പെരിന്തൽണ്ണ: ആന്ധ്രപ്രദേശില്നിന്നും ചെമ്മാട്ടെ സ്വകാര്യ ആംബുലനസിൽ കടത്തുകയായിരുന്ന കഞ്ചാവ് പെരിന്തൽമണ്ണയിൽ നിന്നും പിടികൂടി. 25 പാക്കറ്റുകളിലായി 50 കിലോ കഞ്ചാവാണ് പെരിന്തൽമണ്ണ താഴേക്കാട് നിന്ന് പിടികൂടിയത്. സംഭവത്തിൽ ആംബുലനസിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം ചട്ടിപറമ്പ് സ്വദേശി പുത്തൻപീടിയേക്കൽ ഉസ്മാൻ, തിരൂരങ്ങാടി -പെരുവള്ളൂർ കൂമണ്ണ സ്വദേശി ഏറാട്ടുവീട്ടിൽ ഹനീഫ, മുന്നിയൂർ കളത്തിങ്ങൽപാറ സ്വദേശി മുഹമ്മദ് അലി എന്നിവരാണ് പിടിയിലായത്. ആന്ധ്ര -കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ആഡംബര കാറുകളിലും ആംബുലൻസുകളും വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനക്ക് ഇറങ്ങിയത്. ഇത്തരത്തിൽ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ ഒരു ആംബുലൻസ് എത്തുമെന്ന വിവരം ലഭിച്ചിരുന്നു. കൃത്യമായ വാഹനത്തിന്റെ നമ്പറടക്കമാണ് പോലീസിന് കഞ്ചാവ് കടത്തിനെക്കുറിച്ച് വിവരം ലഭിച്ചത്. കഞ്ചാവ് കടത്തിന് മറയായി ഉപയോഗിച്ചത് ആംബുലൻസ്; പെരിന്തൽമണ്ണയിൽ പിടികൂടിയത് 50 കിലോ കഞ്ചാവ്; 3 പേർ പിടിയിൽ..! പെരിന്തൽമണ്ണയിൽ സ്വകാര്യ ആംബുലന്‍സില്‍ ഒളിപ്പിച്ചു കടത്താന്‍ ...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.