ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

കൊണ്ടോട്ടിയിൽ വൻ ബ്രൗൺ ഷുഗർ വേട്ട; 2 പേർ പിടിയിൽ..

  കൊണ്ടോട്ടി: കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ബ്രൗൺഷുഗർ വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ 2 പേരെ കൊണ്ടോട്ടി SI നൗഫലിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് പിടികൂടി. കൊണ്ടോട്ടി കുമ്മിണി പറമ്പ് സ്വദേശി വളപ്പിൽ ജംഷാദ് അലി (33) കോഴിക്കോട്  മായനാട് സ്വദേശി കമ്മണപറമ്പ നജ്മു സാക്കിബ്(33) എന്നിവരേയാണ് ഇന്ന്  കൊണ്ടോട്ടി ബസ്റ്റാൻ്റ് പരിസരത്തുനിന്നും പിടികൂടിയത്. അന്തർദേശീയ മാർക്കറ്റിൽ 20 ലക്ഷത്തോളം രൂപ വില വരുന്ന, 1/2 കിലോഗ്രാം  ബ്രൗൺ ഷുഗർ ഇവരിൽ നിന്നും കണ്ടെടുത്തു.  വിഷു= ഈസ്റ്റർ ഉത്സവ ആഘോഷങ്ങൾക്കിടെയുള്ള ചില്ലറ വില്പനക്കായി  രാജസ്ഥാനിൽ നിന്ന് ആണ് പ്രതികൾ മയക്കുമരുന്ന്  കൊണ്ടുവന്നത്.ഇവരെ ചോദ്യം ചെയ്തതിൽ  സമാന രീതിയിൽ മയക്കുമരുന്ന് കടത്തികൊണ്ടു വന്നിരുന്നതായി മനസിലായിട്ടുണ്ട്. പിടിയിലായ നജ്മു സാക്കിബ്  3 വർഷം മുൻപ് ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തികൊണ്ടു വരുന്നതിനിടെ അവിടെ പിടിയിലായി 2 വർക്ഷത്തോളം ജയിലിലായി 6 മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ചതിന് ജംഷാദ് അലിയുടെ പേരിൽ ക...

നമുക്ക് പക്ഷികളിൽ നിന്നും അൽപ്പം പഠിക്കാം...

1. രാത്രി ഒന്നും തന്നെ ഭക്ഷിക്കുന്നില്ല.🦜 2. രാത്രിയായാൽ വെളിയിൽ കറങ്ങിനടക്കുന്നില്ല.🦜 3.  കുട്ടികൾക്ക് തക്കസമയത്ത് തന്നെ പരിശീലനം കൊടുക്കുന്നു.🦜 4.  വലിച്ചുവാരി ആഹാരം കഴിക്കുന്നില്ല. എത്രയേറെ ധാന്യമണികൾ ഇട്ടുകൊടുത്താലും, അവയിൽ അൽപ്പം മാത്രം കൊത്തിക്കഴിച്ച ശേഷം, പറന്നു പോകുന്നു. പോകുമ്പോൾ കൂടെ ഒന്നുംതന്നെ കൊണ്ടുപോകുന്നില്ല.🦜 5. രാത്രിയാവുമ്പോൾ തന്നെ ഉറങ്ങുന്നു. അതിരാവിലെ തന്നെ പാട്ടും പാടിക്കൊണ്ട്  ഉണരുന്നു.🦜 6. ആഹാരം ഒരിക്കലും മാറ്റുന്നില്ല.🦜 7. ശരീരത്തിന്റെ കഴിവിന്റെ പരമാവധി അധ്വാനിക്കുന്നു. രാത്രിയിലല്ലാതെ വിശ്രമമേയില്ല. 🦜 8.  രോഗാവസ്ഥയിൽ ഭക്ഷണം ഉപേക്ഷിക്കുന്നു. സുഖം പ്രാപിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുന്നു.🦜 9. കുഞ്ഞുങ്ങൾക്കു പരിപൂർണ്ണമായ സ്നേഹം കൊടുത്തു വളർത്തുന്നു.🦜 10. കഠിനമായി അധ്വാനിക്കുന്നതുകാരണം, ഹൃദയ, ശ്വാസകോശ, കരൾ സംബന്ധമായ രോഗങ്ങൾ ഒരിക്കലും ബാധിക്കുന്നില്ല. 🦜 11. പ്രകൃതിക്ക്‌ ഒരിക്കലും ഒരു ബാധ്യതയാവാതെ,  തങ്ങൾക്ക് ആവശ്യമുള്ളത് മാത്രം പ്രകൃതിയിൽനിന്നും എടുക്കുന്നു. 🦜 12. വാസസ്ഥലമായ കൂടും, ചുറ്റുപാടുകളും...

മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി റമദാനിൽ നടത്തി വരുന്ന വഴി യാത്രക്കാർക്കുള്ള നോമ്പുതുറയുടെ തുടർച്ചയായ എട്ടാം വർഷവും തുടരുന്നു, പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ ഉത്ഘാടനം നിർവഹിച്ചു

വഴി യാത്രക്കാർക്കുള്ള നോമ്പുതുറ വിഭവ വിതരണം ഉദ്ഘാടനം ചെയ്തു ഏ ആർ നഗർ: പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി വർഷംതോറും നടത്തിവരുന്ന വഴി യാത്രക്കാർക്കുള്ള നോമ്പുതുറയുടെ വിതരണ  ഉദ്ഘാടനം പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ കൊളപ്പുറം ലീഗ് ഓഫിസ് പരിസരത്ത് വെച്ച് നിർവ്വഹിച്ചു. പ്രസിഡന്റ് യാസർ ഒള്ളക്കൻ അധ്യക്ഷത വഹിച്ചു.തുടർച്ചയായി എട്ടാം വർഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്.ദിവസവും ദീർഘദൂര യാത്രക്കാർക്കാണ് നോമ്പുതുറ വിഭവങ്ങൾ നൽകുന്നത്.ദീർഘ ദൂര ബസുകൾ,എയർപോർട്ട് യാത്രകൾ എന്നിവർക്കാണ് കുടതൽ സൗകര്യപ്പെടുന്നത്. വേങ്ങര മണ്ഡലം മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ പുള്ളാട്ട് ഷംസു, പി ഹനിഫ , കെ.ടി ഷംസുദ്ധീൻ, മുനീർ വിലാശേരി,പഞ്ചായത്ത് മുസ്‌ലിംലീഗ് ഭാരവാഹികളായ ഇസ്മായിൽ പുങ്ങാടൻ, സി.കെ മുഹമ്മദ് ഹാജി, കെ.കെ മാനു , കുരിക്കൾ ഇബ്രാഹിം കുട്ടി, ഒ.സി ഹനീഫ, ജില്ലാ എം.എസ് എഫ് ട്രഷറർ പി.എ. ജവാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങൽ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് കൊണ്ടണത്ത്, കെ.കെ സക്കരിയ, സി.കെ ജാബിർ , കെ.കെ മുജീബ്, ഡി.എ.പി.എൽ സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം എന്നിവർ സംബന്ധിച്...

300 കിലോയുള്ള പോത്തിനെ കുഴിയിലിറക്കി മന്തിയാക്കി; ഫിറോസ് ആറാടുകയാണ്!firoos chuttipara new video news

