ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

യുപിഐ സേവനങ്ങൾ സൗജന്യം തന്നെ; സർവീസ് ചാർജ് ഈടാക്കാൻ നീക്കമെന്ന വാർത്ത തളളി കേന്ദ്രസർക്കാർ

യുപിഐ സേവനങ്ങൾ സൗജന്യം തന്നെ എന്ന് കേന്ദ്രസർക്കാർ. യുപിഐ സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കാൻ നീക്കമെന്ന വാർത്ത തളളി കേന്ദ്രസർക്കാർ രം​ഗത്തെത്തി. അത്തരം ഒരു ആലോചന പരിഗണയിലില്ല. ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രം വ്യക്തമാക്കി ( No plans to levy any charges for UPI payments ). യുപിഐ പണമിടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നായിരുന്നു റിപ്പോർട്ടുകൾ. ഇന്ത്യയിലെ വിവിധ പേയ്‌മെന്റ് സേവനങ്ങൾക്കായുള്ള നയങ്ങൾ രൂപപ്പെടുത്തുന്നതിനും ഈടാക്കുന്ന നിരക്കുകൾ കാര്യക്ഷമമാക്കുന്നതിനും ആഗസ്റ്റ് 17 ബുധനാഴ്ച ആർബിഐ ഒരു ചർച്ചാ പേപ്പർ പുറത്തിറക്കിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ്), എൻഇഎഫ്ടി (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ), ആർടിജിഎസ് (റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ്), ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയ പ്രീപെയ്ഡ് പേയ്മെന്റ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള പേയ്മെന്റ് സംവിധാനങ്ങളാണ് ഉൾപ്പെടുന്നത്. ”ഫീഡ്ബാക്കിനെ അടിസ്ഥാനമാക്കി, നയങ്ങൾ രൂപപ്പെടുത്താനും രാജ്...

5G യുഗം തുടങ്ങുന്നു ; രാജ്യത്തെ മിക്ക നഗരങ്ങളിലും ഈ മാസം തന്നെ 5ജി ലഭ്യമായേക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍

ജിയോ 5ജിക്ക് പ്രതിമാസം 500 രൂപ നല്‍കേണ്ടിവരും, എയര്‍ടെല്‍ നിരക്ക് വര്‍ധിപ്പിച്ചേക്കില്ല? രാജ്യത്തെ മിക്ക നഗരങ്ങളിലും ഈ മാസം തന്നെ 5ജി ലഭ്യമായേക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇതു സാധിക്കണമെന്നില്ലെങ്കിലും അധികം വൈകാതെ തന്നെ സേവനം നല്‍കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ സേവനദാതാക്കള്‍. എന്നാല്‍, ഈ കമ്പനികളുടെ ഉപഭോക്താക്കൾക്കും ആശങ്കകളുണ്ട്. 5ജിക്ക് അധിക മാസവരി നല്‍കേണ്ടിവരുമോ, 5ജി ഫോണ്‍ ഇല്ലെങ്കില്‍ പ്രക്ഷേപണം സ്വീകരിക്കാനാകുമോ, 4ജി പൂർ‌ണമായും നിർത്തുമോ തുടങ്ങിയവയാണ് അവ. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നിരക്കിനെപ്പറ്റിയുള്ളത്. ഇക്കാര്യത്തില്‍ ദി ഇക്കണോമിക് ടൈംസിന് പറയാനുള്ളത് പരിശോധിക്കാം. ∙*ജിയോ* ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് ഉയര്‍ന്ന പ്രതിമാസ നിരക്ക് നല്‍കേണ്ടി വന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇത് ഏകദേശം 400-500 രൂപ വരെയാകാം. പക്ഷേ 5ജി പല ബാന്‍ഡുകളില്‍ പ്രക്ഷേപണം ഉണ്ടെന്നും അറിഞ്ഞിരിക്കണം. എല്ലാ ബാന്‍ഡുകളിലും ജിയോ കുറഞ്ഞ നിരക്ക് തന്നെ നിലനിർത്താനും സാധ്യതയുണ്ടെന്നാണ് അനുമാനം. ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ച ടെക്‌നോളജിയാണ് ജിയോ ഉപയോഗിക്കുന്നത്. തുടക്കത...

മമ്പുറം പഴയ പാലത്തിൽ നിന്നും പുഴയിൽ ചാടി ആളെ രക്ഷപ്പെടുത്തി

ഇന്ന് രാവിലെ 9:30ഓടെ ആണ് സംഭവം. തിരൂരങ്ങാടി മമ്പുറം പഴയ പാലത്തിന്റെ മുകളിൽ നിന്നും ഒരാൾ ചാടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും ഉടനെ തൊട്ടടുത്ത കടയിലെ ഉസ്മാൻ ഇസ്ഹാക്ക് എന്നിവർ പുഴയിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തിയതിനാൽ  പരിക്കുകളില്ലാതെ ആളെ കരകയറ്റാൻ സാധിച്ചു. ഇദ്ദേഹം മമ്പുറം സ്വദേശി ആണ്

കുന്നുംപുറം ജസീറ ഓഡിറ്റോറിയത്തിന്റെ മുൻവശത്ത് കാർ ഇടിച്ച് ഒരു കുട്ടി മരണപ്പെട്ടു മറ്റൊരു കുട്ടിക്ക് പരിക്ക്

   അമ്മക്ക് മുമ്പിൽ ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു.വേങ്ങര കുന്നുംപുറത്ത് ഇന്ന് രാവിലെ 10:15ഓടെ ആണ് അപകടം. കുന്നുംപുറം : അമ്മയ്ക്കൊപ്പം നടന്നു പോകുകയായിരുന്ന കുട്ടി കാറിടിച്ചു മരിച്ചു.  ജസീറ ഓഡിറ്റോറിയത്തിന് സമീപം നെല്ലിക്കപറമ്പിൽ താമസിക്കുന്ന കെ.പി. അഭിലാഷ് - സരിത എന്നിവരുടെ മകൾ അക്ഷര (6) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധു അഭിരാമിക്ക് പരിക്കേറ്റു. വേങ്ങര കുന്നുംപുറം റൂട്ടിൽ ജസീറ ഓഡിറ്റോറിയത്തിനടുത്ത് ഇന്ന് രാവിലെ 10:15ഓടെ ആണ് അപകടം. സരിതയും കുട്ടികളും റോഡിലൂടെ നടന്നു പോകുമ്പോൾ കുന്നുംപുറം ഭാഗത്ത് നിന്ന് വന്ന കാറിടിക്കുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷര മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. കുറ്റൂർ നോർത്ത് എം എച്ച് എം എൽ പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി യാണ്. മമ്പുറം പഴയ പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടി ഇന്ന് രാവിലെ 9:30ഓടെ ആണ് സംഭവം. തിരൂരങ്ങാടി മമ്പുറം പഴയ പാലത്തിന്റെ മുകളിൽ നിന്നും ഒരാൾ ചാടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും ഉടനെ തൊട്ടടുത്ത കടയിലെ ഉസ്മാൻ ഇസ്ഹാക്ക് എന്...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

ജിസാനിൽ നടന്ന വാഹനാപകടത്തിൽ 2 വേങ്ങര സ്വദേശികൾ മരണപെട്ടു

ജിസാനിൽ നടന്ന വാഹനാപകടത്തിൽ   മലപ്പുറം വേങ്ങര വെട്ടുതോട് കാപ്പിൽ കുഞ്ഞി മുഹമ്മദ്  ഹാജി യുടെ മക്കളായ ജബ്ബാർ 44 വയസ്സ് ,റഫീഖ് 41 വയസ്സ് എന്നിവർ മരണപെട്ടു.ജീസാനിലെ ബൈഷിൽ വെച്ചാണ് അപകടം സംഭവിച്ചത്.   ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഇരുവരും ജിദ്ദയിൽനിന്ന് ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന് വാഹനത്തിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നിയമനടപടികൾക്ക് കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായി നേതൃത്വം നൽകുന്നുണ്ട്.

വേങ്ങര പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉത്‌ഘാടനം നിർവഹിച്ചു.

വേങ്ങര: അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വേങ്ങര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈകീട്ട് 3.30ന് ഓണ്‍ലൈനായാണ് മുഖ്യമന്ത്രി സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്തത്. കായിക, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ, കെ എൻ എ കാദർ, വേങ്ങര, ഊരകം, പറപ്പൂർ, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റുമാർ, ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ, വ്യാപാരി വ്യവസായി ഭാരവാഹികൾ, സന്നദ്ധ സംഘടനകൾ എന്നിവര്‍ സംബന്ധിച്ചു.  45 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വേങ്ങര പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമാകുന്നത്. മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ ഖാദറിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 2.50 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ ഓഫീസര്‍മാര്‍ക്കും ജൂനിയര്‍ ഓഫീസര്‍മാര്‍ക്കും വനിതാ ഓഫീസര്‍മാര്‍ക്കുമായി പ്രത്യേകം മുറികളും ഒരുക്കിയിട്ടുണ്ട്. എസ്.എച്ച്.ഒ, എസ്.ഐ എന്നിവര്‍ക്കുള്ള മുറികള്‍, ഇന്‍വെസ്റ്റിഗേഷന്‍ റൂം, സ്വീകരണ മുറി, അടുക്കള എന്നിവയും ട്രാന്‍...

ഇന്നും ഇന്നലെയുമായി സൂര്യന് ചുറ്റും വലയം ദൃശ്യമാകുന്നതിന്റെ കാരണംകണ്ടത്തി; അവ അറിയാം

മഴ മാറി മാനംതെളിഞ്ഞതോടെ കേരളത്തിൽ വീണ്ടും സൂര്യനു ചുറ്റും 22 ഡിഗ്രി ഹാലോ പ്രതിഭാസം. വടക്കൻ കേരളത്തിലാണ് ഇന്നും ഇന്നലെയുമായി  സൂര്യന് ചുറ്റും വലയം ദൃശ്യമാകുന്ന ഹാലോ പ്രതിഭാസം ഇന്ന് കാണാനായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഹാലോ പ്രതിഭാസം ഉച്ചയോടെ ദൃശ്യമായി. ഇന്ന് വടക്കൻ കേരളത്തിൽ അന്തരീക്ഷത്തിൽ ഐസ് പരലുകളുള്ള ഉയർന്ന മേഘങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതാണ് പ്രതിഭാസത്തിലേക്ക് നയിച്ചതെന്നാണ് നിരീക്ഷകർ പറയുന്നത്. എന്താണ്   ഹാലോ ?അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഐസ് പരലുകളോ, ഈർപ്പ കണങ്ങളിലൂടെയോ പ്രകാശ സ്രോതസ്സിൽ നിന്നുള്ള വെളിച്ചം കടന്നുപോകുമ്പോഴുള്ള ദൃശ്യ പ്രതിഭാസമാണ് ഹാലോ. പ്രഭാവലയം എന്നർഥം വരുന്ന ഗ്രീക്ക് പദമാണിത്. സൂര്യനും ചന്ദ്രനും ചുറ്റുമാണ് സാധാരണ ഇത് പ്രത്യക്ഷപ്പെടുക. വൃത്താകൃതിയിൽ രൂപപ്പെടുന്ന ഇവയെ 22 ഡിഗ്രി ഹാലോ എന്നാണ് വിളിക്കുന്നത്. ഹാലോയും കാലാവസ്ഥയുമായി ബന്ധമുണ്ട്. ഹാലോയുണ്ടെങ്കിൽ മഴസാധ്യതയും ഉണ്ടെന്നായിരുന്നു ആദ്യകാലത്തെ കാലാവസ്ഥാ നിരീക്ഷകർ പറയാറുള്ളത്. സിറോസ്ട്രാറ്റസ് മേഘങ്ങളുടെ സാന്നിധ്യമാണ് സാധാരണ ഹാലോകൾ സൂചിപ്പിക്കുന്നത്. ഈ മേഘങ്ങൾ മഴപെയ...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

ഇന്ന് വലിയോറ പുത്തനങ്ങാടിയിൽ സൂര്യന് ചുറ്റും രൂപപെട്ട അപ്പൂർവ വളയത്തിന്റെ video കാണാം

ഇന്ന് സൂര്യന് ചുറ്റും രൂപപെട്ട അപ്പൂർവ വളയം കാണാം 

താനൂരിൽ ബേക്കറിയിൽനിന്ന് പണം കിട്ടിയില്ല;കള്ളൻ ചാക്കിലാക്കിയത് 35,000 രൂപയുടെ പലഹാരം..!!

പണം കിട്ടാതെ നിരാശനായപ്പോഴാണ് ഹൽവ,ബിസ്കറ്റ്,ചോക്ലേറ്റും. എന്നിവയും  തിരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നത്. താനൂർ: താനാളൂരിൽ ബേക്കറിയിൽ കയറിയ കള്ളൻ കാശൊന്നും കിട്ടാതായപ്പോൾ 6 ചാക്കിലായി മധുര പലഹാരങ്ങളുമായി കടന്നു. ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ അഹമ്മദ്‌ അസ്‌ലമിനെയാണ് (24) സംഭവത്തിൽ അറസ്റ്റ് ചെയ്തത്. പകരയിൽ അധികാരത്ത് അഹമ്മദിന്റെ അസ്‌ലം ബേക്കറിയിലാണ് മധുര മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 12നും പുലർച്ചെ 1.30നും ഇടയ്ക്കു കടയുടെ ഗ്രിൽ തകർത്ത് അകത്തു കയറിയാണ് മോഷണം. പണം കിട്ടാതെ നിരാശനായപ്പോഴാണ് ഹൽവ, ബിസ്കറ്റ്, ഈത്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റും തിരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നത്. പ്രതിയെ 24 മണിക്കൂറിനകം വേങ്ങരയിൽവച്ച് പൊലീസ് സംഘം പിടിച്ചു. ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തിയിരുന്നു. നമ്പർ വ്യക്തമല്ലെങ്കിലും അന്വേഷണ സംഘം മേഖലയിലെ ഇരുനൂറോളം ഓട്ടോകൾ പരിശോധിച്ചു. ഓട്ടോ ഡ്രൈവറായ പ്രതി മുഖം മറച്ചാണ് കടയുടെ അകത്തു കയറിയത്. മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങളാണ് ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്. മിക്കതും വീട്ടിൽ നിന്ന് പൊലീസ...

പാണ്ടികശാലയിലെ ഡ്രൈനേജ് നിർമ്മാണം പൂർത്തിയായി ഉത്ഘാടനം ഉടൻ

     വേങ്ങര പഞ്ചായത്ത്‌ പതിനേഴാം വാർഡിൽ പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടുപയോഗിച്ച്നിർമ്മിക്കുന്ന വേങ്ങര -കൂരിയാട് PWD റോഡിലെ പാണ്ടികശാല -അംഗൻവാടി300മീറ്റർ ഡ്രൈനേജ് നിർമ്മാണംപൂർത്തിയായി. ഇതിന്റെ ഉത്ഘാടനം ഉടനെ ഉണ്ടാവുമെന്ന് വാർഡ് മെമ്പർ യൂസുഫലി വലിയോറ അറിയിച്ചു .ഇതോടെ പാണ്ടികശാല യിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ഒരുപരിധി വരെ പരിഹാരമാവും.സ്ഥലം  MLA  P. K.കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ശ്രമഫലമായി പൊതുമരാമത്ത് വകുപ്പിനെ 20ലക്ഷം രൂപയുടെ ഫണ്ട്ഉപയോഗിച്ചാണ് പണിനടത്തിയത് 

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

MORNING NEW 19/07 /2022 വെള്ളി | 1198 | ചിങ്ങം 3 | കാർത്തിക ╌╌╌╌╌╌╌╌╌╌╌╌╌╌╌╌ ◾മരുന്നു കുറിച്ചു നല്‍കാന്‍ മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്കു വന്‍തുക പാരിതോഷികവും സൗജന്യങ്ങളും നല്‍കുന്നതു തടയണമെന്നും പത്തു ദിവസത്തിനകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും സുപ്രീം കോടതി. പാരസെറ്റമോള്‍ ഗുളികയായ 'ഡോളോ 650' രോഗികള്‍ക്കു കുറിച്ചു നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ആയിരം കോടി രൂപയുടെ പാരിതോഷികങ്ങളും സമ്മാനങ്ങളും നല്‍കിയെന്ന വെളിപെടുത്തല്‍ ഗുരുതരമെന്ന് സുപ്രീം കോടതി. ആദായനികുതി വകുപ്പ് ഇക്കാര്യം കണ്ടെത്തിയിരുന്നു. വിഷയം ഉന്നയിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരുടെ സംഘടനയാണ് കോടതിയെ സമീപിച്ചത്. ◾വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം വഴിയാധാരമാകന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. പുനരധിവാസത്തിന് അധികമായി വേണ്ട മൂന്ന് ഏക്കര്‍ സ്ഥലംകൂടി ഏറ്റെടുക്കുന്നതു ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച യോഗം ചേരും. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ സമരക്കാരെ ചര്‍ച്ചയ്ക്കു ക്ഷണിച്ചു. ഏഴു വിഷയങ്ങളില്‍ ഉറപ്പു ലഭിച്ചാലേ സമരം അവസാനിപ്പിക്കൂവെന്നു സമരസമിതി. ...

വേങ്ങര പോലീസ് സ്റ്റേഷൻകെട്ടിട ഉത്ഘാടനം ശനിയാഴ്ച്ച വൈകു. 3.30ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.

വേങ്ങര പോലീസ് സ്റ്റേഷൻ കെട്ടിട ഉത്ഘാടനം  ശനിയാഴ്ച്ച വൈകു. 3.30ന്  കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിക്കുന്നു.  കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി  വി അബ്ദുറഹിമാൻ, മലപ്പുറം MP  അബ്ദു സമദ് സമദാനി, വേങ്ങര MLA പി.കെ കുഞ്ഞാലിക്കുട്ടി,സംസ്ഥാന പോലീസ് മേധാവി  അനിൽകാന്ത് ഐ.പി.എസ് തുടങ്ങിയ പോലിസ്,രാഷ്ട്രീയ രംഗത്തെ മഹനീയ വ്യക്തികളുടെ സാന്നിധ്യത്തിൽ വേങ്ങര പോലിസ് സ്റ്റേഷൻ കെട്ടിടം നാടിന് സമർപ്പിക്കുന്നു.  അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വേങ്ങര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം  45 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വേങ്ങര പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമാകുന്നത്. മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ ഖാദറിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 2.50 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ ഓഫീസര്‍മാര്‍ക്കും ജൂനിയര്‍ ഓഫീസര്‍മാര്‍ക്കും വനിതാ ഓഫീസര്‍മാര്‍ക്കുമായി പ്രത്യേകം മുറികളും ഒരുക്കിയിട്ടുണ്ട്. എസ്.എച്ച്.ഒ, എസ്.ഐ എന്നിവര്‍ക്കുള്ള മുറികള്‍, ഇന്‍വെസ്റ്റിഗേഷന്‍ റൂം, സ്വീകരണ മുറി, അടുക്കള ...

അധിക മൊബൈൽ ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കാൻ ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങൾ സൂക്ഷിക്കുക

അധിക മൊബൈൽ ഡാറ്റ ആനുകൂല്യങ്ങൾ ലഭിക്കാൻ ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങൾ സൂക്ഷിക്കുക. ഇമെയിൽ വഴിയോ SMS വഴിയോ ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. OTP-കളും മറ്റ് സാമ്പത്തിക വിവരങ്ങളും പോലുള്ള രഹസ്യ വിവരങ്ങൾ മോഷ്ടിക്കാൻ തട്ടിപ്പുകാർ നിങ്ങളുടെ ഉപകരണത്തെ മിറർ ചെയ്തേക്കാം. PIN, പാസ്‌വേഡ്, OTP, ലോഗിൻ ഐഡി, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നമ്പർ, CVV, കാലഹരണപ്പെടുന്ന തീയതി മുതലായവ ആരുമായും പങ്കിടരുത്. ജാഗ്രത പാലിക്കുക, സുരക്ഷിതരായിരിക്കുക.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പൊരിക്ക് മീൻ leaf fish,porikk

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള