അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ, ഐ സി യു സ്റ്റാഫ് നേഴ്സ് ആയ ഷീബ അനീഷിന്റെ അവസരോചിത ഇടപെടലിൽ യുവാവിന് പുതുജീവൻ. അങ്കമാലി സ്വദേശിനിയായ ഷീബ ജോലി കഴിഞ്ഞു വീട്ടിലേക്കു കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുമ്പോഴാണ് 16 ആം തിയതി രാവിലെ സംഭവം ഉണ്ടായതു. കറുകുറ്റി കേബിൾ ജംഗ്ഷനിൽ നിന്നും ബസിൽ കയറിയ ഷീബയുടെ പിന്നിൽ ഒരു യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഫുട്‍ബോര്ഡിനു സമീപത്തു നിന്നും യുവാവിനെ മാറ്റികിടത്തിയ ശേഷം പൾസ് നോക്കിയപ്പോൾ കിട്ടാതിരുന്നതിനാൽ പെട്ടെന്ന് തന്നെ സി പി ആർ നൽകി ഇതിനിടെ സഹയാത്രികരോട് പോലീസ് , ആംബുലൻസ് സംവിധാങ്ങളെ അറിയിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല. സി പി ആർ രണ്ടു സൈക്കിൾ പൂർത്തിയാക്കിയപ്പോൾ അപസ്മാരവും ഉണ്ടായി . തുടർന്ന് ചെരിച്ചു കിടത്തി പുറം തട്ടി കൊടുക്കുകയും ചെയ്‌തപ്പോൾ ബോധം വീഴുകയായിരുന്നു.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.