ഭക്ഷണപ്രേമികൾക്ക് രുചിയുടെ കിടിലൻ കാഴ്ചയുമായി ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ. വ്യത്യസ്തമായ പാചകക്കൂട്ടുകളുമായി യൂട്യൂബിൽ സജീവമാണ് ഫിറോസ് ചുട്ടിപ്പാറ. ഒരു പോത്തിനെ മുഴുവനോടെ കുഴിയിലിറക്കി 6 മണിക്കൂർ റോസ്റ്റ് ചെയ്യുന്നതാണ് പുതിയ വിഡിയോ.ഒരാഴ്ച എടുത്താണ് ഇതിനുള്ള ഒരുക്കങ്ങൾ ചെയ്തത്. ആറര അടി ആഴത്തിലുള്ള കുഴി തയാറാക്കി ഇഷ്ടികയും സിമന്റും കൊണ്ട് കെട്ടിയെടുത്തു. ഈ കുഴിയിലാണ് മസാല പുരട്ടിയ പോത്തിനെ ചുട്ടെടുക്കുന്നത്.ഈ കുഴിയിലേക്ക് വിറക് അടുക്കി തീ കത്തിച്ച് കനൽ തയാറാക്കി. അതിലേക്ക് വലിയ 2 ചെമ്പിൽ തിളച്ച വെള്ളം ഇറക്കി വയ്ക്കും. അതിനു മുകളിൽ കമ്പി വല വിരിച്ച് മസാല പുരട്ടിയ പോത്തിനെ മുഴുവനോടെ കുഴിയിലേക്ക് ഇറക്കണം. ഇതിനു മുകളിൽ ചാക്ക് വിരിച്ച ശേഷം സിമന്റ് സ്ലാബ് ഇട്ട് മൂടണം. വശങ്ങളിൽ മണ്ണിട്ട് വായു പുറത്തേക്കു പോകാതെ 6 മണിക്കൂർ വയ്ക്കുന്നു. ഇതേ സമയം മന്തി റൈസ് ദമ്മിൽ മുക്കാൽ മണിക്കൂർ വേവിക്കണം. 6 മണിക്കൂറിനു ശേഷം കുഴിയുടെ മൂടി തുറന്ന് വെന്തു പരുവമായ പോത്തിനെ പുറത്തേക്കു പൊക്കി എടുക്കുന്നു. തയാറാക്കിയ മന്തി റൈസിനു മുകളിലേക്കു വേവിച്ച പോത്തിൽ നിന്നും മാംസം അടർത്തിയെടുത്ത് നിരത്തി, സൂഹൃത്തുക്കൾക്കൊപ്പ...

ആവേശം ടോപ് ഗിയറിൽ; ലോഡുമായി ശ്രീനഗർ വരെ

കോട്ടയം ; ഭീകരരുടെ ആക്രമണം നിരന്തരം ഉണ്ടാകുന്ന ശ്രീനഗറിന്റെ ഹൃദയ വഴിയിലൂടെ നാഷനൽ പെർമിറ്റ് ലോറി ഓടിച്ച് മലയാളി വീട്ടമ്മ. ഏറ്റുമാനൂർ ചെറുവാണ്ടൂർ പുത്തേട്ട് ജലജയാണ് ലോഡുമായി 23 ദിവസം നീണ്ട യാത്ര നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി ആദ്യമായിരുന്നു യാത്ര. ലോറി ട്രാൻസ്പോർട്ട് ബിസിനസുകാരനായ ഭർത്താവ് പി.എസ്.രതീഷിന്റെ ഉടമസ്ഥതയിലാണു ലോറി. ഭർത്താവും ഒന്നിച്ചായിരുന്നു യാത്ര. പെരുമ്പാവൂരിൽ നിന്നു പുണെ വരെ പ്ലൈവുഡ് കയറ്റിയായിരുന്നു ആദ്യ ട്രിപ്. പുണെയിൽ നിന്നു സവാളയുമായി ശ്രീനഗറിലേക്ക് പോയി. കശ്മീർ കാണണമെന്ന ആഗ്രഹമാണ് ഇങ്ങനെയൊരു സാഹസത്തിനു പ്രേരിപ്പിച്ചതെന്നു ജലജ പറഞ്ഞു. മിക്ക വഴികളിലും സുരക്ഷാ സേനയുടെ പരിശോധന ഉണ്ടായിരുന്നു. ശ്രീനഗറിനു തൊട്ടുമുൻപ് സേനയുടെ വലിയ പരിശോധനയും നടന്നു. ഇടുക്കി സ്വദേശിയായ ജവാനെ പരിചയപ്പെടുത്തി. പിന്നെ ഒപ്പം നിന്നൊരു സെൽഫി. ശ്രീനഗറിൽ ലോഡ് ഇറക്കിക്കിട്ടാൻ 2 ദിവസമെടുത്തു. അതിനിടെ കശ്മീർ ചുറ്റിക്കണ്ടു. തിരികെ കശ്മീരിൽ നിന്നു ലോഡ് കിട്ടിയില്ല. പഞ്ചാബിൽ എത്തി സുവർണ ക്ഷേത്രവും ജാലിയൻവാലാബാഗ് സ്മാരകമൊക്കെ കണ്ടു. ആഗ്രയിലെത്തി താജ്മഹലും. പിന്നെ ഹരിയാനയിൽ നിന്നു ബെംഗളൂരുവിലേക്ക് ലോ...

