ബാക്കിക്കയം ഷട്ടർ *(18/04/2022 time 10.30pm)* ശ്രദ്ധിക്കുക :- ബാക്കിക്കയത്ത് പുഴയിലെ ജലനിരപ്പ് ഇപ്പോൾ 4 മീറ്ററിലാണ് നിൽക്കുന്നത്. 4.30 ആയാൽ 30 സെന്റിമീറ്റർ തുറന്ന് വിടാൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷട്ടർ ഓപ്പറേറ്റർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ആയതിനാൽ കടലുണ്ടിപുഴയിൽ ബാക്കിക്കയത്തിന് താഴെ ഉള്ളവർ ജാഗ്രത പാലിക്കണം. ബാക്കി ക്കയം ഷട്ടർ ഇല്ലായിരുന്നെങ്കിൽ ..... ഈ വേനൽ മഴയിലെ ഏറ്റവും വിലപ്പെട്ട വെള്ളവും കടലിലേക്ക് എത്തിച്ചേർന്നേനെ. ഈ ഒരു തടയണ കാരണമാണ് അമ്പതിനായിരത്തിലധികം വീടുകളിലെ കിണറുകളിൽ ജല നിരപ്പ് ഉയർന്നു നിൽക്കുന്നത്. ഇതിന് വേണ്ടി പ്രയ്ത്നിച്ച വേങ്ങര മണ്ഡലം MLA ശ്രീ കുഞ്ഞാലികുട്ടി സാഹിബിന് നേരട്ടെ .... ഒരായിരം ലൈക്കുകൾ ശ്രദ്ധിക്കുക :- ജല നിരപ്പ് ഇപ്പോൾ 4 മീറ്ററിലാണ് നിൽക്കുന്നത്. പെരുമ്പുഴ തോടിലൂടെ വെള്ളം അമിതമായി പോകാൻ ചാൻസുള്ളതിനാൽ 4.30 മീറ്റർ ഉയരത്തിൽ ഇന്ന് വെള്ളം എത്തുന്നത്തോടെ ഷട്ടറുകൾ തുറന്ന് വെള്ളം ക്രമീകരിക്കും . ബാക്കി ക്കയത്തിന് താഴെ ഉള്ളവർ ജാഗ്രത പാലിക്കണം.
ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റനേറ്റര്‍ വയറുകള്‍ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചു വന്ന ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടി വന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ്. ഉള്ളി ചാക്കുകള്‍ നീക്കം ചെയ്തപ്പോഴാണ് സ്ഫോട വസ്തുക്കള്‍ കണ്ടത്. സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ക്വാറികളിലേക്കായി എത്തിച്ചതാണ് സ്ഫോടക വസ്തുക്കളെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.