ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

സ്കോളർഷിപ്പുകൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി സംബന്ധിച്ച് msf വേങ്ങര പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസറുമായി ചർച്ച നടത്തി

സ്കോളർഷിപ്പുകൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി സംബന്ധിച്ച് msf വേങ്ങര പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസറുമായി ചർച്ച നടത്തി ========================= കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ  പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾക്ക് വില്ലേജ് ഓഫീസുകളിൽ നിന്നും വിദ്യാർത്ഥികൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വേങ്ങര പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി വേങ്ങര വില്ലേജ് ഓഫീസറുമായി ചർച്ച നടത്തി. പ്രത്യേക ജാതി സർട്ടിഫിക്കറ്റ് വേണ്ട എന്നാണ് നിലവിലുള്ള സർക്കാർ ഉത്തരവെന്നും ഈ മാസം 30നകം സ്കോളർഷിപ്പുമായി ബന്ധപ്പെട്ട്‌ സർക്കാർ ഉത്തരവ് വരുമോ എന്ന് കാത്തിരിക്കാം എന്നും ഇല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നും ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കാം എന്നും വില്ലേജ് ഓഫീസർ ഭാരവാഹികൾക്ക് ഉറപ്പ് നൽകി. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് എ.കെ.എം ഷറഫ്, സെക്രട്ടറി അർഷാദ് ഫാസിൽ, ട്രഷറർ സിറാജുദ്ധീൻ ഇ.വി സഹഭാരവാഹികളായ ഷമീം കുറ്റൂർ, ബദ്റുദ്ദീൻ പള്ളിയാളി, ഫായിസ് കെ.സി എന്നിവർ സംബന്ധിച്ചു.

ഹാജിയാർപള്ളിയിൽ റോഡിലേക്ക് മരം കടപുഴകിവീണ് റോഡ് ബ്ലോക്കായി ,

 മലപ്പുറം ഹാജിയാർപള്ളിയിൽ റോഡിലേക്ക് മരം കടപുഴകിവീണ് റോഡ് ബ്ലോക്കായി , ഫയർഫോയിസ് എത്തി  ഫയർ ഫോയിസും നാട്ടുകാരും മരം വെട്ടി മാറ്റുന്നു. വിവരം നൽകിയത് സ്ഥലത്ത് നിന്ന് ട്രോമാകെയർ വളണ്ടിയർ ഷഫീഖ് EK  രാത്രി 10 :15 ഓടെ റോഡിലൂടെയുള്ള വാഹന ഗതാഗതം പുനസ്ഥാപിച്ചു 

രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12 ന് ആരംഭിക്കും; പ്രഖ്യാപിച്ച് കേന്ദ്രം

ദില്ലി: രാജ്യത്ത് ഒക്ടോബർ 12ന് 5ജി സേവനം നൽകി തുടങ്ങുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു. “5G സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുകയാണ്, ടെലികോം ഓപ്പറേറ്റർമാർ അതിനായി പ്രവർത്തിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഒക്ടോബർ 12-നകം 5ജി സേവനങ്ങൾ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ വ്യാപിപ്പിക്കും” ടെലികോം മന്ത്രി പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. “ഇത് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകും എന്നത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും.നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും” കേന്ദ്രമന്ത്രി പറഞ്ഞു.

വലിയോറ മുതലമാട്-വെള്ളാരംകാട് ഇടവഴി യാത്രയോഗ്യമാക്കി

മുതലമാട് അങ്ങാടിയിൽ നിന്നും (മുതലമാട്‌ ബസ്സ്സ്റ്റാൻഡ് പരിസരത്ത് നിന്നും) പുരാതന കാലത്ത് കാൽനട യാത്ര ചെയ്തിരുന്ന വെള്ളാരംകാട് ഇടവഴിലൂടെ പുതിയ ബൈപാസ്സ് റോഡ് നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ കാലങ്ങളായിയുള്ള ആവശ്യം വീണ്ടും ശക്തമാവുന്നു. നിലവിലെ അവസ്ഥയിൽ ഗതാഗത യോഗ്യമല്ലാത്ത-കാൽനട യാത്രക്ക് പോലും അനുയോജ്യമല്ലാത്ത രീതിയിൽ കാട് പിടിച്ചു കിടക്കുന്ന വെള്ളാരംകാട് ഇടവഴിക്ക് പുറമെ  സാധാരണ രീതിയിൽ ഉള്ള വാഹന സഞ്ചാരത്തിന് യോഗ്യമായ റോഡിനു ആവശ്യമായ സ്ഥലം സ്വാകാര്യ വ്യക്തികളിൽ നിന്നും വേങ്ങര ഗ്രാമ പഞ്ചായത്ത്‌ യുദ്ധകാല അടിസ്ഥാനത്തിൽ ഏറ്റെടുത്തു പുതിയ റോഡ് നിർമ്മിച്ച് കോൺഗ്രീറ്റ് ചെയ്ത് വാഹന ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികളും മുതലമാട്ടെ യുവജന കൂട്ടായ്മകളും ചലഞ്ച് ക്ലബ്‌ പ്രവർത്തകരും വീണ്ടും രംഗത്ത് വന്നിരിക്കുന്നു. കാലങ്ങളായി കാൽ നടയായി നടന്ന് പോയിരുന്ന വെള്ളാരം കാടിൽ നിന്ന് മുതലമാട്ടേക്കും അതുപോലെ വെള്ളാരംകാട് ഭാഗത്തേക്കും ഇടവഴിയിലൂടെ ഇപ്പോൾ കുറേ കാലമായി ആളുകൾ നടക്കാതെ കാട് പിടിച്ചു കിടക്കുകയാണ്. വെള്ളാരംകാട് ഇടവഴി വരുന്ന പുതിയ തലമുറക്കെങ്കിലും ഇനിയും അന്യാതീനപെടാതെ നിൽക്കാന...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

കരുവാരകുണ്ട് മേഖലയിൽ മഴവെള്ളപാച്ചിൽ ഉരുൾപൊട്ടിയതായി സംശയം വെള്ളത്തിന്റെ ഒഴുക്ക് കൂടി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ കോളനിയിൽ അകപ്പെട്ടു

കരുവാരകുണ്ട് മേഖലയിൽ മഴവെള്ളപാച്ചിൽ   വെള്ളത്തിന്റെ ഒഴുക്ക് കൂടി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ കോളനിയിൽ അകപ്പെട്ടു .... കരുവാരകുണ്ട് : കനത്ത മലവെള്ളപാച്ചിലിൽ ഒറ്റപ്പെട്ടു പോയ മുള്ളറ ആര്യാടൻ കോളനിയിൽ സഹായത്തിനു പോയ പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ , വൈസ് പ്രസിഡന്റ് ലത്തീഫ്, ഷീന ജിൽസ്, നുഹ് മാൻ പാറമ്മൽ അടക്കമുള്ള ജനപ്രതിനിധികളും അഞ്ചോളം വീട്ടുകാരും കനത്ത വെള്ളത്തിന്റെ ഒഴുക്ക് കാരണം  പുറത്ത് കടക്കാൻ കഴിയാത്തതിനാൽ ഫയർ ഫോഴ്സിന്റെ സഹായം തേടി ... Update മഴവെള്ള പാച്ചിൽ കുറഞ്ഞു  പുഴയിലെ വെള്ളം താഴ്ന്നു  പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ തിരിച്ചു വരുന്നു ഫയർ പോയിസ്, ട്രോമാ കെയർ യൂണിറ്റ് പ്രവർത്തകൻ സ്ഥലത്തുണ്ട് 

2013 മുതൽ തുടർച്ചയായ ലോക ചെസ്സ് ചാമ്പ്യനെ ഇന്ത്യയുടെ 17 കാരൻ 3പ്രാവശ്യം തോൽപിച്ചു

"എനിക്കിനി കളിച്ചിട്ട് ഒരുപാടൊന്നും നേടാനില്ല. നല്ല എതിരാളികളെ കിട്ടാനില്ല. ഉള്ള എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇവന്മാരുടെ കൂടെ കളിച്ചു സമയം കളയാൻ ഇനി ഞാനില്ല. അടുത്ത ലോക ചെസ്സ് ടൂർണ്ണമെന്റിൽ മത്സരിക്കാൻ ഞാൻ ഇല്ല." 2013 മുതൽ തുടർച്ചയായി ലോക ചെസ്സ് ചാമ്പ്യൻ ആയിക്കൊണ്ടിരിക്കുന്ന മാഗ്നസ് കാൾസൻ പറഞ്ഞതാണ് മുകളിൽ 👆 #പിന്നീടുണ്ടായത്_ചരിത്രം 🔥🔥🔥 ഭാരതത്തിൽ നിന്നുള്ള ഒരു 17 കാരൻ പയ്യൻ  #ശ്രീ.#രമേശ്_ബാബു_പ്രജ്ഞാനന്ദ... തുടർച്ചയായ മൂന്നു മത്സരങ്ങളിൽ കാൾസനെ അട്ടിമറിച്ചപ്പോൾ വിശ്വാസം വരാതെ കുറച്ചുസമയം കണ്ണു മിഴിച്ചു സീറ്റിൽ തന്നെയിരുന്ന കാൾസൻ പറഞ്ഞതാണ് താഴെ കുറിച്ചിരിക്കുന്നത് 👇 "ഇന്നത്തെ ദിവസം എനിക്കു ഭയാനകമായി അനുഭവപ്പെടുന്നു. തുടർച്ചയായ ഈ മൂന്നു തോൽവികൾ എനിക്കു താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് ശരിക്കും അമ്പരപ്പുളവാക്കുന്നു. ഇന്നിനി എനിക്കു ഉറങ്ങാൻ സാധിക്കില്ല" അഭിനന്ദനങ്ങൾ മോനേ ❤️ കളിക്കാൻ നല്ല എതിരാളികൾ ഇല്ലാത്തതുകൊണ്ട് കളി നിർത്തുകയാണെന്നു പറഞ്ഞ അഹംഭാവത്തെ ഉറക്കമില്ലാത്ത രാത്രികളിലേക്കു തള്ളിവിട്ടതിന് .... എതി...

AR നഗർ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പാലമഠത്തിൽ കോഴിശ്ശേരി ഹനീഫ എന്ന കുഞ്ഞാപ്പു മരണപ്പെട്ടു

കുന്നുംപുറം കൊടക്കല്ല് സ്വദേശിയും എ ആർ നഗർ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ പാലമഠത്തിൽ കോഴിശ്ശേരി ഹനീഫ എന്ന കുഞ്ഞാപ്പു എന്നവർ മരണപ്പെട്ടു.കോൺഗ്രസ് നേതാവായ ഇദ്ദേഹം എ ആർ നഗർ പഞ്ചായത്ത് ഏഴാം വാർഡിൽ നിന്നാണ് ജനപ്രതിനിധിയായത്. ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്ന് ഇന്നലെ രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ഇന്ന് പുലർച്ചെ മരിച്ചു. പരേതന്റെ ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ഊക്കത്ത് ജുമാ മസ്ജിദിൽ നടക്കും. ഭാര്യ - സലീന. മക്കൾ - മുക്താർ,മനാഫിർ,ഒരു പെൺകുട്ടിയുമുണ്ട്.

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ

ഭൂപരിധി ഇളവ് ഉത്തരവില്‍ ഭേദഗതി :  1963 ലെ കേരള ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഭൂപരിധിയില്‍ ഇളവനുവദിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ഉള്‍ക്കൊള്ളിച്ച ഉത്തരവുകളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. ഇളവിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനായി നടത്തും. വകുപ്പ് 81 (3 ബി) പ്രകാരമുള്ള ഇളവിനുള്ള അപേക്ഷ ഭൂമി വാങ്ങിയ / ഏറ്റെടുത്ത തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് ഓണ്‍ലൈനായി സമര്‍പ്പിക്കണം. അത്തരം അപേക്ഷകളില്‍ സര്‍ക്കാര്‍ രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം.  അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രിയും ബന്ധപ്പെട്ട പ്രൊജക്ടിലെ വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും ബന്ധപ്പെട്ട പ്രൊജക്ട് വകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതി രൂപീകരിക്കാനും തീരുമാനിച്ചു. ലൈറ്റ് മെട്രോ നിര്‍മ്മാണം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് :  തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ കേരളാ റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് നടപ്പാക്കുന്ന ലൈറ്റ് മെട്രോ / മെട്രോ ലൈറ്റ് പദ്ധതികള്‍, മൂന്ന് ഫ്‌ളൈഓവറുക...

