ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മലപ്പുറത്ത് അനധികൃതമായി ചീനലും തുറുമ്പും ഉപയോഗിച്ച് മീൻപിടുത്തം

Step 3: Place this code wherever you want the plugin to appear on your page. മലപ്പുറത്ത് അനധികൃതമായി ചീനലും തുറുമ്പും ഉപയോഗിച്ച് മീൻപിടുത്തം മലപ്പുറത്ത് അനധികൃതമായി ചീനലും തുറുമ്പും ഉപയോഗിച്ച് മീൻപിടുത്തം Posted by 24 News on Friday, 1 April 2022

2022 ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പുകളായി

* 🌏🏆 വേൾഡ് കപ്പ്‌  ഗ്രൂപ്പുകളായി 📣 * * 🇶🇦 2022 ഖത്തർ വേൾഡ് കപ്പിനുള്ള  ഗ്രൂപ്പുകളായി ⚡️ * 🏟 ഗ്രൂപ്പ്‌ എ 🇶🇦 ഖത്തർ 🇳🇱 നെതർലാൻഡ്സ് 🇸🇳 സെനഗൽ 🇪🇨 ഇക്വഡോർ  🏟 ഗ്രൂപ്പ്‌ ബി 🏴󐁧󐁢󐁥󐁮󐁧󐁿 ഇംഗ്ലണ്ട് 🇺🇸 യുഎസ്എ 🇮🇷 ഇറാൻ 🇪🇺 യൂറോപ്യൻ പ്ലേഓഫ്‌ 🏟 ഗ്രൂപ്പ്‌ സി 🇦🇷 അർജന്റീന 🇲🇽 മെക്സിക്കോ 🇵🇱 പോളണ്ട് 🇸🇦 സൗദി അറേബ്യ 🏟 ഗ്രൂപ്പ്‌ ഡി 🇫🇷 ഫ്രാൻസ് 🇩🇰 ഡെന്മാർക് 🇹🇳 തുനീസിയ 🏁 IC പ്ലേഓഫ് 1 🏟 ഗ്രൂപ്പ്‌ ഇ 🇪🇸 സ്പെയിൻ 🇩🇪 ജർമനി 🇯🇵 ജപ്പാൻ 🏁 IC പ്ലേഓഫ് 2 🏟 ഗ്രൂപ്പ്‌ എഫ് 🇧🇪 ബെൽജിയം 🇭🇷 ക്രൊയേഷ്യ 🇲🇦 മൊറൊക്കോ 🇨🇦 കാനഡ 🏟 ഗ്രൂപ്പ്‌ ജി 🇧🇷 ബ്രസീൽ 🇨🇭 സ്വിറ്റ്സർലൻഡ് 🇸🇰 സെർബിയ 🇨🇲 കാമറൂൺ  🏟 ഗ്രൂപ്പ്‌ എച്ച് 🇵🇹 പോർച്ചുഗൽ 🇺🇾 ഉറുഗ്വേ 🇰🇷 സൗത്ത് കൊറിയ 🇬🇭 ഘാന

UAE യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ പി.സി.ആർ എടുത്തിരിക്കണമെന്ന നിർബന്ധ വ്യവസ്ഥ എയർഇന്ത്യ പിൻവലിച്ചു

യു.എ.ഇ യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ പി.സി.ആർ  എടുത്തിരിക്കണമെന്ന നിർബന്ധ വ്യവസ്ഥ എയർഇന്ത്യ പിൻവലിച്ചു. പ്രവാസികളെ ഏറെ പ്രയാസപ്പെടുത്തിയ ഈ പ്രശ്നം കഴിഞ്ഞ ദിവസം ലോക്സഭയിൽ  ശൂന്യവേളയിൽ സബ്മിഷനായി  അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരെ, വിശേഷിച്ചും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ  ഏറെ വിഷമത്തിലാഴ്ത്തിയതായിരുന്നു ഈ  നിർബന്ധ വ്യവസ്ഥ. യു.എ.ഇ യിൽ നിന്ന്  രാജ്യാന്തര നിലവാരത്തിലുള്ള   വാക്സിനേഷനുകൾ  എടുത്തവർക്കും പി.സി.ആർ എടുത്തിരിക്കണമെന്ന നിർദേശത്തിന് ഒരു നീതീകരണവും ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ നിന്നും   യു.എ. ഇ യിലേക് വരുന്നവരുടെ പി.സി.ആർ വ്യവസ്ഥ അധികൃതർ  നേരത്തെ തന്നെ  ഒഴിവാക്കിയിരുന്നു. എന്നിട്ടും യു.എ.ഇ യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക്  പി.സി.ആർ  നിർബന്ധമാക്കിയത്  കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നമ്മുടെ നാട്ടുകാരായ പ്രവാസികൾ അവരുടെ യാത്രയിൽ അനുഭവിച്ചിരുന്ന ഒരു വിഷമാവസ്ഥ നീക്കികൊടുത്തുകൊണ്ടുള്ള തീരുമാനമെടുത്ത അധികൃതർക്ക് നന്ദി. (അബ്ദുസമദ് സമദാനി  FB ...

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ആയി സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങളെ പ്രഖ്യാപിച്ചു

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ആയി സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങളെ പ്രഖ്യാപിച്ചു

അടക്കാപുര AMUP സ്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രെസ്സ്ആയി സുധ ടീച്ചർ ചാർജ് എടുത്തു,

വലിയോറ അടക്കാപുര എ എം യു പി സ്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രെസ്സ്ആയി സുധ ടീച്ചർ  ചാർജ് എടുത്തു, പഴയ ഹെഡ്മിസ്ട്രെസ്സ്ആയ മോളി ടീച്ചർ വിരമിച്ചതിനാലാണ് പുതിയ ഹെഡ്മിസ്ട്രെസ്സിനെ തിരഞ്ഞെടുത്തത്, വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് സുധ ടീച്ചർക്ക്  ഹെഡ്മിസ്ട്രെസ്സ്ആയി സ്ഥാനക്കയറ്റം ലഭിച്ചത് 

സിനിമ നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ (61) അന്തരിച്ചു.DrPRama

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവി ഡോ. പി. രമ അന്തരിച്ചു. 61 വയസായിരുന്നു. നടന്‍ ജഗദീഷിന്റെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. ഡോ.രമ്യ, ഡോ.സൗമ്യ എന്നിവരാണ് മക്കള്‍. ഡോ.നരേന്ദ്രന്‍ നയ്യാര്‍ ഐ.പി.എസ്, ഡോ. പ്രവീണ്‍ പണിക്കര്‍ എന്നിവര്‍ മരുമക്കള്‍ രമ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു എന്നാണ് വിവരം. കേരളത്തിലെ പ്രമുഖ കേസുകളില്‍ രമയുടെ കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു. പൊതുവേദികളില്‍ നിന്ന് അകന്നായിരുന്നു രമയുടെ ജീവിതം. പൊതുവേദികളില്‍ വരാന്‍ അത്ര താല്‍പ്പര്യമില്ലാത്ത ആളായിരുന്നു രമയെന്ന് മുന്‍പൊരിക്കല്‍ ജഗദീഷ് തന്നെ പറഞ്ഞിരുന്നു. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറായിരുന്നില്ലെന്നും ജഗദീഷ് പറഞ്ഞിരുന്നു.

എല്ലാവർക്കും ഇനി പുതിയ PVC ആധാർ കാർഡ്, ഒരാഴ്ചക്കുള്ളിൽ ലഭിക്കും നിങ്ങൾ ചെയേണ്ടത് ഇത്രമാത്രം

 സ്വാഗതം ഒരു വ്യക്തിയെ സംബന്ധിച്ച മുഴുവൻ ബയോമെട്രിക് വിവരങ്ങളും ലഭിക്കുന്ന ഔദ്യോഗിക അംഗീകരമുള്ള  ഒരു രേഖയാണ് ആധാർ കാർഡ്,രാജ്യത്ത്  ഒരു മൊബൈൽ കണക്ഷൻ എടുക്കുന്നതിന്, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന്, മറ്റേതെങ്കിലും ലൈസൻസുകൾ ലഭിക്കുന്നതിനു എല്ലാം ആധാർ കാർഡ് ആവശ്യമാണ്, അതിനാൽ ആധാർ കാർഡിലെ ദുരുപയോഗം തടയുവാനും സുരക്ഷാ ഉയർത്തുന്നതിനും ഇനി മുതൽ പുതിയ രൂപത്തിലുള്ള ആധാർ കാർഡ് ആയിരിക്കും എല്ലാവർക്കും ലഭിക്കുക, പുതിയ കാർഡിലെ സവിശേഷതകളെക്കുറിച്ചും അത് എങ്ങനെയാണ് ലഭിക്കുക എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ്  നിങ്ങളുമായി ഷെയർ ചെയ്യുന്നത്.ഏറ്റവും പുതിയ സുരക്ഷാ  ഫീച്ചറുകളും ആയാണ് പുതിയ ആധാർ കാർഡ് ഇനി  ലഭിക്കുക, ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക സവിശേഷതകളുമായാണ് പിവിസി കാർഡ് രൂപത്തിലുള്ള ആധാർ കാർഡ് UADI പുറത്തിറക്കിയിട്ടുള്ളത്, ഡെബിറ്റ് കാർഡ് പോലെ ബാലറ്റിൽ സൂക്ഷിക്കുവാൻ കഴിയും എന്നതിന് പുറമേ ദീർഘകാലം കേടുകൂടാതെ വയ്ക്കാം സൗകര്യപ്രദമായി കൊണ്ടുനടക്കാം.  പുതിയ കാർഡിലെ പ്രധാന സവിശേഷതകൾ മികച്ച അച്ചടിയും ലാമിനേഷൻ ഉള്ളതാണ്, പുതിയ കാർഡ് കാണാൻ ഭംഗിയുള്ളതു...

പുതിയ സാമ്പത്തിക വര്‍ഷം ഇന്ന് ആരംഭിക്കുമ്പോള്‍ ജനജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് ഇന്ന് മുതല്‍ തുടക്കമാകുന്നത്

പുതിയ സാമ്പത്തിക വര്‍ഷം ഇന്ന്  ആരംഭിക്കുമ്പോള്‍ ജനജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് ഇന്ന്  മുതല്‍ തുടക്കമാകുന്നത്. കുടിവെള്ളം മുതല്‍ ആവശ്യമരുന്നുകള്‍ക്ക് വരെ വില കൂടുമ്പോള്‍ വഴി തടയാന്‍ ടോളുകളും നിരവധിയാണ്. കേന്ദ്ര ബജറ്റിന്റെ ഭാഗമായുള്ള പുതിയ നികുതി നിര്‍ദേശങ്ങളും ഒന്നു മുതല്‍ നിലവില്‍ വരും. ഭൂമിക്ക് വിലകൂടും ഭൂമിയുടെ ന്യായവില ഉയര്‍ത്താനുള്ള ബജറ്റ് തീരുമാനം നാളെ മുതല്‍ നടപ്പാകുന്നതിനൊപ്പം ഭൂനികുതിയും ഭൂമിയുടെ രജിസ്‌ട്രേഷന്‍ നിരക്കും ഉയരും. ഈ സാമ്പത്തികവര്‍ഷം മുതല്‍ ഭൂനികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ആര്‍ അഥവാ 2.47 സെന്റ് അടിസ്ഥാനമാക്കിയാണ് ഭൂനികുതി കണക്കാക്കുന്നത്. പഞ്ചായത്തില്‍ 8.1 ആര്‍ വരെയും നഗരസഭകളില്‍ 2.43 ആര്‍ വരെയും കോര്‍പറേഷനുകളില്‍ 1.62 ആര്‍ വരെയും ഭൂനികുതി ഇരട്ടിയാകും. ഭൂനിയുടെ ന്യായവിലയും വര്‍ധിക്കും. ഇതിന് അനുസൃതമായി രജിസ്‌ട്രേഷന്‍ നിരക്കും സ്റ്റാംപ് ഡ്യൂട്ടിയും വര്‍ധിക്കും. പുതുക്കിയ ബസ്, ഓട്ടോടാക്‌സി നിരക്കും പ്രാബല്യത്തില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബസ്, ഓട്ടോടാക്‌സി നിരക്ക് വര്‍ധനയും ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. കൂടാതെ ഡീസല്‍ വ...

