ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തഹൽസിദാർ നിലമ്പൂർ താലൂക്കിൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി

പോത്തുകല്ല്, എടക്കര, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ, കരുളായി, അമരമ്പലം, ചോക്കാട്, കരുവാരക്കുണ്ട്, കാളികാവ്, വണ്ടൂർ, തുവ്വൂർ തുടങ്ങിയ വില്ലേജുകളിൽ ഇന്നു (05-September 2022) തുടങ്ങി 2 ദിവസങ്ങളിൽ (06/09/2022; 07/09/2022) പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. ഈ ദിവസങ്ങളിൽ വൈകുന്നേരത്തോട് കൂടി ശക്തമായ മഴ സാധ്യത പ്രവച്ചിക്കപ്പെട്ടിരിക്കുന്നൂ. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.  07/09/2022 ന് മലപ്പുറം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ടും അതിതീവ്ര മഴയും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നു. പ്രസ്തുത വില്ലേജ് പരിധിക്കുള്ളിൽ വരുന്ന മണ്ണിടിച്ചിൽ സാധ്യത യുള്ള പ്രദേശങ്ങളിൽ ഇന്നു തുടങ്ങി ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പുലർത്തേണ്ടതാണ്.  മലവെള്ളപാച്ചിൽ, മണ്ണിടിച്ചിൽ തുടങ്ങിയവയ്ക്ക് കാരണമാകുന്ന വിധത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴ ലഭിച്ചേക്കാം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പൊതുജനങ്ങളും അതിജാഗ്രത പുലർത്തേണ്ടതാണ്. എന്ന്: തഹൽസിദാർ നിലമ്പൂർ

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതുപ്രകാരം നാളെ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ  ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ ആ മുന്നറിയിപ്പുകളോട് സഹകരിക്കേണ്ടതാണ്. എല്ലാ ജില്ലകളിലെയും ഐ ആർ എസ് (Incident Response System) ഉദ്യോഗസ്ഥർ ജില്ലാ കളക്ടറുടെ മുൻ‌കൂറനുമതിയില്ലാതെ ജില്ല വിട്ട് പോകാൻ പാടുള്ളതല്ല. കേരളത്തിന്റെ തീരമേഖലയിൽ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നു.

അധ്യാപക ദിനത്തിൽ വലിയോറ - പരപ്പിൽപാറ അടക്കാപുര പ്രദേശങ്ങളിലെ പൂർവ്വകാല അധ്യാപകർ പരപ്പിൽപാറ യുവജന സംഘവും ജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഗുരുവന്ദനം എന്ന പരിപാടിയിൽ സംഗമിച്ചു.

സെപ്തംബർ 5 അധ്യാപക ദിനം പരപ്പിൽപാറ യുവജന സംഘം പൂർവ്വകാല അധ്യാപകർ ഒത്തുചേർന്നു സെപ്തംബർ 5 അധ്യാപക ദിനത്തിൽ വലിയോറ - പരപ്പിൽപാറ അടക്കാപുര പ്രദേശങ്ങളിലെ പൂർവ്വകാല അധ്യാപകർ പരപ്പിൽപാറ യുവജന സംഘവും ജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഗുരുവന്ദനം എന്ന പരിപാടിയിൽ സംഗമിച്ചു. അടക്കാപുര വി.പി മൊയ്തീൻ കുട്ടി മാസ്റ്ററുടെ വസതിക്ക് സമീപം പ്രതേകം സജ്ജീകരിച്ച സംഗമത്തിന്റെ ഉൽഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയ പേഴ്സൺ സുഹിജാ ഇബ്രാഹിം നിർവ്വഹിച്ചു. ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ സെക്രട്ടറി ഹമീദലി മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പൂർവ്വകാല അധ്യാപകരായ വി.പി മൊയ്തീൻ കുട്ടി മാസ്റ്റർ, സരോജനി ടീച്ചർ, മൂത്തു മാസ്റ്റർ, പി.കെ അബ്ദുൽ മജീദ് മാസ്റ്റർ, വി.കെ അബ്ദു മാസ്റ്റർ, പി.ഐ മുഹമ്മദ് കുട്ടി ഹാജി, വി.പി മൊയ്തീൻ കുട്ടി മുസ്ലിയാർ, ലക്ഷ്മിക്കുട്ടി ടീച്ചർ എന്നിവർ പങ്കെടുക്കുകയും അവരെ ചടങ്ങിൽ വെച്ച് ആദരിക്കുകയും ചെയ്തു. അധ്യാപകരുടെ പൂർവ്വകാല ഓർമ്മകളും അനുഭവങ്ങളും പങ്ക് വെക്കാനും വേദി സഹായമൊരുക്കി. ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് ...

പേവിഷബാധ കുതിച്ചുയരുന്നു: പൂച്ചയുള്‍പ്പെടെ മറ്റ് മൃഗങ്ങളിലും വൈറസ് സാന്നിധ്യം

അഞ്ച് വര്‍ഷത്തിനിടെ നായ്ക്കളിലെ പേവിഷബാധയില്‍ ഇരട്ടിയിലധികം വര്‍ധനയെന്ന് മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശോധനാഫലം. വളര്‍ത്തു നായ്ക്കളുടെയും ചത്ത നായക്കളുടേയും ഉള്‍പ്പെടെ മുന്നൂറ് സാംപിളുകള്‍ പരിശോധിച്ചതില്‍ 168 എണ്ണം പോസിറ്റീവാണെന്ന് കണ്ടെത്തി. പൂച്ചയുള്‍പ്പെടെ മറ്റ് മൃഗങ്ങളിലും വൈറസ് സാന്നിധ്യം ഇരട്ടിയായി. വന്ധ്യംകരണത്തിന് ഒപ്പം നടത്തിയിരുന്ന തെരുവ് നായ്ക്കളുടെ പ്രതിരോധകുത്തിവയ്പ് മുടങ്ങിയതാണ് പേവിഷബാധ കൂടാനുളള പ്രധാന കാരണം. പേവിഷബാധയേറ്റ് 20 പേര്‍ മരിച്ചതിന്റെ കാരണമന്വേഷിക്കുമ്പോള്‍ മറ്റൊരു ‍ഞെട്ടിക്കുന്ന വസ്തുത കൂടി വെളിപ്പെടുന്നു. സംസ്ഥാനത്ത് മൃഗങ്ങളിലെ പേവിഷബാധയുടെ തോതും ഉയരുന്നു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 300 സാംപിളുകള്‍ പരിശോധനയ്ക്കെടുത്തതില്‍ 168ലും പേവിഷ ബാധയ്ക്ക് കാരണമായ റാബീസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. 2016ല്‍ 150 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 48 എണ്ണമായിരുന്നു പോസിററീവ്. നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്് നല്കുകയും കൃത്യമായ ഇടവേളകളില്‍ ബൂസ്ററല്‍ ഡോസ് എടുക്കുകയും ചെയ്താല്‍ മാത്രമേ പേവിഷ പ്രതിര...

റോഡ് തകർന്നാൽ കരാറുകാരനും എൻജിനീയറും കേസിൽ പ്രതി

പൊതുമരാമത്തു വകുപ്പിന്റെ പുതിയ റോഡുകൾ നിർമ്മാണം കഴിഞ്ഞും, പഴയ റോഡുകൾ അറ്റകുറ്റപ്പണികൾക്കുശേഷവും, ആറു മാസത്തിനകം തകർന്നാൽ ബന്ധപ്പെട്ട എൻജിനീയർമാർക്കും കരാറുകാർക്കുമെതിരെ വിജിലൻസ് കേസെടുക്കാൻ സർക്കാർ ഉത്തരവായി. കുഴികൾ രൂപപ്പെട്ടാലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു വിജിലൻസ് അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സർ‌ക്കുലറിൽ വ്യക്തമാക്കി. റോഡുകളുടെ പരിതാപകരമായ അവസ്ഥയും അതുകാരണം അടിക്കടിയുണ്ടാവുന്ന അപകട മരണങ്ങളും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കുകയും ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. നിർമ്മാണമോ, അറ്റകുറ്റപ്പണിയോ പൂർത്തീകരിച്ചതായി ഇനി മുതൽ സർട്ടിഫിക്കറ്റ് നൽകുന്ന റോഡുകൾക്കാണ് ബാധകം. പ്രകൃതിദുരന്തത്താലാണ് തകർന്നതെന്ന് കളക്ടർ റിപ്പോർട്ട് നൽകിയാൽ കേസുണ്ടാവില്ല. ക്രിമിനൽ നടപടികൾ ആവശ്യമാണെന്നു കണ്ടെത്തുന്ന ഏതു കേസിലും വിജിലൻസ് അന്വേഷണം നടത്താമെന്നും സർക്കുലറിൽ പറയുന്നു. ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി ബന്ധപ്പെട്ട കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ഒരു വർഷത്തിനകം തക...

68-ാമത്‌ നെഹ്‌റുട്രോഫി ജലമേള കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയെറി‍ഞ്ഞ കാട്ടിൽ തെക്കേതിൽ ചുണ്ടൻ സ്വന്തമാക്കി

പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ ജലരാജാക്കാന്മാരായി കാട്ടിൽ തെക്കേതിൽ ചുണ്ടൻ. 68-ാമത്‌ നെഹ്‌റുട്രോഫി ജലമേള കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയെറി‍ഞ്ഞ കാട്ടിൽ തെക്കേതിൽ ചുണ്ടൻ സ്വന്തമാക്കി. 4.31 മിനിട്ട് സമയം കൊണ്ടാണ് സമയം കാട്ടിൽ തെക്കേതിൽ കിരീടം സ്വന്തമാക്കിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ഹാട്രിക് കീരിടമാണിത്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ബോട്ട് ലീ​ഗ് വിജയികളാണ് പിബിസി ( പള്ളാത്തുരുത്തി ബോട്ട് ക്ലബ് ). രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം വീയപുരം ചുണ്ടനും നേടി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കട്ടിൽ തെക്കേതിൽ ചുണ്ടൻ, പുന്നമട ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടൻ, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ, കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ എന്നീ ചുണ്ടൻ വള്ളങ്ങളാണ് 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഫൈനലിൽ ഉണ്ടായിരുന്നത്

മധുരമിട്ട ചായയും മധുരമിടാത്ത ചായയും ഒന്നല്ല!

കൊല്ലം • ചായക്കടകളിൽ മധുരമിട്ട ചായയ്ക്കും മധുരമിടാത്ത ചായ ഇനി ഒരേ വില ഈടാക്കിയാൽ നടപടി. ഒരേ വില ഈടാക്കുന്നതായി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഓണക്കാലത്തു നടത്തുന്ന പരിശോധനകളിൽ കണ്ടെത്തിയാൽ കർശന നടപടിയെടുക്കണമെന്നു സിവിൽ സപ്ലൈസ് കമ്മിഷണർ ജില്ലാ സപ്ലൈ ഓഫിസർമാർക്ക് അയച്ച സർക്കുലറിൽ നിർദേശിച്ചു. മധുരമുള്ള ചായ/കോഫി/കട്ടൻ ചായ, മധുരമില്ലാത്ത ചായ/കോഫി/ കട്ടൻ ചായ എന്നിവയുടെ വില കടകളിൽ പ്രദർശിപ്പിക്കണമെന്നും നിർ ദേശിച്ചിട്ടുണ്ട്. മധുരമുള്ളതിനും ഇല്ലാത്തതിനും ഒരേ വില ഈടാക്കു ന്നതായി വ്യാപക പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപ് ടിയെന്നും സർക്കുലർ പറയുന്നു.

നിങ്ങളുടെ വോട്ടർ ഐഡന്റിറ്റി കാർഡും ആധാറും ബന്ധിപ്പിക്കുന്നതിന് ഇതാ ഒരു എളുപ്പവഴി.

നിങ്ങളുടെ വോട്ടർ ഐഡന്റിറ്റി കാർഡും ആധാറും ബന്ധിപ്പിക്കുന്നതിന് ഇതാ ഒരു എളുപ്പവഴി. 1. താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച്  *Voter Helpline App* എന്ന ആപ്പ് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഡൌൺലോഡ് ചെയ്യുക .....  https://play.google.com/store/apps/details?id=com.eci.citizen&hl=en 2.  *Voter registration* എന്ന ഓപ്ഷനിൽ അമർത്തുക.തുടർന്ന് ഏറ്റവും അവസാന ഓപ്ഷൻ ആയ  *Electoral Authentication Form (Form 6B )* എന്നതിൽ അമർത്തുക 3.  *Let's start* എന്ന ഓപ്ഷൻ അമർത്തുക. 4. OTP ലഭിക്കുന്നതായനായി നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക, ശേഷം  *verify* എന്ന ഓപ്ഷൻ അമർത്തുക. 5. *Yes ,I have voter ID card number* എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് *Next* അമർത്തുക. 6. വോട്ടർ ഐഡി കാർഡ് നമ്പറും സംസ്ഥാനവും നൽകി *Fetch Details* എന്ന ഓപ്ഷനിൽ അമർത്തുക. 7. നൽകിയിട്ടുള്ള വിവരങ്ങൾ ശരി ആണെന്ന് ഉറപ്പ് വരുത്തിയത്തിനു ശേഷം  *Proceed* എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. 8. നിങ്ങളുടെ ആധാർ നമ്പറും ഫോൺ നമ്പറും നൽകി *Proceed* എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാവുന്നതാണ്. *reference ID*.സ്ക്രീനിൽ ...

അങ്കൻവാടിയിലേക്ക് ചിനക്കൽ സാംസ്കാരിക വേദിയുടെ വക ഓണ സമ്മാനമായി റഫിൾജെറേറ്റർ കൈമാറി

വലിയോറ ചിനക്കലിൽ പതിമൂന്നാം വാർഡിൽ പ്രവർത്തിച്ചു വരുന്ന അങ്കൻവാടിയിലേക്ക് ചിനക്കൽ സാംസ്കാരിക വേദി പ്രസിഡൻറ് AT അഷ്റഫ്     ഓണ സമ്മാനമായി ഫ്രിഡ്ജ് കൈമാറി.  അങ്കൻവാടിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ഒരു ഉദ്യമം ചിനക്കൽ സാംസ്കാരിക വേദി ഏറ്റെടുക്കാൻ തയ്യാറാവുകയും ആയത് ഓണ സമ്മാനമായി നൽകാൻ സാധിക്കുകയും ചെയ്തു. കൈമാറ്റ ചടങ്ങിൽ ചടങ്ങിൽ വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ സാംസ്കാരിക വേദി പ്രസിഡന്റ് എ.ടി അഷ്റഫ്, മുൻ പ്രസിഡൻറ് പറങ്ങോടത്ത് മുസ്തഫ വൈസ് പ്രസിഡൻറ് ഹംസ അങ്കൻവാടി സൂപ്പർവൈസർമാരായ ഷാഹിന, പുഷ്പ ശ്രീനാഥ് എക്സിക്യൂട്ടീവ് അംഗങ്ങളായ  അസീസ് എംപി, വേലായുധൻ കുവൈറ്റ് കമ്മിറ്റി അംഗമായ കോയ അങ്കൻവാടി ടീച്ചർ സുമ ഹെല്‍പ്പര്‍ ബേബി ഗിരിജ സാംസ്കാരിക വേദി അംഗങ്ങളായ ഇബ്രാഹിം, റഫീഖ് മുജീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് എത്തിയതായിരുന്നു സ്റ്റാലിൻ.  കേരളവും തമിഴ്നാടുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ സംബന്ധിച്ച് ആശയ വിനിമയം നടത്തി. ഇക്കാര്യം  ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിതല ചർച്ച ആവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  കേരളത്തിലെ ഐ.ടി.അധിഷ്ഠിത വികസനത്തെ തമിഴ്നാട് ഐ.ടി മന്ത്രി മനോ തങ്കരാജ് പ്രശംസിച്ചു. ഡിജിറ്റൽ സർവകലാശാല, വിദ്യാഭ്യാസം എന്നീ രംഗത്തെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു ഉന്നതതല സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതിനാവശ്യമായ പിന്തുണ നൽകണമെന്ന്  അദ്ദേഹം അഭ്യർത്ഥിച്ചു.

തെരുവ് നായകളുടെ ശല്യം പരിഹരിക്കണമെന്ന ആവശ്യം ശക്തം ;അതികാരികൾക്ക് പരാതി നൽകി

വേങ്ങര വലിയോറ പ്രദേശങ്ങളിൽ തെരുവ് നായകളുടെ ശല്യം അതികരിച്ച് കൊണ്ടിരുക്കുകയും മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും  നായയുടെ കടിയേൽകാനുള്ള സഹചര്യം ഉണ്ടാവുകയും, വളർത്തുമൃഗങ്ങൾക്ക് കടിയേൽക്കുകയും, അവയെ പിടിക്കുകയും ഉണ്ടായ സമയത്താണ്   അതികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിരമായ പരിഹാരം ഉണ്ടാവണമെന്ന ആവശ്യം പ്രദേശവാസികളുടെ ഇടയിൽ നിന്നും ശക്തമായി വന്നത്. നാട്ടുകാരുടെ ശക്തമായ ആവശ്യം പരപ്പിൽ പാറ യുവജന സംഘം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സെക്രട്ടറിയും മുമ്പാകെ പരാതി നൽകി. ക്ലബ്ബ് പ്രവർത്തകരായ സഹീർ അബ്ബാസ് നടക്കൽ, അസ്ക്കർ കെ കെ , മനാഫ് വി.എം, ശാഫി ഇ, ഇബ്രാഹിം എ കെ എന്നിവർ പങ്കെടുത്തു.

ഊരകം കുന്നത്ത് ബസും ലോറിയും കൂട്ടിയിടിച്ചപകടം

ഊരകം കുന്നത്ത് വീണ്ടും അപകടംബസും ലോറിയും കൂട്ടിയിടിച്ചു ഊരകം കുന്നത്ത് വീണ്ടും അപകടം. ബസും ലോറിയും കൂട്ടിയിടിച്ചാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. പരപ്പനങ്ങാടിയിൽ നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ലീഡർ ബസ്സാണ് ലോറിയുമായി കൂട്ടിയിടിച്ചത്. രാവിലെ 9.30  ഓടെയാണ് സംഭവം. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർകും രണ്ട് യാത്രകർക്കും  പരിക്കേറ്റു. പരുക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസമാണ്  ബൈക്ക് തെന്നി ബൈക്ക് യാത്രകാരൻ ലോറിക്ക് അടിയിൽ  പെട്ട്  വിഷ്ണു എന്ന യുവാവ് മരിച്ചിരുന്നു . രണ്ടുമാസം മുമ്പ്  സുബൈർ എന്നായാളും ഇവിടെ മരിച്ചിരുന്നു. ഇതേ സ്ഥലത്താണ് ഇന്ന് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന്  മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയിൽ ഊരകം കുന്നത് റോഡിൽ കുറച്ച് നേരം  ഗതാഗതം തടസ്യപെട്ടു.

മലപ്പുറം ജില്ലയിൽ ഉരുൾപൊട്ടൽ

മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ . ഒരേക്കറിലേറെ റബർ തോട്ടം ഒലിച്ചു പോയി. ഇന്നലെ രാത്രിയാണ് മലയിടിച്ചിൽ ഉണ്ടായത്. ഉരുൾ പൊട്ടൽ ഉണ്ടായത് ജനവാസ മേഖലയിൽ അല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഈ പ്രദേശത്ത് കനത്ത മഴ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ആളപായം ഇല്ലെങ്കിലും ഒഴുകി എത്തിയ കല്ലും മണ്ണും മരങ്ങളും ഗതാഗത തടസം ഉണ്ടാക്കിയിട്ടുണ്ട്

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം, കരാറുകാർക്കെതിരെ കേസെടുത്ത് വനംവകുപ്പ്

മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം: കരാറുകാർക്കെതിരെ കേസ് ഡ്രൈവറും വാഹനവും കസ്റ്റയിൽ വി കെ പടിയിൽ ദേശീയ പാത വികസനത്തിന്‌ വേണ്ടി മരം മുറിച്ചപ്പോൾ നിരവധി പക്ഷികൾ ചത്തു പോയ സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ തീരുമാനം. കരാറുകാർക്കെതിരെ വനം വകുപ്പ് ആണ് കേസ് എടുക്കുന്നത്.  ഷെഡ്യൂൾ 4 ൽ പ്പെട്ട അമ്പതിലേറെ  നീർക്കാക്ക കുഞ്ഞുങ്ങൾ  ജീവൻ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. വന്യജീവി സംരക്ഷണം നിയമ പ്രകാരം ആണ് കേസ്  രജിസ്റ്റർ ചെയ്യുക.  മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശങ്ങൾ പോലും കരാറുകാരൻ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു . വനം വകുപ്പ് അധികൃത സ്ഥലത്തെത്തിയിട്ടുണ്ട്.  പ്രദേശവാസികളിൽ നിന്നും  മൊഴിയെടുക്കും. ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തിട്ടുണ്ട്. പക്ഷികളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചത് ക്രൂരമായ നടപടിയെന്ന് വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത്. മരം മുറിക്കാന്‍ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി.

വേങ്ങര സി.എച്ച്.സിയിൽ ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് മന്ത്രി കെ. മുരളീധരൻ; മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. വേങ്ങര: വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി) ഡയാലിസിസ് യൂണിറ്റിന് അനുമതി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി. മന്ത്രി കെ.എം ഷാജിയുടെ ആവശ്യപ്രകാരമാണ് നടപടി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും വേങ്ങര എം.എൽ.എയുമായിരുന്ന കാലത്താണ് ഡയാലിസിസ് യൂണിറ്റിനായി ഇവിടെ നാല് കോടി രൂപ ചിലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത്. സി.എച്ച്.സികളിൽ ഡയാലിസിസ് യൂണിറ്റുകൾക്ക് അനുമതി നൽകേണ്ടെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം പദ്ധതിക്ക് വലിയ തിരിച്ചടിയായിരുന്നു. സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ, വ്യവസായികളുടെ സഹകരണത്തോടെ മെഷീനുകൾ ലഭ്യമാക്കിയും കമ്പനികളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജീവനക്കാർക്ക് വേതനം നൽകിയും ജനകീയ പങ്കാളിത്തത്തിൽ യൂണിറ്റ് തുടങ്ങാമെന്ന നിർദ്ദേശവും മുൻ സർക്കാർ തള്ളിയിരുന്നു. വേങ്ങരയിലും സമീപ പ്രദേശങ്ങളിലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം രോഗികൾക്ക് വലിയ ആശ്വാസമാണ്. ...

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.

കേരളത്തിൽ ഒരു പുതിയ വ്യാപാര സ്ഥാപനം തുടങ്ങുന്നതിന് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസും (Shop and Establishment License) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസും (Trade License) ആവശ്യമാണ്.  കെട്ടിട നിർമ്മാണത്തിന് ബിൽഡിംഗ് പെർമിറ്റും നിർബന്ധമാണ്. കേരളത്തിൽ നിലവിൽ ഇവ ഓൺലൈൻ വഴിലഭ്യമാണ്. *1. ട്രേഡ് ലൈസൻസ് (Trade License / D&O License):* ആവശ്യമായ രേഖകൾ: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (Ownership Certificate), വാടകക്കരാർ (Rent Agreement), തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ. *2. ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ (Shop and Establishment License):* തൊഴിലാളികളുടെ ക്ഷേമം, അവധി, ജോലി സമയം എന്നിവ ഉറപ്പാക്കാൻ ഈ ലൈസൻസ് ആവശ്യമാണ്. രേഖകൾ: സ്ഥാപനത്തിന്റെ പേര്, ജീവനക്കാരുടെ വിവരങ്ങൾ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ.പൂർണ്ണമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് LSGD Kerala License User Manual പരിശോധിക്കുക. *3. ബിൽഡിംഗ് ലൈസൻസ് (Building Permit):* പുതിയ കെട്ടിടം നിർമ്മിക്കുന്നതിനോ, വാണിജ്യ ആവശ്യങ്ങൾക്കായി കെട്ടിടത്തിന്റെ ഘടന മാറ്റുന്നതിനോ (Change of Occupancy) മുൻസിപ്പാലിറ്റി/പ...