ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

വിഷുപക്ഷിയെ കണ്ടിട്ടുണ്ടോ ? ശരിക്കും അങ്ങനെയൊരു പക്ഷിയുണ്ടോ ?

“ചക്കയ്ക്കുപ്പുണ്ടോ; അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്; കള്ളൻ ചക്കേട്ടു, കണ്ടാമിണ്ടണ്ട…” ഇത് കേള്‍ക്കാത്തവര്‍, കുയിലിന്റെ പാട്ടിനനുകരിച്ച് ഏറ്റു വിളിയ്ക്കാത്ത മലയാളികളുണ്ടാവില്ല. ചക്കയ്ക്കുപ്പുണ്ടോ കുയിൽ (Indian Cuckoo). ശാസ്ത്രീയനാമം: Cuculus micropterus (Gould, 1837). വിഷുപക്ഷി, അച്ഛൻകൊമ്പത്ത്, ഉത്തരായനക്കിളി, കതിരുകാണാക്കിളി തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയിൽ അറിയപ്പെടുന്നുണ്ട്. പ്രധാനമായും വിഷു ഉത്സവകാലത്തിനോട് അടുപ്പിച്ചാണ് ഈ കിളിയുടെ ഗംഭീരശബ്ദം കേട്ടു തുടങ്ങുന്നത് എന്നതിനാലാണ് ഇതിനെ വിഷുപ്പക്ഷി എന്നു വ്യപകമായി വിളിക്കുന്നത്. പ്ലാവുകളിൽ ചക്ക വിളയുന്ന കാലവുമിതു തന്നെ (മേടം-ഇടവം/മാർച്ച്-മേയ്). വീട്ടമ്മമാർ ചക്കപ്പുഴുക്കുണ്ടാക്കുന്ന കാലം. അപ്പോഴാണ് “ചക്കയ്ക്കുപ്പുണ്ടോ” എന്ന മുഴങ്ങുന്ന ഓർമ്മപ്പെടുത്തലുമായി ഈ ചെറിയ കുയിൽ എത്തുന്നത്. കണ്ടുകിട്ടാൻ വളരെ ബുദ്ധിമുട്ടാണെങ്കിലും ദൂരേയ്ക്കുംഇവയുടെ ശബ്ദം കേൾക്കാനാകും. സാധാരണ ഉയരമുള്ള മരങ്ങളുടെ അറ്റത്തുള്ള ഇലക്കൂട്ടത്തിനിടയിൽ ഒളിഞ്ഞിരുന്നുകൊണ്ടാണ് ഇവ പാടുക. ആ പാട്ട് ഒന്നൂടെ കേട്ടാലോ ?  ദേഹപ്രകൃതിയില്‍ ഷിക്രാകുയിലിനോടും ഗമനരീ...

മേടം ഒന്നിന് എത്തുന്നവിഷു എന്തേ ഇത്തവണ രണ്ടാം തീയതിയായി..??

2019 ലും വിഷു ഏപ്രിൽ 15 ന്ന് ആയിരുന്നു എല്ലാവര്‍ഷവും മേടം ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. ചില വര്‍ഷങ്ങളില്‍ അത് രണ്ടാം തീയതി ആയിമാറാറുണ്ട്. ഇത്തവണയും വിഷു മേടം രണ്ടിനാണ്. എന്നാല്‍ പലര്‍ക്കും ഇത് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നതെന്നറിയില്ല. രാവും പകലും തുല്യമായി വരുന്ന ദിവസമാണ് വിഷുവായി ആചരിച്ചിരുന്നത്. അത് ഒരു കാര്‍ഷിക ഉത്സവം കൂടിയാണ്. പുതുവര്‍ഷത്തിന് വിഷുവും കൂടി ആഘോഷിക്കുന്ന സമ്പ്രദായമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ മേടം ഒന്നിന് പുതുവര്‍ഷം വരുന്നത് കൊണ്ട് രണ്ടാഘോഷങ്ങളും കൂടി ഒന്നാക്കി. ചില വര്‍ഷങ്ങളില്‍ ഉദയശേഷമാകും സൂര്യന്‍ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഉദിക്കുന്ന സമയത്ത് സൂര്യന്‍ മീനത്തിലായിരിക്കും. അങ്ങനെ വരുന്ന വര്‍ഷങ്ങളില്‍ ആണ് വിഷു ഒന്നിന് പകരം രണ്ടാം തിയതിയായി മാറുന്നത് ഇപ്പോള്‍ മീനത്തില്‍ ആണ് രാവും പകലും തുല്യമായി വരുന്ന ദിവസം. അത് ഇനി കുറച്ചു കൂടി വര്‍ഷങ്ങള്‍ക്ക് ശേഷം കുംഭത്തിലേക്ക് മാറുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു.മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയ...

മഴ കനക്കുന്നു 9 ജില്ലകളിൽ യെല്ലോ അലേർട് kerala rain latest news

ഇടുക്കി ജില്ലയിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു 13/04/2022 ന് ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 13/04/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് 14/04/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം 15/04/2022: പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. തെക്കൻ തമിഴ്നാട് തീരത്ത് രൂപം കൊണ്ട ചക്രവാതചുഴിയുടെ സ്വാധീനം നിലനിൽക്കുന്നതിനാൽ കേരളത്തിൽ വ്യാപകമായി മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ക...

ഇന്ന് പുത്തങ്ങാടിയിൽ നടന്ന അപകടത്തിന്റെ CCTV VIDEO

 വലിയോറ പുത്തനങ്ങാടി ജംങ്ഷനിൽ വെച്ച് ഇന്ന് ഇന്ന് (12/04/2022.ന്.) രാവിലെ 10:14.ന് . നടന്ന വാഹനാപകടം.! ഭാഗ്യവശാൽ ആളപായമില്ല. ഓട്ടോ റിക്ഷക്കും , ബൈക്കിനും കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ അശ്രദ്ധയാണ് പ്രധാന കാരണമെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം ..!!

കാട്ടുപന്നി ബൈക്കിലിടിച്ച് രണ്ട് യാത്രകാര്‍ക്ക് പരിക്ക് വേങ്ങര ഊരകം പഞ്ചായത്ത് പടിക്കു സമീപത്തെ വളവില്‍ വെച്ചാണ് അപകടമുണ്ടായത്.

'കാട്ടുപന്നിക്കെന്ത് ബൈക്ക്'?; റോഡിന് കുറുകെ ചാടിയ കാട്ടുപന്നി ബൈക്കിലിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്..! കാട്ടുപന്നി ബൈക്കിലിടിച്ച് രണ്ട് യാത്രകാര്‍ക്ക് പരിക്ക് ഊരകം പുത്തന്‍ പീടിക സ്വദേശികളായ ചാലില്‍ അക്ബറലി സഖാഫി (31), വലിയ പീടിയേക്കല്‍ ഹസന്‍ (33) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പുലര്‍ച്ചെ ഒരുമണിയോടെ വേങ്ങര ഊരകം പഞ്ചായത്ത് പടിക്കു സമീപത്തെ വളവില്‍ വെച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് നാട്ടിലെക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു ഇരുവരും. പെട്ടെന്ന് കാട്ടുപന്നി ബൈക്കിന് മുന്നിലെക്ക് ചാടുകയും ഇടിച്ച ബൈക്ക് തെറിച്ച് വീഴുകയുമായിരുന്നു.* *ഹസനാണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് ഇരുവരുടെയും ബോധം നഷ്ട്ടപ്പെട്ടിരുന്നു. ഇതു വഴി വന്ന കോഴി കൊണ്ട് പോവന്ന വാഹനത്തിലെ ജീവനക്കാരാണ് ഇരുവരെ യും വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.  അക്ബറലി സഖാഫിയുടെ പരിക്ക് സാരമായതിനാല്‍  കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.* ➖➖➖➖➖➖➖➖➖➖➖

തൃശൂർ പൂരത്തിന്റെ ചരിത്രത്തിലാദ്യമായി വെടിക്കെട്ടു കരാർ വനിതയ്ക്ക്..

തൃശൂർ പൂരത്തിന്റെ ചരിത്രത്തിലാദ്യമായി വെടിക്കെട്ടു കരാർ വനിതയ്ക്ക്.. ചരിത്രം എഴുതിച്ചേർത്തു  വെടിക്കെട്ട് കരാർ ഷീന സുരേഷിന്.. പരമ്പരാഗത വെടി ക്കെട്ടുകാരായ കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ മരുമകൾ എം.എസ്. ഷീന സുരേഷിനാണ് പെസോയുടെ പ്രത്യേക ലൈസൻ നേടി പൂരം വെടിക്കെട്ടിനു തിരു വമ്പാടിയുടെ കരാർ എടുത്തത്. വർഷങ്ങളായി കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ വനിതകൾ വെടിക്കെട്ടുജോലിയിലുണ്ടെങ്കിലും ആദ്യമായാണ് ഒരാൾ വലിയൊരു വെടിക്കെട്ടിനു ലൈസൻസ് എടുക്കുന്നത്. വർഷങ്ങളായി ഷീന സുരേഷ് കരിമരുന്ന് നിർമ്മാണ ജോലികൾ ചെയ്തു വരുന്നു. കഴിഞ്ഞ ദിവസമാണ്  പൂരം വെടിക്കെട്ടിന് അനുമതി നൽകി പെസോയുടെ ഉത്തരവിറങ്ങിയത്... ഷീന സുരേഷിന് ആശംസകൾ...👌👌

വിവാദമായ കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസുകൾ ഇന്ന് മുതൽ

 

തെർക്കയം ലിങ്ക് റോഡ് വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു

വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് തെർക്കയം ലിങ്ക് റോഡ് വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യൂസഫലി വലിയോറ അധ്യക്ഷത  വഹിച്ചു.പരിപാടിയിൽ ബ്ലോക്ക് മെമ്പർ സുഹിജാബി ഇബ്രാഹിം  സമീപ വാർഡുകളിലെ മെമ്പർമാരായ കുറുക്കൻ മുഹമ്മദ്‌,മടപ്പള്ളി ഇബ്രാഹിം,AK നഫീസ  നാട്ടുകാർ പങ്കെടുത്തു 

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തികൊന്നു video

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. പുത്തന്‍കുളം സ്വദേശി സജിയുടെ, തടിപിടിക്കാന്‍ കൊണ്ടുവന്ന കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ആനയ്‌ക്കൊപ്പമുണ്ടായിരുന്നു. ഒന്നാം പാപ്പാന്‍ വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി (45 ) എന്നയാളാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്

അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് വേങ്ങരക്കാരും കണ്ടു; വിഡിയോകാണാം keralites saw international space station

അന്താരാഷ്ട്ര ബഹിരാകാശ നിലയം തകർക്കുമെന്ന റഷ്യൻ ഭീഷണിക്കിടെ മലയാളികൾക്കും നിലയം കാണാനായി. വൈകിട്ട് 7.30 ന് ദൃശ്യമായ ബഹിരാകാശ നിലയം തെക്കു പടിഞ്ഞാറു നിന്നുമെത്തി ചന്ദ്ര പ്രകാശത്തിൽ മുങ്ങി മറഞ്ഞു. ( keralites saw international space station ) 400 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 12,000 miles/hr വേഗതയിലാണ് രാജ്യാന്തര ബഹിരാകാശ നിലയം കടന്നു പോയത്. കാഴ്ചയിൽ നക്ഷത്രം പോലെ തോന്നിക്കുന്ന നിലയത്തിന് ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വലുപ്പമുണ്ട്. ഇന്ന് മലയാളികൾ കണ്ട നിലയത്തിൽ റഷ്യക്കാരും അമേരിക്കക്കാര്യം ഉൾപ്പെടെ ആറു പേരുണ്ട്. ഇതിൽ നാസയുടെ പ്രതിനിധികളിൽ ഒരാൾ ഇന്ത്യൻ വംശജനായ രാജാചാരിയാണ്. ഹൈദരാബാദുകാരനായ ശ്രീനിവാസ വിചാരിയുടെ മകനാണ് രാജാചാരി.

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

*മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര  സ്റ്റേഷൻ യൂണിറ്റിന്റെ ജനറൽ ബോഡി വേങ്ങര PP ഹാളിൽവെച്ച്  2022 ഏപ്രിൽ  9 ന് 10 മണിക്ക് ചേർന്നു* *യോഗത്തിൽ 2022 - 23 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു* *ലീഡർ* : വിജയൻ ചേറൂർ  *പ്രസിഡന്റ്* ഷാഫി കാരി  *സെക്രട്ടറി* റഹീം പാലേരി  *ട്രഷറർ* ഉനൈസ് വലിയോറ *വൈസ് പ്രസിഡന്റ് :* ഷഫീഖ് ഇ കെ   *ജോ : സിക്രട്ടറി*: അനിൽ ചേറൂർ *എക്സിക്യൂട്ടിവ് മെമ്പർ* വലീദ്,മുജീബ്, ജബ്ബാർ, സമീറ,സുമേഷ്, സഫ്‌വാൻ കോയിസ്സൻ, റഫീഖ് ചിനക്കൽ, ആബിദ് ചേറൂർ  നൗഷാദ് പാണ്ടികശാല, റഫീഖ് പാറക്കണ്ണി  *താലൂക്ക് കമ്മറ്റി മെമ്പർ* വിജയൻ ചേറൂർ  ജാഫർ കുറ്റൂർ *ജില്ലാകമ്മറ്റി മെമ്പർ* വിജയൻ ചേറൂർ  അജ്മൽ ഷമീർ *രക്ഷാധികാരികൾ* സൈനുദ്ധീൻ ആലസൻ ചേറൂർ  അജ്മൽ

മൂന്നു കിലോയിലധികം തൂക്കമുള്ള മാങ്ങകൾ. അതും നമ്മുടെ നാട്ടിൽ

      തണലിനു വേണ്ടിയോ വായിൽ നോക്കിനിൽക്കാനോ ഈ മാവിന്റെ ചോട്ടിലേക്ക് ആരും വരാറില്ല. വല്ല മാങ്ങയും ഞെട്ടറ്റു തലയിൽ വീണാൽ കഥ കഴിഞ്ഞതുതന്നെ! പത്രവാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള ഒരു വമ്പന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. കോഴിക്കോടിൻെറ മാത്രം സ്വകാര്യ അഹങ്കാരമാണിവൻ. പൂർണ്ണ വളർച്ചയെത്തിയ ഒരു മാങ്ങയുടെ തൂക്കം മൂന്നുകിലോയും അതിലധികവുമാണ് !ഒരു തേങ്ങയേക്കാൾ വലിപ്പം! എങ്കിലും കാലം ചെല്ലുന്തോറും ഇതിന്റെ വലിപ്പം കുറഞ്ഞുവരുന്നതായി കാണുന്നു. പ്രായമേറെയായി. വിദേശികൾ രാജ്യം അടക്കിവാണ കാലത്തെ ഫ്രഞ്ചുകാരുടെ സംഭാവനയാണ് ഈ മാവ്. ലോകത്തെവിടെയും ഭൂരിഭാഗം മാമ്പഴങ്ങളുടെയും തറവാട്ടു പേരിൽ ഇൻഡ്യയുണ്ട്. മാങ്കിഫെറ ഇൻഡിക്ക എന്ന ലത്തീൻ നാമധാരിയാണ് (ശാസ്ത്രീയ നാമം-Magnifera Indica) തൊണ്ണൂറുശതമാനം മാമ്പഴങ്ങളും. ഇൻഡ്യക്കാരേക്കാൾ മാമ്പഴത്തിന്റെ മൂല്യവും സവിശേഷതകളും തിരിച്ചറിഞ്ഞത് വിദേശികളാണ്. ക്രോസ് പോളിനേഷനും എയർലെയറിങും ബഡ്ഡിങും ഒക്കെ അവർ പരീക്ഷിച്ചു. അനുകൂല കാലാവസ്ഥയുള്ള ലോകത്തിന്റെ ഒട്ടെല്ലായിടങ്ങളിലും അവർ മാവുകൾ നട്ടുപിടിപ്പിച്ചു. അപ്പോഴും തറവാട്ടുമഹിമ അവർ മറന്നില്ല. അതുകൊണ്ടാണ് മാൻഗോയുടെ കുടുംബപ...

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലെക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും ശ്രെദ്ധിക്കുക. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നമ്പറിൽ) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറി...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യത - ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യത -  ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 08-04-2022: പത്തനംതിട്ട ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.അതിതീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 mm കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിതീവ്ര മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 08-04-2022: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് 09-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.5 mm മുതൽ 204.4 mm വരെയുള്ള മഴയാണ് അതിശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ...

ഇനി അറിയില്ലെന്ന് പറയരുത്; വിവിധ നിരത്തുകളില്‍ വാഹനങ്ങളുടെ വേഗ പരിധി

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പാക്കടപ്പുറായയിൽ വാക്കത്തോൺ-പ്രഭാത നടത്തവും ടൗൺ ശുചീകരണവും നടത്തി

വേങ്ങര : ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ചു ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി ഒരു പ്രഭാതം എന്ന തലക്കെട്ടിൽ വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച  വാക്കത്തോൺ ശ്രദ്ധേയമായി. രാവിലെ ആറു മണിക്ക് പാക്കടപ്പുറായ  എസ്. യു. എൽ. പി സ്കൂളിൽ നിന്ന് തുടങ്ങിയ പ്രഭാത നടത്തം, പ്രദേശത്തെ പഴയ കാല ഫുട്ബോൾ താരം പി. എ അബ്ദുൽ ഹമീദ്   ഫ്ലാഗ് ഓഫ്‌ ചെയ്തു.  പാക്കടപ്പുറായ ടൗണിൽ നടന്ന സമാപന ചടങ്ങ്   മെക് സെവൻ  വേങ്ങര കുറ്റൂർ ചാപ്റ്റർ ചെയർമാൻ   കാമ്പ്രൻ  ഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീം ബാവ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, പി. ഇ നസീർ , പി. പി അഹമ്മദ് ഫസൽ,  സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പാക്കട പുറായ ടൗൺ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക്  പി. പി  അബ്ദുൽ റഹ്മാൻ, എം. എൻ മുഹമ്മദ്,  പി.പി നിഹാദ്,  വി. പി അഷ്‌റഫ്‌,  പി. പി ബാസിത്ത് , വി.  പി ഷരീഫ്, ടി. സുബൈർ, വി. പി...