ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കുമിളിയിൽ മുന്നിടത്ത്‌ ഉരുൾ പൊട്ടി പുറത്ത് വന്ന video കാണാം

കിഴക്കൻ മേഖലയിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് തമിഴ്നാട് കേരള അതിർത്തിയായ കുമളിയോടു ചേർന്ന് മൂന്നിടത്ത് ഉരുൾപൊട്ടി. ഇന്ന് വൈകിട്ടാണ് സംഭവം. ഇതേ തുടർന്ന് കുമളി ടൗണിൽ വെള്ളം കയറി. കൊല്ലംപട്ടട , കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. നിരവധി വീടുകളിൽ വെള്ളം കയറി. ഏക്കർ കണക്കിന് കൃഷിനാശം ഉണ്ട് . ആളപായം സംബന്ധിച്ച് റിപ്പോർട്ടുകൾ ഇല്ല .

ചെമ്മാടൻ നാരായണൻ ധനസഹായ നിധിയിലേക്ക് വാർഡ് മെമ്പർ പണം കൈമാറി

ചെമ്മാടൻ നാരായണൻ ധനസഹായ നിധിയിലേക്ക് പണം കൈമാറി വലിയോറ: തെങ്ങിൽ നിന്ന് വീണു തളർന്ന ചെമ്മാടൻ നാരായണന് സ്ഥലം വാങ്ങി വീട് നിർമ്മിക്കുന്നതിനുള്ള ജനകീയ കമ്മിറ്റിയുടെ ധന സഹായ ഫണ്ടിലേക്ക്  വേങ്ങര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ എ കെ നഫീസ നൽകുന്ന തുക കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.

പുതിയാപ്പ ഹാര്‍ബറില്‍ പുതുതായി നിര്‍മ്മിച്ച ഫിംഗര്‍ ജെട്ടിയും മറ്റു വികസന പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

പുതിയാപ്പ ഹാര്‍ബറില്‍ പുതുതായി നിര്‍മ്മിച്ച ഫിംഗര്‍ ജെട്ടിയും മറ്റു വികസന പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. മത്സ്യ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രതിജ്ഞബദ്ധമായ നിലപാടുകളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും നാടിന്റെ സ്വന്തം സൈന്യമായി പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് സർക്കാർ വലിയ പരിഗണനയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെക്കേ പുലിമുട്ടില്‍ നിന്ന് 100 മീറ്റര്‍ നീളത്തിലും 8.45 മീറ്റര്‍ വീതിയിലുമുള്ള രണ്ട് ഫിംഗര്‍ ജെട്ടികളും 27 ലോക്കര്‍ മുറികളും 1520 മീറ്റര്‍ നീളമുള്ള ചുറ്റുമതിലുമാണ് പുതിയാപ്പയിൽ നിര്‍മ്മിച്ചിട്ടുള്ളത്. ഇതോടെ ഹാര്‍ബറിലെ അടിസ്ഥാനസൗകര്യ മേഖലയില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.  1982 ല്‍ വിഭാവനം ചെയ്ത പുതിയാപ്പ ഫിഷിംഗ് ഹാര്‍ബര്‍ 1996 ലാണ് കമ്മീഷന്‍ ചെയ്തത്. ശരാശരി 30 അടി ദൈര്‍ഘ്യമുള്ള 250 യാനങ്ങള്‍ക്കുവേണ്ടിയുള്ള രൂപരേഖയായിരുന്നു അന്ന് തയ്യാറാക്കിയിരുന്നത്. എന്നാല്‍ കാലം പുരോഗമിച്ചതോടെ ഈ സൗകര്യങ്ങള്‍ മതിയാകാതെ വന്നു. ഈ ഹാര്‍ബറിനെ ആശ്രയിച്ച് മത്സ്യബ...

ഓൺലൈൻ റമ്മി കളിച്ച് ഒറ്റ ദിവസം കൊണ്ട് 8 ലക്ഷം രൂപ പോയി

ഓൺലൈൻ റമ്മി കളിച്ച് ഒറ്റ ദിവസം കൊണ്ട് 8 ലക്ഷം രൂപ നഷ്ടമായ യുവാവിന്റെ മാനസികനില തകരാറിൽ. പത്തനംതിട്ട കോന്നിയിലാണ് സംഭവം. യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. റമ്മി കളിയിലൂടെ പണം നഷ്ടമായ മറ്റൊരാളാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഓൺലൈൻ റമ്മി കളിയിലൂടെ ഒറ്റ ദിവസം കൊണ്ട് 3 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഒരാഴ്ച്ച കൊണ്ട് 50 ലക്ഷം രൂപ നഷ്ടപ്പെട്ട കോന്നി സ്വദേശി ആത്മഹത്യയുടെ വക്കിലാണെന്നും പണം പോയവർ പറയുന്നു. ഓരോ തവണ പണം നഷ്ടമാവുമ്പോഴും അടുത്ത തവണ തിരിച്ചുപിടിക്കാമെന്ന വാശിയിലാണ് കളിക്കുന്നതെന്ന് പണം നഷ്ടമായവർ പറയുന്നു. സമ്മാനം അടിക്കുമ്പോൾ പണം ഉടനെ ലഭിച്ചില്ലെങ്കിലും തോറ്റാൽ അക്കൗണ്ടിൽ നിന്ന് അപ്പോൾ തന്നെ പണം പോകുമെന്നും ഇവർ പറയുന്നു. ചെറുപ്പക്കാരാണ് റമ്മി കളിക്കാരിൽ കൂടുതലും. ഓൺലൈൻ റമ്മി കളിയിലൂടെ മാനസികാരോ​ഗ്യവും ജീവിതകാലയളവിലെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ടവർ അനവധിയാണ്. ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ നിന്ന് സിനിമാ താരങ്ങള്‍ പിന്മാറണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരസ്യങ്ങളില്‍ നിന്ന്...

മമ്പുറം ആണ്ടുനേര്‍ച്ചക്ക് ഈ മാസം 30ന് തുടക്കം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

▫️ഓഗസ്റ്റ് 6 (ശനിയാഴ്ച) രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും മലപ്പുറം: മലബാറിലെ ആത്മീയാചാര്യനും നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 184-ാം ആണ്ട് നേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത ഭേദമന്യെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ച് 30 ന് ശനിയാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.   മഖാം ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 24-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക. 30 ന് ശനിയാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 184-ാമത് ആണ്ടുനേര്‍ച്ചക്ക് തുടക്കമാവും. കൂട്ടസിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മഖാമില്‍ പ്രത്യേക മൗലിദ് പാരായണ സദസ്സും നടക്കും. 31-ന് ഞായറാഴ്ച രാത്രി മജ്ലിസുന്നൂര്‍ ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി കണ്ണന്തളി നേതൃത്വം നല്‍കും. ...

വാഹനപരിശോധനയ്ക്കിടെപോലീസ് ഡ്രൈവറെ യുവാവ് കടിച്ചുപരിക്കേല്‍പ്പിച്ചു

  താനൂര്‍:വാഹനപരിശോധനയ്ക്കിടെ പോലീസ് സംഘത്തിലെ ഡ്രൈവറെ യുവാവ് കടിച്ച് പരിക്കേല്‍പ്പിച്ചു. താനൂര്‍‌സ്റ്റേഷനിലെ ഡ്രൈവര്‍ പ്രശോഭ്(44)ആണ് താടിക്ക് സാരമായി പരിക്കേറ്റത്. സംഭവത്തില്‍ തൊട്ടിയില്‍ അന്‍വര്‍(32)പിടിയിലായിട്ടുണ്ട്.പരിക്കേറ്റയാളെ ആദ്യം കോട്ടക്കലിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്കും കൊണ്ടുപോയിരിക്കുകയാണ്. ആക്രമിച്ചയാള്‍ മാനസിക വിഭ്രാന്തിയുള്ള ആളാണെന്നാണ് വിവരം.ഒഴൂര്‍ വെട്ടുകുളത്ത് വാഹന പിരിശോധനയ്ക്കിടെയാണ് സംഭവം.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

പ്രഭാത വാർത്തകൾ 2022 | ജൂലൈ 28 | വ്യാഴം | 1197 |  കർക്കടകം 12 |  പുണർതം 1443 ദുൽഹിജജ 28                           ➖➖➖ ◼️പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നു നടത്താനിരുന്ന ട്രയല്‍ അലോട്ട്മെന്റ് നാളത്തേക്കു മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ്. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിനു തന്നെ പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ഓഗസ്റ്റ് 22 നു തുടങ്ങും. ◼️ബിഎസ്എന്‍എലിന്റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് നവീകരണം പൂര്‍ത്തിയാക്കും. ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ◼️പാര്‍ലമെന്റില്‍ എംപിമാരെ സസ്പെന്‍ഡു ചെയ്ത നടപടിക്കെതിരേ രാത്രിയിലും പ്രതിഷേധം. എഎപി നേതാവ് സഞ്ജയ് സിംഗ് അടക്കം 25 എംപിമാരാണു സസ്പെന്‍ഷനിലുള്ളത്. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതു...

കോഹിനൂറിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് വേങ്ങര സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്

മലപ്പുറം തേഞ്ഞിപ്പലം: കോഹിനൂറിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ  വൈകിയിട്ട് 6മണിയോടെ ആണ് അപകടം നടന്നത്. അപകടത്തിൽ പെട്ടവരെ തേഞ്ഞിപ്പാലം പോലീസ് ചേളാരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വേങ്ങര ഇരിങ്ങല്ലൂർ പാലാണി സ്വദേശികളായ റുക്ക്ഷാൻ (21) മുഹമ്മദ് സിനാൻ എന്നിവർക്കാണ് പരിക്ക് 

ഓണത്തിന് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ഇനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു. 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ്..

പഞ്ചസാരയും ഉപ്പും മുതല്‍ വെളിച്ചെണ്ണയും നെയ്യും വരെ; കരുതലാകാന്‍ ഓണക്കിറ്റ്, ഇനങ്ങള്‍ ഇങ്ങനെ തിരുവനന്തപുരം: ഓണത്തിന് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ഇനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു. 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഇത്തവണ നല്‍കുന്നത്. ▪️കശുവണ്ടിപ്പരിപ്പ് 50 ഗ്രാം ▪️മില്‍മ നെയ് 50 മി.ലി ▪️ശബരി മുളക്പൊടി 100 ഗ്രാം ▪️ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം ▪️ഏലയ്ക്ക 20 ഗ്രാം ▪️ശബരി വെളിച്ചെണ്ണ 500 മി.ലി ▪️ശബരി തേയില 100 ഗ്രാം ▪️ശര്‍ക്കരവരട്ടി 100 ഗ്രാം ▪️ഉണക്കലരി 500 ഗ്രാം ▪️പഞ്ചസാര ഒരു കിലോഗ്രാം ▪️ചെറുപയര്‍ 500 ഗ്രാം ▪️തുവരപ്പരിപ്പ് 250 ഗ്രാം ▪️പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം ▪️തുണിസഞ്ചി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്. ഈ വര്‍ഷവും ഓണത്തിന് ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13 തവണ ഇതിനകം കിറ്റ് നല്‍കിയെന്നും 5500 കൊടിയുടെ ചെലവ് ഉണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ്...

സബാഹ് കുണ്ടുപുഴക്കൽ ശ്രേഷ്ഠ മാനവ ദേശീയ പുരസ്കാരംഏറ്റ് വാങ്ങി

സബാഹ് കുണ്ടുപുഴക്കൽ  ശ്രേഷ്ഠ മാനവ ദേശീയ പുരസ്കാരംഏറ്റ് വാങ്ങി  വേങ്ങര: നിസ്വാർത്ഥമായ ജീവ കാരുണ്യ പ്രവർത്തനത്തിന് കേരത്തിലെ പ്രമുഖ വ്യവസായ പ്രമുഖനും ഓൾ കേരള ബിൽഡിംഗ്‌ ഓണേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റും,മലപ്പുറം ജില്ലാ പ്രസിഡന്റും, കേരളത്തിലെ പ്രമുഖ ലോജിസ്റ്റിക് ബിസ്സിനെസ്സ്, പെന്ന സിമെന്റിന്റെ സി എൻ എഫ്, ഇലക്ട്രോ ഗ്രീൻ മോട്ടോർസ് ചെയർമാൻ തുടങ്ങിയ ബിസിനസ് മേഖലയിലെ പ്രവർത്തന മികവിന് സർക്കാരിൽ നിന്നും മറ്റും ഒട്ടനവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുള്ള സബാഹ് കുണ്ടുപുഴക്കലിന് ശ്രേഷ്ഠ മാനവ ദേശീയ പുരസ്കാരം ലഭിച്ചു  കുണ്ടുപുഴക്കൽ അബ്ദുള്ള കുട്ടി ഹാജിയുടേയും ഞാറപുലാൻ പാത്തുമ്മയുടെയും മകനായി 1970 ഏപ്രിൽ 17 നു ജനിച്ച അദ്ദേഹം വേങ്ങര ജി വി എച്ച് എസിൽ സ്കൂൾ വിദ്യാഭ്യാസവും പി എസ് എം ഓ കോളേജിൽ ഉപരി പഠനവും നടത്തി. പഠന കാലങ്ങളിൽ തന്നെ കലാ കായിക സാംസ്‌കാരിക മേഖലകളിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു സബാഹ് ജാതി മത കക്ഷി രാഷ്ട്രീയത്തിന് അതീതമായി ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ മനസിലാക്കി അതു സ്വന്തം പ്രശ്നമായി ഉൾക്കൊണ്ട്‌ അവർക്കൊരു സഹായമായി നിലകൊള്ളുന്നു. പ്ര...

ഹിഫ്ളുൽ ഖുർആൻ കോളേജിൽ വിദ്യാർഥിയെ തൂങ്ങിയ നിലയിൽ കണ്ടെത്തി

തിരുനാവായ: മലപ്പുറത്ത് 11 വയസുകാരനെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. മലപ്പുറം തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് വിദ്യാർഥിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവിടെ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് സാലിഹ്. രാവിലെ സഹപാഠികളാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി ഇൻക്വസ്റ്റ് പൂർത്തിയായി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് മാറ്റി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയമാണ് പൊലീസ് പ്രകടിപ്പിക്കുന്നത്.

പാരാ ഗ്ലൈഡിങ് (പാരാ ച്യൂട്ട് ) യാത്രയിലെ മലപ്പുറം ജില്ലയിലെ ഏക അംഗീകൃത പൈലറ്റായ വലിയോറ പുത്തനങ്ങാടി സ്വദേശി മുഹമ്മദ് മോൻ കാട്ടിലിനെയും, അബുഹാജി അഞ്ചുകണ്ടൻ, പറങ്ങോടത്ത്‌ അസീസ് എന്നിവരെ ജെറ്റിയൻസ് ക്ലബ് ആദരിച്ചു

പാരാ ഗ്ലൈഡിങ് (പാരാ ച്യൂട്ട് ) യാത്രയിലെ മലപ്പുറം ജില്ലയിലെ ഏക അംഗീകൃത പൈലറ്റായ വലിയോറ പുത്തനങ്ങാടി സ്വദേശി മുഹമ്മദ് മോൻ കാട്ടിലിനെയും വലിയോറ കുറുക ഗവർമെൻറ് ഹൈസ്കൂൾ പി ടി എ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസിനെയും വേങ്ങര സായംപ്രഭ വയോജന കേന്ദ്രം ഗവേർണിംഗ്  ബോഡി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ പ്രവർത്തകൻ എ കെ അബുഹാജിയെയും വലിയോറ ജെറ്റിയൻസ് ക്ലബ് ആദരിച്ചു .

കൂരിയാട് പ്രദേശത്ത്‌ മോട്ടോറുകൾ മോഷ്ടിക്കുന്ന ആളെ 3 മോട്ടോർ സഹിതം പിടികൂടി

വേങ്ങര കൂരിയാട് നിന്ന് മുന്ന് മോട്ടോറുമായി മോഷ്ടാവ് പിടിയിൽ  വീടുകളിലെ കിണറുകളിൽനിന്നും, തോട്ടങ്ങളിൽനിന്നും, പാടത്ത്‌നിന്നും മോട്ടോറുകൾ മോഷ്ടിക്കുന്ന ആളെ പിടികൂടി. ഇന്ന് രാവിലെ കുരിയാട് വെച്ച് മുന്ന് മോട്ടോറുമായി മോഷ്ടാവിനെ നാടുകാർ പിടികൂടി വേങ്ങര പോലീസിൽ ഏല്പിച്ചു.  മോഷ്ടാവിന്റെ സ്ഥലം താനൂർ ആണെന്നുംകാരത്തോട് ആണെന്നും ഒക്കെയാണ് പറയുന്നത്. സമാനമായ  കൂടുതൽ മോഷണം നടത്തിട്ടുണ്ടോ എന്ന് പോലീസ് അന്നെഷിച്ചു വരുന്നു നാട്ടുകാർ പിടികൂടിയ video കാണാം

വേങ്ങര ഗ്രാമപഞ്ചായത്തിന്റെ ബയോഗ്യാസ് പദ്ധതിയ്ക്ക് തുടക്കമായി.

വേങ്ങര: ഗ്രാമപഞ്ചായത്തിന്റെ ബയോഗ്യാസ് പദ്ധതിയ്ക്ക് തുടക്കമായി. ഗ്രാമസഭകള്‍ വഴി വ്യക്തിഗതമായി അപക്ഷേ നല്‍കിയ 40 പേരാണ് ബയോഗ്യാസ്  പദ്ധതിയുടെ ഭാഗമായത്. സി.എഫ്.സി ഫണ്ടില്‍ നിന്നും 5,38,000 രൂപ വകയിരുത്തിയാണ് ബയോഗ്യാസ് പ്ലാന്റ് പദ്ധതി നടപ്പാക്കുന്നത്. ബയോഗ്യാസ് പ്ലാന്റുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റ് ഹസീന ഫസല്‍ ഉപഭോക്താവായ പറമ്പന്‍ ലത്തീഫിന് നല്‍കി നിര്‍വഹിച്ചു. വീടുകളിലെ ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി ഉറവിടങ്ങളില്‍ തന്നെ  സംസ്‌കരിക്കുക  അതുവഴി  വീട്ടാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് ഉത്പാദിപ്പിക്കുക എന്നിവയാണ്  പദ്ധതിയുടെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു.  ചടങ്ങില്‍ വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. വിവിധ വര്‍ഡ് അംഗങ്ങള്‍, ഗുണഭോക്താക്കള്‍, ജനപ്രതിനിധികള്‍ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂരിയാട് പ്രദേശത്ത്‌ മോട്ടോറുകൾ മോഷ്ടിക്കുന്ന ആളെ 3 മോട്ടോർ സഹിതം പിടിയിൽ video കാണാം

മോഷ്ടാവിനെ വേങ്ങര പോലീസിൽ ഏല്പിച്ചു read more..  

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

വേങ്ങര കച്ചേരിപ്പടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;മരണപെട്ടത് പൊന്മള സ്വദേശി പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി

വേങ്ങര: കച്ചേരിപ്പടിയിൽ  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾമരിച്ചു.കൂടെയുണ്ടായിരുന്ന ഭാര്യക്ക് പരിക്ക്. പൊന്മള പള്ളിയാളികുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്.  അപകടത്തിൽ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ റഷീദ(50)ക്ക് ഗുരുതരമായി പരിക്കേറ്റു.കോട്ടക്കൽപൊന്മള സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ അമിതവേഗതയിലെത്തിയടിപ്പർലോറിഇടിക്കുകയായിരുന്നു. എ.ആർ.നഗർകൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്നുംസ്വന്തംവീടായപൊന്മളയിലേക്ക്മടങ്ങുകയായിരുന്നു ഇരുവരും.  വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽകയറ്റിവരികയായിരുന്ന ടിപ്പർ ലോറി, മുന്നിൽപോകുകയായിരുന്നകാറിനെമറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നഅലവിക്കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.ഗുരുതരമായിപരിക്കേറ്റ ഭാര്യയെ ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർരേഖയിലുള്ള റോഡിലാണ് ഈ അപകടം സംഭവിച്ചത്. ടിപ്പർ ലോറിഡ്രൈവറുടെ കടുത്ത അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന്കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

VVC VALIYORA

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

വേങ്ങര മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ്: UDF സ്ഥാനാർത്ഥി കെ.പി. ഹസീന ഫസലിന് മിന്നും വിജയം

കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ​മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ​ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.