ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്നും അത്യാവശ്യകാർക്ക് അല്ലാതെ അവധി അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കി

സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും  ജോലിക്ക് ഹാജരാകണമെന്നും അവശ്യസാഹചര്യത്തിൽ അല്ലാതെ ആ‍ർക്കും അവധി അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ‍ർക്കാ‍ർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്നും അവശ്യസാഹചര്യത്തിൽ അല്ലാതെ ആ‍ർക്കും അവധി അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി വിധി പക‍ർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചത്.കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തുട‍ർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിൻ്റെ പക‍ർപ്പ് കൈമാറി. അതിന് ശേഷമാണ് ‍ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. പണിമുടക്കുടക്കിന് ഡയസ്നോൺ പ്രഖ്യാപിക്കാത്ത നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പണിമുടക്കിന് ശേഷം നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമ...

എന്തിന് വേണ്ടിയാണു ഇന്നും നാളെയും പണിമുടക്കുന്നത്? ഉത്തരമിതാ

എന്താണ് പണിമുടക്കിന്റെ ആവശ്യങ്ങൾ.?  1. കേന്ദ്ര സർക്കാർ 2020 ൽ പാസ്സാക്കിയ തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകളും എസൻഷ്യൽ ഡിഫൻസ് സർവീസസ് ആക്ടും (EDSA) പിൻവലിക്കുക.  2. കർഷക സമരം അവസാനിപ്പിക്കുന്ന വേളയിൽ സംയുക്ത കിസാൻ മോർച്ച മുന്നോട്ട് വച്ച 6 ആവശ്യങ്ങളും അംഗീകരിക്കുക.  3. എല്ലാ സ്വകാര്യവൽക്കരണവും ഉപേക്ഷിച്ച് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ (എൻഎംപി) ഒഴിവാക്കുക.  4. ആദായനികുതി അടയ്ക്കാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ വരുമാന പിന്തുണ നൽകുക.  5. MGNREGA വിഹിതം വർധിപ്പിക്കുകയും തൊഴിലുറപ്പ് പദ്ധതി നഗരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക.  6. അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികൾക്കും സാർവത്രിക സാമൂഹിക സുരക്ഷ ഉറപ്പു നൽകുക.  7. അംഗൻവാടി, ASHA തൊഴിലാളികൾ , ഉച്ചഭക്ഷണം, മറ്റ് സ്കീം തൊഴിലാളികൾ എന്നിവർക്ക് നിയമാനുസൃത മിനിമം വേതനവും സാമൂഹിക സുരക്ഷാ പരിരക്ഷയും നൽകുക.  8. പകർച്ചവ്യാധിയുടെ നടുവിൽ ജനങ്ങളെ സേവിക്കുന്ന മുൻനിര പ്രവർത്തകർക്ക് പൂർണ്ണ പരിരക്ഷയും ഇൻഷുറൻസ് പരിരക്ഷയും നൽകുക.  9.  സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്...

എൺപതിലും എമ്പത്തഞ്ചിലും മികവുകാട്ടി മികവുത്സവം

വലിയോറ : കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പഠന ലിഖ്നാ അഭിയാൻ പദ്ധതിയുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് 14, 15 വാർഡുകളിലെ പഠിതാക്കൾകുള്ള മികവുത്സവ പരീക്ഷ വലിയോറ എ എം യു പി സ്കൂളിൽ വെച്ച് നടന്നു. 86 വയസ്സുള്ള പാത്തുമ്മക്കുട്ടി മുതൽ 20 വയസ്സുള്ള സുൽഫത്ത് അടങ്ങിയ അൻപതോളം പേരാണ് പരീക്ഷയെഴുതിയത്, പരീക്ഷാർത്ഥികൾകുള്ള ചോദ്യപേപ്പർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചറും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി പിഎം ബഷീർ സാഹിബും വിതരണംചെയ്തു ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹിജാബി, ഡിവിഷൻ മെമ്പർ  പറങ്ങോടത്ത്  അബ്ദുൽ അസീസ്, വേങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മടപ്പള്ളി ആരിഫ, വാർഡ് മെമ്പർമാരായിട്ടുള്ള എ കെ നഫീസ, ആസ്യ  മുഹമ്മദ്, യൂസുഫലി വലിയോറ, എ കെ നസീർ, അഖിലേഷ്, വേങ്ങര പ്രേരക് ശ്രീദേവി തുടങ്ങിയവർ പരീക്ഷ കേന്ദ്രം സന്ദർശിച്ചു, എ കെ അലി, ഇബ്രാഹീം അടക്കാപുര, ഗീത, സുഹൈൽ, അൻവർ, ഗിരിജ, സിബി തുടങ്ങിയവർ നേതൃത്വം നൽകി

പുത്തനങ്ങാടിയിൽ KSEB പോസ്റ്റിൽ കാറിടിച്ചു അപകടം KSEB പോസ്റ്റ്‌ തകർന്നു

പുത്തനങ്ങാടിയിൽ KSEB  പോസ്റ്റിൽ കാറിടിച്ചു അപകടം വലിയോറ പുത്തനങ്ങാടി കച്ചേരിപടി റോഡിൽ കേരള ഗ്രാമീണ ബാങ്കിന്റെ മുന്നിലെ പോസ്റ്റിൽ കാറിടിച്ച അപകടത്തിൽ KSEB പോസ്റ്റ്‌ തകർന്നു ഇതിനെ തുടർന്ന് പോസ്റ്റ്‌ മാറ്റുന്നതിനാൽ പുത്തനങ്ങാടി ഏരിയയിൽ കറന്റ് വരാൻ 2 മണിയോളം ആവുമെന്ന് KSEB വേങ്ങര അറിയിച്ചു. ഇന്ന് അതിരാവിലെയാണ് അപകടം സംഭവിച്ചത്

രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു വേങ്ങരയിലെ ഒട്ടുമിക കടകളും തുറന്നിരിക്കുന്നു video കാണാം

തൊഴിലാളികളെയും  കര്‍ഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ തുടങ്ങി ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ നീളും. വേങ്ങരയിൽനിന്നുള്ള കാഴ്ച്ച  പാല്‍, പത്രം,ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന തൊഴിലാളികള്‍,ബാങ്ക്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ കാര്യമായി ബാധിക്കും. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും താളംതെറ്റും. കഴിഞ്ഞ നാല് ദിവസമായി സ്വകാര്യ ബസ് സമരത്തില്‍ നട്ടം തിരിഞ്ഞ കേരളത്തിലെ സാധാരണക്കാരന് രണ്ടു ദിവസത്തെ പണിമുടക്ക് കൂടുതല്‍ ആഘാതം സൃഷ്ടിക്കും. കല്‍ക്കരി, ഉരുക്ക്, എണ്ണ, ടെലികോം, തപാല്‍, ആദായ നികുതി, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക...

അനിയത്തി പ്രാവിന് 25 വയസായിരിക്കുന്നു.... പക്ഷേ....അന്നത്തെ ആ തിരക്കും ഗേറ്റ് തുറക്കുമ്പോഴുള്ള ഓട്ടവും വീണ്ടും കാണാനുള്ള ആഗ്രഹവും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ!

ചാലക്കുടി കണിച്ചായീസിൽ വെച്ചാണ് ഞാൻ അനിയത്തി പ്രാവ് കണ്ടത്.... അതും  ടിക്കറ്റ് കിട്ടാതെ ഏറെ അലഞ്ഞിട്ട്... 1997 മാർച്ച് 26ന് ഫാസിലിന്റെ അനിയത്തിപ്രാവ് എന്ന സിനിമ ഇറങ്ങിയപ്പോൾ അന്നുവരെ ഉണ്ടായിരുന്ന നായക സങ്കല്പത്തിൽ നിന്നും മാറി ചോക്ലേറ്റ് ഇമേജുള്ള ഒരു 21 വയസ്സുകാരൻ നായകൻ...കൂടാതെ കേരളത്തിന്റെ സ്വന്തം മാമാട്ടികുട്ടിയമ്മ എന്ന ബേബി ശാലിനി, ശാലിനിയായി വലുതായതിന് ശേഷം അഭിനയിച്ച ആദ്യത്തെ സിനിമ.. സാധാരണ ഒരു പടം എന്നതിൽ കവിഞ്ഞ് ഒരു പ്രതീക്ഷയും ഇല്ലാതിരുന്നതിനാൽ സിനിമ ആദ്യദിവസങ്ങളിൽ വലിയ തിരക്ക് ഉണ്ടായിരുന്നില്ലെങ്കിലും മൗത്ത് പബ്ലിസിറ്റിയിലൂടെ പിന്നീടങ്ങോട്ട് ഒരു ഒഴുക്കായിരുന്നു,  യുവജനങ്ങൾ ആ സിനിമ ഏറ്റെടുത്തു...കുടുംബ പ്രേഷകരും കൂടിയതോടെ  പല റെക്കോർഡുകളും സ്വന്തമാക്കി ഈ പടം. സ്‌പ്ലെണ്ടർ ബൈക്ക് മലയാളത്തിന് പരിചയപ്പെടുത്തിയത് ആ സിനിമ ആയിരുന്നു..ചാക്കോച്ചൻ വണ്ടിയും കൊണ്ട് വരുന്ന സീനിൽ ആദ്യമേ കയ്യടിച്ചത് അന്നത്തെ യുവതികൾ ആയിരുന്നു... പരുക്കൻ മുഖഭാവങ്ങൾ ഉള്ള നായകന്മാരെ കണ്ടു ശീലിച്ച മലയാള സിനിമക്ക് റഹ് മാന് ശേഷം ലഭിച്ച നിഷ്കളങ്ക മുഖമുള്ള നായകൻ ആയത് കൊണ്ട് തന്നെ ചോക്ലേറ്റ് ...

KT ജലീൽ വേങ്ങരയിൽ വെച്ച് നടക്കുന്ന CPIM രാഷ്ട്രിയ വിശദീകരണയോഗത്തിൽ പെങ്കെടുത്ത് സംസാരിക്കുന്നു

  Step 3: Place this code wherever you want the plugin to appear on your page.

K T ജലീലും നാസർ മാനുവും വേങ്ങര സബാഹ് സ്‌ക്വയറിൽ അതിഥികളായി എത്തുന്നു.

K. T ജലീലും നാസർ മാനുവും വേങ്ങര സബാഹ് സ്‌ക്വയറിൽ  അതിഥികളായി എത്തുന്നു.          വേങ്ങര സബാഹ് സ്‌ക്വയറിൽ  നടക്കുന്ന കു പൊ പ അഖിലേന്ധ്യ സേവ്ൻസ് ഫുട്ബാൾ ട്യുർ ൺമെന്റെ ഗ്രൗണ്ടിൽ ഇന്ന്  അതിഥിയായി കളിക്കാരെ പരിചപെടാൻ . TK ജലീലും നാസർ മാനുവും വേങ്ങര സബാഹ് സ്‌ക്വയറിൽ  എത്തുന്നു.     

കാത്തിരുന്ന അപ്‌ഡേറ്റ് വരുന്നു; വാട്ട്‌സ് ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത

ഉപഭോക്താക്കൾ ഏറെ നാളുകളായി കാത്തിരുന്ന അപ്‌ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ്. ചില ബീറ്റാ ഉപഭോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് ഇതിനോടകം ലഭിച്ചുകഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സന്ദേശങ്ങൾ അയക്കുകയെന്നതാണ് വാട്ട്‌സ് ആപ്പിന്റെ പ്രഥമ ലക്ഷ്യം. എന്നാൽ വലിയ സൈസുള്ളു ഫയലുകൾ അയക്കുന്നതിലെ പ്രതിസന്ധി വാട്ട്‌സ് ആപ്പിന്റെ ഈ ലക്ഷ്യത്തിന് വിലങ്ങുതടിയായിരുന്നു. ഈ പ്രതിസന്ധിക്കാണ് മെറ്റ അധികൃതർ പരിഹാരം കാണുന്നത്. 100എംബി ഫയൽ സൈസ് മാത്രമാണ് ഇപ്പോൾ വാട്ട്‌സ് ആപ്പിലൂടെ അയക്കാൻ സാധിക്കുന്നതെങ്കിൽ ഇനി അത് 2ജിബി വരെ ഉയർത്താനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. അർജന്റീനയിലെ ചില ബീറ്റാ ഉപഭോക്താക്കൾക്ക് ഈ വേർഷൻ ലഭിച്ചുവെന്നും റിപ്പോർട്ടുണ്ട്.ജി-മെയിലിൽ പോലും 25 എംബി മാത്രമേ അയക്കാൻ സാധിക്കൂവെന്ന വസ്തുത നിലനിൽക്കെയാണ് മറ്റ് ആപ്ലിക്കേഷനുകളെയെല്ലാം കവച്ചുവയ്ക്കുന്ന കിടിലൻ നീക്കവുമായി വാട്ട്‌സ് ആപ്പ് എത്തുന്നത്.ഏറ്റവും ജനപ്രീതിയുള്ള വാട്ട്‌സ് ആപ്പിന് ശരാശരി രണ്ട് ബില്യൺ ഉപഭോക്താക്കളാണ് ലോകമെമ്പാടുമായി ഉള്ളത്. ഫേസ്ബുക്കിന് 1.3 ബില്യണും, വീ ചാറ്റിന് 1.2 ബില്യൺ ഉപഭോക്താക്...

കരിമീനിനെ പോലുള്ള മറ്റൊരു മത്സ്യം, കരിമീനിന്റെ അപരന്റെ video കാണാം

കടലിൽപോയി മീൻപിടിക്കുന്നതിനിടെ അപൂർവമായി മാത്രം കാണുന്ന നമ്മുടെ കേരളത്തിന്റെ ഔദ്യോകിക മത്സ്യംകുടിയായ കരിമീനിനെ പോലെ തോന്നിക്കുന്ന മറ്റൊരു മത്സ്യത്തെ ലഭിച്ചു  ഈ മത്സ്യത്തിന്റെ പേര് Indo-Pacific sergeant എന്നാണ്, ഈ മത്സ്യത്തെ അലങ്കാരമൽസ്യമായി വളർത്താറുണ്ട്, കടലിന്റെ അടിത്തട്ടിലെ പവിഴപുറ്റുകളിലും, പാറകൾക്കിടയിലും ജീവിക്കുന്ന ഈ മത്സ്യങ്ങളെ അപ്പൂർവമായിട്ടേ വലയിൽ ലഭിക്കാറുള്ളു, Video കാണാം 

വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയ ലീഗ് നേതാവ് അറസ്റ്റിൽ

വനിതാ ലീഗ് നേതാവിനോട് അപമര്യാദയായി പെരുമാറിയ  സ്ലിംലീഗ് മണ്ഡലം സെക്രട്ടറി അറസ്റ്റിൽ. മുസ്ലിംലീഗ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയും നന്ന്മ്പ്ര സ്വദേശിയുമായ കെ കുഞ്ഞി മരക്കാറിനെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു വെന്നാരോപിച്ചാണ് വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി   പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഡിസംബർ ഒന്നിന് കുണ്ടൂരിലുള്ള മുസ്ലിം ലീഗ് ഓഫിസിൽ ചേർന്ന വനിതാ ലീഗ് യോഗത്തിലാണ് കേസിനാസ്പദമായ സംഭവം. പാർടി നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവം നടന്ന്   താനൂർ സ്റ്റേഷൻ പരിധിയി ലായതിനാൽ കേസ് താനൂർ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു

എഴാം ക്ലാസുകാരന്‍ ഹരിനന്ദന്‍ ഞെട്ടി; കൊല്ലപരീക്ഷയുടെ ചോദ്യം പേപ്പറില്‍ 'അച്ഛന്‍'. സംഭവം ഇങ്ങനെ

എഴാം ക്ലാസുകാരന്‍ ഹരിനന്ദന്‍ ഞെട്ടി; കൊല്ലപരീക്ഷയുടെ ചോദ്യം പേപ്പറില്‍ 'അച്ഛന്‍'. സംഭവം ഇങ്ങനെ കണ്ണൂര്‍: എഴാം ക്ലാസുകാരന്‍ ഹരിനന്ദന്‍ മലയാളം വാര്‍ഷിക പരീക്ഷ എഴുതാന്‍ പോയപ്പോള്‍ ചോദ്യപേപ്പറില്‍ ഒരു ചോദ്യം സ്വന്തം അച്ഛനെക്കുറിച്ച്. കണ്ണൂര്‍ കണ്ടോന്താര്‍ ഇടമന യുപി സ്കൂള്‍ വിദ്യാര്‍ത്ഥി ഹരിനന്ദനാണ് അപൂര്‍വ്വമായ ഈ അവസരം ലഭിച്ചത്. ഹരിനന്ദന്‍റെ അച്ഛനും തെയ്യം കലാകാരനുമായ വിനു പെരുവണ്ണാനെ അഭിമുഖം ചെയ്യാന്‍ അഞ്ച് ചോദ്യങ്ങള്‍ ചോദിക്കാനായിരുന്നു ചോദ്യം. കതിവന്നൂര്‍ വീരന്‍ തെയ്യത്തിലുടെ പ്രശസ്തനായ തെയ്യം കലാകാരനാണ് വിനു പെരുവണ്ണാന്‍. അഭിമുഖത്തിന് ചോദ്യം തയ്യാറാക്കേണ്ട അഞ്ചാമത്തെ ചോദ്യത്തില്‍ ആദ്യത്തെ ചോദ്യം ആയിരുന്നു വിനു പെരുവണ്ണാന്‍റെത്. തെയ്യം കലാകാരനായ വിനു പെരുവണ്ണാന്‍ നിങ്ങളുടെ സ്കൂളില്‍ സ്കൂള്‍ വാര്‍ഷികത്തിന് മുഖ്യാതിഥിയായി എത്തിയാല്‍ അദ്ദേഹത്തോട് ചോദിക്കാവുന്ന അഞ്ച് ചോദ്യങ്ങള്‍ എന്തെല്ലാം എന്നതായിരുന്നു ചോദ്യം.കേരളമെങ്ങും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഒരു സാധാരണ ചോദ്യം ആയിരുന്നെങ്കില്‍ ഹരിനന്ദന് ഇത് പുതിയൊരു അനുഭവമായി. ചോദ്യം കണ്ടപ്പോള്‍ തന്‍റെ കൂടെ പരീക്ഷയെഴുതി...

22 വർഷങ്ങൾക്ക് ശേഷം അടക്കാപുര സ്കൂൾ മുറ്റത്ത് വീണ്ടും അവർ ഒത്തുകൂടി

22 വർഷങ്ങൾക്ക് ശേഷം വലിയോറ  അടക്കാപുര എ എം യു പി സ്കൂൾ മുറ്റത്ത് വീണ്ടും ഒത്തുകൂടി  1994- മുതൽ 2000 വരെ വലിയോറ അടക്കാപുര എ എം യു പി സ്കൂൾ   കലാലയ മുറ്റത്ത് പഠിച്ചു കളിച്ച് ചിരിച്ച് നടന്നവർ വീണ്ടും 22 വർഷങ്ങൾക്ക് ശേഷം ആ കലാലയ മുറ്റത്ത്‌ വീണ്ടും ഒത്ത്‌കൂടി. 22 വർഷങ്ങൾക്ക് ശേഷം ഓർമ്മചെപ്പ് എന്ന പേരിൽ ഇന്ന്  ഉച്ചക്ക് 2:30 ന്ന്  അടക്കാപുര സ്കൂളിൽ  സംഘടിപ്പിച്ച പരിപാടിയിൽ നൂറോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു, പരിപാടിയിൽ ഈ വർഷം സ്കൂളിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയാപ്പും, കലാലയത്തിൽ പഠിപ്പിച്ച പഴയ അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു, പരിപാടിയിൽ  ഗ്രാമ പഞ്ചായത്ത് അതിനാറാം   വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്‌, പതിനഞ്ചാം വാർഡ് മെമ്പർ എ കെ നഫീസ ,സ്കൂൾ അധ്യാപകർ,പി ടി എ പ്രതിനിധികൾ,സ്കൂൾ മാനേജർ, പഴയ സ്കൂൾ അദ്ധ്യാപകർ, പൂർവ്വ വിദ്യാർഥികൾ മുതലായവർ പങ്കെടുത്തു, ഉച്ചക്ക് 2 മണിക്ക് തുടങ്ങിയ പരിപാടി വൈകുന്നേരം 5:30 തോടെ അവസാനിച്ചു Video  വീഡിയോ  ...

സ്കൂൾ ലീഡർഷിപ് ലൈസൻസ് വലിയോറ സ്വദേശി അബ്ദുല്ലക്കുട്ടി കരസ്ഥമാക്കി

ദുബൈയിലെ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് സ്കൂളിന്റെ പ്രിൻസിപ്പൽ അബ്ദുല്ലക്കുട്ടി വളപിൽ യു എ ഇ ഗവണ്മെന്റ്  നടത്തിയ സ്കൂൾ ലീഡർഷിപ്പ് പരീക്ഷയിൽ വിജയിച്ച് സ്കൂൾ ലീഡർ ഷിപ് ലൈസൻസ് കരസ്ഥമാകി. യു എ ഇയിലെ എല്ലാ സ്കൂ ളുകളിലെയും പ്രിൻസിപ്പൽമാരും എഴുതിയ പരീക്ഷയിൽ 25 ശതമാനം പേരാണ് വിജയിച്ചത്. ഇതിൽ ആറ് പേരും മലയാളികളാണ്. മലപ്പുറം ജില്ലയിലെ വേങ്ങര വലിയോറ സ്വദേശിയായ അബ്ദുല്ലക്കുട്ടി ഇംഗ്ലീഷ് സാഹിത്യത്തിൽ ഫാറൂഖ് കോളജിൽനിന്ന് ബിരുദവും തിരൂരങ്ങാടി പി എസ് എം ഒ കോളനിൽ  നിന്ന് ബിരുദാനന്തര ബിരു ദവും നേടിയിട്ടുണ്ട്. പുറമെ കോഴിക്കോട് സർവകലാശാല വി ദ്യാഭ്യാസ വകുപ്പിൽ നിന്ന് എം എഡ് ബിരുദവും കരസ്ഥമാക്കി. തുരുരങ്ങാടി ഓറിയന്റൽ ഹൈസ്കൂളിൽ അദ്ധ്യാപനവൃത്തി ആരംഭിച്ച അബ്ദുള്ള കുട്ടി മലപ്പുറം എം സി ബി എഡ്  കോളജിലും ത്രിപുരയി ലെ കേന്ദ്രീയ വിദ്യാലയത്തിലും  അധ്യാപകനായും സേവനമനുഷ്ടിച്ചിരുന്നു. ദുബൈയിലെ പ്രശസ്തമായ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ നേതൃത്വ പദവികളിലൊന്നിൽ സേവനം ചെയ്താണ്  ഇദ്ദേഹം തന്റെ ഗൾഫിലെ വിദ്യാഭ്യാസ പ്രവർത്തനത്തിന് നാന്ദി കുറിക്കുന്നത്. ഇടക്ക് ആസ്ത്രേലിയയിലെ സിഡ്നി ...

വേങ്ങര ശ്രീ അമ്മഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം അവസാന മിനുട്ടുകൾ live വീഡിയോ

Step 3: Place this code wherever you want the plugin to appear on your page. വേങ്ങര ശ്രീ അമ്മഞ്ചേരിക്കാവ് ദഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം തത്സമയം വേങ്ങര ശ്രീ അമ്മഞ്ചേരിക്കാവ് ദഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം തത്സമയം Posted by MTN News Live on Friday, 25 March 2022

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

How to See who Views your Facebook Profile

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...