ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡ്രൈവിങ് ലൈസൻസിനെ എളുപ്പത്തിൽ ആധാറുമായി ബന്ധിപ്പിക്കാം. ചെയ്യേണ്ടത് ഇങ്ങനെ: How to Link Aadhaar with Driving Licence Online malayalam Easy Steps

 ഡ്രൈവിങ് ലൈസൻസിനെ എളുപ്പത്തിൽ ആധാറുമായി ബന്ധിപ്പിക്കാം. ചെയ്യേണ്ടത് ഇങ്ങനെ: 1. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് തുറക്കുക 2. 'ലിങ്ക് ആധാർ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക 3. ഡ്രൈവിങ് ലൈസൻസ് ഓപ്ഷൻ തെരഞ്ഞെടുക്കുക 4. ഡ്രൈവിങ് ലൈസൻസ് നമ്പർ നൽകുക 5. 'ഗെറ്റ് ഡീറ്റെയിൽസ്' ക്ലിക്ക് ചെയ്യുക 6. ആധാർ നമ്പറും 10 അക്ക മൊബൈൽ നമ്പറും നൽകുക 7. സബ്മിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക 8. മൊബൈൽ നമ്പറിൽ വരുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ആധാർ വേരിഫൈ ചെയ്യുക 9. ഡ്രൈവിങ് ലൈസൻസിനെ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി പൂർത്തിയായി

മരുഭൂമിയിലെ പൊത്തുകളില്‍ ജീവിക്കുന്ന മഴവില്‍ മത്സ്യം; അതിജീവനം വിചിത്രം Melanotaenia splendida tatei

മരുഭൂമിയിലെ പൊത്തുകളില്‍ ജീവിക്കുന്ന മഴവില്‍ മത്സ്യം; അതിജീവനം വിചിത്രം സാധാരണ ഗതിയില്‍ മരുഭൂമിയും മത്സ്യവും ഒരിക്കലും ചേരാത്ത രണ്ട് കാര്യങ്ങളാണ്. വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യത്തിന് വരണ്ടുണങ്ങിയ മണല്‍ത്തരികള്‍ നിറഞ്ഞു കിടക്കുന്ന മരുഭൂമിയില്‍ ഒന്നും ചെയ്യാനില്ല. എന്നാല്‍ ഓസ്ട്രേലിയന്‍ മരുഭൂമിയിലെ ഒരു കാഴ്ച ഈ ചിന്തയെ മാറ്റിമറിക്കും. കാരണം ഓസ്ട്രേലിയയിലെ തന്നെ മറ്റ് മേഖലകളിലും കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യം ഇവിടെ മരുഭൂമിയിലും ജീവിക്കുന്നുണ്ട്. മെലാറ്റോനിയാ സ്പ്ലെന്‍ഡിറ്റാ എന്ന ശാസ്ത്രീയ നാമമുള്ള റെയിന്‍ബോഫിഷ് എന്നു വിളിക്കുന്ന മത്സ്യമാണ് ഓസ്ട്രേലിയന്‍ മരുഭൂമിയില്‍ അതിജീവനം കണ്ടെത്തിയത്. മരുഭൂമിയില്‍ ഒരു വെള്ളക്കെട്ട് ഉണ്ടെങ്കില്‍ അവിടെ ഒരു മത്സ്യം അതിജീവിക്കുന്നതില്‍ അദ്ഭുതം എന്താണെന്നു ചിന്തിക്കാന്‍ വരട്ടെ. പ്രതികൂല സാഹചര്യത്തില്‍ പ്രകൃതിയില്‍ ജീവികള്‍ അതിജീവിക്കാന്‍ എങ്ങനെ പുതുവഴികള്‍ കണ്ടെത്തുമെന്ന പ്രതീക്ഷ നല്‍കുന്ന ഉദാഹണം കൂടിയാണ് ഈ മത്സ്യം. സംശയമുണ്ടെങ്കില്‍ മത്സ്യത്തിന്‍റെ അതിജീവന വഴികള്‍ പരിശോധിച്ചാല്‍ മാത്രം മതി.  വെള്ളപ്പൊക്കമുണ്ട്, പക്ഷേ വെള്ളമില...