പുത്തനങ്ങാടി അൽ ഫാറൂഖ് ജുമാമസ്‌ജിദ് മഹല്ല് ഖാസിയായിപാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെബൈഅത്ത് ചെയ്തു

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ പുത്തനങ്ങാടി അൽ ഫാറൂഖ് ജുമാമസ്‌ജിദ്  മഹല്ല് ഖാസിയായി ബൈഅത്ത് ചെയ്തു വലിയോറ പുത്തനങ്ങാടി അൽ ഫാറൂഖ് ജുമാമസ്‌ജിദ്  മഹല്ല്മഹല്ല് ഖാസിയായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ചുമതലയേറ്റു.മുൻ ഖാസിയായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ (ന :മ ) വിയോഗത്തെ തുടർന്നാണ് അബ്ബാസലി തങ്ങളെ തെരഞ്ഞെടുത്തത്. സ്ഥാനാരോഹണ ചടങ്ങ് ശനിയാഴ്ച 5 മണിക്ക് ഫാറൂഖ്  ജുമാമസ്ജിദിൽവെച്ചായിരുന്നു

റമദാൻ മാസപ്പിറവി കണ്ടു..പരപ്പനങ്ങാടി ചെട്ടിപടിയിൽ ആണ് മാസപ്പിറവി കണ്ടത്.

*♨️ BREAKING NEWS* *കോഴിക്കോട് ഖാളീ ഓഫീസിൽ നിന്നുള്ള അറിയിപ്പ്.*  *⭕️റമദാൻ മാസപ്പിറവി കണ്ടു..* *🕌 കേരളത്തിൽ  നാളെ റംസാൻ വ്രതാരംഭം..* *പരപ്പനങ്ങാടി ചെട്ടിപടിയിൽ ആണ് മാസപ്പിറവി കണ്ടത് *മാസപ്പിറവി കണ്ടു നാളെ റമദാൻ ഒന്ന്* കോഴിക്കോട്: ചെട്ടിപ്പടിയിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ഞായര്‍) റമളാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. പരപ്പനങ്ങാടി ബീച്ചില്‍ മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം --------------------------------------------------------- തിരുവനന്തപുരം: സംസ്ഥാനത്ത് റംസാന്‍ വ്രതാരംഭം നാളെ. മലപ്പുറം പരപ്പനങ്ങാടി ബീച്ചില്‍ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ തമി...

തെക്കൻ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

തെക്കൻ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം *തിരുവനന്തപുരം:* തെക്കൻ കേരളത്തിൽ നാളെ ഞായറാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മണ്ണെണ്ണ വിലയില്‍ വന്‍ വര്‍ധനവ്; ഒരു ലിറ്ററിന് 81 രൂപ

റേഷൻ മണ്ണെണ്ണയ്ക്കും വില കൂടുന്നു; ലിറ്ററിന് 22 രൂപ വർധന തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയ്ക്കും വില കൂടുന്നു. ലിറ്ററിന് 22 രൂപ വർദ്ധിപ്പിക്കാനാണ് തീരുമാനം. 59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണണ്ണക്ക് ഈ മാസം മുതൽ 81 രൂപയാകും റേഷൻ കടയിലെ വില.  ഈ മാസം മുതൽ മണ്ണെണ്ണ ലിറ്ററിന് 80 രൂപ ആയിരിക്കുമെന്ന് മൊത്ത വിതരണക്കാർക്ക് വിവരം ലഭിച്ചു. എന്നാൽ, ഇത്രയും ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാർ

വേങ്ങര പഞ്ചായത്തിലെ വലിയോറ മനാട്ടിപറമ്പിലെ റോസ് മാനർ അഭയ കേന്ദ്രത്തിലെലേക്ക് ഒരു വർഷത്തെ ഭക്ഷണം നൽകുന്നതിന്നും മറ്റും 25/3/22 (മാർച്ച് 25) മുതൽ 31/3/22 (മാർച്ച് 31 ) വരെനടത്തിയ നൂറ് രൂപ ചലഞ്ചിലൂടെ നിങ്ങൾ നൽകിയത് 135463.57 രൂപ

വേങ്ങര പഞ്ചായത്തിലെ വലിയോറ  മനാട്ടിപറമ്പിലെ റോസ് മാനർ അഭയ കേന്ദ്രത്തിലെലേക്ക് ഒരു വർഷത്തെ ഭക്ഷണം നൽകുന്നതിന്നും മറ്റും 25/3/22 (മാർച്ച് 25) മുതൽ 31/3/22  (മാർച്ച് 31 ) വരെ നടത്തിയ നൂറ് രൂപ ചലഞ്ചിലൂടെ നിങ്ങൾ നൽകിയത് 135463.57 രൂപ ഒരു വർഷത്തെ ഭക്ഷണം നൽകുന്നതിന് നൂറ് രൂപ മുതൽ മുകളിലോട്ട് വലിയ സംഖ്യ നൽകിയവരുണ്ട്. ഇതിലേക്ക് സഹായിച്ചവർക്കും ഷെയർ ചെയ്തവർക്കും പിന്തുണ നൽകിയവർക്കും സംഘാടകർ  ഒരായിരം നന്ദി അറിയിച്ചു വേങ്ങര പഞ്ചായത്തിലെ വലിയോറ  മനാട്ടിപറമ്പിലെ റോസ് മാനർ അഭയ കേന്ദ്രം ജീവിതത്തിൽ സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്ന് പല കാരണങ്ങളാലും മാറ്റി നിർത്തപെട്ട സ്ത്രീകളുടെ ആശാകേന്ദ്രമാണ്. ആരാരുമില്ലാത്തവർക്ക് ഒരു അഭയസ്ഥാനമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഇവരുടെ ഭക്ഷണത്തിൻ്റെ മുഴുവൻ കാര്യങ്ങളും വഹിക്കുന്നത് പന്ത്രണ്ടാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയാണ്. തീർത്തും നിർദ്ധനരായവർ അതിൽ ചെറിയ കുട്ടികൾ മുതൽ മാനസിക വൈകല്യമുള്ള സ്ത്രീകൾ വരെയുണ്ട്. യൂത്ത് ലീഗ് കമ്മിറ്റി ഭക്ഷണ വിതരണം ഏറ്റെടുതത്ത് മുതൽ നല്ല ഭക്ഷണമാണ് നൽകി വരുന്നത്. ഭക്ഷണത്തിന് പു...

വാട്സആപ്പിന് ബ്ലോക്ക്; 28 ദിവസത്തിനിടെ 1,426,000 ഇന്ത്യക്കാരുടെ വാട്സആപ്പ് അക്കൗണ്ടുകൾക്ക് പൂട്ടി

