സെപ്തംബർ 5
അധ്യാപക ദിനം
പരപ്പിൽപാറ യുവജന സംഘം
പൂർവ്വകാല അധ്യാപകർ ഒത്തുചേർന്നു
സെപ്തംബർ 5 അധ്യാപക ദിനത്തിൽ വലിയോറ - പരപ്പിൽപാറ അടക്കാപുര പ്രദേശങ്ങളിലെ പൂർവ്വകാല അധ്യാപകർ പരപ്പിൽപാറ യുവജന സംഘവും ജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഗുരുവന്ദനം എന്ന പരിപാടിയിൽ സംഗമിച്ചു.
അടക്കാപുര വി.പി മൊയ്തീൻ കുട്ടി മാസ്റ്ററുടെ വസതിക്ക് സമീപം പ്രതേകം സജ്ജീകരിച്ച സംഗമത്തിന്റെ ഉൽഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയ പേഴ്സൺ സുഹിജാ ഇബ്രാഹിം നിർവ്വഹിച്ചു.
ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ സെക്രട്ടറി ഹമീദലി മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പൂർവ്വകാല അധ്യാപകരായ വി.പി മൊയ്തീൻ കുട്ടി മാസ്റ്റർ, സരോജനി ടീച്ചർ, മൂത്തു മാസ്റ്റർ, പി.കെ അബ്ദുൽ മജീദ് മാസ്റ്റർ, വി.കെ അബ്ദു മാസ്റ്റർ, പി.ഐ മുഹമ്മദ് കുട്ടി ഹാജി, വി.പി മൊയ്തീൻ കുട്ടി മുസ്ലിയാർ, ലക്ഷ്മിക്കുട്ടി ടീച്ചർ എന്നിവർ പങ്കെടുക്കുകയും അവരെ ചടങ്ങിൽ വെച്ച് ആദരിക്കുകയും ചെയ്തു. അധ്യാപകരുടെ പൂർവ്വകാല ഓർമ്മകളും അനുഭവങ്ങളും പങ്ക് വെക്കാനും വേദി സഹായമൊരുക്കി.
ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, എ.കെ നഫീസ, പാറയിൽ ആസ്യ മുഹമ്മദ് ക്ലബ്ബ് രക്ഷാധികാരികളായ എ കെ എ നസീർ ,ഗംഗാധരൻ കക്കളശ്ശേരി പരപ്പിൽപാറ യുവജന സംഘം പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ, സെക്രട്ടറി അസീസ് കൈ പ്രൻ, ദേശപ്രഭ വായനശാല സെക്രട്ടറി പി കെ മൊയ്തീൻ കുട്ടി മാസ്റ്റർ, പൂക്കയിൽ നാസർ എന്നിവർ പ്രസംഗിച്ചു.
ക്ലബ്ബ് പ്രവർത്തകരായ അസ്ക്കർ കെ കെ ,ജഹീർ ഇ കെ ,സമദ് കുറുക്കൻ, മനാഫ് വി എം, സുമേഷ് വെട്ടൻ എന്നിവർ പരിപാടി നിയന്ത്രിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