ഓൺലൈനായി ഡാറ്റ എൻട്രി ജോലി ചെയ്താൽ പണം നൽകാം എന്ന വാഗ്ദാനം നൽകി തട്ടിപ്പ്

ഓൺലൈനായി ഡാറ്റ എൻട്രി ജോലി ചെയ്താൽ പണം നൽകാം  എന്ന വാഗ്ദാനം നൽകി വിശ്വസിപ്പിച്ച  ശേഷം ഡാറ്റ അയച്ച് നൽകുകയും അപ്രകാരം ഡാറ്റ എൻട്രി ജോലി പൂർത്തിയാക്കി ശമ്പളം അയക്കുന്നതിന് ടാക്സ് ഇനത്തിൽ പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രതിയായ രഞ്ജിത്തിനെ  തെലുങ്കാന സംസ്ഥാനത്തുനിന്നും തൃശ്ശൂർ  സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടി. തൃശ്ശൂർ കിള്ളിമംഗലം മോസ്‌കോ സെന്റർ സ്വദേശിയാണ് ഇയാൾ.  പ്രതി ഉൾപ്പെടുന്ന തട്ടിപ്പു സംഘം വിവിധ സോഷ്യൽ  മീഡിയകളിലൂടെ ഡാറ്റ എൻട്രി ജോലി ചെയ്‌താൽ പണം നൽകാം എന്ന വാഗ്ദാനം നൽകി വിശ്വസിപ്പിച്ച ശേഷം ഉദ്യോഗാർത്ഥികൾക്ക് ഡാറ്റ അയച്ച് നൽകും. ഡാറ്റ എൻട്രി ജോലി  പൂർത്തിയാക്കി ശമ്പളം  ആവശ്യപ്പെടുന്ന സമയം Tax ഇനത്തിൽ തുക ആവശ്യപ്പെടുകയും, ആയതു നൽകിയാൽ  മാത്രമേ ജോലി ചെയ്തതിന്റെ ശമ്പളം തരികയുള്ളൂ എന്ന് പറഞ്ഞ് പണം തട്ടിയെടുത്ത് ശമ്പളം  നല്കാതെ തട്ടിപ്പു നടത്തുന്നതാണ് ഇവരുടെ പ്രവർത്തന രീതി.  ഇത്തരത്തിൽ പ്രതികൾ ആവശ്യപ്പെട്ട പ്രകാരം Data Entry Work ചെയ്യുകയും  ടാക്സ്  ഇനത്തിൽ 35100 രൂപ അയച്ചുകൊടുത്ത് തട്ടിപ്പിനിര...

നാളെ മലപ്പുറം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  പുതുക്കിയ മഴസാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്  ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 23-08-2022: ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് 24-08-2022: ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസറഗോഡ്  എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 23-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 24-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ 25-08-2022:കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് 26-08-2022: എറണാകുളം, ഇടുക്കി 27-08-2022: എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yello...

ചെറുവണ്ണൂർ വൻ തീപിടുത്തം വീഡിയോ കാണാം

തീ പിടുത്തം കോഴിക്കോട് ചെറുവണ്ണൂർ  മലബാർ ഓഡിറ്റോറിയത്തിന്റെ അടുത്തുള്ള  കമ്പനിക്ക് തീ പിടിച്ചു

വേങ്ങരയിൽ ഓണകിറ്റ് വിതരണം തുടങ്ങി; പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു

ഓണക്കിറ്റ് പഞ്ചായത്ത്തല ഉദ്ഘാടനം പാക്കടപ്പുറായയിൽ  പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു  മഞ്ഞ കാർഡ് ഉടമകൾക്ക് ഇന്നുമുതൽ ഓണക്കിറ്റ് ലഭിക്കും  മഞ്ഞ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ വേങ്ങര പഞ്ചായത്ത്തല ഉദ്ഘാടനം പാക്കടപ്പുറായയിൽ പി പി നാസർ ലൈസൻസി ആയിട്ടുള്ള റേഷൻ കടയിൽവെച്ച് കുഞ്ഞൻ പള്ളിയാളിക്ക് നൽകി പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. ഇന്നും നാളെയും മഞ്ഞ കാർഡ് ഉടമകൾക്കും 25, 26, 27 തീയതികളിൽ പിങ്ക് കാർഡ് ഉടമകൾക്കും 29,30, 31 തീയതികളിൽ നീല കാർഡ് ഉടമകൾക്കും സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെ വെള്ള കാർഡ് ഉടമകൾക്കും കിറ്റുകൾ ലഭിക്കും. തുണിസഞ്ചി ഉൾപ്പെടെ 14 സാധനങ്ങൾ ഉൾപ്പെടുന്നതാണ് ഇത്തവണത്തെ കിറ്റ്‌.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വിമാനം ഓടിക്കുന്ന പൈലറ്റുമാർ അവിടിരുന്നു ഉറങ്ങാറുണ്ട് എന്ന് എത്രപേക്കറിയാം ? കൂടുതൽ വായിക്കാം

✈️ നമ്മൾ ഒട്ടുമിക്ക ആളുകളും വിമാനയാത്ര ചെയ്തിട്ടുള്ളവരാകും✈️ മിക്കതും മണിക്കൂറുകളുടെ യാത്ര ഉണ്ടാവും. വിമാനം ഓടിക്കുന്ന പൈലറ്റുമാർ അവിടിരുന്നു ഉറങ്ങാറുണ്ട് എന്ന് എത്രപേക്കറിയാം ? അതെ.. ഏകദേശം പകുതി പൈലറ്റുമാരും വിമാനങ്ങളുടെ കോക്ക്പിറ്റിലിരുന്നു ഉറങ്ങാറുണ്ട് എന്നാണ് ഗവേഷണങ്ങൾ കാണിക്കുന്നത്.😲 . ✈️ ബ്രിട്ടീഷ് പൈലറ്റ്സ് അസോസിയേഷനായ 'Balpa' നടത്തിയ ഒരു പഠനത്തിൽ 43% പ്രൊഫഷണൽ പൈലറ്റുമാരും ഫ്ലൈറ്റ് സമയത്ത് ഉറങ്ങുന്നതായി കണ്ടെത്തി !😲 . ✈️ ദീർഘദൂര യാത്രകളിൽ പരസ്പ്പര സമ്മതപ്രകാരം ഒരു പൈലറ്റിന് ഉറങ്ങുവാനുള്ള അനുവാദം ഉണ്ട്. ഇതിനു "Controlled rest" എന്ന് പറയും. ഇത് ക്യാബിൻ ക്രൂവിനെ മുൻകൂട്ടി അറിയിക്കുകയും വേണം.👍 💥എന്നാൽ രണ്ടുപേർക്കും ഒരേ സമയം ഉറങ്ങാൻ അനുവാദം ഇല്ല. ☝️ കൂടാതെ ഉറക്കക്ഷീണം കാരണം പൈലറ്റ് ഉണരുമ്പോൾ അടുത്ത 15 മിനിറ്റ് സമയത്തേക്ക് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുവാൻ അനുവാദവും ഇല്ല. ☝️ . ✈️ നേരിട്ട് അഭിപ്രായം ആരാഞ്ഞപ്പോൾ പൈലറ്റുമാരിൽ 29% പേരും ഉറങ്ങുന്നതായി സമ്മതിച്ചു,☝️ ഉറക്കമുണർന്നതിനുശേഷം കൂടെയുള്ള പൈലറ്റും ഉറങ്ങുന്നതായി അവർ കാണാറുണ്ട് എന്നും ചിലർ പറഞ്...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു