തിരൂരങ്ങാടി ചെറുമുക്ക് പ്രവാസി നഗറിൽ നിന്നും മുള്ളൻപന്നിയെ പിടികൂടി. ഇന്നലെ പുലർച്ചെ അരിക്കാട്ട് രായിൻകുട്ടിയുടെ പുരയിടത്തിൽ നിന്നുമാണ് അക്രമണ സ്വഭാവമുള്ള മുള്ളൻപന്നിയെ പിടികൂടിയത്.
പര പ്പനങ്ങാടി പൊലീസ് സ്റ്റേഷൻ യൂണി റ്റ് ട്രോമാ കെയർ വളണ്ടിയർമാരായ സ്റ്റാർ മുനീർ, ജംഷി പരപ്പനങ്ങാടി, റഫിഖ്പരപ്പനങ്ങാടി, ഫോറസ്റ്റ് റസ്ക്യുവർ നൗഫൽ വള്ളിക്കുന്ന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുള്ളൻപന്നിയെ പിടികൂടിയത്.കാർഷിക വിളകൾ മുള്ളൻപന്നി നശിപ്പിക്കുന്നത് പതിവായതോടെയാണ് നാട്ടുകാർ ട്രോമാകെയർ പ്രവർത്തകരുടെ സഹായം തേടിയത്. മുള്ളൻ പന്നി യെ നിലമ്പൂർ ഫോറസ്റ്റിന് കൈമാറി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