ലോകത്തെ കരയിപ്പിച്ച ഫോട്ടോയും ഫോട്ടോഗ്രാഫറും

ലോകത്തെ കരയിപ്പിച്ച ഫോട്ടോയും ഫോട്ടോഗ്രാഫറും... കണ്ടവര്‍ ഒരിക്കലും മറക്കില്ല ഈ ദൃശ്യം. നടുക്കത്തോടെയല്ലാതെ കണ്ണുകള്‍ പിന്‍വലിക്കില്ല. 1993- കലാപവും ദാരിദ്യവും പട്ടിണിയും കൊണ്ടും വരണ്ടുപോയ സുഡാന്‍ . ഭക്ഷണം കിട്ടാതെ ആയിരക്കണക്കിന് പേര്‍ മരണപ്പെട്ടു. വലിയ വയറും ചെറിയ ഉടലുകളുമായി കുഞ്ഞുങ്ങള്‍ മരണത്തിലേക്ക് ചുരുണ്ടുകിടുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴില്‍ തുറന്ന ദുരിതാശ്വാസക്യാമ്പുകളില്‍ ജനങ്ങള്‍ തിങ്ങിനിറയുന്നു. ഭക്ഷണത്തിനായി കലാപങ്ങളുണ്ടാവുന്നു. ജൊഹന്നാസ്് ബര്‍ഗിലെ സണ്‍ഡേ പത്രത്തില്‍ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തുവരികയായിരുന്ന കെവിന്‍ കാര്‍ട്ടറും സുഹൃത്ത് സില്‍വയുമൊന്നിച്ച് 1993-ല്‍ സുഡാനില്‍ വിമാനമിറങ്ങി, സുഡാന്‍ ജീവിതം ക്യാമറയില്‍ പകര്‍ത്തുന്നതിനായി. കാര്‍ട്ടര്‍ ദക്ഷിണസുഡാനിലെ അയോഡ് എന്ന ഗ്രാമത്തിലെത്തി. 1993 മാര്‍ച്ച് 23. യുഎന്‍ ക്യാമ്പിനരികിലൂടെ നടന്ന് കാഴ്ചകള്‍ പകര്‍ത്തവെ ദയനീയമായ ഒരു ഞരക്കം കാര്‍ട്ടര്‍ കേട്ടു. ഒരു പെണ്‍കുട്ടിയുടെ കരച്ചിലായിരുന്നു അത്. പൊള്ളുന്ന വെയിലില്‍ ശിരസ്സ് ഭൂമിയിലേക്ക് താഴ്ത്തി, അഭയാര്‍ത്ഥിക്യാമ്പിലേക്ക് ഇഴഞ്ഞുനീങ്ങുകയായിരുന്നു അവള്‍ . കൊടിയ ...

ചിറക് യൂണിറ്റ് സമ്മേളനം ഇന്ന് 4 മണിക്ക് അടക്കാപുരയിൽ

ചിറക് യൂണിറ്റ് സമ്മേളനം ഇന്ന് അടക്കാപുരയിൽ  അടക്കാപുര, മുതലമാട് യൂത്ത് ലീഗ് കമ്മിറ്റി സംയുക്തമായി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ "പുതിയ കാലം, പുതിയ വിചാരം" എന്ന പ്രമേയത്തിൽ നടത്തുന്ന  *ചിറക്* ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റ് സംഗമം ഇന്ന്  വൈകീട്ട് 4 മണിക്ക് അടക്കാപുര മടപ്പള്ളി അബൂബക്കർ സാഹിബിന്റെ വീടിന് സമീപം വി കെ ബാവ, എ കെ നൗഫൽ നഗറിയിൽ നടത്തപെടുന്നു. പരിപാടിയുടെ ഉദ്ഘാടനകർമം പി കെ അസ്‌ലു സാഹിബ്‌ നിർവഹിബും മുഖ്യാതിഥിയായി നവാസ് ആട്ടിരിയും പങ്കെടുക്കും  പരിപാടിയിൽ  എ.കെ മുസ്തഫ വിഷയം അവധരിപ്പിച്ചു സംസാരിക്കും കൂടാതെ  മണ്ഡലം, പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്തീഗ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നു.  സംഗമത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം ഉണ്ടാവും  അസർ നിസ്കാരത്തിന്ന് ശേഷം അടക്കാപുരയിൽ നിന്ന് പതാക ഉയർത്തി സമ്മേളന നഗരിയിലേക്ക്  ജാഥയായി പുറപ്പെടുന്നു. സ്ത്രീകൾ നേരിട്ട്  സമ്മേളന നഗറിൽ എത്തിയാൽ മതിഎന്നും ഭാരവാഹികൾ അറിയിച്ചു

VVC വലിയോറ സംഘടിപ്പിക്കുന്ന എ കെ ബാവ സ്മാരക രണ്ടാം വാർഷിക വോളിബോൾ മത്സരതിന്റെ സ്വാഗതസംഘം രൂപീകരണ യോഗം നാളെ

വലിയോറ വോളി ക്ലബ്ബിന്റെ പ്രസിഡന്റ്ആയിരുന്ന എ കെ ബാവയുടെ സ്മരണർത്ഥം വി വി സി വലിയോറ സംഘടിപ്പിക്കുന്ന  എ കെ ബാവ സ്മാരക വോളിബോൾ രണ്ടാം വാർഷിക മത്സരം നടത്തുന്ന തിന്റെ സ്വാഗതസംഘം രൂപീകരിക്കുന്നതിനു വേണ്ടി വിപുലമായ ഒരു യോഗം 13. 2. 2022 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് വലിയോറ ഈസ്റ്റ് എ എം  യുപിസ്കൂൾ വെച്ച് ചേരുന്നു. ഈ യോഗത്തിലേക്ക്   വലിയോറയിലെ എല്ലാ വോളിബോൾ പ്രേമികളും നല്ലവരായ നാട്ടുകാരും എത്തിച്ചേർന്ന്  യോഗം വിജയിപ്പിച്ചു തരണമെന്ന് വിനയപുരം എല്ലാവരെയും അറിയിക്കുന്നു, യോഗത്തിൽവെച്ച് വോളിബോൾ മത്സരത്തിന്റെ തീയതി തീരുമാനിക്കുകയും  ഏതെല്ലാം ടീമുകൾ പങ്കെടുക്കണമെന്നും നടത്തിപ്പ് എങ്ങനെയെല്ലാം വിജയിപ്പിക്കാൻ സാധിക്കുമെന്നും തീരുമാനം എടുക്കുന്നതാണ്  ആയതിനാൽ എല്ലാ  വി വി സി അംഗങ്ങളും, നാട്ടുകാരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് വി വി സി  സെക്രട്ടറി  ആവിശ്യപെട്ടു 

പിണങ്ങിപ്പോയ ഭാര്യയെ പോലീസ് ഇടപെട്ട് തിരിച്ചെത്തിക്കണം; സഹോദരനെ പൂട്ടിയിട്ട് ആത്മഹത്യാ ഭീഷണി ഫയർ ഫോയിസ് വന്ന് രക്ഷപ്പെടുത്തി

പിണങ്ങിപ്പോയ ഭാര്യയെ പോലീസ് ഇടപെട്ട് തിരിച്ചെത്തിക്കണം; സഹോദരനെ പൂട്ടിയിട്ട് ആത്മഹത്യാ ഭീഷണി ഫയർ ഫോയിസ് വന്ന് രക്ഷപ്പെടുത്തി വെമ്പായം: പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കിട്ടാൻ യുവാവിന്റെ ആത്മഹത്യ ഭീഷണി. സ്വന്തം ദേഹത്തും ബന്ധിയാക്കിയ അനുജന്റെ ദേഹത്തും പെട്രോൾ ഒഴിച്ച ശേഷമാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. വെമ്പായം ഒഴുകുപാറ ഈട്ടിമൂട്ടിൽ 12 മണിക്കാണ് സംഭവം. ഈട്ടിമൂട് ഒഴുകുപാറ സജീന മൻസിലിനു ഷാജഹാനാണ് (37) സഹോദരനായ സഹീറിനെ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് ഷാജഹാൻ എന്നാണ് ലഭിച്ച വിവരം. പിണങ്ങിപ്പോയ ഭാര്യയെ പോലീസ് ഇടപെട്ട് തിരിച്ചു കൊണ്ടുവരണം എന്നായിരുന്നു ഇയാളുടെ ആവശ്യം. ഉമ്മയേയും സഹോദരിയേയും വീടിന് പുറത്താക്കി വാതിൽ പൂട്ടിയ ശേഷം ഷാജഹാൻ അനുജന്റെ ദേഹത്ത് പെട്രോൾ ഒഴിച്ചു മുറിക്കുള്ളിൽ ഇട്ടു പൂട്ടുകയായിരുന്നു. തുടർന്ന് സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ച ശേഷം ഒരു കൈയ്യിൽ പെട്രോൾ നിറച്ച കന്നാസും മറ്റേ കയ്യിൽ തീപ്പെട്ടിയുമായാണ് ഭിഷണി മുഴക്കി നിന്നത്. അയൽ വാസികളും ബന്ധുക്കളം ഷാജഹാനോട് സംസാരിച്ചെങ്കിലും വഴങ്ങാൻ കൂട്ടാക്കിയില്ല. സ...

കോഴി വിറ്റ് വൈറൽ ആയ ഫായിസിന് കിട്ടിയ കിടിലൻ സമ്മാനം ഇതു മതി...ഫായിസിന്റെ ഈ സന്തോഷം മതി

ഇതു മതി... ഫായിസിന്റെ ഈ സന്തോഷം മതി. Step 3: Place this code wherever you want the plugin to appear on your page. കോഴി വിറ്റ് വൈറൽ ആയ ഫായിസിന് കിട്ടിയ കിടിലൻ സമ്മാനം കാണൂ .. കോഴി വിറ്റ് വൈറൽ ആയ ഫായിസിന് കിട്ടിയ കിടിലൻ സമ്മാനം കാണൂ .. Moinus vlogs - 114 Posted by Moinu's Vlogs on Friday, 11 February 2022 കുറെ നല്ല മനുഷ്യർ ചേർന്നു നിന്നു. കോളജ്‌ വിദ്യാർത്ഥിയായ ഫായിസിന്‌ ഇനി നടന്ന് തളരാതെ ക്ലാസ്സിൽ പോവാം. അത്‌ കഴിഞ്ഞ്‌ അവന്റെ ജീവിതോപാധിയായ വഴിയോരത്തെ കച്ചവടം തുടരാം. ഏറെ നാളായി ഫായിസ്‌ ഇതാഗ്രഹിച്ചതായിരുന്നു. ഇതിനു കൂടെ നിന്ന പ്രിയ സുഹൃത്ത്‌ പേരു പറയരുതെന്ന് പറഞ്ഞു. അകാലത്തിൽ വിട പറഞ്ഞ അവന്റെ അമ്മയുടെ നിത്യ ശാന്തിക്ക്‌ ഫായിസിനോടും കുടുംബത്തോടും പ്രാർത്ഥിക്കാൻ പറഞ്ഞു. അത്രമാത്രം.. പിന്നെ സുമേഷ്‌ മാഷും കൊളത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളുമാണ്‌. അവരോട്‌ വലിയ നന്ദിയുണ്ട്‌. അവരെ പോലുള്ള ഒരു കുട്ടിയുടെ സങ്കടം കാണാൻ, അതിന്‌ പരിഹാരമുണ്ടാക്കാൻ കൈകോർത്തതിന്‌. ഫായിസ്‌ സുരക്ഷിതനായി ഈ സ്കൂട്ടർ ഉപയോഗിക്കട്ടെ.. വേർ തിരിവുകളില്ലാതെ മാറ്റി നിർത്തപ്പെടലുകളില്ലാതെ എല്ലാ കുട്ടികളു...

നഴ്സറി ആരംഭിക്കുന്നതിന്ന്ന് പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട്‌ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

കണ്ണമംഗലം:  സ്കൂളു കളിൽ ഓഫ്‌ലൈൻ ആയി ക്ലാസുകൾ ആരംഭി ക്കാൻ സർക്കാർ നിർദ്ദേശം വന്നതോടെ കണ്ണമഗലം GLPS സ്കൂൾ നഴ്സറി ആരംഭിക്കുന്നതിലേക്കു പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട്‌ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർക്ക്  നിവേദനം നൽകി. സ്കൂൾ HM.K മുഹമ്മദ്‌ മാഷ്, PTA പ്രസിഡന്റ് നെടുമ്പള്ളി സൈതു, CT സലാഹുദ്ധീൻ മാഷ് എന്നിവർ പങ്കെടുത്തു

USB ഉപകരണങ്ങളിലൂടെ സൈബർ ആക്രമണം ജാഗ്രത പാലിക്കണമെന്ന് പോലീസ് cybersafety

USB ഉപകരണങ്ങളിലൂടെ സൈബർ ആക്രമണം: ജാഗ്രത പാലിക്കുക  വിദൂര നിയന്ത്രണത്തിലൂടെ കമ്പ്യൂട്ടറുകളെ നശിപ്പിക്കാനും ഡാറ്റാ മോഷണത്തിനുമായി  സൈബർ കുറ്റവാളികൾ തന്ത്രപരമായി  വിതരണം ചെയ്യപ്പെടുന്ന  യുഎസ്ബി ഉപകരണങ്ങൾ കമ്പ്യൂട്ടറിൽ പ്ലഗ് ചെയ്യുമ്പോഴാണ് യുഎസ്ബി വഴിയുള്ള സൈബർ ആക്രമണം ഉണ്ടാകുന്നത്. യുഎസ്ബി വഴിയുള്ള ആക്രമണത്തിലൂടെ  കുറ്റവാളികൾക്ക് സിസ്റ്റങ്ങളുടെ റിമോട്ട് ആക്‌സസ് ലഭിക്കുന്നു. മാൽവെയറുകൾ, റാൻസംവെയറുകൾ എന്നിവ അടങ്ങിയ യുഎസ്ബി ഡ്രൈവുകൾ തട്ടിപ്പ് സംഘം  Amazon, E bay തുടങ്ങിയ പ്രശസ്തമായ കമ്പനികളുടെ പേരിൽ വ്യാജ  ഗിഫ്റ്റ് കാർഡിനോടൊപ്പം  അയച്ചുകൊടുക്കപ്പെടുന്നു.   വൈറസുകൾ അടങ്ങിയ യുഎസ്ബി ഉപകരണങ്ങൾ  ഉപയോക്താവ് അവ ടാർഗെറ്റ് നെറ്റ്‌വർക്കിലോ സിസ്റ്റത്തിലോ  പ്ലഗുചെയ്യപ്പെടുമ്പോൾ, സൈബർ ആക്രമണങ്ങൾ നടത്താൻ കുറ്റവാളികൾ വ്യത്യസ്ത രീതികളാണ് ഉപയോഗിക്കുന്നത്. സംശയങ്ങൾ തോന്നാത്ത വിധം ഇവ  ഒരു സാധാരണ യുഎസ്ബി ഉപകരണം പോലെ കാണപ്പെടുന്നു, എന്നാൽ യുഎസ്ബി ഉപകരണത്തിന്റെ മൈക്രോകൺട്രോളർ സൈബർ ക്രിമിനൽസിന് നിയന്ത്രിക്കാൻ പ്രോഗ്രാമിംഗ് ചെയ്തിട്ടുണ്ടായി...

മലമ്പുഴ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു babu latest news

പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ബാബു പൂർണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഒ ഉൾപ്പെടെയുള്ളവർ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. ബാബുവിന് സാമ്പത്തിക സഹായവുമായി തൃശ്ശൂരിലുള്ള ഒരു കൂട്ടം ആളുകളും രംഗത്തെത്തി. വെള്ളവും ഭക്ഷണവുമില്ലാതെ 40 മണിക്കൂറിലേറെ മലമ്പുഴ കൂർമ്പാച്ചി മലയിടുക്കിൽ ഒറ്റപ്പെട്ടുകഴിഞ്ഞ ബാബു ആരോഗ്യനില ഏറെക്കുറെ വീണ്ടെടുത്തു. ബുധനാഴ്ച ഉച്ചമുതൽ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു ബാബു ആശുപത്രി വിട്ടു; 'എല്ലാവർക്കും ബിഗ് സല്യൂട്ട്'- പൊട്ടിക്കരഞ്ഞ് നന്ദിപറഞ്ഞ് മാതാവ്    പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ബാബു പൂർണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഒ ഉൾപ്പെടെയുള്ളവർ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. ബാബുവിന് സാമ്പത്തിക സഹായവുമായി തൃശ്ശൂരിലുള്ള ഒരു കൂട്ടം ആളുകളും ര...

വലിയ തോട്ടിൽ കെട്ടികിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യം മലപ്പുറം ജില്ലാ ട്രോമാ കെയർ പ്രവർത്തകർ നീക്കം ചെയ്തു

സമീപവാസികൾക്കും കർഷകർകും ഭീഷണി യായിരുന്ന മലപ്പുറം നഗരത്തിലെ വാറങ്കോട്             പനച്ചിപാലം വലിയ തോട്ടിൽ                  കെട്ടികിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യം മലപ്പുറം ജില്ലാ ട്രോമാ കെയർ മലപ്പുറം സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർമാർ തോട്ടിൽ നിന്ന്മാറ്റി തോട് ശുചീകരിച്ചു  ട്രോമാ കെയർ മലപ്പുറം സ്റ്റേഷൻ യൂണിറ്റ്  ലീഡർ നൂർ മുഹമ്മദ് ,ഡെപ്യൂട്ടി ലീഡർ HMC റഫീഖ് ,മജീദ് വാറങ്കോട് ,അബ്ദുറഹ്മാൻ വടക്കേമണ്ണ ,ഉജാല അലവി ,അഷ്റഫ് കൊലക്കണ്ണി  ,സിദ്ദീഖ് മാഷ് വെള്ളൂർ  ,മുഹമ്മദ്അലി എം സി തുടങ്ങിയ ട്രോമാകെയർ വളണ്ടിയർമാർ പങ്കെടുത്തു

വേങ്ങര MLA ഓഫിസ് അറിയിപ്പ്

വേങ്ങര എം.എൽ.എ ഓഫിസ് അറിയിപ്പ് വേങ്ങര നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാരായവർക്കും കിടപ്പിലായവർക്കും ഡിസ് എബിലിറ്റി സർട്ടിഫിക്കറ്റ്,UDID കാർഡ്, സ്പെഷ്യൽ ലേർണിംഗ് ഡിസ് എബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ  നൽകുന്നതിനായി വേങ്ങര  നിയോജക മണ്ഡലത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ഇതിലേക്ക് l 2022 ഫെബ്രുവരി 20 നകം ഭിന്നശേഷിക്കാരായവരുടെയും കിടപ്പിലായവരുടെയും വിവരങ്ങൾ ഓരോ വാർഡ് മെമ്പർമാരും അവർക്ക് നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴി സമർപ്പിക്കേണ്ടതാണ്. അർഹരാവയവർ വാർഡ് മെമ്പർമാരുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്ന് വേങ്ങര മണ്ഡലം MLA ഓഫീസ് അറിയിച്ചു  കൂടുതൽ വിവരങ്ങൾക്ക് : 9895388200 എന്ന നമ്പറിൽ ബന്ധപെടുക

വേങ്ങര GMVHSS സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം PK കുഞ്ഞാലികുട്ടി നിർവഹിച്ചു

വേങ്ങര GMVHSS (ഗേൾസ്) സ്കൂളിന്  പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വേങ്ങര മണ്ഡലം MLA  പി കെ കുഞ്ഞാലികുട്ടി സാഹിബ്‌  നിർവ്വഹിച്ചു. 3 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം നിർമിച്ചത് 

ബാബുവിനെതിരെ വനംവകുപ്പ് കേസ് എടുക്കില്ല; ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിച്ച് വനംമന്ത്രി

ബാബുവിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വനം വകുപ്പിന്റെ നിർദേശം. ബാബുവിന്റെ മൊഴി ഇന്ന് എടുക്കേണ്ടെന്നും ഉദ്യോഗസ്ഥർക്ക് വനംവകുപ്പ് നിർദേശം നൽകി. കേസ് എടുക്കാനുള്ള നീക്കത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. വനം വകുപ്പ് സെക്രട്ടറിയോടും ചീഫ് വൈൽഡ് ലൈഫ് വാർഡനോടുമാണ് മന്ത്രി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.കേസ് എടുക്കുന്നതിന്റെ ഔചിത്യം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം ആയിരിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കി. വനം വകുപ്പ് കേസെടുക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി ബാബുവിന്റെ മാതാവ് റഷീദ രംഗത്തെത്തി. ബാബുവിനെതിരെ കേസെടുക്കരുതെന്ന് അപേക്ഷിക്കുകയാണെന്ന് ഉമ്മ പറഞ്ഞു. മക്കള്‍ പണിക്ക് പോയാണ് വീട് നോക്കുന്നത്. കേസിന്റെ പുറകേ പോകാന്‍ കയ്യില്‍ പണമില്ല. പക്ഷേ മകന്‍ ചെയ്ത തെറ്റിനെ അംഗീകരിക്കില്ലെന്നും റഷീദ വ്യക്തമാക്കി.

യൂത്തലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു

അടക്കാപുര : ചിറക് യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് അടക്കാപുര യൂത്ത് ലീഗ് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു, മുസ്ലിംലീഗ് കാരണവർ മടപ്പള്ളി അബൂബക്കർ സാഹിബ വീട്ടിൽ വച്ച് നടന്ന ചടങിൽ പി കെ അലവിക്കുട്ടി സാഹിബ്‌ അദ്ധ്യക്ഷത നിർവഹിച്ചു. ചടങ്ങ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് മാളിയേക്കൽ ഉദ്ഘാടനം നിർവഹിച്ചു. *ഈ വരുന്ന 12 തിയതി ശനിയാഴ്ച 4 മണിക്ക് അടക്കാപുര ടൗൺ യൂത്ത് ലീഗ് ചിറക്കൽ യൂണിറ്റ് സമ്മേളനം വിപുലമായി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു**  പരിപാടിയുടെ വിജയത്തിന് വേണ്ടി മുഴുവൻ പാർട്ടി പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് യോഗത്തിൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ ഇബ്രാഹീം അടക്കാപുര ആവശ്യപ്പെട്ടു.എ കെ അലവി, എ പി അഷ്‌റഫ്‌ ബാവ, ചെമ്മല മമ്മുദു ഹാജി, എ കെ ശരീഫ്, പി കെ ആബിദ്, യൂത്ത് ലീഗ് ഭാരവാഹികളായ വി കെ സാലിഹ്,  ഉനൈസ് വലിയോറ, ഷാഫി, നുഫൈൽ, ബുർഹാൻ യൂ, എം എസ് എഫ് പ്രവർത്തകരായ അഫ്സൽ, ഫഹദ്, ഷബീബ്, അലിഅക്ബർ തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി സംസാരിച്ചു

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വേങ്ങരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു;18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

  വേങ്ങര: ഊരകം പുത്തൻപീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇല്ലിപിലാക്കൽ റഹ്മത്ത് നഗർ പെരുമ്പള്ളി മുഹമ്മദിന്റെ മകൻ യുസഫ് (18) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ പുത്തൻപീടിക വായനശാലയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. വെങ്കുളം പീസ് സ്കൂളിന് പിൻവശത്തുകൂടിയുള്ള പുത്തൻപീടിക ഇറക്കത്തിൽ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ വീടിന്റെ മുറ്റത്തേക്ക് മറിയുകയുമായിരുന്നു. . പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. യൂസഫിനൊപ്പം യാത്ര ചെയ്തിരുന്ന  സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ wayanad tourist place

വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള  പദ്ധതി ചുവടെ നൽകുന്നു. ഓരോ സ്ഥലത്തിനും സമീപത്തുള്ള പ്രധാന നഗരത്തിൽ നിന്ന് ദൂരം ഉൾപ്പെടുത്തിയിരിക്കുന്നു. ഈ യാത്രാ പദ്ധതി പ്രകാരം, ഓരോ സ്ഥലവും സന്ദർശിച്ച് അടുത്തിടെയുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനാകും. 1. എൻ ഊർ ഗോത്ര പൈതൃക ഗ്രാമം സ്ഥലം: ലക്കിടി, വയനാട് കൽപ്പറ്റയിൽ നിന്ന് ദൂരം: ഏകദേശം 15 കിലോമീറ്റർ വിവരണം: ഗോത്ര പൈതൃകവും സംസ്കാരവും അനുഭവിക്കാനാകുന്ന ഗ്രാമം. 2. പൂക്കോട് തടാകം സ്ഥലം: വൈത്തിരി, വയനാട് എൻ ഊരിൽ നിന്ന് ദൂരം: ഏകദേശം 2 കിലോമീറ്റർ വിവരണം: 13 ഏക്കറിലായി പരന്നു കിടക്കുന്ന ശുദ്ധജല തടാകം, ബോട്ട് യാത്രക്കും അനുയോജ്യം. 3. ചെമ്പ്ര കൊടുമുടി സ്ഥലം: മേപ്പാടി, വയനാട് പൂക്കോട് തടാകത്തിൽ നിന്ന് ദൂരം: ഏകദേശം 23 കിലോമീറ്റർ വിവരണം: 2100 മീറ്റർ ഉയരമുള്ള മല, ട്രെക്കിങ്ങിന് അനുയോജ്യം. 4. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥലം: ചൂരൽമല, വയനാട് ചെമ്പ്ര കൊടുമുടിയിൽ നിന്ന് ദൂരം: ഏകദേശം 13 കിലോമീറ്റർ വിവരണം: മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടം  5. കാന്തൻപാറ വെള്ളച്ചാട്ടം സ്ഥലം: മേപ്പാടി, വയനാട് സൂചിപ്പാറയിൽ നിന്ന് ദൂര...

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റിനെ വേങ്ങര പഞ്ചായത്ത് 2ാം വാർഡ് കമ്മറ്റി മോമോന്റെ നൽകി ആദരിച്ചു

അപകടദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്ന മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റിന് വേങ്ങര പഞ്ചായത്ത് 2ാം വാർഡ് കമ്മറ്റിയുടെ മൊമെന്റോ മെമ്പർ ഉമ്മർ കോയയിൽനിന്ന് യൂണിറ്റ്‌ ലീഡർ ഇല്യാസ് പുള്ളാട്ട് സീകരിച്ചു. ചടങ്ങിൽ  കെ പി. കോയ, അവറാൻ കുട്ടി, നിഷാദ് കെ പി ജാഫർ,ജാഫർ കുറ്റൂർ, യൂണിറ്റ്‌ പ്രവർത്തകരും പങ്കെടുത്തു

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

നിലമ്പൂർ താഴ് വരയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ nilambur tourist places

ഓടക്കയം ചെക്കുന്ന്* ഒലിവെള്ളചാട്ടം* നെടുഞ്ചിരി * കക്കാടംപൊയിൽ നായാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം*₹ മേലെ കോഴിപ്പാറ കരിബായി കോട്ട ആഡ്യൻപാറ*₹ മഞ്ഞപ്പാറ- മീൻമുട്ടി** കണ്ണൻകുണ്ട് പൊക്കോട്* കനോളി പ്ലോട്ട്*₹ അരുവാക്കോടൻ മല  പാറക്കടവ് മൈലാടിക്കടവ് ബംഗ്ലാവ് കുന്ന്*₹ തേക്ക് മ്യൂസിയം*₹ ചാലിയാർ മുക്ക്** പുന്നപ്പുഴ മുക്ക്* മുട്ടിക്കടവ് ഫാം# പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ് പാതാർ കവള പാറ ഭൂതാൻ കോളനി കൊടിഞ്ഞി വെള്ളച്ചാട്ടം* മുണ്ടേരി സീഡ് ഫാം# ഇരുട്ടുകുത്തി* അമ്പു മല** അട്ടമല** അപ്പർ ഗ്യാപ്പ് (അപ്പൻകാപ്പ്) ഗ്ലെൻ റോക്ക് (ക്ലിയൻ ട്രാക്ക്)* മരുത - മണ്ണുച്ചീനി കരിയം മുരിയം* കാരക്കോടൻ മല* നാടുകാണി ചുരം  തണുപ്പൻചോല** മധു വനം* പുഞ്ചകൊല്ലി** അളക്കൽ** ചാത്തുമേനോൻ പ്ലോട്ട്* കാറ്റാടി കടവ് ഉച്ചകുളം* മുണ്ടക്കടവ്* നെടുങ്കയം*₹ മാഞ്ചീരി** പാണപ്പുഴ*** താളിച്ചോല*** മുക്കൂർത്തി*** എഴുത്തുകല്ല്** സായ് വെള ടി.കെ കോളനി പൂത്തോട്ടം തടവ്* ചോക്കാട് ഫാം# ശിങ്ക കല്ല്* കളിമുറ്റം** കേരളാം കുണ്ട് ജലപാതം*₹ നിലമ്പൂർ - ഷൊർണൂർ റയിൽവേ പാത വാണിയമ്പലം പാറ പറങ്ങോടൻപാറ ഇനിയും വളര...

കൊയ്ത, കൊയ്‌മ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന മീൻ ,koima,koitha

കേരളത്തിലെ പുഴകളിലും തോട്ടിലും പാടത്തും കാണപ്പെടുന്ന ഒരു ചെറിയ മത്സ്യമാണിത്. ഈ മീനിനെ കൊയ്ത, കൊയ്‌മ എന്നീ പേരുകളിലൊക്കെ അറിയപ്പെടാറുണ്ട്, ആഴം കുറഞ്ഞ വെള്ളത്തിലെ അടിത്തട്ടിലെ, ചെളിയിലും, കല്ലുകൾക്കിടയിലും, ചപ്പുച്ചവരുകൾക്കിടയിലുമാണ് ഈ മത്സ്യം താമസിക്കാറ്.  ഈ മീനിനെ ചൂണ്ടയിൽ കോർത്തു വലിയ മീനുകളെ പിടിക്കാറുണ്ട്, ഭക്ഷ്യയോഗ്യമായ മീനാണെങ്കിലും വളരെ ചെറിയ മത്സ്യമായതുകൊണ്ട് കൂടുതൽ എണ്ണം കിട്ടിയാൽ മാത്രമേ ഇതിനെ തിന്നാറുള്ളു. ഈ മീനിനെ അലങ്കരമൽസ്യമായി ആളുകൾ വളർത്താറുണ്ട്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള