ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

കള്ള വാർത്തകൾ കൊടുക്കുന്ന മാധ്യമ പ്രവർത്തകരോട് ഒരഭ്യർത്ഥന pk ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

  മുസ്‌ലിം യൂത്ത് ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നതിന് ശേഷം ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി മൂന്നാറിൽ മൂന്നു ദിവസത്തെ എക്സി.ക്യാമ്പ് സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ സംസ്ഥാന കമ്മിറ്റി കൊല്ലത്തും വയനാട്ടിലും ബാംഗ്ലൂരിലും സംഘടിപ്പിച്ച ക്യാമ്പുകളാണ് യുവജനയാത്ര, വൈറ്റ്ഗാർഡ്, ആസ്ഥാന മന്ദിരം തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങൾ സംഘടനക്ക് സമ്മാനിച്ചത്.  മൂന്നു ദിവസത്തെ നിരന്തര ചർച്ചകൾക്കൊടുവിൽ അടുത്ത ഒരു വർഷത്തേക്കുള്ള കർമ്മ പദ്ധതികൾക്കാണ് സംസ്ഥാന കമ്മിറ്റി രൂപം നൽകിയത്. സംഘടനാ സംവിധാനം കാര്യക്ഷമമാക്കുന്നതിനും കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആർഷിക്കുന്നതിനുമൊക്കെയുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. ഒപ്പം സമകാലിക വിഷയങ്ങളിൽ ക്യാംപയിനിംഗിനും യൂത്ത് ലീഗ് നേതൃത്വം നൽകുകയാണ്. ക്യാമ്പ് തീരുമാനങ്ങൾ വിശദീകരിക്കാൻ അടുത്ത ആഴ്ച മുതൽ ജില്ലകളിൽ റിപ്പോർട്ടിംഗ് നടക്കും. സംസ്ഥാന ഭാരവാഹികളാണ് ജില്ലകളിൽ ക്യാമ്പ് തീരുമാനങ്ങൾ വിശദീകരിക്കുക. പ്രവർത്തന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ യൂത്ത് ലീഗ് പ്രവർത്തകർ കർമ്മ നിരതരാവണമെന്നഭ്യർത്ഥിക്കുകയാണ്.          ****...

വള്ളി പൊട്ടിപ്പോയ ചെരുപ്പുമായി വഴിവക്കിലിരുന്ന ചെരുപ്പ് കുത്തിയെ സമീപിച്ച് തുന്നിചേർത്ത ചെരുപ്പ് തിരികെ വാങ്ങുമ്പോൾ ഞാന്‍ അയളോട് ചോദിച്ചു

"വള്ളി പൊട്ടിപ്പോയ ചെരുപ്പുമായി വഴിവക്കിലിരുന്ന ചെരുപ്പ് കുത്തിയെ സമീപിച്ച് തുന്നിചേർത്ത ചെരുപ്പ് തിരികെ വാങ്ങുമ്പോൾ ഞാന്‍ അയളോട് ചോദിച്ചു ...!!! " ഇതിന് എത്രയാ കൂലി "....? അയാള്‍ ആദ്യം തല ഉയർത്തി എന്നെനോക്കി ഒന്ന് പുഞ്ചിരിച്ചു  പിന്നെ സാവകാശം എന്നോട് പറഞ്ഞു  " സാര്‍ ... നിങ്ങളിത് തുന്നാൻ തരുന്നതിന് മുൻപ്  എന്നോട് കൂലിയെപറ്റി ഒന്നും ചോദിച്ചിരുന്നില്ലല്ലോ " ...?  തെല്ല് അമ്പരപ്പോടെ നിന്ന എന്നെനോക്കി അയാള്‍ വീണ്ടും ഇങ്ങനെ പറഞ്ഞു  " നിങ്ങള്‍ക്ക് അറിയാം...  ഇതിന് എന്തു കൂലി കൊടുക്കണമെന്ന് " അതുകേട്ട് നിന്ന എന്റെ കാതിനോട് ആന്മാവ് എന്തോ സ്വകാര്യം പറഞ്ഞതായി മനസ്സ്  എന്നോട് പറഞ്ഞു . അയാൾക്ക് അതിനുള്ള പ്രതിഫലവും കൊടുത്ത് ഞാന്‍ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും അയാള്‍പറഞ്ഞ വാക്കിലെ അർത്ഥത്തിലേക്ക് ഞാന്‍ വെറുതെ  ഒന്ന് ആഴ്ന്നിറങ്ങുകയായിരുന്നു .... കാരണം നമ്മള്‍ പലപ്പോഴും അങ്ങനെയാണ് .... വലിയ സ്ഥാപനങ്ങളിൽ ചെന്നാല്‍ ഒരു വിലപേശലും  ഇല്ലതെ ചോദിക്കുന്ന പണം കൊടുത്തു സാധനങ്ങള്‍ വാങ്ങി വലിയ മാനൃൻമാരാവും .... പക്ഷേ ഒരുനേരത്തെ ആഹരത്തിനുവേണ്ടി കഷ്ടപ്പെട...

വലിയോറ കാളികടവ് സ്വദേശി മടപ്പള്ളി അബ്ദുൽ ഖാദർ എന്നവർ കാരന്തൂർ മർകസിൽ വച്ച് മരണപ്പെട്ടു

വലിയോറ കാളികടവ് സ്വദേശി മടപ്പള്ളി അബ്ദുൽ ഖാദർ (58) s/o അബ്ദുള്ള കുട്ടി മുസ്‌ലിയാർ എന്നവർ ജോലിസ്ഥലമായ കോഴിക്കോട് കാരന്തൂർ മർകസിൽ വച്ച് മരണപ്പെട്ടു.പരേതന്റെ ജനാസ നമസ്കാരം രാവിലെ 9:00AM ന് വലിയോറ കാളിക്കടവ് കോഴിശ്ശേരി പള്ളിയിൽ

കണ്ണമംഗലം 19-ാം വാർഡ് മെമ്പർ മൂസ മരണപ്പെട്ടു

കണ്ണമംഗലം 19-ാം വാർഡ് മെമ്പറും കോൺഗ്രസ്‌ നേതാവുമായിരുന്ന    കെ മൂസ എന്ന കുഞ്ഞു അൽപ്പം മുമ്പ് മരണപ്പെട്ടു. രാത്രി എട്ട് മണിയോടെ മുക്കം MVR കാൻസർ സെൻ്ററിൽ വെച്ചായിരുന്നു അന്ത്യം.     മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റായിരുന്നു. കണ്ണമംഗലം മേമാട്ടുപാറ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹം പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. മേമാട്ടുപാറ വാർഡിൽ നിന്ന് ഒരു പ്രാവശ്യവും വാളക്കുട വാർഡിൽ നിന്ന് രണ്ട് പ്രാവശ്യവും അദ്ദേഹം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2010-15 കാലഘട്ടത്തിൽ ആരോഗ്യം-വിദ്യാദ്യാസം സ്ഥിരം സമിതി അദ്ധ്യക്ഷനായിരുന്നു.

മമ്പുറം സ്വലാത്ത് ഓൺലൈനിൽ മാത്രം mamburam maqam

: കൊറോണ രോഗവ്യാപനം വർദ്ധിച്ചു വരുന്നതിനാൽ തിരുരങ്ങാടി മമ്പുറം മഖാമിൽ വ്യാഴാഴ്ചകളിൽ നടന്നു വരാറുള്ള മമ്പുറം സ്വലാത്ത് മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓൺലൈൻ സംപ്രേഷണം മാത്രമേ ഉണ്ടായിരി ക്കുകയുള്ളു എന്നും സ്വലാത്തിൽ പങ്കെടുക്കുന്നതിനായി മഖാമിൽ വരേണ്ട തില്ലെന്നും വിശ്വാസികൾ സഹകരിക്കണമെന്നും മഖാം മാനേജ്മെന്റ് അറിയിച്ചു 

കോവിഡ് വ്യാപനം വേങ്ങര ഹെൽത്ത് ഇൻസ്‌പെക്ടറുടെ സുപ്രധാന അറിയിപ്പ് covid latest health inspector voice

കോവിഡ് വ്യാപനം വേങ്ങര ഹെൽത്ത് ഇൻസ്‌പെക്ടറുടെ സുപ്രധാന അറിയിപ്പ്

ബി.ജെ.പി-ലീഗ് വോട്ട് കച്ചവടം. പി.എം.എ സലാമിൻ്റെ ശബ്ദരേഖയുടെ ഫുൾ വോയിസ്‌ ഇതാണ് വാർത്തയുടെ സത്യാവസ്ഥ pma salam വിവരിക്കുന്നു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ പാര്‍ട്ടിയിലെ പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോട് സഹകരിക്കാതെ മാറി നിന്ന ചില നേതാക്കളേയും പ്രവര്‍ത്തകരേയും തെരഞ്ഞെടുപ്പ് വേളയില്‍ നേരില്‍ പോയി കണ്ട് അവരോട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന്  അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ച്  എന്നെ വിളിച്ച  പ്രാദേശിക പ്രവർത്തകനോട് ഫോണില്‍ സംസാരിക്കുന്നതിന്‍റെ ചെറിയ ഒരു ഭാഗമാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്.  ''പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ട് കിട്ടണം, അവരെ വിജയിപ്പിക്കണം, അതിന് ആരേയും പോയി കാണും, സംസാരിക്കും'' എന്നതായിരുന്നു ആ സംസാരത്തിന്‍റെ സാരാംശം. ഒരു  മണ്ഡലത്തിലെ സ്ഥാനാർത്ഥിയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും മുന്നണിയുടെയും പ്രവർത്തകരും ആ മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരെയും വോട്ട് അഭ്യർത്ഥിച്ച് സമീപിക്കാറുണ്ട്. അതിൽ ജാതി,മത,പാർട്ടി വ്യത്യാസമുണ്ടാകാറില്ല. ബി.ജെ.പിക്കാരുമായി പോലും സംസാരിക്കുമെന്നത് ഒരു ആലങ്കാരിക പ്രയോഗമാണ് എന്നത് ആ ശബ്ദ സന്ദേശത്തില്‍ നിന്നും വ്യക്തമാണ്. ബിജെപിയേയോ,...

സംഘാടക സമിതി രൂപീകരണ യോഗം ജനുവരി 20 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് കടക്കാപുര എ എം യൂ പി സ്കൂളിൽ

പ്രിയ രക്ഷിതാവെ, 2022 ജനുവരി 20 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് സ്കൂളിൽ വെച്ച് നടക്കുന്ന സംഘാടക സമിതി രൂപീകരണത്തിന്റെ വിവരം അറിഞ്ഞിരിക്കുമല്ലോ . നമ്മുടെ വിദ്യാലയത്തിൽ സ്തുത്യർഹമായ സേവനത്തിന് ശേഷം ഹെഡ്മിസ്ട്രസ് മോളി ടീച്ചർ, സഹ അധ്യാപകരായ ഷാജൻ മാസ്റ്റർ, സുധ ടീച്ചർ, മോളി.എസ് ടീച്ചർ എന്നിവരാണ് മാർച്ച് 31ന് വിരമിക്കുന്നത്. ഏകദേശം മൂന്നര പതിറ്റാണ്ടുകളോളം ഈ നാട്ടിലെ നിരവധി തലമുറകൾക്ക് അറിവ് പകർന്ന ഈ അധ്യാപകർക്ക് പി.ടി.എ ഹൃദ്യമായ യാത്രയയപ്പ് നൽകാൻ തീരുമാനിച്ചിരിക്കുക യാണ്.അതിനാവശ്യമായ സംഘാടക സമിതി രൂപീകരണ യോഗം ജനുവരി 20 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് നടക്കുകയാണ്. യോഗത്തിൽ താങ്കൾ നിർബന്ധമായും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു '     എന്ന്,               പി അബ്ദുൾ ഖാദർ     പ്രസിഡണ്ട്     പി.ടി.എ കമ്മിറ്റി    എ.എം.യു.പി.സ്കൂൾ    വലിയോറ ഈസ്റ്റ് .

എ എം യു പി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക അദ്ധ്യാപക നിയമനം job vacancies

ദിവസ വേതന ഒഴിവ് മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ വലിയോറ അടക്കാപുര സ്ഥിചെയുന്ന  എ എം യു പി സ്കൂൾ വലിയൊറ ഈസ്റ്റ്‌ സ്കൂളിൽ UPST DAILY WAGE ഒഴിവിലേക്കു അപേക്ഷ ക്ഷണിക്കുന്നു.. ഏഴാം ക്ലാസ്സിൽ MATHS കൈകാര്യം ചെയ്യാൻ കഴിയുന്ന K TET  യോഗ്യത ഉള്ളവർ മാത്രം ബന്ധപെടുക 9447186681

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിംലീഗ് 27ലെ കലക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ മാറ്റി വെച്ചതായിഅറിയിച്ചു

കോവിഡ് വ്യാപനം ആശങ്കാജനകമാംവിധം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ മാറ്റി വെച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് അഡ്വ.പി.എം.എ സലാം അറിയിച്ചു. പ്രാദേശികമായി നടക്കുന്ന ചെറിയ പരിപാടികള്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രം നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ കാലങ്ങളിലെപോലെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണം. ആരോഗ്യ രംഗത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫും ഘടകകക്ഷികളും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നതിനാലാണ് പരിപാടികള്‍ മാറ്റിവെച്ചത്.  രോഗവ്യാപനം ഭയാനകമാം വിധം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍പോലും ഭരണകക്ഷിയായ സി.പി.എമ്മും ഘടകകക്ഷികളും സര്‍വ്വ ചട്ടങ്ങളും മര്യാദകളും ലംഘിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന  ആള്‍ക്കൂട്ട കോപ്രായങ്ങള്‍ ജനങ്ങളോടുളള വെല്ലുവിളിയാണ്. ജനങ്ങളുടെ മേല്‍ നി...

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ വോളിബോൾ മത്സരത്തിൽ വി വി സി വലിയോറ റെന്നേഴ്സ് ആയി

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ  സീനിയർ ജില്ലാ വോളിബോൾ മത്സരത്തിൽ വി വി സി വലിയോറ റെന്നേഴ്സ് ആയി   ഇന്ന് തേഞ്ഞിപ്പാലത്തെ   കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ അരങ്ങേറിയ ഫൈനൽ മത്സ്യരത്തിൽ EMEA കൊണ്ടോട്ടി കോളേജിനോട് പരാജയപെട്ടു    മലപ്പുറം ജില്ല ഒളിമ്പിക്സ് അസോസിയേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച്  നടത്തിയ  വോളിബോൾ മത്സരത്തിൽ  എതിർ ഇല്ലാത്ത മൂന്ന് സെറ്റുകൾക്ക്  അപ്പോളോ വള്ളിക്കുന്നിനെ തോൽപ്പിച്ചു കൊണ്ട് വി വി സി വലിയോറ  സെമിയിൽ പ്രവേശിക്കുകയും  സെമിയിൽ യുവധാര കോട്ടക്കലിനെ തോൽപ്പിച്ചുകൊണ്ട് വി വി സി വലിയോറ  ഫൈനൽ മത്സരത്തിൽ പ്രവേശിക്കുകയും ചെയ്തിരുന്നു   ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന  ഫൈനൽ  മത്സരത്തിൽ  EMEA കൊണ്ടോട്ടി VVC വലിയോറയെ പരാജയപ്പെടുത്തി വിജയികളായി

കെ–ഫോൺ ഇങ്ങെത്തി പറഞ്ഞത് പ്രാവർത്തികമാക്കും മുഖ്യമന്ത്രിയുടെ ഉറപ്പ് K phone latest news

ഗ്രാമ-നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി അതിദ്രുതം പുരോഗമിക്കുകയാണ്. 2019ൽ കരാർ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് അതിൻ്റെ ലക്ഷ്യത്തോട് അടുക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം.   ✳ നിലവിൽ 2600 കീ.മി ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2045 കീ.മി പൂർത്തീകരിച്ചു. ✳ 34961 കി.മീ. എ.ഡി.എസ്.എസ് ഒ.എഫ്.സി കേബിൾ ഇടാനുള്ളതിൽ 14 ജില്ലകളിലായി 11,906 കി.മീ പൂർത്തീകരിച്ചു. ✳ 375 പോപ്പുകളിൽ (POP - Points of Presence) 114 എണ്ണം പൂർത്തീകരിക്കുകയും 216 എണ്ണം പൂർത്തീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നു. കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളിൽ ആണ് ഇവ സജ്ജീകരിക്കുന്നത്.  ✳ NOC(Network Operating Centre) -ൻ്റെ മുഴുവൻ പണികളും പൂർത്തീകരിച്ചു. ✳ എൻ്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സർക്കാർ ഓഫീസുകളിൽ 3019 എണ്ണം 2021, ഡിസംബർ 31-നുള്ളിൽ പ്രവർത്തനസജ്ജമായി. ഓരോ മാസവും 3000 മുതൽ 5000 ...

സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,42,512 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്...

വലയിൽ കുടുങ്ങിയ കടലാമയെ ലേലത്തിൽ വിറ്റു പോലീസ് രക്ഷിച്ചു തിരികെ കടലിൽ വിട്ടു

കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ വലയില്‍ മത്സ്യത്തിനൊപ്പം കടലാമ കുടുങ്ങി. മത്സ്യം ലേലം ചെയ്തതിനൊപ്പം ഇയാള്‍ കടലാമയെയും ലേലത്തില്‍ വിറ്റു. വിലകൊടുത്തു വാങ്ങിയ ആള്‍ ആമയെ മാംസം ആക്കാനായി വീടിന് സമീപത്തെ തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്ന വിവരമറിഞ്ഞാണ് പൂവാര്‍ കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തിയത്. കടലാമ സംരക്ഷിത പട്ടികയിലുളള ജീവിയാണെന്നും തിരികെ കടലിലേയ്ക്ക് വിടണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും താന്‍ വിലകൊടുത്ത് വാങ്ങിയ ആമയെ വിട്ടുതരില്ല എന്ന നിലപാടിലായിരുന്നു ലേലത്തില്‍ വാങ്ങിയ ആള്‍. ലേലത്തില്‍ പങ്കെടുത്ത ഇരുകൂട്ടരെയും വിളിച്ചുവരുത്തിയ പോലീസ്, സംരക്ഷിത ഇനത്തില്‍ പെട്ട ജീവിയെ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റമാണെന്ന വിവരം ബോധ്യപ്പെടുത്തി കടലാമയെ വീണ്ടെടുത്തു. പൂവാര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ ശക്തികുമാര്‍.എസ്, ബൈജു.എ.എസ്, ആന്‍റണി.എഫ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.  തുടര്‍ന്ന് കോസ്റ്റല്‍ വാര്‍ഡന്‍മാരായ ഷെറിന്‍.എസ്, ജോണ്‍ ടൈറ്റസ് എന്നിവരുടെ സഹായത്തോടെ കടലാമയെ സുരക്ഷിതമായി കടലിലേയ്ക്ക് വിട്ടു. വംശനാശം സംഭവിച്ചു കൊണ്ടി...

മലപ്പുറത്തെ ആമ്പൽപ്പൂക്കൾ വിരിഞ്ഞ പാടത്തിന്റെ മൊഞ്ച് രാജു ഗാലക്സി വേങ്ങര പകർത്തിയ ഫോട്ടോസ് cherumukk ambal

മലപ്പുറത്തെ ചെറു മൂക്കിന്റെ ആമ്പൽപ്പൂക്കൾ വിരിഞ്ഞ പാടത്തെ   മൊഞ്ച് ഏക്കറുകണക്കിന് വ്യാപിച്ചു കിടക്കുന്ന വയലാകെ ചുവന്ന ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുകയാണ് മലപ്പുറം തിരുരങ്ങാടി ചെറുമുക്ക്  വെഞ്ചാലി വയലിൽ  ദൂരദിക്കിൽ നിന്നെത്തുന്ന ദേശാടനക്കിളികളടക്കമുള്ള പക്ഷികളും ആമ്പൽപ്പൂക്കൾക്കൊപ്പം നാട്ടുകാർക്ക് മിഴിവുള്ള കാഴ്ചയാകുന്നു.15 വർഷത്തോളമായി ചുവന്ന ആമ്പലുകൾ പാടം കീഴടക്കിയിട്ട്. മലപ്പുറം തിരൂരങ്ങാടി വെഞ്ചാലി വയലില്‍  ചുവപ്പ് പരവതാനി വിരിച്ച് വീണ്ടും ഒരു  ആമ്പല്‍ പൂ വസന്തം. നൂറേക്കറോളം വരുന്ന പാടത്താണ് സുന്ദരകാഴ്ച്ചയായി ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. വെഞ്ചാലി വയലിലെ പ്രഭാതത്തിന് ആമ്പൽ പൂക്കളുടെ ശോഭയാണ്. നോക്കെത്താ ദൂരത്തോളം ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. കാറ്റിൻ്റെ ലാളനയേറ്റ്, കാഴ്ച്ചക്കാരിൽ കൗതുകം നിറച്ച്. തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി പാടശേഖരത്തിലാണ് പ്രകൃതി വസന്തമൊരുക്കിയിരിക്കുന്നത് . രാജു ഗാലക്സി വേങ്ങരരാണ് മനോഹര കാഴ്ചകൾ ക്യാമറയിൽ പകർത്തിയത് ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

ഇരു കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും ജനങ്ങളെ വഞ്ചിക്കുന്നു.വെൽഫെയർ പാർട്ടി

വേങ്ങര : പി എം ശ്രീ പദ്ധതിക്ക് വേണ്ടി കരാർ ഒപ്പിട്ടത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാനകരമായ പൈതൃകം ഇടത് സർക്കാർ തകർത്തിരിക്കുകയാണെന്നു വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു. സഹമന്ത്രമാർ, ഘടക കക്ഷികൾ, സ്വന്തം പാർട്ടിയുടെ ദേശീയ സെക്രട്ടറി പോലും അറിയാതെ സ്വകാര്യമായി ഒപ്പിട്ട നടപടി കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും സംഘ പരിവാറിന് പൂർണമായും കീഴടങ്ങലാണെന്നും ഇതിനെതിരെ കേരള മനസാക്ഷി ഉണരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട കേരള സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു വേങ്ങര ടൗണിൽ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി. ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം വേങ്ങര ബസ്സ് സ്റ്റാൻഡിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ, ട്രഷറർ അഷ്‌റഫ്‌ പാലേരി, പഞ്ചായത്ത്‌ സെക്രട്ടറി കുട്ടി മോൻ, പ്രവാസി വെൽഫെയർ പതിനിധി വി. ടി. മൊയ്‌ദീൻ കുട്ടി എന്നിവർ സംസാരിച്ചു. അലവി എം. പി, യൂസുഫ് കുറ്റാളൂർ, പി പി അബ്ദുൽ റഹ്മാൻ, ചെമ്പൻ അബ്ദുൽ മജീദ്...

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു