രീയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഗര്‍ഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ 21കാരി നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ഗര്‍ഭഛിദ്രം നടത്താമെന്ന് കോടതി പറഞ്ഞു. വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ ബസ് കണ്ടക്ടറെ വിവാഹം കഴിച്ചതാണ് യുവതി. കംപ്യൂട്ടര്‍ കോഴ്‌സിനു പഠിക്കുന്നതിനിടയിലാണ്, 26കാരനായ യുവാവിനെ പരിചയപ്പെട്ടു പ്രണയത്തിലായത്. ഒപ്പം ഇറങ്ങിവന്ന യുവതിയോട് അധികം താമസിയാതെ തന്നെ ഭര്‍ത്താവ് ക്രൂരമായി പെരുമാറാന്‍ തുടങ്ങി. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാവും ഉപദ്രവിക്കുന്നതു പതിവായി. ഇതിനിടെ ഗര്‍ഭിണിയായതോടെ ദുരിതം ഏറി. കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ചു സംശയം പ്രകടിപ്പിച്ച ഭര്‍ത്താവ് യുവതിയെ ഒരു തരത്തിലും സഹായിക്കാതായി. സാമ്പത്തികമോ വൈകാരികമോ ആയ ഒരു പിന്തുണയും ഭര്‍ത്താവില്‍ന...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പരപ്പിൽ പാറയിൽ ലഹരിക്കെതിരെ ജനകീയ കൂട്ടാഴ്മ സംഘടിപ്പിച്ചു;

വേങ്ങര: നമ്മുടെ നാടിന്റെ ഏറ്റവും വലിയ സാമൂഹിക വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന ലഹരി മരുന്നിനെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി വലിയോറ പരപ്പിൽ പാറയിൽ ജനകീയ കൂട്ടാഴ്മ സംഘടിപ്പിച്ചു. പരപ്പിൽ പാറ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കൂടിയാലോചന യോഗത്തിൽ പ്രദേശത്തെ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ,സാമൂഹിക, സാംസ്കാരിക  പ്രവർത്തകർ, മത സംഘടന നേതാക്കൾ,അധ്യാപകർ,ആശാ വർക്കർമാർ , അംഗനവാടി വർക്കർമാർ,ക്ലബ്‌ പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവരുടക്കമുള്ളവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. വി. ടി. കുട്ടിമോൻ തങ്ങളുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്‌ യോഗം ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 2 മുതൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കും. മൈക്രോ കുടുംബ സംഗമങ്ങൾ, ബോധവത്കരണ ക്ലാസുകൾ, ലഘുലേഖ വിതരണം, സെമിനാറുകൾ, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ, നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ക്യാമ്പയിന്റെ ആദ്യ ഘട്ടമായി നടക്കുക. ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ യുവാക്കൾ, വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ, രക്ഷിതാക്കൾ, അധ്യാപകർ,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരികൾ, പി. ടി. എ കമ്മിറ്റികൾ, മത അധ്യാപകർ, മദ്രസാ...

ആര്യാടൻ മുഹമ്മദ് സാഹിബിന്റെമയ്യത്ത് മലപ്പുറത്ത്‌ എത്തിച്ചപ്പോൾ video കാണാം

മുതിർന്ന കോൺഗ്രസ് നേതാവ്. ആര്യാടൻ മുഹമ്മദ് സാഹിബിന്റെ മയ്യത്ത് നമസ്കാരത്തിന്. എം പി അബ്ദുസമദ് സമദാനി എംപി നേതൃത്വം നൽകുന്നു. മുതിർന്ന കോൺഗ്രസ് നേതാവ്. ആര്യാടൻ മുഹമ്മദ് സാഹിബിന്റെ മയ്യത്ത്  മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎം എ സലാം സാഹിബ് സന്ദർശിക്കുന്നു

ബേപ്പൂർ മറീന ബീച്ചിൽ വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്‌ജ് ആരംഭിക്കുന്നു..!

ബേപ്പൂർ മറീന ബീച്ചിൽ വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്‌ജ് ആരംഭിക്കുന്നു..!! ബേപ്പൂർ:കടൽ തിരമാലകൾക്ക് മുകളിലൂടെ സഞ്ചരിക്കുന്ന പാലം (ഫ്ലോട്ടിങ് ബ്രിഡ്‌ജ്) ബേപ്പൂർ മറീന ബീച്ചിൽ വീണ്ടും ആരംഭിക്കുന്നു. ചുരുങ്ങിയ കാലംകൊണ്ട്‌ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായി മാറിയ ഫ്ലോട്ടിങ് ഞായറാഴ്ച  മുതൽ പ്രവർത്തിച്ചു തുടങ്ങും. എല്ലാ ദിവസവും രാവിലെ 10 മുതൽ 6.30 വരെയാണ് പ്രവർത്തന സമയം. മുതിർന്നവർക്ക് 100 രൂപയും അഞ്ചിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് പകുതിയുമാണ് പ്രവേശന ഫീസ്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക്‌ പ്രവേശനമില്ല. ലഹരി ഉപയോഗിച്ചവർ, പ്രായാധിക്യമുള്ളവർ എന്നിവർക്കും പ്രവേശനം നൽകില്ല. വേങ്ങര ന്യൂസ്‌. കഴിഞ്ഞവർഷം കേരളത്തിലാദ്യമായി ബേപ്പൂരിൽ തുടങ്ങിയ ഈ സാഹസിക വിനോദ സംവിധാനം വൻ വിജയമായിരുന്നു. പദ്ധതിക്ക്‌ വിനോദ സഞ്ചാര വകുപ്പിനൊപ്പം ഡിടിപിസിയുടെയും ബേപ്പൂർ തുറമുഖ അധികൃതരുടെയും സഹകരണവുമുണ്ട്. തീരത്തുനിന്നും 100 മീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതിയിലും കൈവരിയോട് കൂടിയാണ്‌ മനോഹരവും അപകടരഹിതവുമായ പാത സജ്ജമാക്കിയത്. അറ്റത്ത്‌ 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ള സൈറ്റ് സീയിങ് പ്ലാറ...

ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 87 വയസായിരുന്നു. 1935 മേയിൽ നിലമ്പൂരിലാണ് ജനിച്ചത്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്. കോൺഗ്രസ് അംഗമായി 1952ലാണ്‌ അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്.

വായോ പുരസ്കാര അവാർഡ് വേങ്ങരക്ക്, വിവിധ പത്രങ്ങളിൽ വന്ന വാർത്തകൾ വായിക്കം

വയോജന പരിപാലന രംഗത്ത് മികച്ച സേവനങ്ങൾ  നൽകുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, എൻ ജി ഒകൾ ,മികച്ച മാതൃകകൾ സൃഷ്ടിച്ച വ്യക്തികൾ എന്നിവർക്ക്  സംസ്ഥാന ഗവൺമെന്റ് നൽകുന്ന   വയോസേവന പുരസ്‌കാരങ്ങൾ   ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പ്രഖ്യാപിച്ചു .  മികച്ച ജില്ലാ പഞ്ചായത്തായി കണ്ണൂരും ബ്ലോക്ക് പഞ്ചായത്തായി തൂണേരിയും ഗ്രാമപ്പഞ്ചായത്തുകളായി തിരുവനന്തപുരം ജില്ലയിലെ മാണിക്കലും മലപ്പുറം ജില്ലയിലെ വേങ്ങരയും  തെരഞ്ഞെടുത്തു.  അവാർഡിനർഹരായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും ലഭിക്കും. എൻ ജി ഒ വിഭാഗത്തിൽ അവാർഡിനർഹമായ കൊല്ലം, ഗാന്ധി ഇൻറർനാഷണൽ ട്രസ്റ്റിന് 50,000 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും സമ്മാനമായി ലഭിക്കും.മുതിർന്ന പൗരന്മാരിലെ മികച്ച കായികതാരങ്ങൾക്കുള്ള അവാർഡിന് പി എസ് ജോണും പി സുകുമാരനും അർഹരായി. ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഉപഹാരവുമാണ് ഈ വിഭാഗത്തിലെ സമ്മാനം.  കലാ സാംസ്‌കാരിക മേഖലയിലെ മികച്...

വേങ്ങര ലെൻസ്ഫെഡ് വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിക്കുന്നതിന്ന് മാസ്റ്റർപ്ലാൻ സമർപ്പിച്ചു

ലെൻസ്ഫെഡ് വേങ്ങര വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിക്കുന്നതിന്ന്  മാസ്റ്റർപ്ലാൻ സമർപ്പിച്ചു വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിക്കുന്നതിന് വേണ്ടി ലെൻസ്ഫെഡ് വേങ്ങരയൂണിറ്റ് മാസ്റ്റർ പ്ലാൻ സമർപ്പിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ ലെൻസ്ഫെഡ് യൂണിറ്റ് പ്രസിഡന്റ് ദുൽകിഫിൽ ടി ടി- യുടെ അദ്ധ്യക്ഷതയിൽ നടന്ന മാസ്റ്റർ പ്ലാൻ സമർപ്പണപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് * കെ.പി ഹസീന ഫസൽ *  ഉൽഘാടനം ചെയ്തു.മാസ്റ്റർ പ്ലാനിന്റെ സമർപ്പണം ലെൻസ്ഫെഡ് ജില്ലാ സെക്രട്ടറി * വി കെ എ റസാഖ് * ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജാസ്മിൻ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലിം ,ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹസീനാ ബാനു, ആരിഫ മടപ്പള്ളി, ലെൻസ് ഫെഡ് ഏരിയാ പ്രസിഡന്റ് റിയാസലി ലെൻസ്ഫെഡ് ഏരിയ സെക്രട്ടി സക്കീർ ,ഗ്രാമ പഞ്ചായത്ത് മെമ്പർ കുറുക്കൻ മുഹമ്മദ്, ലെൻസ്ഫെസ് ജില്ലാ സമിതി അംഗം അൻവർ എം, ഏരിയ ട്രഷറർ ശംസുദ്ധീൻ ഇവി, ലെൻസ് ഫെഡ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

VVC VALIYORA

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.  കെട്ടിട നിർമ്മാണത്തിന് ബിൽഡിംഗ് പെർമിറ്റും നിർബന്ധമാണ്. കേരളത്തിൽ നിലവിൽ ഇവ ഓൺലൈൻ വഴിലഭ്യമാണ്. *1. ട്രേഡ് ലൈസൻസ് (Trade License / D&O License):* ആവശ്യമായ രേഖകൾ: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (Ownership Certificate), വാടകക്കരാർ (Rent Agreement), തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ. *2. ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ (Shop and Establishment License):* തൊഴിലാളികളുടെ ക്ഷേമം, അവധി, ജോലി സമയം എന്നിവ ഉറപ്പാക്കാൻ ഈ ലൈസൻസ് ആവശ്യമാണ്. രേഖകൾ: സ്ഥാപനത്തിന്റെ പേര്, ജീവനക്കാരുടെ വിവരങ്ങൾ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ.പൂർണ്ണമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് LSGD Kerala License User Manual പരിശോധിക്കുക. *3. ബിൽഡിംഗ് ലൈസൻസ് (Building Permit):* പുതിയ കെട്ടിടം നിർമ്മിക്കുന്നതിനോ, വാണിജ്യ ആവശ്യങ്ങൾക്കായി കെട്ടിടത്തിന്റെ ഘടന മാറ്റുന്നതിനോ (Change of Occupancy) മുൻസിപ്പാലിറ്റി/പ...

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...