ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ചെമ്മാട്ടെ സ്വകാര്യ ആംബുലനസിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിന്തൽണ്ണ: ആന്ധ്രപ്രദേശില്നിന്നും ചെമ്മാട്ടെ സ്വകാര്യ ആംബുലനസിൽ കടത്തുകയായിരുന്ന കഞ്ചാവ്  പെരിന്തൽമണ്ണയിൽ നിന്നും പിടികൂടി. 25 പാക്കറ്റുകളിലായി 50 കിലോ കഞ്ചാവാണ്‌ പെരിന്തൽമണ്ണ താഴേക്കാട് നിന്ന് പിടികൂടിയത്. സംഭവത്തിൽ ആംബുലനസിലുണ്ടായിരുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം ചട്ടിപറമ്പ് സ്വദേശി പുത്തൻപീടിയേക്കൽ ഉസ്മാൻ, തിരൂരങ്ങാടി -പെരുവള്ളൂർ കൂമണ്ണ സ്വദേശി ഏറാട്ടുവീട്ടിൽ ഹനീഫ, മുന്നിയൂർ കളത്തിങ്ങൽപാറ സ്വദേശി മുഹമ്മദ് അലി എന്നിവരാണ് പിടിയിലായത്. ആന്ധ്ര -കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ആഡംബര കാറുകളിലും ആംബുലൻസുകളും വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനക്ക് ഇറങ്ങിയത്. ഇത്തരത്തിൽ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ ഒരു ആംബുലൻസ് എത്തുമെന്ന വിവരം ലഭിച്ചിരുന്നു. കൃത്യമായ വാഹനത്തിന്റെ നമ്പറടക്കമാണ് പോലീസിന് കഞ്ചാവ് കടത്തിനെക്കുറിച്ച് വിവരം ലഭിച്ചത്. കഞ്ചാവ് കടത്തിന് മറയായി ഉപയോഗിച്ചത് ആംബുലൻസ്; പെരിന്തൽമണ്ണയിൽ പിടികൂടിയത് 50 കിലോ കഞ്ചാവ്; 3 പേർ പിടിയിൽ..! പെരിന്തൽമണ്ണയിൽ സ്വകാര്യ ആംബുലന്‍സില്‍ ഒളിപ്പിച്ചു കടത്താന്‍ ...

ഒരു പൂച്ചയെ കണ്ട് ഇത്ര അദ്ഭുതപ്പെടാൻ എന്താണെന്നല്ലേ. ഇതൊരു സാധാരണ പൂച്ചയല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂച്ചയാണ് കക്ഷി largest cat in world

റഷ്യൻ സ്വദേശിനിയായ യൂലിയ മിനിനയുടെ ഒസ്കോളിലെ വീട്ടിൽ എത്തുന്നവരെ കാത്ത് ഒരു അദ്ഭുത കാഴ്ചയുണ്ട്.  യൂലിയയുടെ വളർത്തുപൂച്ച.   ഒരു പൂച്ചയെ കണ്ട് ഇത്ര അദ്ഭുതപ്പെടാൻ എന്താണെന്നല്ലേ. ഇതൊരു സാധാരണ പൂച്ചയല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂച്ചയാണ് കക്ഷി.  കെഫിർ എന്നാണ് വളർത്തു പൂച്ചയ്ക്ക് യൂലിയ നൽകിയിരിക്കുന്ന പേര്. പൂച്ചയാണെങ്കിലും കെഫിറിനെ ആദ്യം കാണുന്നവർ അവൻ നായയാണെന്ന് തെറ്റിദ്ധരിക്കും. കാരണം അത്ര വലുപ്പമാണ് ഈ മിടുക്കന്.    കെഫിറിന്റെ അസാധാരണയമായ വലുപ്പത്തെക്കുറിച്ച് കേട്ട് അമ്പരന്നെങ്കിൽ ഇതും കൂടി അറിയണം. ഈ പൂച്ചയ്ക്ക് ഇനിയും പൂർണവളർച്ചയെത്തിയിട്ടില്ല. അതായത് രണ്ടു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കെഫിറിന് ഇനിയും വലുപ്പം വയ്ക്കാൻ സാധ്യതയുണ്ട്. മെയ്ൻ കൂൺ ഇനത്തിൽപ്പെട്ട കെഫിറിനെ തീരെ കുഞ്ഞായിരിക്കുമ്പോഴാണ് യൂലിയ വീട്ടിലേക്ക് കൊണ്ടുവന്നത്. മാസങ്ങൾ കഴിയുംതോറും  കെഫിറിന്റെ വലുപ്പംകണ്ട് താൻ തന്നെ അദ്ഭുതപ്പെട്ടുപോയതായി യൂലിയ പറയുന്നു. വലുപ്പത്തിൽ മാത്രമല്ല  ബുദ്ധിശക്തിയിലും കെഫിർ വേറിട്ട് നിൽക്കും. തൂവെള്ളനിറത്തിൽ നിറയെ രോമങ്ങളുള്ള  പൂച...

നെഹ്‌റു യുവ കേന്ദ്ര മലപ്പുറം വോളിബാൾ ചാമ്പ്യൻഷിപ്പിൽ PYS ജേതാക്കളായി

നെഹ്‌റു യുവ കേന്ദ്ര മലപ്പുറം വോളിബാൾ ചാമ്പ്യൻഷിപ്പ്  പരപ്പിൽ പാറ യുവജന സംഘം(PYS)ജേതാക്കളായി 2021-2022 നെഹ്റു യുവകേന്ദ്ര മലപ്പുറം sports meet  ന്റെ ഭാഗമായി  മലപ്പുറം, വേങ്ങര ബ്ലോക്കുകളിലെ  ക്ലബുകൾ തമ്മിലുള്ള  വോളിബാൾ മത്സരത്തിൽ  പരപ്പിൽപാറ യുവജന സംഘം(PYS) ജേതാക്കളായി.

വലിയോറയിൽ വിവിധ രാഷ്ട്രീയ-മത സംഘടനകൾ റിപ്പബ്ലിക്ക് ദിനം ആചരിച്ചു

പരപ്പിൽപാറ മുസ്ലിം യുത്ത് ലീഗ്  കമ്മറ്റി  റിപ്പബ്ലിക്ക് ദിനത്തോടനുബദ്ധിച് നടത്തിയ  പരിപാടിയിൽ  വാർഡ് മെമ്പർ കുറുക്കൻ  മുഹമ്മദ്‌  പതാക ഉയർത്തി.  പഞ്ചായത്ത്‌ മുസ്ലിം യുത്ത് ലീഗ് പ്രസിഡന്റ്‌ ഹാരിസ് മാളിയേക്കൽ, വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അവറാൻ കുട്ടി, യൂണിറ്റ് യുത്ത് ലീഗ് സെക്രട്ടറി അസ്‌കർ കെ. കെ , ട്രഷറർ ജഹീർ ഇ. കെ, m.s.f പ്രസിഡന്റ്‌ മുഹ്സിൻ മുബാറക് കെ, സിദ്ധീഖ് ഇ, നാസർ എന്നിവർ   നേതൃത്വം നൽകി. റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ  ഭാഗമായി അടക്കാപുര ശാഖ SKSSF ന്റെ  ആഭിമുഖ്യത്തിൽ  അടക്കാപുര മദ്രസ പരിസരത്ത്‌ പതാകഉയർത്തി. ചടങ്ങിന് പതിനാറാം വാർഡ്  മെമ്പർ കുറുക്കൻ മുഹമ്മദ്‌ നേതൃത്വവും നൽകി. ചടങ്ങിൽ അലവി ഫൈസി പാണായി, മടപ്പള്ളി അബൂബക്കർ, ചെള്ളി അവറാൻ കുട്ടി, സിഎം മമ്മുതു ഹാജി, ജംഷീർ, AK ഇബ്രാഹിം, റിയാസ്, അഫീഫ്, ഷഫീഖ്, മുജീബ്, റഫീഖ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യയുടെ എഴുപതിമൂന്നാമത് റിപ്ലപ്ലിക്ക് ദിനത്തിൽ വലിയോറ അടക്കാപ്പുരയിൽ INTUC വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് MA അസീസ്‌ ഹാജി പതാക ഉയർത്തി...

73-ാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്റെ ഭാഗമായി അടക്കാപുര ശാഖ SKSSF പതാകഉയർത്തി

73-ാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്റെ ഭാഗമായി അടക്കാപുര ശാഖ SKSSF പതാകഉയർത്തി റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ  ഭാഗമായി അടക്കാപുര ശാഖ SKSSF ന്റെ  ആഭിമുഖ്യത്തിൽ  അടക്കാപുര മദ്രസ പരിസരത്ത്‌ പതാകഉയർത്തി. ചടങ്ങിന് പതിനാറാം വാർഡ്  മെമ്പർ കുറുക്കൻ മുഹമ്മദ്‌ നേതൃത്വവും നൽകി. ചടങ്ങിൽ അലവി ഫൈസി പാണായി, മടപ്പള്ളി അബൂബക്കർ, ചെള്ളി അവറാൻ കുട്ടി, സിഎം മമ്മുതു ഹാജി, ജംഷീർ, AK ഇബ്രാഹിം, റിയാസ്, അഫീഫ്, ഷഫീഖ്, മുജീബ്, റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈകുന്നേരം ഒ പി താത്കാലികമായി കോവിഡ് രോഗികൾക്കായി പരിമിതപ്പെ ടുത്തി

തിരൂരങ്ങാടി :തിരൂരങ്ങാടിതാലൂക്ക് ആശുപ ത്രിയിൽ വൈകുന്നേരം ഒ പി താത്കാലികമായി കോവിഡ് രോഗികൾക്കായി പരിമിതപ്പെ ടുത്തി. ഇതിനെ തുടർന്ന് മറ്റു രോഗികൾക്കുള്ള വൈകുന്നേര ത്തെ ഒപി സർക്കാർ ഉത്തരവി നെ തുടർന്ന് നിർത്തി വെച്ചതാ യ് താലൂക്ക് ആശുപത്രി സൂപ്ര ണ്ട് അറിയിക്കുന്നു.വൈകിട്ട് 4മണി വരെ കോവിഡ് ഒപി ഉണ്ടായിരിക്കും. അതിനു ശേഷം വരുന്നവരെ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഇരുത്തി വാർഡ് ഡ്യൂട്ടിയിലുള്ള ഡോ ക്ടർ പരിശോധിക്കുന്നതാണ്. ആന്റിജൻ, ട്രൂനാറ്റ്, RTPCR പരിശോധനകൾ മുടക്കമില്ലാ തെ ഇപ്പോൾ നടത്തുന്ന രീതിയിൽ തന്നെ 4മണിവരെ തുടരൂന്നതാണ്.ചെറിയ അസുഖങ്ങൾക്ക് ആശുപത്രി യിലേക്ക് അടുത്ത രണ്ടാഴ്ചകാ ലത്തേക്ക് വരുന്നത് കഴിവതും ഒഴിവാക്കാൻ നല്ലവരായ നാട്ടു കാർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ചെറിയ അസുഖങ്ങൾക്ക് തൊട്ടടുത്ത ആശുപത്രിയിൽ കാണിക്കേ ണ്ടതാണെന്നും സൂപ്രണ്ട് അറി യിക്കുന്നു.

മകന്‍ ഗെയിം കളിച്ചു, സഹകരണ ബാങ്ക് മാനേജരുടെ അക്കൗണ്ടില്‍നിന്ന് പണം പോയി today news

പ്രഭാത വാർത്തകൾ 2022 | ജനുവരി 24 | തിങ്കൾ | 1197 |  മകരം 10 | അത്തം 1443 ജൂമാ: ആഖിർ 20 🔳സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷന്‍ നിയമന അധികാരം കേന്ദ്ര സര്‍ക്കാരിനു മാത്രമാക്കാനുള്ള നീക്കത്തിനെതിരേ സംസ്ഥാനങ്ങള്‍. ഐഎഎസ് ഉദ്യോഗസ്ഥരും ഈ നീക്കത്തോടു യോജിക്കുന്നില്ല. ഓള്‍ ഇന്ത്യ സര്‍വീസസ് ഡെപ്യൂട്ടേഷന്‍ ചട്ടങ്ങളുടെ ഭേദഗതിയില്‍നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര നീക്കം ഫെഡറല്‍ തത്ത്വത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. 🔳ജോലി സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. ഈ ആപ്പുകള്‍ സ്വകാര്യ കമ്പനികള്‍ വിദേശത്ത് നിന്നും നിയന്ത്രിക്കുന്നവയാണ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഈ മാര്‍ഗരേഖ പുറത്തിറക്കിയത്. 🔳നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ ദിലീപ് സുപ്രീംകോടതിയ...

