ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിംലീഗ് 27ലെ കലക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ മാറ്റി വെച്ചതായിഅറിയിച്ചു

കോവിഡ് വ്യാപനം ആശങ്കാജനകമാംവിധം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ മാറ്റി വെച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് അഡ്വ.പി.എം.എ സലാം അറിയിച്ചു. പ്രാദേശികമായി നടക്കുന്ന ചെറിയ പരിപാടികള്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രം നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ കാലങ്ങളിലെപോലെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണം. ആരോഗ്യ രംഗത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫും ഘടകകക്ഷികളും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നതിനാലാണ് പരിപാടികള്‍ മാറ്റിവെച്ചത്.  രോഗവ്യാപനം ഭയാനകമാം വിധം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍പോലും ഭരണകക്ഷിയായ സി.പി.എമ്മും ഘടകകക്ഷികളും സര്‍വ്വ ചട്ടങ്ങളും മര്യാദകളും ലംഘിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന  ആള്‍ക്കൂട്ട കോപ്രായങ്ങള്‍ ജനങ്ങളോടുളള വെല്ലുവിളിയാണ്. ജനങ്ങളുടെ മേല്‍ നി...

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ വോളിബോൾ മത്സരത്തിൽ വി വി സി വലിയോറ റെന്നേഴ്സ് ആയി

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ  സീനിയർ ജില്ലാ വോളിബോൾ മത്സരത്തിൽ വി വി സി വലിയോറ റെന്നേഴ്സ് ആയി   ഇന്ന് തേഞ്ഞിപ്പാലത്തെ   കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ അരങ്ങേറിയ ഫൈനൽ മത്സ്യരത്തിൽ EMEA കൊണ്ടോട്ടി കോളേജിനോട് പരാജയപെട്ടു    മലപ്പുറം ജില്ല ഒളിമ്പിക്സ് അസോസിയേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച്  നടത്തിയ  വോളിബോൾ മത്സരത്തിൽ  എതിർ ഇല്ലാത്ത മൂന്ന് സെറ്റുകൾക്ക്  അപ്പോളോ വള്ളിക്കുന്നിനെ തോൽപ്പിച്ചു കൊണ്ട് വി വി സി വലിയോറ  സെമിയിൽ പ്രവേശിക്കുകയും  സെമിയിൽ യുവധാര കോട്ടക്കലിനെ തോൽപ്പിച്ചുകൊണ്ട് വി വി സി വലിയോറ  ഫൈനൽ മത്സരത്തിൽ പ്രവേശിക്കുകയും ചെയ്തിരുന്നു   ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്ന  ഫൈനൽ  മത്സരത്തിൽ  EMEA കൊണ്ടോട്ടി VVC വലിയോറയെ പരാജയപ്പെടുത്തി വിജയികളായി

കെ–ഫോൺ ഇങ്ങെത്തി പറഞ്ഞത് പ്രാവർത്തികമാക്കും മുഖ്യമന്ത്രിയുടെ ഉറപ്പ് K phone latest news

ഗ്രാമ-നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് ഇൻ്റർനെറ്റ് സൗജന്യമായി നൽകുകയും ചെയ്യാൻ ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതി അതിദ്രുതം പുരോഗമിക്കുകയാണ്. 2019ൽ കരാർ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് അതിൻ്റെ ലക്ഷ്യത്തോട് അടുക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം.   ✳ നിലവിൽ 2600 കീ.മി ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2045 കീ.മി പൂർത്തീകരിച്ചു. ✳ 34961 കി.മീ. എ.ഡി.എസ്.എസ് ഒ.എഫ്.സി കേബിൾ ഇടാനുള്ളതിൽ 14 ജില്ലകളിലായി 11,906 കി.മീ പൂർത്തീകരിച്ചു. ✳ 375 പോപ്പുകളിൽ (POP - Points of Presence) 114 എണ്ണം പൂർത്തീകരിക്കുകയും 216 എണ്ണം പൂർത്തീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നു. കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളിൽ ആണ് ഇവ സജ്ജീകരിക്കുന്നത്.  ✳ NOC(Network Operating Centre) -ൻ്റെ മുഴുവൻ പണികളും പൂർത്തീകരിച്ചു. ✳ എൻ്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സർക്കാർ ഓഫീസുകളിൽ 3019 എണ്ണം 2021, ഡിസംബർ 31-നുള്ളിൽ പ്രവർത്തനസജ്ജമായി. ഓരോ മാസവും 3000 മുതൽ 5000 ...

സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,42,512 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്...

വലയിൽ കുടുങ്ങിയ കടലാമയെ ലേലത്തിൽ വിറ്റു പോലീസ് രക്ഷിച്ചു തിരികെ കടലിൽ വിട്ടു

കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ വലയില്‍ മത്സ്യത്തിനൊപ്പം കടലാമ കുടുങ്ങി. മത്സ്യം ലേലം ചെയ്തതിനൊപ്പം ഇയാള്‍ കടലാമയെയും ലേലത്തില്‍ വിറ്റു. വിലകൊടുത്തു വാങ്ങിയ ആള്‍ ആമയെ മാംസം ആക്കാനായി വീടിന് സമീപത്തെ തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്ന വിവരമറിഞ്ഞാണ് പൂവാര്‍ കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തിയത്. കടലാമ സംരക്ഷിത പട്ടികയിലുളള ജീവിയാണെന്നും തിരികെ കടലിലേയ്ക്ക് വിടണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും താന്‍ വിലകൊടുത്ത് വാങ്ങിയ ആമയെ വിട്ടുതരില്ല എന്ന നിലപാടിലായിരുന്നു ലേലത്തില്‍ വാങ്ങിയ ആള്‍. ലേലത്തില്‍ പങ്കെടുത്ത ഇരുകൂട്ടരെയും വിളിച്ചുവരുത്തിയ പോലീസ്, സംരക്ഷിത ഇനത്തില്‍ പെട്ട ജീവിയെ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റമാണെന്ന വിവരം ബോധ്യപ്പെടുത്തി കടലാമയെ വീണ്ടെടുത്തു. പൂവാര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ ശക്തികുമാര്‍.എസ്, ബൈജു.എ.എസ്, ആന്‍റണി.എഫ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.  തുടര്‍ന്ന് കോസ്റ്റല്‍ വാര്‍ഡന്‍മാരായ ഷെറിന്‍.എസ്, ജോണ്‍ ടൈറ്റസ് എന്നിവരുടെ സഹായത്തോടെ കടലാമയെ സുരക്ഷിതമായി കടലിലേയ്ക്ക് വിട്ടു. വംശനാശം സംഭവിച്ചു കൊണ്ടി...

മലപ്പുറത്തെ ആമ്പൽപ്പൂക്കൾ വിരിഞ്ഞ പാടത്തിന്റെ മൊഞ്ച് രാജു ഗാലക്സി വേങ്ങര പകർത്തിയ ഫോട്ടോസ് cherumukk ambal

മലപ്പുറത്തെ ചെറു മൂക്കിന്റെ ആമ്പൽപ്പൂക്കൾ വിരിഞ്ഞ പാടത്തെ   മൊഞ്ച് ഏക്കറുകണക്കിന് വ്യാപിച്ചു കിടക്കുന്ന വയലാകെ ചുവന്ന ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുകയാണ് മലപ്പുറം തിരുരങ്ങാടി ചെറുമുക്ക്  വെഞ്ചാലി വയലിൽ  ദൂരദിക്കിൽ നിന്നെത്തുന്ന ദേശാടനക്കിളികളടക്കമുള്ള പക്ഷികളും ആമ്പൽപ്പൂക്കൾക്കൊപ്പം നാട്ടുകാർക്ക് മിഴിവുള്ള കാഴ്ചയാകുന്നു.15 വർഷത്തോളമായി ചുവന്ന ആമ്പലുകൾ പാടം കീഴടക്കിയിട്ട്. മലപ്പുറം തിരൂരങ്ങാടി വെഞ്ചാലി വയലില്‍  ചുവപ്പ് പരവതാനി വിരിച്ച് വീണ്ടും ഒരു  ആമ്പല്‍ പൂ വസന്തം. നൂറേക്കറോളം വരുന്ന പാടത്താണ് സുന്ദരകാഴ്ച്ചയായി ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്. വെഞ്ചാലി വയലിലെ പ്രഭാതത്തിന് ആമ്പൽ പൂക്കളുടെ ശോഭയാണ്. നോക്കെത്താ ദൂരത്തോളം ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. കാറ്റിൻ്റെ ലാളനയേറ്റ്, കാഴ്ച്ചക്കാരിൽ കൗതുകം നിറച്ച്. തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി പാടശേഖരത്തിലാണ് പ്രകൃതി വസന്തമൊരുക്കിയിരിക്കുന്നത് . രാജു ഗാലക്സി വേങ്ങരരാണ് മനോഹര കാഴ്ചകൾ ക്യാമറയിൽ പകർത്തിയത് ...

സംസ്ഥാനത്ത് ചൂട് കൂടുന്നതിന് പിന്നാലെ പാമ്പുകള്‍ മാളം വിട്ട് വീടുകളിലേക്ക്

സംസ്ഥാനത്ത് ചൂട് കൂടുന്നതിന് പിന്നാലെ പാമ്പുകള്‍ മാളം വിട്ട് ജനവാസമേഖലകളിലേക്ക്. വനമേഖലയ്ക്ക് പുറത്ത് നാട്ടിന്‍പുറങ്ങളിലാണ് പാമ്പ് ശല്യം ചൂട് ഏറിയതിന് പിന്നാലെ വര്‍ദ്ധിച്ചിരിക്കുന്നത്. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മൂര്‍ഖന്‍ പാമ്പുകള്‍ ഇണ ചേരുന്ന സമയം. ഈ സമയത്ത് പാമ്പുകള്‍ വ്യാപകമായി ജനവാസമേഖലകളിലേക്ക് എത്തുന്നതായി കാണാറുണ്ട്. ഫെബ്രുവരി മാസത്തിലാണ് അണലി മുട്ടയിടുന്നത്. തണുപ്പ് ലഭിക്കുന്ന പ്രദേശങ്ങളിലേക്കാണ് ഇവ മുട്ടയിടാനായി എത്തുക. ഇക്കാരണത്താലാണ് ഈ മാസങ്ങളില്‍ ജനവാസ മേഖലകളില്‍ പാമ്പ് ശല്യം രൂക്ഷമാകുന്നതെന്നും വാവ സുരേഷ് പറയുന്നു. ചൂട് കൂടുതലായതിനാല്‍ ചപ്പ് ചവറുകള്‍ കൂടിക്കിടക്കുന്ന സ്ഥലത്താണ് ഇവ തണുപ്പ് തേടി എത്തുന്നത്. ഇക്കാരണത്താല്‍ ഒരു കാരണവശാലും ചപ്പുചവറുകള്‍ വീട്ടിന് സമീപം കൂട്ടിയിടാന്‍ പാടില്ല. വെള്ളം തേടിയാണ് ഇവ അടുക്കള ഭാഗം പോലെ നനവുള്ള പ്രദേശത്തേക്ക് എത്തുന്നത്. വെള്ളം ഉള്ള ഭാഗങ്ങളിലാണ് ഇവ കൂടുതലായി എത്തുന്നതും. വീടിന്റെ പരിസരം വൃത്തിയാക്കി ഇടുന്നതാണ് ഏറ്റവും പ്രധാനം. തണുപ്പ് കിട്ടുന്ന ഒന്നും വീടിന് സമീപത്ത് കൂട്ടി വയ്ക്കരുത്. രാത്രിയില്‍ വരാന...

മിസ്സ്‌ കേരളയെ ഷെഡ്യൂൾ 1 ൽ ഉൾപെടുത്തി ഇനി പിടിക്കുകയോ അക്വാറിയം ഷോപ്പിൽ വിൽക്കുന്നതോ കുറ്റകരം | Denison barb, Denison's barb, Miss Kerala, red-line torpedo barb, or roseline shark Sahyadria denisonii

നമ്മുടെ കേരളത്തിലെ ജലാശയങ്ങളിൽ  കാണപ്പെടുന്ന മിസ്സ്‌ കേരള  മത്സ്യത്തെ   THE WILD LIFE പ്രൊട്ടക്ഷൻ  AMENDMENT BILL, 2021 ൽ  ഷെഡ്യൂൾ 1 ൽ ഉൾപെടുത്തിയിരിക്കുന്നു, അത് കൊണ്ട് ഈ മത്സ്യത്തെ ഇനി ആരെങ്കിക്കും പിടിക്കുകയോ, അക്വാറിയം ഷോപ്പുകളിൽ വില്പന നടത്തുകയോ ചെയുന്നത് കുറ്റകരമാണ്. കേരളത്തിലെ മത്സ്യങ്ങളിൽ ഷെഡ്യൂൾ 1 ൽ ഉൾപെടുത്തുന്ന ആദ്യമൽസ്യമാണിത് കേരളത്തിലെ  ജലാശയങ്ങളിൽ വളരെ പെട്ടെന്ന് അന്യനിന്ന് പോയികൊണ്ടിരുന്ന  മിസ്സ്‌ കേരളയെയും, വാരൽ ഇനത്തിൽ പെട്ട മയിൽ വാഹയെയും പിടിക്കൽ  വർഷങ്ങൾക്ക് മുമ്പ് നിയന്ത്രണം കൊണ്ട് വന്നിരുന്നു. ഇപ്പോൾ കുറച്ച് കാലങ്ങളായി മിസ്സ്‌ കേരള എന്ന ചെങ്ങണിയൻ മത്സ്യത്തെ വ്യാപകമായി അക്വാറിയം ഷോപ്പുകളിൽ വില്പന നടത്തുന്നുണ്ട് ഈ നിയന്ത്രണം വന്നതോടെ വിൽപ്പന നടത്തുന്നത് കുറ്റകരമാവും. കേരളത്തിൽ പശ്ചിമഘട്ട മേഖലയിൽ കാണപ്പെടുന്ന ഒരു പുഴ മത്സ്യമാണ് മിസ് കേരള അഥവാ ചെങ്കണിയാൻ. പുണ്ട്യസ് ഡെനിസോണി (Puntius denisonii) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇത് സഹ്യാദ്രിയ ഡെനിസോണി (Sahyadria denisonii) എന്നു പുനർനാമകരണം ചെ...

എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം ശക്തിപ്പെടുത്തും.കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡുതല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും latest news malayalam

പ്രഭാത വാർത്തകൾ 2022 | ജനുവരി 18 | ചൊവ്വ | 1197 |  മകരം 4 | പൂയം 1443 ജൂമാ:ആഖിർ 14 🔳പന്ത്രണ്ടു വയസിനു മുകളിലുള്ള കുട്ടികള്‍ക്കു കോവിഡ് വാക്സിന്‍ കുത്തിവയ്പ്പ് മാര്‍ച്ച് മാസത്തോടെ ആരംഭിക്കും. പതിനഞ്ച് വയസിനു മുകളിലുള്ള കൗമാരക്കാരിലെ വാക്സിനേഷന്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാക്കും. വാക്സിനേഷന്‍ ഉപദേശക സമിതി തലവന്‍ ഡോ.എന്‍.കെ. അറോറ വ്യക്തമാക്കി. 🔳കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡുതല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം ശക്തിപ്പെടുത്തും. വോളണ്ടിയന്‍മാരെ സജീവമാക്കും. കുടുംബശ്രീ പ്രവര്‍ത്തകരെ കൂടി അവബോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.   🔳ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന തൃശൂര്‍, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. മൂന്നു ദിവസത്തെ ശരാശരി രോഗവ്യാപനം 30 ശതമാനത്തില്‍ കൂടുതലായ ഈ ജില്ലകളില്‍ എല്ലാ പൊതുപരിപാ...

വേങ്ങര ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തി അടുക്കളമുറ്റത്ത് മുട്ടക്കോഴി പദ്ധതിയുടെ വിതരണോത്ഘാടനസം നിർവഹിച്ചു

വേങ്ങര ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന അടുക്കളമുറ്റത്ത് മുട്ടക്കോഴി വിതരണം പദ്ധതി ഇന്ന്  രാവിലെ ഒന്നാം വാർഡ് (കൊളപ്പുറം ഈസ്റ്റ്) ൽ വെച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസൽ കെ.പി ഗുണഭോക്താക്കൾക്ക് മുട്ടക്കോഴികൾ വിതരണം ചെയ്തു  ഉദ്ഘാടനം നിർവഹിച്ചു . വൈസ് പ്രസിഡൻ്റ് പൂച്യാപ്പു, മെമ്പർമാരായ മൊയ്തീൻ കോയ തോട്ടശ്ശേരി, മജീദ് മടപ്പള്ളി, റുബീന അബ്ബാസ്, ഖമർ ബാനു, വെറ്ററിനറി സർജൻ ഡോ. സനൂദ് തുടങ്ങിയവർ പങ്കെടുത്തു.

പെൻഷൻ ലഭിക്കുന്നവർ മൂന്നു ദിവസത്തിനകം BPL കാർഡ് ഉള്ളവർ ആണെന്ന് തെളിയിക്കാൻ ഉത്തരവ്

മുക്കം: സാമൂഹ്യ സുരക്ഷാ പെൻ ഷൻ കൈപ്പറ്റുന്നവർ ബി.പി.എൽ ആണെന്ന് തെളിയിക്കുന്ന രേഖ മുവെയറിൽ ന്നു ദിവസത്തിനകം ഗ്രാമപഞ്ചായ ത്തിൽ ഹാജരാക്കാൻ നിർദേശം. ബാങ്ക് എക്കൗണ്ടുമുഖേന വാർദ്ധ ക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവ പെൻഷൻ എന്നി വ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താ ക്കളും ബി.പി.എൽ ആണെന്ന് തെ ളിയിക്കുന്ന രേഖയോ, മുൻഗണന രേ ഖപ്പെടുത്തിയ റേഷൻ കാർഡോ ഹാ ജരാക്കിയിരിക്കണം, പെൻഷൻ സോ രേഖപ്പെടുത്തുന്നതിനാ ണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നും പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവി ന്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായ ത്തുകൾ അറിയിപ്പിലുണ്ട്. അപ്രായോ ഗികവും അവ്യക്തവും ഏറെ ബുദ്ധി മുട്ടിക്കുന്നതുമായ നിർദേശം പരക്കെ ആശങ്ക വരുത്തിയിട്ടുണ്ട്. ധൃതിപ്പെട്ട് ബി.പി.എൽ രേഖ ആവശ്യപ്പെട്ടതിൽ ദുരൂഹതയുമുണ്ട്. ക്ഷേമപെൻഷനു കൾക്ക് ബി.പി.എൽ ആണെന്നു തെ ളിയിക്കുന്ന രേഖ വേണ്ട. ഏതു വി ഭാഗമാണോ അതുമായി ബന്ധപ്പെട്ട രേഖകളും വരുമാന സർട്ടിഫിക്കറ്റും മതി. പിന്നെയെന്തിന് ബി.പി.എൽ ആണെന്നു തെളിയിക്കുന്ന രേഖ ആവശ്യപ്പെടുന്നു. ബി.പി.എൽ അ ല്ലാത്തവരുടെ പെൻഷൻ നിറുത്തലാ ക്കാനുള്ള നീക്കമാണെന്നു സംശയ മുയർന്നിട്ടുണ്ട്.

പാമ്പുകടിയേറ്റാല്‍ വനം വകുപ്പ് നല്‍കുന്ന നഷ്ടപരിഹാരവും ചികില്‍സാ സഹായവും ലഭിക്കാൻ ചെയേണ്ടത്

പാമ്പുകടിയേറ്റാല്‍ വനം വകുപ്പ് നല്‍കുന്ന ചികില്‍സാ സഹായവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടിക്രമങ്ങളെക്കുറിച്ച് നിരവധിയാളുകള്‍ സംശയമുന്നയിക്കുന്നുണ്ട്. പാമ്പ് കടിയേറ്റാല്‍ ചികിത്സയ്ക്കും മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്കും വനം വകുപ്പ് ധനസഹായം നല്‍കി വരുന്നുണ്ട്.  ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വനം വകുപ്പ് വീട്ടിനകത്തും മറ്റും വന്ന് ഉപദ്രവകാരികളായ പാമ്പുകളെ പിടികൂടി വനപ്രദേശങ്ങളില്‍ കൊണ്ടുവിടുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള വനം വകുപ്പ്   നിയോഗിച്ചിട്ടുള്ള ഇത്തരം ആളുകളെ കണ്ടെത്താനും ബന്ധപ്പെടേണ്ട നമ്പര്‍ കിട്ടുന്നതിനുമായി സര്‍പ്പ (SARPA) എന്ന പേരില്‍ ഒരു ആന്‍ഡ്രോയിഡ് ആപും പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്.  ചികിത്സാ സഹായത്തിനും സമാശ്വാസ ധനസഹായത്തിനും e-district-ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ അടുത്തുള്ള അക്ഷയ കേന്ദ്രത്തെ സമീപിച്ചാല്‍ മതിയാകും. വന്യജീവി ആക്രമണംമൂലം പരിക്കേറ്റവര്‍ക്കും, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ധനസഹായം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്...

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ VVC വലിയോറ ഫൈനലിൽ പ്രവേശിച്ചു

മലപ്പുറം ജില്ലാ ഒളിമ്പിക് ഗെയിംസിൽ  സീനിയർ ജില്ലാ വോളിബോൾ മത്സരത്തിൽ വി വി സി വലിയോറ ഫൈനലിൽ പ്രവേശിച്ചു  ഇന്ന് തേഞ്ഞിപ്പാലത്തെ   കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ അരങ്ങേരിയ മത്സരത്തിൽ   വിജയികളായി ഫൈനലിൽ പ്രവേശിച്ചു. മലപ്പുറം ജില്ല ഒളിമ്പിക്സ് അസോസിയേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ച്  നടത്തിയ  വോളിബോൾ മത്സരത്തിൽ  എതിർ ഇല്ലാത്ത മൂന്ന് സെറ്റുകൾക്ക്  അപ്പോളോ വള്ളിക്കുന്നിനെ തോൽപ്പിച്ചു കൊണ്ട് വി വി സി വലിയോറ  സെമിയിൽ പ്രവേശിക്കുകയും  സെമിയിൽ യുവധാര കോട്ടക്കലിനെ തോൽപ്പിച്ചുകൊണ്ട് വി വി സി വലിയോറ  ഫൈനൽ മത്സരത്തിൽ പ്രവേശിച്ചു പതിനെട്ടാം തീയതി ചൊവ്വാഴ്ച നടക്കുന്ന ഫൈനൽ  മത്സരത്തിൽ  EMEA കൊണ്ടോട്ടി യെ നേരിടുന്നു 

മലപ്പുറം ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി

മലപ്പുറം ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി മഞ്ചേരി : മലപ്പുറം ജില്ലാ അസോസിയേഷൻ നടത്തുന്ന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ  ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ  എഫ്.സി അരീക്കോടിനെതിരെ 1-0 ന് വിജയിച്ച് ചാമ്പ്യന്മാരായി. മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹൈ സ്കൂളിൽ വെച്ചാണ് മത്സരങ്ങൾ നടന്നത്. 44 ടീമുകൾ പങ്കെടുത്ത സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലാണ്  ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായത്. KYDF ഫുട്ബോൾ അക്കാദമിയാണ് ചേറൂർ സ്കൂളിനെ പരിശീലിപ്പിക്കുന്നത്.

വായോ പോഷണ കിറ്റ് വിതരണം ചെയ്തു VENGARA

വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ  കീഴിൽ പ്രവർത്തിക്കുന്ന സായം പ്രഭാ ഹോമിലെ മുതിർന്ന പൗരൻമാർക്ക് സാമൂഹ്യനീതി വകുപ്പിന്റെ  സഹായത്താൽ വയോ പോഷണ കിറ്റ് വിതരണം ചെയ്‌തു. ഇത് രണ്ടാം തവണയാണ് സായംപ്രഭയിലെ മുതിർന്ന പോരന്മാർക്ക് കിറ്റ് നൽകുന്നത്.  ജില്ലയിൽ രണ്ടാം തവണ കിറ്റ് വിതരണം ആദ്യം  വേങ്ങര ഗ്രാമപഞ്ചായത്തിലാണ്. ബദാം, എള്ള്, മുതിര, ശർക്കര, ഓട്സ്, നെയ്യ്, വെളിച്ചെണ്ണ, പാൽപ്പൊടി തുടങ്ങിയ പതിനഞ്ചോളം വിഭവങ്ങൾ അടങ്ങിയ  2500 രൂപയിലേറെ വിലമതിപ്പുള്ള കിറ്റാണ് നൽകിയത്.  വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീമിന്റെ  അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ വായോ പോഷണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കുഞ്ഞുമുഹമ്മദ് എന്ന പൂച്ചാപ്പു മുഖ്യാതിഥിയായി, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സുകുമാരി, സായംപ്രഭാ ഇമ്പ്ളിമെന്റ  ഓഫീസറായ icds സൂപ്പർവൈസർ പുഷ്പ,സാഹിന, കെയർ ഗിവർ ഇബ്രാഹീം എ കെ തുടങ്ങിയവർ നേതൃത്വം നൽകി.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

How to See who Views your Facebook Profile

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

കാച്ചടി കരിമ്പിൽ തെരുവ് നായ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

​തിരൂരങ്ങാടി: കാച്ചടി കരിമ്പിൽ പ്രദേശത്ത് തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. ഇന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി എന്നിവരുൾപ്പെടെ അഞ്ചുപേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ​ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇന്നലെ രാത്രിയും പ്രദേശത്ത് ഒരാൾക്ക് നായയുടെ കടിയേറ്റിരുന്നു. അദ്ദേഹത്തെയും ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...