ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

കേരളത്തിലെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ വകുപ്പ് മേധാവികളുടെ ഉന്നതതലയോഗം ചേർന്നു

കേരളത്തിലെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ വകുപ്പ് മേധാവികളുടെ ഉന്നതതലയോഗം ചേർന്നു. ആഭ്യന്തര സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി, ജലസേചന വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ഡയറക്ടർ ജനറൽ ഫയർ ആൻഡ് റെസ്ക്യൂ, KSEB ചെയർമാൻ, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ, ദുരന്ത നിവാരണ വകുപ്പ് കമ്മീഷ്ണർ, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി, കേന്ദ്ര കാലവസ്ഥ വകുപ്പ് തിരുവനന്തപുരം കേന്ദ്രം ഡയറക്ടർ, മുന്നറിയിപ്പുള്ള 8 ജില്ലകളിലെ കളക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഓരോ ജില്ലയിലെയും തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു. നദികളിലെ ചെളിയും എക്കലും നീക്കുന്നതിന്റെ ഉൾപ്പെടെയുള്ള പുരോഗതി വിലയിരുത്തി. ആലപ്പുഴ ജില്ലയിലെ വലിയ പമ്പുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്താൻ നിർദേശം നൽകി. ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. നഗരത്തിലെ വെള്ളക്കെട്ട് നിരീക്ഷിക്കുന്നതിനായി കൊച്ചി കോർപ്പറേഷനിൽ പ്രത്യേക കണ്ട്രോൾ റൂം സജ്ജമാക്കുന...

കേരളത്തിലെ ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള   മഴ സാധ്യത പ്രവചനം വിവിധ  ജില്ലകളിൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ്  റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 14/05/2022: എറണാകുളം, ഇടുക്കി   ജില്ലകളിൽ ഇന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.5 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 14/05/2022:  കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ   15/05/2022: കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി 16/05/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ  ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്...

കിണറ്റില്‍ വീണ നായയെ രക്ഷിക്കുന്നതിനിടയില്‍ കിണറിനരികിലെ കല്ലിളകി തലയില്‍ കല്ല വീണ് രക്ഷാപ്രവര്‍ത്തകന്‍ മരിച്ചു.

മലപ്പുറം: കിണറ്റില്‍ വീണ നായയെ രക്ഷിക്കുന്നതിനിടയില്‍ കിണറിനരികിലെ കല്ലിളകി തലയില്‍ കല്ല വീണ് രക്ഷാപ്രവര്‍ത്തകന്‍ മരിച്ചു. മലപ്പുറം തയ്യാല പറപ്പാറപ്പുറം മല്ലഞ്ചേരി സിദ്ധീഖിന്റെ വീട്ടിലെ കിണറ്റില്‍നായ വീണത്. തുടര്‍ന്ന് താനൂര്‍ പോലീസ് സ്റ്റേഷന്‍ വളണ്ടിയറും എമര്‍ജന്‍സി റസ്‌ക്യൂ ടീം അംഗവുമായ നിറമരുത്തൂര്‍ വള്ളി കാഞ്ഞിരം സ്വദേശി കാവുണ്ടപറമ്പില്‍ നൗഷാദും (45) സംഘവുമാണ നായയെ രക്ഷിക്കാന്‍ എത്തിയത്. സംഭവത്തെ തുടര്‍ന്നു വീട്ടുകാര്‍ കളരിപ്പടി ഫയര്‍ ഫോഴ്സിനെ വിളിച്ച്അറിയിച്ചിരുന്നു. എന്നാല്‍ കിണറ്റില്‍ നിന്നും നായയെരക്ഷിക്കാന്‍ നൗഷാദും ടീമും എത്തുകയായിരുന്നു , കിണറ്റില്‍ ഇറങ്ങി നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നൗഷാദിന്റെ തലയില്‍ കിണറന്റെരികിലെ കല്ല് ഇളകി വീഴുകയായിരുന്നു, വെള്ളിയാഴ്ച ഉച്ചക്കു സുമാര്‍ രണ്ട് മണിയോടെയാണ് സംഭവം,ഉടന്‍ തിരൂര്‍ ആശുപത്രിയിലും കോട്ടക്കല്‍ അല്‍ മാസിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണമടയുകയായിരുന്നു , താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ശനിയ...

നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനി ഷഹന(20)യാണ് മരിച്ചത്. ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനി ഷഹന(20)യാണ് മരിച്ചത്. ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് സാജിദ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷഹന പറഞ്ഞതായി മാതാവ്  പ്രതികരിച്ചു ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തിൽ വാടകവീട്ടിൽ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി ഒന്നരയോടെയാണ് ഷഹനയുടെ ബന്ധുക്കൾ ആത്മഹത്യാ വിവരം അറിഞ്ഞത്

ഫുട്‌ബോൾ കേരള ടീമിന്ന് കേരള ഗവണ്മെന്റ് 1.14 കോടി രൂപ പാരിതോഷികമായി നൽകും

സന്തോഷ് ട്രോഫി നേടി നാടിൻ്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിനു 1.14 കോടി രൂപ പാരിതോഷികമായി നൽകും. 20 കളിക്കാർക്കും മുഖ്യ പരിശീലകനും 5 ലക്ഷം രൂപ വീതവും, സഹപരിശീലകൻ, മാനേജർ, ഗോൾ കീപ്പർ ട്രെയിനർ എന്നിവർക്ക് 3 ലക്ഷം രൂപ വീതവുമാണ് നൽകുക.  സ്വന്തം മണ്ണിൽ 29 വർഷത്തിനു ശേഷം നേടിയ ഈ കിരീടം കേരളത്തിൻ്റെ കായിക മേഖലയ്ക്കാകെ ഊർജ്ജം പകരുന്ന നേട്ടമാണ്. കായിക മേഖലയിലോട്ട് കടന്നു വരാൻ പുതുതലമുറയ്ക്ക് പ്രചോദനം നൽകും. അതിനായി പ്രയത്നിച്ച ടീമംഗങ്ങൾക്ക് നാടു നൽകുന്ന ആദരമാണ് ഈ പാരിതോഷികം. പിണറായി വിജയൻ മുഖ്യമന്ത്രി  #kerala #football #SanthoshTrophy

പൂരത്തിനെത്തിയത് ആരും അറിയാതെ, വിഡിയോ വൈറലായതോടെ കുടുംബത്തിൽ ചർച്ചയായി’; കൃഷ്ണ പ്രിയ

‘ തൃശൂർ പൂരത്തിന്റെ ആവേശത്തിലായിരുന്നു രണ്ട് നാൾ കേരളക്കര. പൂരാവേശം കെട്ടടങ്ങിയെങ്കിലും സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഒരു ‘പൂരക്കാഴ്ച’യുണ്ട്. സുഹൃത്തിന്റെ ചുമലിലേറി തൃശൂർ പൂരം കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ഒരു പെൺകുട്ടിയുടെ വിഡിയോ… മന്ത്രി ആർ ബിന്ദു ഉൾപ്പെടെ വിഡിയോ പങ്കുവച്ചതോടെ സോഷ്യൽ മീഡിയ ഈ പെൺകുട്ടിക്കും സുഹൃത്തിനും വേണ്ടിയുള്ള തെരച്ചിലിലായിരുന്നു. ആ തെരച്ചിലിന് ഇവിടെ വിരാമം. ആ സുഹൃത്തുക്കൾ ആരെന്ന് ട്വന്റിഫോർ ന്യൂസ് ഡോട്ട് കോം കണ്ടെത്തി. തൃശൂർ മണ്ണുത്തി സ്വദേശി കൃഷ്ണ പ്രിയയും സുഹൃത്ത് എൽതുരുത്ത് സ്വദേശിയുമായ സുദീപുമാണ് വിഡിയോയിൽ ഉള്ളത്.  തൃശൂർ സ്വദേശിനിയായിരുന്നിട്ടും ശരിയായി പൂരം കാണാൻ സാധിക്കാത്തതിന്റെ വിഷമത്തിലായിരുന്നു കൃഷ്ണ പ്രിയ ഇത്രനാൾ. സ്വന്തം നാട്ടിൽ നടക്കുന്ന ഈ ലോകപ്രശസ്ത ഉത്സവം കാണാൻ പെണ്ണായതുകൊണ്ട് മാത്രം സാധിക്കാത്തതിനെ കൃഷ്ണ പ്രിയയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കുമായിരുന്നില്ല. ഇത്തവണ എന്ത് വിധേനെയും പൂരം കാണണമെന്ന് ഉറപ്പിക്കുന്നത് അങ്ങനെയാണ്. ‘വീട്ടിൽ അറിയാതെയാണ് തൃശൂർ പൂരം കാണാൻ എത്തിയത്. അമ്മയ്ക്ക് മാത്രമേ അറിയുമായിരുന്നുള്ള. അമ്മ നല്ല പിന്തുണയാണ് നൽകിയത...

ചികിത്സയുടെ ഒറ്റമൂലി രഹസ്യമറിയാൻ വൈദ്യനെ കൊലപ്പെടുത്തി ചങ്ങലയില്‍ ബന്ധിച്ച്‌ ക്രൂരമായി പീഡിപ്പിച്ചത് ഒന്നേകാല്‍ വര്‍ഷത്തോളം; സംഭവം മലപ്പുറത്ത്‌

മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യമറിയാൻ വൈദ്യനെ കൊലപ്പെടുത്തി; ചങ്ങലയില്‍ ബന്ധിച്ച്‌ ക്രൂരമായി പീഡിപ്പിച്ചത് ഒന്നേകാല്‍ വര്‍ഷത്തോളം; മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളി; പ്രതി വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പരാതിക്കാരന്‍..! പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാലിയാര്‍ പുഴയിലെറിഞ്ഞ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 2020 ഒക്ടോബറിലാണ് മൈസൂരിലെ പാരമ്പര്യ വൈദ്യനായ ഷാബാ ശെരീഫ് (60) കൊല്ലപ്പെട്ടത്. കേസില്‍ വ്യവസായി നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ (42), ബത്തേരി സ്വദേശികളായ പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), തങ്ങളകത്ത് നൗഷാദ് (41) എന്നിവരാണ് അറസ്റ്റിലായത്. മൈസൂരു രാജീവ് നഗറില്‍ ചികിത്സ നടത്തിയിരുന്നയാളാണ് ഷാബാ ശെരീഫ്. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനുവേണ്ടി 2019 ഓഗസ്റ്റിലാണ് പ്രതികള്‍ ശെരിഫിനെ തട്ടിക്കൊണ്ടുവന്നത്. മൈസൂരുവിലെ ലോഡ്ജില്‍ നിന്ന് രോഗിയെ ചികിത്സിക്കാനെന്ന് പറഞ്ഞാണ് വൈദ്യനെ നിലമ്പൂരില്‍ എത്തിച്ചത്. ഒറ്റമൂലി രഹസ്യം മനസിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെയും കൂട്ടരുടെയും ലക്ഷ്യ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ UDF സ്ഥാനാർഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോയത് സൈക്കിൾ റിക്ഷയിൽ video കാണാം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ UDF സ്ഥാനാർഥി  നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്തിനായി യുഡിഎഫ് നേതാക്കന്മാർക്കും, പ്രവർത്തകർക്കുമൊപ്പം ജില്ലാ കളക്റ്ററേറ്റിലേയ്ക്ക്പോയത്  സൈക്കിൾ റിക്ഷയിൽ VIDEO കാണാം 

ഇത് കണ്ടിട്ടെങ്കിലും അവർ ഭൂമിയിലേക്ക് വരട്ടെ; നഗ്നരായ സ്ത്രീപുരുഷന്മാരുടെ ചിത്രങ്ങൾ നാസ ബഹിരാകാശത്തേക്ക് അയക്കുന്നു; ലക്ഷ്യം അന്യഗ്രഹ ജീവികളെ വിളിച്ചുവരുത്തുക.

ഇത് കണ്ടിട്ടെങ്കിലും അവർ ഭൂമിയിലേക്ക് വരട്ടെ; നഗ്നരായ സ്ത്രീപുരുഷന്മാരുടെ ചിത്രങ്ങൾ നാസ ബഹിരാകാശത്തേക്ക് അയക്കുന്നു; ലക്ഷ്യം അന്യഗ്രഹ ജീവികളെ വിളിച്ചുവരുത്തുക. അന്യഗ്രഹജീവികളെ ഭൂമിയിലേക്ക് ആകര്‍ഷിക്കാൻ മനുഷ്യരുടെ നഗ്‌ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്കയക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ പരീക്ഷണ വിഭാഗമായ നാസയുടെ ശാസ്ത്രജ്ഞര്‍. അന്യഗ്രഹ ജീവികൾ ഉണ്ടെങ്കിൽ അവയെ കണ്ടെത്തുന്നതിനും അവയ്ക്ക് ഭൂമിയിലേക്കുള്ള മാര്‍ഗം എളുപ്പമാക്കുന്നതിനുമാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഈ മാർഗം തേടുന്നത്. നാസയുടെ ബീക്കണ്‍ ഇന്‍ ദ ഗാലക്സി (BITG) പദ്ധതിയുടെ ഭാഗമായാണ് ഈ ശ്രമം. നഗ്‌നരായ രീതിയിലുള്ള ഏതെങ്കിലും സ്ത്രീയുടേയും പുരുഷന്റേയും ഫോട്ടോകളല്ല ബഹിരാകാശത്തേക്ക് അയക്കുന്നത്. ആധുനിക മാര്ഗങ്ങളാൽ തികച്ചും ഡിജിറ്റലായി വരച്ചെടുത്ത ചിത്രത്തിൽ ഡിഎന്‍എയുടെ മാതൃകയും വരച്ചിട്ടുണ്ടാവും. ഇത്തരത്തിലുള്ള ചിത്രം ഇപ്പോൾ തന്നെ നാസ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ബൈനറി കോഡ് സന്ദേശങ്ങളായാണ് ഇവ ബഹിരാകാശത്തേക്ക് അയക്കുക. ഭൂമിയുമായി ആശയവിനിമയം നടത്താനുള്ള ലളിത മാര്‍ഗങ്ങള്‍,...

കനത്തമഴയെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിൽ thrissurpooram2022

കനത്തമഴയെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചു.  കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ നടത്തും  thrissurpooram2022 കനത്തമഴയെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ വൈകിട്ട് വെടിക്കെട്ട് നടത്താനാണ് ദേവസ്വങ്ങളുടെ തീരുമാനം. പൂര പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന വെടിക്കെട്ടാണ് ഇപ്പോൾ മഴ കാരണം അനശ്ചിതത്വത്തിലായിരിക്കുന്നത്. വെടിക്കെട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളാൻ തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും യോഗം ചേർന്നിരുന്നു. മഴ ശക്തമായതോടെ തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു തൃശൂർ: മഴ ശക്തമായതോടെ തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ടാണ് മാറ്റിവെച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് പൂരം വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. പകൽപൂരത്തിന് ശേഷമുള്ള വെട്ടിക്കെട്ടിൽ കോപ്പുകൾ ഉപയോഗിക്കാമെന്ന തീരുമാനത്തിലാണ് സംഘാടകർ. മണ്ണിൽ കുഴിഞ്ഞിട്ടുള്ള അമിട്ടുകൾ നനഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് മാറ്റിവെച്ചിരിക്കുന്നത്. വെടിക്കെട്ടിൽ എന്തൊക്കെ വിസ്മയങ്ങളാണ് ഒളിപ്പിച്ചുവെച്ചിരിക്ക...

ബേപ്പൂരിലെ ഒഴുകുന്ന പാലം കഴിഞ്ഞ ദിവസത്തെ ശക്തമായ തിരമാലകളിൽ തകർനന്ന രീതിയിൽ പ്രജരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതാണ് | floating bridge

ബേപ്പൂരിലെ ഒഴുകുന്ന പാലം കഴിഞ്ഞ ദിവസത്തെ ശക്തമായ തിരമാലകളിൽ തകർനന്ന രീതിയിൽ പ്രജരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതാണ് | floating bridge

വാട്സാപ്പിൽ പുതിയ സൗകര്യങ്ങൾ വരുന്നു ;ഇനി അഡ്മിൻ ഡിലീറ്റ് ചെയാം ഇനി ഗ്രൂപ്പിൽ 512 അംഗങ്ങൾ

വാട്സാപ്പിൽ പുതിയ സൗകര്യങ്ങൾ വരുന്നു ;ഇനി അഡ്മിൻ ഡിലീറ്റ് ചെയാം ഇനി ഗ്രൂപ്പിൽ 512 അംഗങ്ങൾ  അംഗങ്ങളുടെ കടുംകൈകൾ നിസ്സഹായരായി നോക്കിനിന്ന വാട്സാപ് അഡ്മിൻമാരുടെ കാലം കഴിയുന്നു. കുഴപ്പം പിടിച്ച സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം അഡ്മിനു നൽകി വാട്സാപ് അടിമുടി മാറുകയാണ്. ഗ്രൂപ്പ് അംഗങ്ങളുടെ പരമാവധി എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. പുതിയ അപ്ഡേറ്റ് വരുന്നതോടെ വേണമെങ്കിൽ ഒരു സിനിമ മുഴുവൻ വാട്സാപ്പിലൂടെ അയയ്ക്കാം. ഉപയോക്താക്കൾ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങൾ വരുന്ന ആഴ്ചകളിൽ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും.  ഓരോ സന്ദേശത്തിനും ഇമോജികൾ വഴി, സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്‌ഷൻസ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം. ഇതിനു പുറമേ പുതുതായി വാട്സാപ് പ്രഖ്യാപിച്ചിരിക്കുന്ന അപ്ഡേറ്റുകൾ ഇവയാണ്.  ▪️ഒരു ഗ്രൂപ്പിൽ 256 അംഗങ്ങൾ എന്നത് 512 ആയി വർധിക്കും. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്. 256 പേർ എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകൾ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു.  ▪️ഗ്രൂപ്പ...

തൃശൂർ പൂരത്തിന്റെ live കാഴ്ചകൾ

 

വലയിൽ കുടുങ്ങിയ പൂച്ചയെ ട്രോമാ കെയർ പ്രവർത്തകർ രക്ഷപ്പെടുത്തി

വേങ്ങര മേമാട്ടുപാറ ഭാഗത്ത്‌ ഒരു പൂച്ച വലയിൽ കുടുങ്ങികിടക്കുന്നുണ്ടന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിലെ സഫ്‌വാൻ കോയിസ്സൻ, ഇല്യാസ് എന്നിവർ സ്ഥലത്ത്‌പോയി പൂച്ചയെ രക്ഷപ്പെടുത്തി വീട്ടിലെ കോഴികുടിന്ന് ചുറ്റും കെട്ടിയ വലയുടെ മുകൾ ഭാഗത്തെ വലയിൽ പൂച്ച അകപെടുകയായിരുന്നു, വീടുകർ പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിക്കും പൂച്ച കടിക്കാൻ ശ്രമിച്ചതിനാൽ മലപ്പുറം ജില്ലാ ട്രോമാ കെയർ പ്രവർത്തകരുടെ സഹായം തേടുകയായിടുന്നു 

ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷ; ഇന്റര്‍വ്യൂബോര്‍ഡിനു മുന്നില്‍ ഭവ്യതയോടെ എത്തി നടന്‍ ഉണ്ണി രാജന്

കണ്ണൂര്‍: കാസര്‍കോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. അഭിമുഖത്തിനായത്തിയത് പതിനൊന്ന പേരായിരുന്നു.  എന്നാല്‍ ഇന്റര്‍വ്യൂബോര്‍ഡിനു മുന്നില്‍ വളരെ ഭവ്യതയോടെ എത്തിയ ഒരു ഉദ്യോഗാര്‍ഥിയെക്കണ്ട് ബോര്‍ഡംഗങ്ങള്‍ ശരിക്കും ഞെട്ടി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലൂടെയും 'മറിമായം' സീരിയലിലും പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയതാരം ഉണ്ണി എന്ന ചെറുവത്തൂര്‍ സ്വദേശി ഉണ്ണി രാജന്‍ ആണ് എംപ്ലോയ്മെന്റ് കാര്‍ഡ് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായത്. ബ്രിട്ടീഷ് കാലത്തേയുള്ള 'സ്‌കാവഞ്ചര്‍' എന്ന പോസ്റ്റാണിത്. പേരിന് മാറ്റമില്ലെങ്കിലും ഇന്ന് ആ തൊഴില്‍ നിലവിലില്ല. പകരം ശൗചാലയം വൃത്തിയാക്കലാണ് തൊഴില്‍. കാസര്‍കോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് വിളിച്ച അപേക്ഷയിലാണ് ഉദ്യോഗാര്‍ഥിയായി നടന്‍ ഉണ്ണി രാജന്‍ എത്തിയതെന്ന് മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ഈ ജോലിയെക്കുറിച്ച് അറിഞ്ഞുതന്നെയാണോ അപേക്ഷിച്ചതെന്നായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യം. അതെയെന്ന് ഉണ്ണി ര...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക: 'നോട്ട'യും 'എൻഡ്' ബട്ടണും ശ്രദ്ധിക്കണം; നടപടിക്രമങ്ങൾ ഇങ്ങനെ..

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നവർ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. നിങ്ങൾ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉൾപ്പെട്ട വോട്ടറാണെങ്കിൽ പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ലേബലുള്ള ഒരു ബാലറ്റ് യൂണിറ്റിൽ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ. എന്നാൽ, നിങ്ങൾ ഒരു ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ടുകൾ ചെയ്യേണ്ടതുണ്ട്. ഇത് ഗ്രാമപഞ്ചായത്ത് വാർഡിലേക്കും, ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്കും, ജില്ലാ പഞ്ചായത്ത് വാർഡിലേക്കുമായാണ്. ഇതിനായി പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള യൂണിറ്റിന് വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക. ഈ നിറങ്ങൾ അനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർ ശ്രദ്ധിക്കുക, തദ്ദേശ തിരഞ്ഞെടുപ്പിൽ 'നോട്ട' (NOTA) എന്ന ഓപ...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...