രാജ്യത്ത് ഇന്ന് ഏറെ പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. സന്ദേശ കൈമാറ്റത്തിനും വീഡിയോ കോളിനും എല്ലാമായി ഇന്ന് നമ്മളിൽ അധികപേരും ഉപയോഗിക്കുന്നത് വാട്ട്‌സ്ആപ്പ് തന്നെയാണ്. ഇന്ത്യയിൽ ഓരോ മാസവും ലക്ഷക്കണക്കിന് വാട്സാപ് അക്കൗണ്ടുകളാണ് നിരോധിക്കുന്നത്. ഫെബ്രുവരിയിൽ മാത്രം നിരവധി അക്കൗണ്ടുകളാണ് നിരോധിച്ചിട്ടുള്ളത്. ഓരോ മാസവും ഇതുപോലെയുള്ള നിരവധി അക്കൗണ്ടുകൾ നിരോധിക്കുന്നുമുണ്ട്. പുതിയ ഇന്ത്യന്‍ ഐടി നിയമം അനുസരിക്കാനായി കമ്പനി ഇപ്പോള്‍ എല്ലാ മാസത്തെയും കണക്കുകള്‍ പുറത്തുവിടുന്നുണ്ട്. 1,426,000 ഇന്ത്യൻ അക്കൗണ്ടുകൾ ഫെബ്രുവരിയിൽ നിരോധിച്ചതായാണ് വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട്. കഴിഞ്ഞ മാസം മാത്രം 335 പരാതികളാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. +91 ഫോൺ നമ്പർ വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 1.8 ലക്ഷം അക്കൗണ്ടുകളാണ് 2022 ജനുവരിയിൽ വാട്സാപ് നിരോധിച്ചത്. 2021 ലെ കണക്കുകൾ പ്രകാരമാണ് റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്. ഉപയോക്താക്കളിൽ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള പ്രതികരണമായും ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ news

◼️ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ. സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധ പ്രക്ഷോഭങ്ങളുംമൂലം അലങ്കോലമായ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും അധികാരം നല്‍കി. പ്രസിഡന്റ് ഗൊട്ടബയ രജപക്സെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ◼️കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്തു ട്രഷറി നിയന്ത്രണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 20 ശതമാനം തുക നഷ്ടമായി. 319 കോടി രൂപ ലാപ്‌സായി. ബില്ലുകള്‍ സ്വീകരിക്കില്ലെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. ◼️മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി  ഷുഹൈബ് എന്ന കൊച്ചു പിടിയിലായി. തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്ദുല്‍ മജീദ്  എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ◼️കാലിത്തീറ്റയ്ക്കു വില കുത്തനെ കൂടുന്നു. ആറു മാസത്തിനിടെ കൂടിയത് 500 രൂപയിലേറെയാണ്. സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. പാല്‍ വില കൂട്ടണമെന്ന് മില്‍മ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ◼️പെ...

പുത്തനങ്ങാടി ജംങ്ഷനിൽ ഇന്നലെ രാത്രി സമയം നടന്ന വാഹനാപകടത്തിന്റെ CCTV വീഡിയോ

എ കെ.അബുഹാജി സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ. അപകട മേഘലയായി മാറിയ വലിയോറ പുത്തനങ്ങാടി ജംങ്ഷനിൽ ഇന്നലെ  രാത്രി സമയം 9:56.ന് നടന്ന വാഹനാപകടം.       മറ്റു വാഹനങ്ങൾ ജംങ്ഷനിൽ അനധി കൃതമായി പാർക്കിംഗ് ചെയ്യുന്നത് കൊണ്ടാണ്  കുടുതൽ അപകടങ്ങൾക്കും കാരണമായി നാട്ടുകാർ പറയുന്നത് . നിരവധി വാഹനാപകടങ്ങൾ നടന്നിട്ടുള്ള ജംങ്ഷനിൽ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന്  പരിഹാര മാർഗ്ഗങ്ങൾക്ക് വേണ്ട  സത്വര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു .! ഇതേ സ്ഥലത്ത്കു കഴിഞ്ഞ മാസങ്ങളിൽ  നിരവതി അപകടങ്ങളാണ്ച്ച് സംഭവിച്ചത്, ദിവസങ്ങൾക്ക് മുമ്പ് പുത്തനങ്ങാടി കച്ചേരിപടി റോഡിൽ കാറ് പോസ്റ്റിലിടിച്ചും അപകടം സംഭവിച്ചിരുന്നു 

മലപ്പുറത്ത് അനധികൃതമായി ചീനലും തുറുമ്പും ഉപയോഗിച്ച് മീൻപിടുത്തം

Step 3: Place this code wherever you want the plugin to appear on your page. മലപ്പുറത്ത് അനധികൃതമായി ചീനലും തുറുമ്പും ഉപയോഗിച്ച് മീൻപിടുത്തം മലപ്പുറത്ത് അനധികൃതമായി ചീനലും തുറുമ്പും ഉപയോഗിച്ച് മീൻപിടുത്തം Posted by 24 News on Friday, 1 April 2022

2022 ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പുകളായി

* 🌏🏆 വേൾഡ് കപ്പ്‌  ഗ്രൂപ്പുകളായി 📣 * * 🇶🇦 2022 ഖത്തർ വേൾഡ് കപ്പിനുള്ള  ഗ്രൂപ്പുകളായി ⚡️ * 🏟 ഗ്രൂപ്പ്‌ എ 🇶🇦 ഖത്തർ 🇳🇱 നെതർലാൻഡ്സ് 🇸🇳 സെനഗൽ 🇪🇨 ഇക്വഡോർ  🏟 ഗ്രൂപ്പ്‌ ബി 🏴󐁧󐁢󐁥󐁮󐁧󐁿 ഇംഗ്ലണ്ട് 🇺🇸 യുഎസ്എ 🇮🇷 ഇറാൻ 🇪🇺 യൂറോപ്യൻ പ്ലേഓഫ്‌ 🏟 ഗ്രൂപ്പ്‌ സി 🇦🇷 അർജന്റീന 🇲🇽 മെക്സിക്കോ 🇵🇱 പോളണ്ട് 🇸🇦 സൗദി അറേബ്യ 🏟 ഗ്രൂപ്പ്‌ ഡി 🇫🇷 ഫ്രാൻസ് 🇩🇰 ഡെന്മാർക് 🇹🇳 തുനീസിയ 🏁 IC പ്ലേഓഫ് 1 🏟 ഗ്രൂപ്പ്‌ ഇ 🇪🇸 സ്പെയിൻ 🇩🇪 ജർമനി 🇯🇵 ജപ്പാൻ 🏁 IC പ്ലേഓഫ് 2 🏟 ഗ്രൂപ്പ്‌ എഫ് 🇧🇪 ബെൽജിയം 🇭🇷 ക്രൊയേഷ്യ 🇲🇦 മൊറൊക്കോ 🇨🇦 കാനഡ 🏟 ഗ്രൂപ്പ്‌ ജി 🇧🇷 ബ്രസീൽ 🇨🇭 സ്വിറ്റ്സർലൻഡ് 🇸🇰 സെർബിയ 🇨🇲 കാമറൂൺ  🏟 ഗ്രൂപ്പ്‌ എച്ച് 🇵🇹 പോർച്ചുഗൽ 🇺🇾 ഉറുഗ്വേ 🇰🇷 സൗത്ത് കൊറിയ 🇬🇭 ഘാന

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

കിട്ടിയാൽ നല്ല വിലലഭിക്കുന്ന കടൽ മീനിനെ പരിചയപ്പെടാം Ghol fish -Protonibea diacanthus-croaker fish -Black-spotted Croaker പല്ലി കോര

വിപണിയിൽ നല്ല വിലയുള്ളതും  ഭക്ഷ്യയോഗ്യമായതുമായ  കടൽ മത്സ്യംമാണിത് .ഈ മത്സ്യത്തെ പല്ലിക്കോര,ഘോൾ മത്സ്യം,പട്ത്തക്കോര, Ghol Fish സ്വർണ്ണം മത്സ്യം എന്നീ പേരുകളിൽ ഇല്ലാം  എന്നറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ്. ഈ മത്സ്യത്തെ ഉണക്ക മീൻ എന്ന രീതിയിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന കൊളിജിൻ എന്ന ഭക്ഷ്യയോഗ്യമായ വസ്തു ഉപയോഗിച്ച് മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മത്സ്യത്തിന്റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും സാധിക്കുന്നു .ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേർഷ്യൻ ഉൾക്കടലിലുമാണ് സാധാരണയായി ഈ മീനിനെ ലഭിക്കുന്നത്. പല്ലിക്കോര മത്സ്യങ്ങൾക്കു വലിയ വില ലഭിക്കാറുണ്ട്

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള