ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വിവിധ പ്രവർത്തികളുടെ ഉത്ഘാടനം നിർവഹിച്ചു

വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറാം വാർഡിൽ ചെയ്യുന്ന കിണർ നിർമ്മാണം (ഫൗസിയ ഇ കെ) പ്രവൃത്തി ഉദ്ഘാടനം വാർഡ് മെമ്പർ റുബീന അബാസ് നിർവ്വഹിക്കുന്നു. കൃഷി ഓഫീസർ നജീബ് എം, AE  മുബഷിർ പി, VEO ശരത്, ഓവർസിയർ ആമിർ മട്ടിൽ എന്നിവർ സമീപം. വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തി രണ്ടാം വാർഡിൽ നിർമ്മിച്ച് നൽകിയ കോഴിക്കൂടിൻറെ ഉത്ഘാടനം  വാർഡ് മെമ്പർ സി.പി അബ്ദുൽ ഖാദർ നിർവ്വഹിച്ചു .ബ്ലോക്ക് AE പ്രശാന്ത് എം, പഞ്ചയത്ത്‌ AE മുബഷിർ.പി, ഓവർസിയർ കൃഷ്ണൻ കുട്ടി, ഉണ്ണികൃഷ്ണൻ എൻ.പി എന്നിവർ സമീപം, വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തി രണ്ടാം വാർഡിൽ നിർമ്മിച്ച് നൽകിയ കോഴിക്കൂടിൻറെ  ഉദ്ഘാടനം വാർഡ് മെമ്പർ സി.പി അബ്ദുൽ ഖാദർ നിർവ്വഹിച്ചു .ബ്ലോക്ക് AE പ്രശാന്ത് എം, പഞ്ചയത്ത്‌ AE മുബഷിർ.പി, ഓവർസിയർ കൃഷ്ണൻ കുട്ടി, ഉണ്ണികൃഷ്ണൻ എൻ.പി എന്നിവർ സമീപം, വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീ...

ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്.പൊതുജനങ്ങൾ ശ്രദ്ധിക്കുക.

ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം വിഭാഗവും സമൂഹ മാധ്യമവിഭാഗവും ചേർന്ന് കണ്ടെത്തിയിരിക്കുന്നു. സൈബർ കുറ്റകൃത്യങ്ങളിൽ ഫിഷിങ്ങ് (Phishing) എന്നറിയപ്പെടുന്ന രീതിയാണ് തട്ടിപ്പുകാർ നടത്തുന്നത്. ഇന്ത്യാ പോസ്റ്റിന്റെ യഥാർത്ഥ വിവരങ്ങളാണെന്നു കരുതി, തട്ടിപ്പുകാർ പുറത്തുവിട്ടിരിക്കുന്ന വെബ് സൈറ്റിന്റെ ലിങ്ക് വ്യാപകമായി വാട്സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.  തട്ടിപ്പു രീതി ഇങ്ങനെ : ഇന്ത്യൻ പോസ്റ്റൽ വകുപ്പ് മുഖാന്തിരം ഗവൺമെന്റ് സബ്സിഡികൾ വിതരണം ചെയ്യുന്നു എന്ന തരത്തിൽ ഒരു ലിങ്ക് വാട്സ് ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ തട്ടിപ്പുകാർ പുറത്തുവിടുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഇന്ത്യാ പോസ്റ്റിന്റെ ലോഗോയും, ചിത്രങ്ങളും അടങ്ങിയ വെബ്സൈറ്റ് തെളിയുന്നു.  ഇതിൽ നിങ്ങൾക്ക് 6000 രൂപ ഗവൺമെന്റ് സബ്സിഡി ഇനത്തിൽ ലഭിക്കാനുണ്ട് എന്ന സന്ദേശം ലഭിക്കുന്നു. അവർ നൽകിയിട്ടുള്ള  ലളിതമായ ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെടുന്നു.  ഇന്ത്യൻ പോസ്റ്റൽ വകുപ്പിന്റെ യഥാർത്ഥ വെബ്സൈറ്റ് ആണെന്നു കരുതി സാധ...

ചക്രവാതച്ചുഴിയുടെയും ന്യൂനമർദപാത്തിയുടെയും സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചക്രവാതച്ചുഴിയുടെയും ന്യൂനമർദപാത്തിയുടെയും സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ള 7  ജില്ലകളിൽ ഇന്ന് (23/04/2022) കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം,  ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി കേരള തീരത്ത് നിന്ന് ആരും കടലിൽ പോകാൻ പാടുള്ളതല്ല.                                            മഴയോടൊപ്പമുണ്ടാകുന്ന ഇടിമിന്നലും ശക്തമായ കാറ്റും അപകടകാരികളാണ്. ഇടിമിന്നലിൽ നിന്ന് സുരക്ഷിതരായിരിക്കാനും കാറ്റിൽ മരങ്ങളും മറ്റും കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണുമുള്ള അപകടങ്ങളെ കരുതി ജാഗ്രത പാലിക്കണം. ദുരന്ത നിവാരണ അതോറിറ്റിയുടെ സുരക്ഷാ നിർദേശങ്ങളും മുന്നറിയിപ്പുകളും ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യേണ്ടതാണ്.

ചെറേക്കാട് റബ്ബർ തോട്ടത്തിലേക്ക് ടോറസ് ലോറി മറിഞ്ഞു വീണ് അപകടം

കണ്ണമംഗലം: ചെറേക്കാട് റബ്ബർ തോട്ടത്തിലേക്ക് ടോറസ് ലോറി മറിഞ്ഞു വീണ് അപകടം. ഇന്ന് പുലർച്ചെ ആണ് അപകടം നടന്നത്. ഡ്രൈവറെ സാരമായ പരിക്കുകളോടെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

◼️സ്വതന്ത്ര വ്യപാരകരാര്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും ബ്രിട്ടനും. കരാറിന്റെ കാര്യത്തില്‍ വലിയ പുരോഗതിയുണ്ടെന്ന് നയതന്ത്ര ചര്‍ച്ചകള്‍ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും അറിയിച്ചു. റഷ്യ യുക്രെയിന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാട് കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി ആവര്‍ത്തിച്ചു. ◼️ശ്രീലങ്കയില്‍ നിന്ന് വീണ്ടും അഭയാര്‍ത്ഥികള്‍. 18 ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ കൂടി തമിഴ്നാട് തീരത്ത് എത്തി. രണ്ട് ബോട്ടുകളിലായി രാമേശ്വരം തീരത്താണ് ഇവരെത്തിയത്. ആദ്യം വന്ന ബോട്ടില്‍ 13 പേരും രണ്ടാമത്തേതില്‍ 5 പേരുമാണ് ഉണ്ടായിരുന്നത്. ഗര്‍ഭിണിയായ യുവതിയും ഒന്നര വയസുള്ള കുഞ്ഞുമടക്കം 7 കുട്ടികളും 5 സ്ത്രീകളും പുതിയതായി എത്തിയവരില്‍ ഉണ്ട്. ഇതോടെ മാര്‍ച്ച് 22 മുതല്‍ ഇതുവരെ ഇന്ത്യയില്‍ എത്തിയ എത്തിയ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ എണ്ണം 60 ആയി. ◼️ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെന്നും...

ഷീബ അനീഷിന്റെ അവസരോചിത ഇടപെടലിൽ യുവാവിന് പുതുജീവൻ.

  അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ, ഐ സി യു സ്റ്റാഫ് നേഴ്സ് ആയ ഷീബ അനീഷിന്റെ അവസരോചിത ഇടപെടലിൽ യുവാവിന് പുതുജീവൻ.  അങ്കമാലി സ്വദേശിനിയായ ഷീബ ജോലി കഴിഞ്ഞു വീട്ടിലേക്കു കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുമ്പോഴാണ് 16  ആം തിയതി രാവിലെ സംഭവം ഉണ്ടായതു. കറുകുറ്റി കേബിൾ ജംഗ്ഷനിൽ നിന്നും ബസിൽ കയറിയ ഷീബയുടെ പിന്നിൽ ഒരു യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഫുട്‍ബോര്ഡിനു സമീപത്തു നിന്നും യുവാവിനെ മാറ്റികിടത്തിയ ശേഷം പൾസ് നോക്കിയപ്പോൾ കിട്ടാതിരുന്നതിനാൽ പെട്ടെന്ന് തന്നെ സി പി ആർ നൽകി ഇതിനിടെ സഹയാത്രികരോട് പോലീസ് , ആംബുലൻസ് സംവിധാങ്ങളെ അറിയിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല.  സി പി ആർ രണ്ടു സൈക്കിൾ പൂർത്തിയാക്കിയപ്പോൾ അപസ്മാരവും ഉണ്ടായി . തുടർന്ന് ചെരിച്ചു കിടത്തി പുറം തട്ടി കൊടുക്കുകയും ചെയ്‌തപ്പോൾ ബോധം വീഴുകയായിരുന്നു.

രണ്ടായിരം രൂപയുടെ ചെക്കോ? നിങ്ങൾ ATM മെഷീൻ ഉപയോഗിക്കൂ.", കുറച്ച് അഹങ്കാരം ഉണ്ടായിരുന്നു അവളുടെ വാക്കുകളിൽ. എന്നാ അവൾക്ക് പണികൊടുക്കാം എന്ന് കരുതി

ഇന്നലെ ഞാൻ ബാങ്കിലെത്തി ക്യൂവിൽ നിന്ന്, സുന്ദരിയായ കാഷ്യർക്ക്  രണ്ടായിരം രൂപയുടെ ഒരു cheque  കൊടുത്തു. " രണ്ടായിരം രൂപയുടെ ചെക്കോ? നിങ്ങൾ  ATM മെഷീൻ ഉപയോഗിക്കൂ.", കുറച്ച് അഹങ്കാരം ഉണ്ടായിരുന്നു അവളുടെ വാക്കുകളിൽ.  എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല...  ഞാൻ അവിടെ നിന്ന് അല്പനേരം ആലോചിച്ചു.. അപ്പോഴേക്കും അവൾ ചൂടാവാൻ തുടങ്ങി. ''വേഗം മാറൂ മിസ്റ്റർ, നിങ്ങളുടെ പുറകിൽ വേറെ ആളുകളെ കാണുന്നില്ലേ"?  എൻറെ അക്കൗണ്ടിൽ അപ്പോൾ മൊത്തം മൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം രൂപ ബാലൻസുണ്ട്., മൂന്നു കോടി രൂപയുടെ വേറൊരു ചെക്ക് പെട്ടെന്ന് ഞാൻ എഴുതി കൊടുത്തു. കാഷ്യർ സുന്ദരിയുടെ കണ്ണു തള്ളി. പെട്ടെന്ന് കമ്പ്യൂട്ടറിൽ എന്തോ പരിശോധിച്ചു നോക്കിയിട്ട് അവൾ നേരെ മാനേജരുടെ കാബിനിലേക്കോടി, മാനേജരോടൊപ്പം തിരികെ വന്നപ്പോൾ പഴയ നീരസഭാവം മാറിയിരുന്നു. ഏറെ സൗമ്യയായി പറഞ്ഞു:  "സർ, ഇത്രയും പണം ഇപ്പോൾ ഈ ബ്രാഞ്ചിൽ ഇല്ല..." "ശരി, എത്ര ഉണ്ടാവും നിങ്ങളുടെ കയ്യിൽ...?" ഞാൻ ചോദിച്ചു "ഇവിടെ ഇപ്പോൾ ഒരു 30 ലക്ഷമേ ഉള്ളൂ സർ." പേന അവളുടെ കയ്യിൽ ഇരുന്നു ചെറുതായി വിറക്കുന്നത് ഞാൻ കണ്ടു.. ...

ബന്ദിപ്പൂരിൽ ഇരട്ടകുട്ടികൾക്ക് ജന്മം നൽകി ആന.ആനകൾ ഇരട്ട പ്രസവിക്കുന്നത് ലോകത്തിൽ തന്നെ അത്യപൂർവം.

ലോകത്തിൽ അത്യപൂർവമായ ഒരു കാഴ്ചയ്ക്ക് സാക്ഷിയായി ബന്ദിപ്പൂർ കടുവാ സങ്കേതം. ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിരിക്കുകയാണ് ബന്ദിപ്പൂരിലെ ഒരാന. സഞ്ചാരികളുടെയും വനപാലകരുടെയും മുന്നിലായിരുന്നു കാടുകയറി വന്ന ആനയുടെ പ്രസവം. തിങ്കളാഴ്ചയായിരുന്നു ബന്ദിപ്പൂർ കടുവാസങ്കേതം ആ അപൂർവസംഭവത്തിന് സാക്ഷിയായത്. ബന്ദിപ്പൂരിലെ പഴയടിക്കറ്റ് കൗണ്ടറിന് സമീത്തുള്ള ജലാശയത്തിലായിരുന്നു അപൂർവ പ്രസവം. സഞ്ചാരികളുടെയും വനപാലകരുടെയും മുന്നിലായിരുന്നു ആന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ആളുകൾ അലോസരപ്പെടുത്തിയതോടെ ആനയും കുഞ്ഞുങ്ങളും പരിഭ്രാന്തരായി. ഇതോടെ വനപാലകർ സഞ്ചാരികളെ ഒഴിപ്പിച്ചു. ഇതോടെ ആനയും കുഞ്ഞുങ്ങളും കരയിലേക്ക് കയറി വന്നു. വൈകാതെ മൂവരും കാട്ടിലേക്ക് മറഞ്ഞു. ലോകത്തിൽ തന്നെ അപൂർവമാണ് ആനകൾ ഇരട്ട പ്രസവിക്കുന്നത്. രാജ്യത്ത് നാലുതവണയാണ് ഇത്തരം പ്രസവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബന്ദിപ്പൂരിൽ ഇതിന് മുൻപ് 1994ൽ ആന ഇരട്ടപ്രസവിച്ചിരുന്നു.

അതിരൂക്ഷമായ വേനല്‍ മഴയെത്തുടര്‍ന്ന് കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ അടിന്തര സഹായം എത്തിച്ചില്ലെങ്കില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തകര്‍ന്നടിയും.

അതിരൂക്ഷമായ വേനല്‍ മഴയെത്തുടര്‍ന്ന് കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ അടിന്തര സഹായം എത്തിച്ചില്ലെങ്കില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തകര്‍ന്നടിയും.  കൊയ്ത്തിന് തയാറെടുപ്പുകള്‍ നടത്തുന്ന അവസരത്തില്‍ തികച്ചും അപ്രതീക്ഷിതമായി കാലം തെറ്റിവന്ന വേനല്‍മഴ കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. നിരാശയിലായ കര്‍ഷകരും തൊഴിലും വരുമാനവും നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളികളും പട്ടിണിയുടെ പടിവാതില്‍ക്കലാണ്.  എടത്വാ മേഖലയിലെ (1) വൈപ്പിനിശ്ശേരി പാടശേഖരം (138 ഏക്കര്‍), (2) വൈപ്പിനിശ്ശേരി-2 (50 ഏക്കര്‍), (3) ഇടപുറക്കരി (325 ഏക്കര്‍), (5) കൊച്ചറവേലി പാടം (90 ഏക്കര്‍), (6) പുത്തന്‍ വരമ്പിനകം (350 ഏക്കര്‍) തുടങ്ങി നിരവധി പാടശേഖരങ്ങളിലെ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു. കൊയ്ത്തു യന്ത്രങ്ങളുടെ ദൗര്‍ലഭ്യവും  കൊയ്യാനുള്ള പ്രയാസവും സ്ഥിതിഗതി രൂക്ഷമാക്കി. കൊയ്യാറായ നെല്‍മണികള്‍ കൊഴിഞ്ഞുവീണതും കിളിര്‍ത്തതും മൂലം എല്ലാ മേഖലകളിലും നഷ്ടം  പൂര്‍ണ്ണമാണ്. ഓണ്‍ലൈന്‍ തകറാറും പരിചയക്കുറവും മൂലം 70% കര്‍ഷകര്‍ക്കും കൃഷി ഇന്‍ഷ്വര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പാട...

പുഴയിൽ ജലനിരപ്പ്ഉയർന്നു ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കും

ബാക്കിക്കയം ഷട്ടർ *(18/04/2022 time 10.30pm)* ശ്രദ്ധിക്കുക :- ബാക്കിക്കയത്ത് പുഴയിലെ ജലനിരപ്പ് ഇപ്പോൾ 4 മീറ്ററിലാണ് നിൽക്കുന്നത്.  4.30 ആയാൽ 30 സെന്റിമീറ്റർ തുറന്ന് വിടാൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷട്ടർ ഓപ്പറേറ്റർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ആയതിനാൽ കടലുണ്ടിപുഴയിൽ ബാക്കിക്കയത്തിന് താഴെ ഉള്ളവർ ജാഗ്രത പാലിക്കണം. ബാക്കി ക്കയം ഷട്ടർ ഇല്ലായിരുന്നെങ്കിൽ ..... ഈ വേനൽ മഴയിലെ ഏറ്റവും വിലപ്പെട്ട വെള്ളവും കടലിലേക്ക് എത്തിച്ചേർന്നേനെ. ഈ ഒരു തടയണ കാരണമാണ് അമ്പതിനായിരത്തിലധികം വീടുകളിലെ കിണറുകളിൽ ജല നിരപ്പ് ഉയർന്നു നിൽക്കുന്നത്. ഇതിന് വേണ്ടി പ്രയ്ത്നിച്ച വേങ്ങര മണ്ഡലം MLA ശ്രീ കുഞ്ഞാലികുട്ടി സാഹിബിന് നേരട്ടെ .... ഒരായിരം ലൈക്കുകൾ  ശ്രദ്ധിക്കുക :- ജല നിരപ്പ് ഇപ്പോൾ 4 മീറ്ററിലാണ് നിൽക്കുന്നത്. പെരുമ്പുഴ തോടിലൂടെ വെള്ളം അമിതമായി പോകാൻ ചാൻസുള്ളതിനാൽ 4.30 മീറ്റർ ഉയരത്തിൽ ഇന്ന് വെള്ളം എത്തുന്നത്തോടെ ഷട്ടറുകൾ തുറന്ന് വെള്ളം ക്രമീകരിക്കും . ബാക്കി ക്കയത്തിന് താഴെ ഉള്ളവർ ജാഗ്രത പാലിക്കണം.

ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല

ജില്ലയില്‍ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല പോപ്പുലര്‍ ഫ്രണ്ട് ,  ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട്  ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചു..              *ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ,പാലക്കാട്‌*

താമരശ്ശേരി ചുരത്തിൽ കല്ല് ഉരുണ്ട് വന്ന് ബൈക്കിൽ ഇടിച്ചു; അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

താമരശ്ശേരി ചുരത്തിൽ കല്ല് ഉരുണ്ട് വന്ന് ബൈക്കിൽ ഇടിച്ചു; അപകടത്തിൽ  പരിക്കേറ്റ യുവാവ് മരിച്ചു താമരശ്ശേരി  ചുരത്തില്‍ ആറാം വളവില്‍ ഓടിക്കൊണ്ടിരിക്കുന്ന ബെെക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു. നിലമ്പൂര്‍ സ്വദേശി അബിനവ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വണ്ടൂര്‍ സ്വദേശി അനീഷ് (26) ചികിത്സയിലാണ്. ഇന്ന് ഉച്ചയോടെയാണ് വയനാട്ടിലേക്ക് ഉല്ലാസ യാത്രക്ക് പുറപ്പെട്ട ആറംഗ സംഘത്തിലെ ഒരു ബെെക്കില്‍ പാറ ഉരുണ്ട് വന്ന് പതിച്ചത് ആണ് അപകടത്തിന് കാരണം . ഇടിയുടെ ആഘാതത്തില്‍ കെെവരിതകര്‍ത്ത് ബെെക്കുംയുവാക്കളും താഴെക്ക് പതിക്കുകയായിരുന്നു. വനത്തില്‍ പൊട്ടിവീണ മരം പതിച്ചതിനെ തുടര്‍ന്ന് സ്ഥാനചലനം സംഭവിച്ച കൂറ്റന്‍ പാറ റോഡിലേക്ക് ഉരുണ്ട് വന്നതാണെന്നാണ് നിഗമനം. പരിക്കേറ്റവര്‍ക്ക് ഈങ്ങാപ്പുഴ ഹോസ്പിറ്റലില്‍ പ്രാഥമിക ചികില്‍സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും സാരമായി പരിക്കേറ്റ അബിനവ്  മരണത്തിന് കീഴടങ്ങുകയായിരുന്നു.

തൊഴിലാളികൾക്ക് ലഭിച്ച ഇരുമ്പു പെട്ടി തുറന്നു നോക്കിയപ്പോൾ സകലരും ഞെട്ടിപ്പോയി. വെള്ളവസ്ത്രം ധരിച്ച ഒരു പെൺകുട്ടിയുടെ മൃതദേഹമായിരുന്നു ആ പെട്ടിയിൽ. അതും കാര്യമായ പഴക്കമൊന്നും തോന്നിപ്പിക്കാത്ത വിധം. ആ മൃതദേഹത്തിൽ കാൽമുട്ടു വരെ സോക്സും ധരിച്ചിട്ടുണ്ട്.

ന്യൂയോർക്കിലെ ക്വീൻസ് നഗരത്തിൽ  കുറച്ച് നിർമാണ തൊഴിലാളികൾ ജോലിയിലായിരുന്നു. കെട്ടിടംപണിക്കു വേണ്ടി നിലംകുഴിക്കുന്നതിനിടെയാണ് ഏതോ ലോഹവസ്തുവില്‍ തട്ടിയത് പോലൊരു ശബ്ദം എല്ലാവരും കൂടെ നോക്കുമ്പോഴുണ്ട് ഒരു നീളൻ ഇരുമ്പു പെട്ടി. ഒരു കൗതുകത്തിന്റെ പുറത്ത് സംഗതി തുറന്നു നോക്കി. സകലരും ഞെട്ടിപ്പോയി. വെള്ളവസ്ത്രം ധരിച്ച ഒരു പെൺകുട്ടിയുടെ മൃതദേഹമായിരുന്നു ആ പെട്ടിയിൽ. അതും കാര്യമായ പഴക്കമൊന്നും തോന്നിപ്പിക്കാത്ത വിധം. ആ മൃതദേഹത്തിൽ കാൽമുട്ടു വരെ സോക്സും ധരിച്ചിട്ടുണ്ട്.  ഏതോ ധനിക കുടുംബത്തിലെ പെൺകുട്ടിയാണെന്ന് ഒറ്റനോട്ടത്തിൽ ഉറപ്പ്. അടുത്ത കാലത്തോ മറ്റോ ആരോ കൊന്നു കുഴിച്ചുമൂടിയതാണെന്നായിരുന്നു അവർ കരുതിയത്. ഉടൻ തന്നെ ആ നിർമാണതൊഴിലാളികൾ വിവരം പൊലീസിനെ അറിയിച്ചു.  പൊലീസാകട്ടെ ഫൊറൻസിക് ആർക്കിയോളജിസ്റ്റായ സ്കോട്ട് വാർനാഷിന്റെ സഹായം തേടി.  2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണ സമയത്തുൾപ്പെടെ ഫൊറൻസിക് പരിശോധകനായി പോയ വ്യക്തിയാണ് സ്കോട്ട്. എത്ര വർഷം മുൻപ് കുഴിച്ചിട്ട മൃതദേഹമാണെങ്കിലും അതിനെപ്പറ്റി വിശദമായ വിവരങ്ങൾ കണ്ടെത്താൻ സാധിക്കുന്ന ആൾ. ഏകദേശം 25 കൊല്ലമായി അദ്...

സന്തോഷ് ട്രോഫിയിൽ കേരളത്തിന് മിന്നും ജയം, രാജസ്ഥാനെ അഞ്ച് ഗോളിന് തകർത്തു.

സന്തോഷ് ട്രോഫിയിൽ കേരളത്തിന് മിന്നും ജയം, രാജസ്ഥാനെ അഞ്ച് ഗോളിന് തകർത്തു. നായകൻ ജിജോ ജോസഫിന്റെ ഹാട്രിക്ക് മികവിലായിരുന്നു കേരളത്തിന്റെ ജയം. സന്തോഷ് ട്രോഫിയിൽ ആദ്യമത്സരത്തിൽ കേരളത്തിന് വമ്പൻ ജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് രാജസ്ഥാനെ കേരളം തകർത്തത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ നിറഞ്ഞു കവിഞ്ഞ ഗ്യാലറിക്ക് മുന്നിൽ നായകൻ ജിജോ ജോസഫിന്റെ ഹാട്രിക്ക് മികവിലായിരുന്നു കേരളത്തിന്റെ ജയം. അജയ് അലക്‌സും നിജോ ഗിൽബർട്ടാണ് മറ്റു ഗോളുകൾ നേടിയത്.

വേങ്ങര ഊരകം കരിമ്പിനി വീടിനുള്ളിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഊരകം കരിമ്പിനി   വീടിനുള്ളിൽ  ഒരാൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മലപ്പുറം വേങ്ങര ഊരകം കരിമ്പിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കരിമ്പിനി സ്വദേശി  സുബ്രഹ്മണ്യൻ എന്ന കുട്ടിമോൻ (ആശാരി) 45വയസ്സ് ഇന്ന് വൈകുന്നേരം 7:30ന് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്  മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ  ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?  ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?  വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ -  അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് . നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ ,  പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് .  ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation )  എന്നും നിയമപരമായി പറയും .  പോക്കുവരവ് ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966  എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .  സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആര...

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ്  ഡിജിപിന്നിനുള്ള ഗുണങ്ങൾ?   വരൂ , നോക്കാം.  കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ്  പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും .  അഡ്രസ്സ് ഒട്ടും വേണ്ട. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?   സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി ...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്.

KAKKADAMPOYIL   BUS TIMINGS കക്കാടംപൊയിൽ  മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി,   നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്. ⭕കക്കാടംപൊയിലിലേക്കുള്ള ബസുകളുടെ സമയവിവരം 🔶കോഴിക്കോട് നിന്നും (കുന്നമംഗലം  NIT മുക്കം തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ വഴി)  ◼️07:10AM,      ◼️03:55PM,   ◼️05:10PM 🔶തിരുവമ്പാടി യിൽ നിന്നും  ◼️07:05AM,   ◼️08:40AM,  ◼️09:05AM,  ◼️09:45AM,  ◼️11:45AM  ◼️12:30PM  ◼️02:00PM  ◼️03:00PM  ◼️04:00PM  ◼️05:45PM  ◼️07:00PM 🔶നിലമ്പൂരിൽ നിന്നും   ◼️06:30AM   ◼️11:30AM   ◼️04:30PM ⭕കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയം  🔶കോഴിക്കോട്ടേക്ക്    ◼️06:40AM    ◼️08:20AM    ◼️10:10AM    ◼️02:10PM 🔶തിരുവമ്പാടിയിലേക്ക്   ◼️08:00AM   ◼️10:50AM   ◼️03:00PM   ◼️04:00PM   ◼️05:00PM...

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

വോയിസ്‌ ഓഫ് വേങ്ങരയുടെ 3ാം വാർഷികം ആഘോഷിച്ചു

വേങ്ങരക്കാരുടെ കൂട്ടായ്മ്മയായ വോയിസ്‌ ഓഫ് വേങ്ങര വാട്സ്ആപ്പ് കൂട്ടായ്മ്മ 3ാം വാർഷികം വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം ജീവ കാരുണ്യ പ്രവർത്തകൻ നാസർ മാനു നിർവഹിച്ചു. അജ്മൽ പുല്ലമ്പലവൻ അദ്യക്ഷത വഹിച്ച ചടങ്ങിൽ കാപ്പൻ മുസ്തഫ സ്വഗതവും, സബാഹ് കുണ്ടുപുഴക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌  കുഞ്ഞി മുഹമ്മദ്‌ എന്ന ടി. കെ പുച്ഛിയാപ്പു, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അസീസ് ഹാജി, സെക്രട്ടറി സൈനുദ്ധീൻ ഹാജി, പാലിയേറ്റിവ് പ്രസിഡന്റ് പുല്ലമ്പലവൻ ഹംസ ഹാജി, ടി കെ ബാവ എന്നിവർ ആശംസഅർപ്പിച്ച പരിപാടിയിൽ  ഉണ്ണിയാലുക്കൽ സൈദലവി ഹാജി നന്ദി പറഞ്ഞു. പരിപാടിയിൽ കഴിഞ്ഞ SSLC,+2 പരീക്ഷകളിൽ ഫുൾ A+ നേടിയ ഗ്രൂപ്പ് മെമ്പർമാരുടെ കുട്ടികളെ ആദരികുകയും ചെയ്തു   ശേഷം ഗ്രൂപ്പ് മെമ്പർമാർ അവധരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. വേങ്ങരയിലെ പഴയ കാല സൗഹൃദം വീണ്ടെടുക്കാൻ വേങ്ങര നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെയും എല്ലാ രാഷ്ട്രീയ-മത -സംഘടനയിൽ ഉള്ള എല്ലാ തരം ആളുകളെയും ഉൾപ്പെടുത്തി രാഷ്ട്രീയ -മത -സംഘടനകൾക്കപ്പുറം സ്നേഹം...

പരപ്പനങ്ങാടിയിൽ ഫൈബർ വെള്ളം തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു...

പരപ്പനങ്ങാടി മൽസ്യ ബന്ധനത്തിന് പോയ 2 വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 2 പേർക്ക് പരിക്കേറ്റു… വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ ഹംസക്കോയയുടെ മകൻ നവാസ് (30) ആണ് മരിച്ചത്… ഇന്ന് പുലർച്ചെ യാണ് സംഭവം… പരപ്പനങ്ങാടി ഇത്തിഹാദി വള്ളവും ആനങ്ങാടി റുബിയാൻ വള്ളം ആണ് കൂട്ടിയിടിച്ചത്… ഇടിയെ തുടർന്ന് നവാസ് തെറിച്ചു വീണു… പരിക്കേറ്റ 3 പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസ് മരണപെട്ടു ...