ബാക്കിക്കയം ഷട്ടർ *(18/04/2022 time 10.30pm)* ശ്രദ്ധിക്കുക :- ബാക്കിക്കയത്ത് പുഴയിലെ ജലനിരപ്പ് ഇപ്പോൾ 4 മീറ്ററിലാണ് നിൽക്കുന്നത്. 4.30 ആയാൽ 30 സെന്റിമീറ്റർ തുറന്ന് വിടാൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷട്ടർ ഓപ്പറേറ്റർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ആയതിനാൽ കടലുണ്ടിപുഴയിൽ ബാക്കിക്കയത്തിന് താഴെ ഉള്ളവർ ജാഗ്രത പാലിക്കണം. ബാക്കി ക്കയം ഷട്ടർ ഇല്ലായിരുന്നെങ്കിൽ ..... ഈ വേനൽ മഴയിലെ ഏറ്റവും വിലപ്പെട്ട വെള്ളവും കടലിലേക്ക് എത്തിച്ചേർന്നേനെ. ഈ ഒരു തടയണ കാരണമാണ് അമ്പതിനായിരത്തിലധികം വീടുകളിലെ കിണറുകളിൽ ജല നിരപ്പ് ഉയർന്നു നിൽക്കുന്നത്. ഇതിന് വേണ്ടി പ്രയ്ത്നിച്ച വേങ്ങര മണ്ഡലം MLA ശ്രീ കുഞ്ഞാലികുട്ടി സാഹിബിന് നേരട്ടെ .... ഒരായിരം ലൈക്കുകൾ ശ്രദ്ധിക്കുക :- ജല നിരപ്പ് ഇപ്പോൾ 4 മീറ്ററിലാണ് നിൽക്കുന്നത്. പെരുമ്പുഴ തോടിലൂടെ വെള്ളം അമിതമായി പോകാൻ ചാൻസുള്ളതിനാൽ 4.30 മീറ്റർ ഉയരത്തിൽ ഇന്ന് വെള്ളം എത്തുന്നത്തോടെ ഷട്ടറുകൾ തുറന്ന് വെള്ളം ക്രമീകരിക്കും . ബാക്കി ക്കയത്തിന് താഴെ ഉള്ളവർ ജാഗ്രത പാലിക്കണം.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.