VVC വലിയോറ സംഘടിപ്പിക്കുന്ന എ കെ ബാവ സ്മാരക രണ്ടാം വാർഷിക വോളിബോൾ മത്സരതിന്റെ സ്വാഗതസംഘം രൂപീകരണ യോഗം നാളെ
വലിയോറ വോളി ക്ലബ്ബിന്റെ പ്രസിഡന്റ്ആയിരുന്ന എ കെ ബാവയുടെ സ്മരണർത്ഥം വി വി സി വലിയോറ സംഘടിപ്പിക്കുന്ന എ കെ ബാവ സ്മാരക വോളിബോൾ രണ്ടാം വാർഷിക മത്സരം നടത്തുന്ന തിന്റെ സ്വാഗതസംഘം രൂപീകരിക്കുന്നതിനു വേണ്ടി വിപുലമായ ഒരു യോഗം 13. 2. 2022 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് വലിയോറ ഈസ്റ്റ് എ എം യുപിസ്കൂൾ വെച്ച് ചേരുന്നു.
ഈ യോഗത്തിലേക്ക് വലിയോറയിലെ എല്ലാ വോളിബോൾ പ്രേമികളും നല്ലവരായ നാട്ടുകാരും എത്തിച്ചേർന്ന് യോഗം വിജയിപ്പിച്ചു തരണമെന്ന് വിനയപുരം എല്ലാവരെയും അറിയിക്കുന്നു, യോഗത്തിൽവെച്ച് വോളിബോൾ മത്സരത്തിന്റെ തീയതി തീരുമാനിക്കുകയും ഏതെല്ലാം ടീമുകൾ പങ്കെടുക്കണമെന്നും നടത്തിപ്പ് എങ്ങനെയെല്ലാം വിജയിപ്പിക്കാൻ സാധിക്കുമെന്നും തീരുമാനം എടുക്കുന്നതാണ് ആയതിനാൽ എല്ലാ വി വി സി അംഗങ്ങളും, നാട്ടുകാരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് വി വി സി സെക്രട്ടറി ആവിശ്യപെട്ടു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