ഇന്നലത്തെ പോലെ ഇന്നും കോവിഡ് റിസൾട്ട്‌ ലഭ്യമാവാത്തതിനുള്ള കാരണം Labsys സർവറിൽ ഉള്ള ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം

ഇന്നലെത്തെ പോലെ ഇന്നും സംസ്ഥാന തലത്തിൽ Labsys സർവറിൽ ഉള്ള ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം ഇന്നത്തെ കോവിഡ് 19 പോസിറ്റീവ് ലിസ്റ്റ് സംസ്ഥാനത്ത് സാധാരണ ടൈമിൽ  Download ചെയുന്ന ടൈമിൽ ഡൌൺലോഡ് ചെയ്യാൻ  സാധിക്കാത്തതിനാൽ  കുറച്ച് ഡിലെ അവൻ സാധ്യത ഉണ്ട്‌   അപ്ഡേറ്റ് ടൈം 5മണി  Video അപ്ഡേറ്റ് ടൈം 6:30

കോവിഡ് വ്യാപനം വേങ്ങര പോലീസ് അറിയിപ്പ്23/1/2022

കോവിഡ് വ്യാപനം വേങ്ങര പോലീസ് അറിയിപ്പ് 23/1/2022

രേഖകൾ ഉണ്ടായിട്ടും പോലീസ് യാത്ര തുടരാൻ അനുവദിച്ചില്ലെന്ന് പരാതി today Lockdown latest news

കായംകുളം എം.എസ്.എം കോളേജിൽ പഠിക്കുന്ന അനിയത്തിയെ രണ്ടാഴ്ചതേയ്ക്ക് കോളേജ്‌ അടച്ചതിനാലും നാളെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കേണ്ടത് കൊണ്ടും വീട്ടിൽ കൊണ്ടുവരാനായി ഉമ്മച്ചി രാവിലെ പുറപ്പെട്ടു. രാവിലെ 6 മണിക്കുള്ള കുളത്തുപ്പുഴ- ആലപ്പുഴ ഫാസ്റ്റിലാണ് ഉമ്മച്ചി സ്‌ഥിരമായി കായംകുളം പോകുന്നത്. വീട്ടിൽ നിന്നും 4 കിലോമീറ്റർ ദൂരത്താണ് ബസ് സ്റ്റോപ്. രാവിലെ എഴുന്നേറ്റ് ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയ ശേഷം ഞാൻ തിരികെ വന്നു. 6.30 ആയിട്ടും ബസ്  കാണാത്തതിനാൽ കാർ എടുത്തു വരാൻ ഉമ്മച്ചി വിളിച്ചു പറഞ്ഞു. ലോക്ക് ടൗണ് ആയതിനാൽ സത്യവാങ്മൂലവും കാറിന്റെ രേഖകളും എടുത്തു വെച്ചു. ഞാനും ഉമ്മച്ചിയും 5 വയസുള്ള അനിയനും കാറിൽ പാരിപ്പള്ളി കൊല്ലം വഴി ഏകദേശം 65കിലോമീറ്റർ പിന്നിട്ട് ഓച്ചിറ എത്തി. 7 ഓളം പോലീസ് ചെക്കിങ് കഴിഞ്ഞാണ് അതുവരെ എത്തിയത്. അനിയത്തിയുടെ കോളേജിൽ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ അതുവരെയുള്ള എല്ലാ ചെക്കിങ്ങും പോലീസ് കടത്തി വിട്ടു. ഓച്ചിറ എത്തിയപ്പോൾ പോലീസ് തടഞ്ഞു. ഓച്ചിറ പോലീസ് സ്റ്റേഷനിലെ ISHO വിനോദ്. പി എന്ന ഉദ്യോഗസ്ഥനാണ് തടഞ്ഞത്. ഉമ്മച്ചി രേഖകളും സത്യവാങ്‌മൂലവും കാണിക്കുകയും മോളുടെ കോളേജിൽ (MSM ...

ഹരിതകർമ്മസേന നാടിന്റെ ആവശ്യമാണ് അവരുടെ മനോവീര്യം തകർക്കരുത്. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്

നമ്മുടെ വീടുകളിലെത്തുന്ന  ഹരിതകർമ്മസേനാംഗങ്ങളോട് മാന്യമായി പെരുമാറണം.അവർ നിങ്ങളുടെ വീടുകളിലെത്തുന്നത് ആക്രിപെറുക്കാനല്ല. വീട്ടിലെ മാലിന്യം നീക്കലല്ല അവരുടെ ജോലി. പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും നീക്കാൻ അവർക്ക് സർക്കാരിൽ നിന്ന് ശമ്പളമൊന്നും ലഭിക്കുന്നില്ല. ഇതൊന്നും മനസിലാക്കാതെ ചിലരുടെ ധാർഷ്ട്യവും ധിക്കാരവും മൂലം ഹരിതകർമ്മ സേനാംഗങ്ങൾക്ക് ജോലി ചെയ്യാൻ പറ്റാനാവാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.കഴുകി ഉണങ്ങിയ വൃത്തിയുള്ള പ്ളാസ്റ്റിക്കുകൾ ആണ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് നൽകേണ്ടത്. (വൃത്തിയുള്ള പ്ളാസ്റ്റിക്കുകളെ മെഷീനിൽ പൊടിച്ചെടുക്കാനാവൂ). ഒപ്പം നിർബന്ധമായും ഓരോ വീട്ടുകാരും 50 രൂപ വീതവും ഷോപ്പുടമകൾ 100 രൂപ വീതവും നൽകുകയും വേണം. ഒരു വാർഡിലെ മുഴുവൻ പ്ളാസ്റ്റിക്കുകളും ചാക്കിൽ കെട്ടി വാഹനത്തിൽ കയറ്റിവിടുന്നത് ഇവർ തനിച്ചാണ്.ഈ സഹോദരിമാർക്കും കുടുംബമുള്ളതാണ്. അവർക്കും ജീവിക്കണം.പ്ളാസ്റ്റിക്ക് ഉണ്ടേലും ഇല്ലേലും ഇവർ എത്തുമ്പോൾ 50 രൂപ നൽകണം. അത് പിച്ച കാശായിട്ടല്ല നൽകേണ്ടത്.അവർ ചെയ്യുന്ന ജോലിയുടെ മഹത്വം ഏറെ വലുതാണ്.അവരുടെ അഭിമാനത്തെ മുറിവേൽപ്പിക്കുന്ന ഒരു നടപടികളും ഉണ്ടാവരുത്.അവർ ചെയ്...

IN T U C വേങ്ങര നിയോജക മണ്ഡലം പ്രസിഡൻറായി MA അസീസിനെയും, മറ്റു മണ്ഡലം പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തു

I N T U C വേങ്ങര നിയോജക മണ്ഡലം പ്രസിഡൻറായി എം എ . അസീസിനെയും  INTUC കണ്ണാമംഗലം   മണ്ഡലം പ്രസിഡൻറായി വിജയന്‍ കളങ്ങാടനെയും  വേങ്ങര INTUC  മണ്ഡലം പ്രസിഡൻറായി കൈപ്രൻ ഉമ്മറിനെയും  INTUC ഒതുക്കുങ്ങല്‍,  മണ്ഡലം പ്രസിഡന്റായി  അജ്മല്‍ വെളിയോടിനെയും തിരഞ്ഞെടുത്തു

വേങ്ങര പഞ്ചായത്ത് പ്രസിഡന്റിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി

അറിയിപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് മുൻസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും പ്രസിഡന്റിന്റെ ഭർത്താവുമായ ഫസൽ കെ.പി ക്ക് 22/01/2022 ന് കോവിഡ് സ്ഥിരീകരിച്ചതിനാൽ പ്രസിഡന്റിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ രോഗ ശാന്തിക്കായി എല്ലാവരും പ്രാർത്ഥിക്കാണമെന്ന് അഭ്യർത്ഥിക്കുന്നു. ഹസീന ഫസൽ കെ.പി പ്രസിഡന്റ് വേങ്ങര ഗ്രാമ പഞ്ചായത്ത്

മംഗലാപുരതു നിന്നും ചെന്നൈ പോകുന്ന ട്രെയിനിൽ വെച്ച് യാത്രകരന് ദേഹാസ്വസ്തത

മംഗലാപുരം ചെന്നൈ Mail യാത്രക്കാരൻ ട്രെയിൻ  പരപ്പനങ്ങാടി സ്റ്റേഷൻ കഴിഞ്ഞതിന്ന് ശേഷം  ട്രെയിനുളിൽ അബോധാവസ്ഥയിലാവുകയും വിവരം  അടുത്ത സ്റ്റേഷനായ  Tanur സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയും ട്രെയിൻ താനൂർ സ്റ്റേഷനിൽ എത്തുമ്പോയെക്കും സ്റ്റേഷൻ മാസ്റ്ററുടെ നിർദേശപ്രകാരം TRAUMA care TEAM  Tanur Ambulance മായി വന്ന് ട്രെയിനിൽ നിന്ന് ആളെ  Tirur ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി ആളുടെ പേരു വാസുദേവൻ ദുരൈ വെസ്റ്റ് ബംഗാൾ മംഗലാപുരതു നിന്നും ചെന്നൈ പോകുന്ന സമയത്താണ് ട്രെയിനിൽ വെച്ച് പരപ്പങ്ങാടി വെച്ച് ദേഹാസ്വസ്തത ഉണ്ടായത് ഉടനെ താനൂർ RLY സ്റ്റേഷനിൽ വിവരം കിട്ടിയ ഉടനെ സ്റ്റേഷൻ മാസ്റ്റർ ട്രോമ കെയർ ടീമിനെ വിളിക്കുകയായിരുന്നു ട്രൈനിൽ വെച്ച് DR പരിശേധന നടത്തിയെങ്കിലും തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ഉടനെ മാറ്റുകയായിരുന്നു അപസ്മാരo പിടിപെട്ടതാകാമെന്ന് കരുതുന്നു ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ - ആർ ആർ ടി വാർഡ് സമിതി അംഗങ്ങൾക്കുള്ള ഓൺലൈൻ പരിശീലനം covid latest class

 

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

കരുമ്പിൽ സമൂസ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന്  ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*

കൂരിയാട് പനംമ്പുഴ റോഡിൽ വലിയ വാഹനം തട്ടിയതിനെ തുടർന്ന് പൊട്ടിയ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി

കൂരിയാട് പനംമ്പുഴ റോഡിൽ ജെംസ്  സ്കൂളിന്  മുൻവശം  വലിയ വാഹനം തട്ടിയതിനെ തുടർന്ന്  ചീനി മരത്തിന്റെ കൊമ്പ് ഇടിഞ്ഞു വിയാൻ നിന്നിരുന്നത് 23ാം വാർഡ് മെമ്പർ ആരിഫ മടപള്ളിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ്‌ പ്രവർത്തകരായ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെരൂർ,ജബ്ബാർ എരണി പടി, ഉനൈസ് വലിയോറ, ജലീൽ കൂരിയാട്,സുമേഷ്, ഷൈജു എന്നിവർ ചേർന്ന് വെട്ടിമറ്റി, സഹായങ്ങൾക്ക് ഹൈവേ പോലീസും, KSEB ഉദോഗസ്ഥരും, നാട്ടുകാരും    ഉണ്ടായിരുന്നു

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?

എന്താണ് പോക്കുവരവ് അഥവാ മ്യൂട്ടേഷൻ  ? പോക്കുവരവ് എന്തിനാണ് ഇത് ചെയ്യുന്നത് ?  ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കോടതിയിൽ ഒരു കേസ് വരുമ്പോൾ പോക്കുവരവിന് എന്ത് പ്രാധാന്യമുണ്ട് ?  വളരെ ലളിതമായി പറഞ്ഞാൽ ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ആ മാറ്റം സർക്കാർ രേഖകളിൽ -  അതായത് വില്ലേജ് രേഖകളിൽ തണ്ടപ്പേർ രജിസ്റ്ററിൽ ചേർക്കുന്നതിനെയാണ് പോക്കുവരവ് എന്ന് പറയുന്നത് . നമ്മൾ ഒരു വസ്തു വാങ്ങുമ്പോഴോ , സമ്മാനമായി ലഭിക്കുമ്പോഴോ ,  പിന്തുടർച്ച അവകാശമായി കിട്ടുമ്പോഴോ , അല്ലെങ്കിൽ കോടതി വിധിയിലൂടെ ഒക്കെ ഉടമസ്ഥാവകാശം ലഭിക്കുമ്പോൾ ഈ മാറ്റം വില്ലേജ് രേഖകളിൽ അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയാണ് പോക്കുവരവ് എന്ന് പറയുന്നത് .  ഇതിനെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ( Mutation )  എന്നും നിയമപരമായി പറയും .  പോക്കുവരവ് ചെയ്യുന്നതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട് . The Transfer of Registry Rules 1966  എന്ന നിയമമാണ് ഇതിനു അടിസ്ഥാനം .  സാധാരണയായി രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ അടിസ്ഥാനത്തിൽ പോക്കുവരവ് എളുപ്പമാണ് . എന്നാൽ പിന്തുടർച്ച അവകാശം പോലുള്ള കാര്യങ്ങളിൽ ആര...

ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്.

'ആറ്റുവാള' എന്നത് കേരളത്തിലെ ശുദ്ധജല ആവാസവ്യവസ്ഥകളിൽ, പ്രത്യേകിച്ച് പുഴകളിലും വലിയ കായലുകളിലും തടാകങ്ങളിലുമൊക്കെ കാണുന്ന ഒരു വലിയ മത്സ്യമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെക്കൊടുക്കുന്നു: ആറ്റുവാള (Wallago Attu) - വിശദാംശങ്ങൾ  * ശാസ്ത്രീയ നാമം (Scientific Name): Wallago attu  * പൊതുവായ ഇംഗ്ലീഷ് പേരുകൾ (Common English Names): Wallago, Helicopter Catfish, Freshwater Shark, Great white sheatfish, Mully Catfish. (ഇവയുടെ രൂപവും സ്വഭാവവും കാരണമാണ് ഈ പേരുകൾ ലഭിച്ചത്.)  * മറ്റ് പ്രാദേശിക പേരുകൾ: പുഴവാള, ബീവാള. പ്രധാന പ്രത്യേകതകൾ:  * ശരീരപ്രകൃതി:    * വളരെ നീളമുള്ളതും മെലിഞ്ഞതുമായ ശരീരമാണ് ആറ്റുവാളയുടേത്. ഇതിന്റെ വാൽ ഭാഗം ക്രമേണ നേർത്ത് ഇല്ലാതാകുന്ന രൂപത്തിലാണ്.    * തിളങ്ങുന്ന വെള്ളി കലർന്ന ചാരനിറമോ അല്ലെങ്കിൽ തവിട്ടുനിറമോ ആയിരിക്കും ഇവയ്ക്ക്.    * വലിയതും പരന്നതുമായ തലയും വലിയ വായയുമുണ്ട്. വായയിൽ വളരെ മൂർച്ചയുള്ള പല്ലുകൾ കാണാം.    * ശരീരത്തിൽ ചെതുമ്പലുകൾ (scales) ഉണ്ടാകില്ല.    * ഇവയ്ക്ക് രണ്ട് ജോഡി മീശര...

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം.

ഇന്ത്യ ‘ഡിജിപിന്‍’ എന്ന ഡിജിറ്റല്‍ വിലാസം അവതരിപ്പിച്ചിരിക്കുകയാണ്. ഇതായിരിക്കും ഇനി മുതല്‍ രാജ്യത്ത് പുതിയ അഡ്രസ് സംവിധാനം. ഒരു വീടിന്‍റെയോ സ്ഥാപനത്തിന്‍റെയോ കൃത്യമായ ലൊക്കേഷനെ പ്രതിനിധീകരിക്കുന്നതാണ് പത്തക്ക ഡിജിപിന്‍ സംവിധാനം. എന്തൊക്കെയാണ്  ഡിജിപിന്നിനുള്ള ഗുണങ്ങൾ?   വരൂ , നോക്കാം.  കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് . ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ്  പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്. ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും .  അഡ്രസ്സ് ഒട്ടും വേണ്ട. എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?   സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങൾ ആക്കി ...

പരപ്പനങ്ങാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം വെങ്കുളം സ്വദേശിയുടേത്.ബന്ധുക്കൾ തിരിച്ചറിഞ്ഞു

തിരൂരങ്ങാടി: പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻെറ വസ്ത്രവും കുടയും ചെരിപ്പും കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപത്ത് നിന്നും സംശയാസ്പദമായ രീതിയിൽ രണ്ട് ദിവസം മുമ്പ് കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിച്ചിരുന്നു.  സംഭവസ്ഥലത്ത്  ഫയർഫോഴ്സും  പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്.

KAKKADAMPOYIL   BUS TIMINGS കക്കാടംപൊയിൽ  മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് കോഴിക്കോട്, തിരുവമ്പാടി,   നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസുകൾ ലഭ്യമാണ്. ⭕കക്കാടംപൊയിലിലേക്കുള്ള ബസുകളുടെ സമയവിവരം 🔶കോഴിക്കോട് നിന്നും (കുന്നമംഗലം  NIT മുക്കം തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറ വഴി)  ◼️07:10AM,      ◼️03:55PM,   ◼️05:10PM 🔶തിരുവമ്പാടി യിൽ നിന്നും  ◼️07:05AM,   ◼️08:40AM,  ◼️09:05AM,  ◼️09:45AM,  ◼️11:45AM  ◼️12:30PM  ◼️02:00PM  ◼️03:00PM  ◼️04:00PM  ◼️05:45PM  ◼️07:00PM 🔶നിലമ്പൂരിൽ നിന്നും   ◼️06:30AM   ◼️11:30AM   ◼️04:30PM ⭕കക്കാടംപൊയിലിൽ നിന്നുള്ള ബസ് സമയം  🔶കോഴിക്കോട്ടേക്ക്    ◼️06:40AM    ◼️08:20AM    ◼️10:10AM    ◼️02:10PM 🔶തിരുവമ്പാടിയിലേക്ക്   ◼️08:00AM   ◼️10:50AM   ◼️03:00PM   ◼️04:00PM   ◼️05:00PM...

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

വോയിസ്‌ ഓഫ് വേങ്ങരയുടെ 3ാം വാർഷികം ആഘോഷിച്ചു

വേങ്ങരക്കാരുടെ കൂട്ടായ്മ്മയായ വോയിസ്‌ ഓഫ് വേങ്ങര വാട്സ്ആപ്പ് കൂട്ടായ്മ്മ 3ാം വാർഷികം വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം ജീവ കാരുണ്യ പ്രവർത്തകൻ നാസർ മാനു നിർവഹിച്ചു. അജ്മൽ പുല്ലമ്പലവൻ അദ്യക്ഷത വഹിച്ച ചടങ്ങിൽ കാപ്പൻ മുസ്തഫ സ്വഗതവും, സബാഹ് കുണ്ടുപുഴക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌  കുഞ്ഞി മുഹമ്മദ്‌ എന്ന ടി. കെ പുച്ഛിയാപ്പു, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അസീസ് ഹാജി, സെക്രട്ടറി സൈനുദ്ധീൻ ഹാജി, പാലിയേറ്റിവ് പ്രസിഡന്റ് പുല്ലമ്പലവൻ ഹംസ ഹാജി, ടി കെ ബാവ എന്നിവർ ആശംസഅർപ്പിച്ച പരിപാടിയിൽ  ഉണ്ണിയാലുക്കൽ സൈദലവി ഹാജി നന്ദി പറഞ്ഞു. പരിപാടിയിൽ കഴിഞ്ഞ SSLC,+2 പരീക്ഷകളിൽ ഫുൾ A+ നേടിയ ഗ്രൂപ്പ് മെമ്പർമാരുടെ കുട്ടികളെ ആദരികുകയും ചെയ്തു   ശേഷം ഗ്രൂപ്പ് മെമ്പർമാർ അവധരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. വേങ്ങരയിലെ പഴയ കാല സൗഹൃദം വീണ്ടെടുക്കാൻ വേങ്ങര നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലെയും എല്ലാ രാഷ്ട്രീയ-മത -സംഘടനയിൽ ഉള്ള എല്ലാ തരം ആളുകളെയും ഉൾപ്പെടുത്തി രാഷ്ട്രീയ -മത -സംഘടനകൾക്കപ്പുറം സ്നേഹം...

പരപ്പനങ്ങാടിയിൽ ഫൈബർ വെള്ളം തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു...

പരപ്പനങ്ങാടി മൽസ്യ ബന്ധനത്തിന് പോയ 2 വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 2 പേർക്ക് പരിക്കേറ്റു… വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ ഹംസക്കോയയുടെ മകൻ നവാസ് (30) ആണ് മരിച്ചത്… ഇന്ന് പുലർച്ചെ യാണ് സംഭവം… പരപ്പനങ്ങാടി ഇത്തിഹാദി വള്ളവും ആനങ്ങാടി റുബിയാൻ വള്ളം ആണ് കൂട്ടിയിടിച്ചത്… ഇടിയെ തുടർന്ന് നവാസ് തെറിച്ചു വീണു… പരിക്കേറ്റ 3 പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസ് മരണപെട്ടു ...