വീട് പുതുക്കി പണിയാൻ സാമ്പത്തിക സഹായം ലഭിക്കും തീർച്ചയായും ഇത്തരം കാര്യങ്ങൾ ആർക്കുമറിയില്ല കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം

വീട് പുതുക്കി പണിയാൻ സാമ്പത്തിക സഹായം ലഭിക്കും തീർച്ചയായും ഇത്തരം കാര്യങ്ങൾ ആർക്കുമറിയില്ല കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം നിങ്ങളെല്ലാവരുടെയും സുഹൃത്തുക്കൾക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ഈ അറിയിച്ചു കൊടുക്കുക കൂടുതൽ കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം പണിയുവാൻ നിങ്ങൾക്ക് സാമ്പത്തികമായ സഹായം ലഭ്യമാണ് എങ്ങനെയാണ് തുക ലഭിക്കുക എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് വിശദമായ കാര്യങ്ങൾ എല്ലാവരും മനസ്സിലാക്കുക കൂടുതൽ വിശദാംശങ്ങൾ എന്താണെന്ന് പരിശോധിക്കാം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ മറക്കരുത്.

നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച 51 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുന്നു

Step 3: Place this code wherever you want the plugin to appear on your page. 51 റോഡുകളുടെ ഉദ്‌ഘാടനം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച 51 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുന്നു Posted by Chief Minister's Office, Kerala on Thursday, 31 March 2022 നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിർമിച്ച 51 റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കുന്നു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും ചെമ്മാട് ദാറുല്‍ഹുദാ പ്രസിഡന്റുമായിരുന്ന വാളക്കുളം സി.എച്ച് ഐദറൂസ് മുസ്ലിയാരുടെ ഭാര്യ കുഞ്ഞായിശ ഹജ്ജുമ്മ (83) വിടപറഞ്ഞിരിക്കുന്നു.

إنا لله وإنا إليه راجعون സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും ചെമ്മാട് ദാറുല്‍ഹുദാ പ്രസിഡന്റുമായിരുന്ന വാളക്കുളം സി.എച്ച് ഐദറൂസ് മുസ്ലിയാരുടെ ഭാര്യ കുഞ്ഞായിശ ഹജ്ജുമ്മ (83) വിടപറഞ്ഞിരിക്കുന്നു. Dr.ബഹാവുദ്ധീൻ മുഹമ്മദ്‌ നദ് വി കൂരിയാടിന്റെ ഭാര്യാ മാതാവും സി.എച്ച് ത്വയ്യിബ് ഫൈസി, സി.എച്ച് ശരീഫ് ഹുദവി എന്നിവരുടെ മാതാവുമാണ്.  ജനാസ നിസ്‌കാരം ഇന്ന്  വൈകീട്ട് 5.30 ന് പുതുപ്പറമ്പ് ജുമാ മസ്ജിദില്‍ നടക്കും.  പരേതയുടെ പാരത്രിക ജീവിതം നാഥന്‍ ധന്യമാക്കട്ടെ. മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.

വേങ്ങര അഖിലേന്ത്യാ സെവൻസ്‌ ഫുട്‍ബോൾ ടൂർണമെന്റ് ; റിയൽ എഫ് സി തെന്നല ജേതാക്കളായി

വേങ്ങര: വേങ്ങരയുടെ കാൽപന്തുത്സവമായി ഒരുമാസക്കാലം നീണ്ടുനിന്ന ഒന്നാമത് കു .പൊ .പാ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരം കാണാൻ ഒരുക്കിയ ഗാലറിയും തികഞ്ഞില്ല.ബാരിക്കേഡുകള്‍ ഭേദിച്ച് ടച്ച്ലൈന്‍ വരെ ഇരുന്നാണ് കളിക്കമ്പക്കാര്‍ ഇന്നലെ ഫൈനൽ മത്സരം കണ്ടത്. ഫൈനൽ മത്സരത്തിൽ കശ്മീർ ക്ലബ് കിളിനക്കോടിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി റിയൽ എഫ് സി തെന്നല ജേതാക്കാളായി. ഒരു പതിറ്റാണ്ടിനു ശേഷമാണ് വേങ്ങരയിൽ അഖിലേന്ത്യാ സെവൻസ് നടക്കുന്നത്.അതുകൊണ്ടുതന്നെ വലിയ ആവേശത്തോടെയാണ് ഫുട്‍ബോൾ ആരാധകർ വേങ്ങരയിലെ കാൽപ്പന്തു കളിയെ വരവേറ്റത്..

കടലുണ്ടിപ്പുഴയിൽ നിന്നും മാലിന്യം വാരിഒഴിവാക്കി മുസ്തഫയും മുനീറും മാതൃകയായി

വേങ്ങര: കടലുണ്ടിപ്പുഴയിൽ തേർക്കയം പാലംമുതൽ ബാക്കിക്കയം റഗുലേറ്റർ വരെയുള്ള  കടലുണ്ടിപ്പുഴയിൽ നിന്നും  പ്ലാസ്റ്റിക് മാലിന്യങ്ങൾ തോണിയിൽ വാരി ഒഴിവാക്കി മുസ്തഫയും മുനീറും മാതൃകയായി. ബാക്കികയം റെഗുലേറ്ററിന്റെ ഷട്ടറുകൾ താഴ്ത്തി വെള്ളം സംഭരിക്കുന്നത് മൂലം പുഴയിൽ മാലിന്യങ്ങൾ ഒഴുകിപോവാതെ  അടിഞ്ഞു കൂടിയിരുന്നു. ഇതിലേറെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ആയിരുന്നു ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് ഒരു കിലോമീറ്റർ  ദൂരത്തിൽ തോണി ഉപയോഗിച്ച് വാരി ഒഴിവാക്കിയത്. ഇതോടെ മാലിന്യങ്ങൾ നിറഞ്ഞ പുഴ ശുചീകരിച്ചു ക്ലീൻ ആവുകയും ചെയ്തു. മാലിന്യസംസ്കരണത്തിനും  മറ്റും ധാരാളം ഫണ്ടുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും പുഴ ക്ലീനാക്കാൻ ആരും മുന്നോട്ടു വരാറില്ല. ഈ സാഹചര്യത്തിലാണ് ബാക്കിക്കയം റഗുലേറ്റർ സെക്ടർ ഓപ്പറേറ്റർ കൂടിയായ മുസ്തഫ യുടെ നേതൃത്വത്തിൽ സുഹൃത്തായ മുനീറിനെയും കുട്ടി ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ വാരി ക്ലീൻ ചെയ്തത്. ഇവരുടെ സൽ പ്രവർത്തനത്തെ വാർഡ് മെമ്പർ ആയ യൂസഫലിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.

തോട്ടിൽ വീശുവല ഉപയോഗിച്ചു മീൻപിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയത് ഓറഞ്ച് നിറത്തിലുള്ള പള്ളത്തി

കോട്ടയം ജില്ലയിലെ കുറവിലങ്ങാട്കാളികാവിലെ എബിൻ തോമസിന്ന് തോട്ടിൽ വീശുവലഉപയോഗിച്ചു മീൻപിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയത് ഓറഞ്ച് നിറത്തിലുള്ള പള്ളത്തി, സാധാരണ കാണുന്ന പള്ളതിയിൽ നിന്നും നിറത്തിലുള്ള മാറ്റത്തിൽ കൗതുകം തോന്നി ഫോട്ടോ എടുത്ത് മിനിനെ തൊട്ടിലേക്ക് തന്നെ തുറന്ന് വിട്ടു,

മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലറുടെ മരണം; പ്രതി പിടിയില്‍ ; നാളെ രാവിലെ മഞ്ചേരിയിൽ ഹർത്താൽ..!

മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി മജീദ് പിടിയില്‍. മറ്റൊരു പ്രതി ഷുഹൈബിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുള്‍ ജലീലിനെ വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിച്ചത്.പാലക്കാട് ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ജലീല്‍ കൊല്ലപ്പെടുന്നത്. ഇവിടെ വച്ചുണ്ടായ ഏന്തെങ്കിലും തര്‍ക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമികമായി കരുതുന്നത്.ലീഗ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുള്‍ ജലീലാണ് വെട്ടേറ്റ് ചികിത്സയിലായിരിക്കെ ഇന്ന് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൗൺസിലറുടെ മരണം; നാളെ രാവിലെ മഞ്ചേരിയിൽ ഹർത്താൽ..! മഞ്ചേരി മുനിസിപ്പൽ കൗൺസിലർ തലാപ്പിൽ  അബ്ദുൽജലീൽ എന്ന കുഞ്ഞാക്കയുടെ  അതിദാരുണമായ കൊലപാതത്തിൽ അനുശോചിച്ചു കൊണ്ട് നാളെ  (31-03-2022 വ്യാഴം) രാവിലെ 06:00 മുതൽ മയ്യിത്ത് ഖബറടക്കം ചെയ്യുന്നത് വരെ മഞ്ചേരിയിൽ ഹർത്താൽ ആചരിക്കും. Old news   ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

മിന്നലേറ്റ് യുവാവ് യുവാവ് മരണപ്പെട്ടു

മിന്നലേറ്റ് യുവാവ് യുവാവ് മരണപ്പെട്ടു മലപ്പുറം   പരപ്പനങ്ങാടി പാലത്തിങ്ങലിൽ ന്യൂ കെട്ടിൽ മിന്നലേറ്റ് യുവാവ് മരണപ്പെട്ടു.  മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ, ആസിഫ് (24) എന്ന യുവവാണ് മരണപ്പെട്ടത് എന്നറിയുന്നു.  മറ്റു വിവരങ്ങൾ ലഭ്യമായി വരുന്നുള്ളു. 

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

നിലമ്പൂർ താഴ് വരയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ nilambur tourist places

ഓടക്കയം ചെക്കുന്ന്* ഒലിവെള്ളചാട്ടം* നെടുഞ്ചിരി * കക്കാടംപൊയിൽ നായാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം*₹ മേലെ കോഴിപ്പാറ കരിബായി കോട്ട ആഡ്യൻപാറ*₹ മഞ്ഞപ്പാറ- മീൻമുട്ടി** കണ്ണൻകുണ്ട് പൊക്കോട്* കനോളി പ്ലോട്ട്*₹ അരുവാക്കോടൻ മല  പാറക്കടവ് മൈലാടിക്കടവ് ബംഗ്ലാവ് കുന്ന്*₹ തേക്ക് മ്യൂസിയം*₹ ചാലിയാർ മുക്ക്** പുന്നപ്പുഴ മുക്ക്* മുട്ടിക്കടവ് ഫാം# പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ് പാതാർ കവള പാറ ഭൂതാൻ കോളനി കൊടിഞ്ഞി വെള്ളച്ചാട്ടം* മുണ്ടേരി സീഡ് ഫാം# ഇരുട്ടുകുത്തി* അമ്പു മല** അട്ടമല** അപ്പർ ഗ്യാപ്പ് (അപ്പൻകാപ്പ്) ഗ്ലെൻ റോക്ക് (ക്ലിയൻ ട്രാക്ക്)* മരുത - മണ്ണുച്ചീനി കരിയം മുരിയം* കാരക്കോടൻ മല* നാടുകാണി ചുരം  തണുപ്പൻചോല** മധു വനം* പുഞ്ചകൊല്ലി** അളക്കൽ** ചാത്തുമേനോൻ പ്ലോട്ട്* കാറ്റാടി കടവ് ഉച്ചകുളം* മുണ്ടക്കടവ്* നെടുങ്കയം*₹ മാഞ്ചീരി** പാണപ്പുഴ*** താളിച്ചോല*** മുക്കൂർത്തി*** എഴുത്തുകല്ല്** സായ് വെള ടി.കെ കോളനി പൂത്തോട്ടം തടവ്* ചോക്കാട് ഫാം# ശിങ്ക കല്ല്* കളിമുറ്റം** കേരളാം കുണ്ട് ജലപാതം*₹ നിലമ്പൂർ - ഷൊർണൂർ റയിൽവേ പാത വാണിയമ്പലം പാറ പറങ്ങോടൻപാറ ഇനിയും വളര...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കിട്ടിയാൽ നല്ല വിലലഭിക്കുന്ന കടൽ മീനിനെ പരിചയപ്പെടാം Ghol fish -Protonibea diacanthus-croaker fish -Black-spotted Croaker പല്ലി കോര

വിപണിയിൽ നല്ല വിലയുള്ളതും  ഭക്ഷ്യയോഗ്യമായതുമായ  കടൽ മത്സ്യംമാണിത് .ഈ മത്സ്യത്തെ പല്ലിക്കോര,ഘോൾ മത്സ്യം,പട്ത്തക്കോര, Ghol Fish സ്വർണ്ണം മത്സ്യം എന്നീ പേരുകളിൽ ഇല്ലാം  എന്നറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ്. ഈ മത്സ്യത്തെ ഉണക്ക മീൻ എന്ന രീതിയിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന കൊളിജിൻ എന്ന ഭക്ഷ്യയോഗ്യമായ വസ്തു ഉപയോഗിച്ച് മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മത്സ്യത്തിന്റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും സാധിക്കുന്നു .ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേർഷ്യൻ ഉൾക്കടലിലുമാണ് സാധാരണയായി ഈ മീനിനെ ലഭിക്കുന്നത്. പല്ലിക്കോര മത്സ്യങ്ങൾക്കു വലിയ വില ലഭിക്കാറുണ്ട്

കൊയ്ത, കൊയ്‌മ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന മീൻ ,koima,koitha

കേരളത്തിലെ പുഴകളിലും തോട്ടിലും പാടത്തും കാണപ്പെടുന്ന ഒരു ചെറിയ മത്സ്യമാണിത്. ഈ മീനിനെ കൊയ്ത, കൊയ്‌മ എന്നീ പേരുകളിലൊക്കെ അറിയപ്പെടാറുണ്ട്, ആഴം കുറഞ്ഞ വെള്ളത്തിലെ അടിത്തട്ടിലെ, ചെളിയിലും, കല്ലുകൾക്കിടയിലും, ചപ്പുച്ചവരുകൾക്കിടയിലുമാണ് ഈ മത്സ്യം താമസിക്കാറ്.  ഈ മീനിനെ ചൂണ്ടയിൽ കോർത്തു വലിയ മീനുകളെ പിടിക്കാറുണ്ട്, ഭക്ഷ്യയോഗ്യമായ മീനാണെങ്കിലും വളരെ ചെറിയ മത്സ്യമായതുകൊണ്ട് കൂടുതൽ എണ്ണം കിട്ടിയാൽ മാത്രമേ ഇതിനെ തിന്നാറുള്ളു. ഈ മീനിനെ അലങ്കരമൽസ്യമായി ആളുകൾ വളർത്താറുണ്ട്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ wayanad tourist place

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള  പദ്ധതി ചുവടെ നൽകുന്നു. ഓരോ സ്ഥലത്തിനും സമീപത്തുള്ള പ്രധാന നഗരത്തിൽ നിന്ന് ദൂരം ഉൾപ്പെടുത്തിയിരിക്കുന്നു. ഈ യാത്രാ പദ്ധതി പ്രകാരം, ഓരോ സ്ഥലവും സന്ദർശിച്ച് അടുത്തിടെയുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനാകും. 1. എൻ ഊർ ഗോത്ര പൈതൃക ഗ്രാമം സ്ഥലം: ലക്കിടി, വയനാട് കൽപ്പറ്റയിൽ നിന്ന് ദൂരം: ഏകദേശം 15 കിലോമീറ്റർ വിവരണം: ഗോത്ര പൈതൃകവും സംസ്കാരവും അനുഭവിക്കാനാകുന്ന ഗ്രാമം. 2. പൂക്കോട് തടാകം സ്ഥലം: വൈത്തിരി, വയനാട് എൻ ഊരിൽ നിന്ന് ദൂരം: ഏകദേശം 2 കിലോമീറ്റർ വിവരണം: 13 ഏക്കറിലായി പരന്നു കിടക്കുന്ന ശുദ്ധജല തടാകം, ബോട്ട് യാത്രക്കും അനുയോജ്യം. 3. ചെമ്പ്ര കൊടുമുടി സ്ഥലം: മേപ്പാടി, വയനാട് പൂക്കോട് തടാകത്തിൽ നിന്ന് ദൂരം: ഏകദേശം 23 കിലോമീറ്റർ വിവരണം: 2100 മീറ്റർ ഉയരമുള്ള മല, ട്രെക്കിങ്ങിന് അനുയോജ്യം. 4. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥലം: ചൂരൽമല, വയനാട് ചെമ്പ്ര കൊടുമുടിയിൽ നിന്ന് ദൂരം: ഏകദേശം 13 കിലോമീറ്റർ വിവരണം: മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടം  5. കാന്തൻപാറ വെള്ളച്ചാട്ടം സ്ഥലം: മേപ്പാടി, വയനാട് സൂചിപ്പാറയിൽ നിന്ന് ദൂര...

വേങ്ങര വലിയോറ മുതലമാട് വെച്ച് സ്കൂൾ വാനിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു ❗

 വേങ്ങര  വലിയോറ മുതലമാട് സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം._ ഓട്ടോയിൽ നിന്നും ഇറങ്ങി വലിയോറ മുതലമാട് ഉമ്മീസ് ന്യൂ ബോൺ കെയറിന് മുമ്പിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന സ്കൂൾ വാൻ ഇടിച്ച് വിദ്യാർത്ഥിയെ തെറിപ്പിക്കുകയായിരുന്നു. വലിയോറ: അടക്കാപ്പുര ഇരുകുളം കളത്തുംപടി സ്വദേശിയും ഇപ്പോൾ പാണ്ടികശാല വെസ്റ്റ് റോഡിൽ മാട്ടുമ്മലിൽ താമസക്കാരനുമായ മോയൻ ഇസ്മായീൽ (പരേതനായ മോയൻ കുഞ്ഞാലിയാക്കയുടെ മൂത്ത മകൻ) എന്നവരുടെ മകൻ മുഹമ്മദ്‌ റിസ്‌വാൻ (12) വയസ്സ് ആണ് മരണപ്പെട്ടത്.   വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിലെ 6D ക്ലാസ്  വിദ്യാർത്ഥിയാണ് മരണപ്പെട്ട റിസ്‌വാൻ.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