ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പെൺകുട്ടികളുടെ സബ്ജൂനിയർ വോളിബോളിൽ VVC വലിയോറ ചാമ്പ്യന്മാരായി

ഇന്ന് അരിയല്ലൂരിൽ വെച്ച് നടന്ന മലപ്പുറം ജില്ല  സബ്ജൂനിയർ വോളിബോൾ  ജമ്പ്യാൻഷിപ്പിൽ  പെൺകുട്ടികളുടെ വിഭാഗത്തിൽ VVC വലിയോറ  ചാമ്പ്യന്മാരായി

കൊച്ചി ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 19 ടീമിൽ സെലെക്ഷൻ നേടിയ ഈ അപ്പുവിന്റെ ജീവിതകഥ നിങ്ങളറിയണം

അപ്പു ജനിക്കുന്നത് തൃശൂർ വിയ്യൂർ ജയിലിലാണ്. അവൻ ഒരു തെറ്റും ചെയ്തിട്ടല്ല.. തെറ്റ് ചെയ്ത് ജയിലിൽ എത്തിയത് അവന്റെ അമ്മ ആയിരുന്നു. അവൻ വളർന്നതും അമ്മക്കൊപ്പം ആ ജയിലിൽ തന്നെ ആയിരുന്നു. അഞ്ചു വയസ്സ് ആയപ്പോൾ അവനെ നിയമപ്രകാരം ജ്യൂവനയിൽ ഹോമിലേക്ക് മാറ്റി. അവിടെ  യുള്ള കുട്ടികൾക്ക് ഒപ്പം അവൻ കളിച്ചു വളർന്നു. അതിനിടയിൽ ജയിലിൽ നിന്ന് ഇറങ്ങിയ അവന്റെ അമ്മ അവനെ കാണാൻ പോലും നിൽക്കാതെ എവിടേക്കോ പോയി. അധികാരികൾ പല തവണ അവരെ കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു തെറ്റും ചെയ്യാതെ ഭൂമിയിലേക്ക് വന്ന അവൻ ജനിച്ചത് ജയിലിലും വളർന്നത് ജ്യൂവനയിൽ ഹോമിലും. പരിമിതമായ സൗകര്യങ്ങളിൽ വളർന്ന അവൻ ഇന്ന് കൊച്ചി ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 19 ടീമിൽ സെലെക്ഷൻ നേടിയിരിക്കുന്നു.. നമ്മൾ അല്ലാതെ അവനെ അഭിനന്ദിക്കാൻ ആരാണ് ഉള്ളത്..❤ അപ്പുവിന് നമ്മുക്ക് അഭിനന്ദനങ്ങൾ അർപ്പിക്കാം ഒപ്പം ഷെയർ ചെയ്ത് അവന്റ നേട്ടം എല്ലാവരിലേക്കും എത്തിക്കാം.❤❤🌹 (Coppy )

പോലീസിന്റെ ഏറ്റവും പുതിയ അറിയിപ്പ്. "വ്യാജ സന്ദേശങ്ങളും വിഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപെടുന്നവർ സൈബർ പോലീസ് ടീമിന്റെ നിരീക്ഷണത്തിലാണ്"

സമൂഹത്തിൽ വർഗ്ഗീയ രാഷ്ട്രീയ വിദ്വേഷവും മതസ്പർദ്ധയും പരത്തി, വിഭാഗീയതയും പരിഭ്രാന്തിയും സൃഷ്ടിച്ച് അതുവഴി സാമുദായിക ധ്രുവീകരണം നടത്തുക എന്ന ഉദ്ദേശത്തോടെ വ്യാജ സന്ദേശങ്ങളും വിഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണം നടത്തുന്നവർ സൈബർ പോലീസ് ടീമിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു 

21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യക്ക്

21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യക്ക്. 21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യക്ക്.   21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യക്ക്. 21 വർഷത്തിനുശേഷം ഇസ്രായേലിലെ എയ്ലാറ്റിൽ നടന്ന 70-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ  ഇന്ത്യയെ പ്രതിനിധീകരിച്ച് പഞ്ചാബിൽ നിന്നുള്ള 21-കാരിയായ ഹർനാസ് സന്ധുവിന് കിരീടനേട്ടം. അഭിനന്ദനങ്ങൾ 🌹🌹🌹

പെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക് കുപ്പികളില്‍ കൊടുക്കരുതെന്ന് ഉത്തരവ് read more

  സം​സ്ഥാ​ന​ത്തെ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍​നിന്നു പെ​ട്രോ​ളും ഡീ​സ​ലും ഇ​നി പ്ലാ​സ്റ്റി​ക്, പെ​റ്റ് ബോ​ട്ടി​ലു​ക​ളി​ല്‍ കൊടുക്കരുതെന്ന് ഉത്തരവ്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ല്‍ പ​ക​ര്‍​ന്നു​ള്ള ഇ​വ​യു​ടെ ചി​ല്ല​റ വി​ല്പ​ന ക​ര്‍​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് എ​ക്സ്പ്ലോ​സീ​വ്സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ക​ണ്‍​ട്രോ​ള​റാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഐ​ഒ​സി, ബി​പി​സി​എ​ല്‍, എ​ച്ച്പി​സി​എ​ല്‍, റി​ല​യ​ന്‍​സ് എ​ന്നീ ക​മ്പ​നി​ക​ള്‍​ക്കാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പ​മ്പു​ക​ളി​ല്‍​നിന്നു പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ കു​പ്പി​ക​ളി​ല്‍ വാ​ങ്ങി പൊ​തു​യാ​ത്രാ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​കു​ന്ന പ്ര​വ​ണ​ത​യു​മു​ണ്ട്. ഇ​തു സ​മൂ​ഹ​സു​ര​ക്ഷ​യ്ക്കു​ത​ന്നെ വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ഫോം 14 ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ലൈ​സ​ന്‍​സി​ല്‍ ഇ​ത്ത​രം പാ​ത്ര​ങ്ങ​ളി​ല്‍ പെ​ട്രോ​ളും ഡീ​സ​ലും പ​ക​ര്‍​ന്നു ന​ല്‍​ക​രു​തെ​ന്നു ക​ര്‍​ശ​ന നി​ബ​ന്ധ​ന​യു​ള്ള​താ​ണ്.1998 ഒ​ക്‌​ടോ​ബ​ര്‍ 11ന് ​പാ​ലാ​യ്ക്ക​ടു​ത്തു​ള്ള ഐ​ക്കൊ​മ്പി​ല്‍ ന​ട​ന്ന ബ​സ് അ​പ​ക​ട​ത്തി​ല...

ഇന്നലെ കാണപ്പെട്ട അപ്പൂർവ കാഴ്ച്ച Read more

അർജന്റീനയിലെ കോർഡോബയിൽ ഇന്നലെ കാണപ്പെട്ട mammatus clouds അഥവാ അകിടു മേഘങ്ങൾ . സാധാരണ ഗതിയിൽ ഇവ അപകടകാരികൾ അല്ല. എന്നാൽ സമീപ പ്രദേശത്ത് ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യത ഇവയുടെ സാന്നിധ്യം മുന്നറിയിപ് നൽകുന്നു. Sinking air ആണ് ഇവയുടെ രൂപപ്പെടലിന് കാരണം. അപൂർവമായി ആണ് ഇവ രൂപപ്പെടാറുള്ളത്. നമ്മുടെ നാട്ടിൽ ഇടിമിന്നൽ മഴക്ക് കാരണമാകുന്ന ക്യുമിലോ നിംബസ് മേഘങ്ങളിലെ ടർബുലൻസും ഇവയുടെ രൂപീകരണത്തിന് കാരണമാകുന്നു. ക്രെഡിറ്റ്‌ :metbeat whether 

ജനസാഗരം ഈ കെട്ടുറപ്പാണ് വലിയ ഉറപ്പ്: സാദിഖലി തങ്ങൾ

ജനസാഗരം;ഈ കെട്ടുറപ്പാണ് വലിയ ഉറപ്പ്: സാദിഖലി തങ്ങൾ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തു കോഴിക്കോട്: ഇരമ്പിയാർക്കുന്ന ജനസാഗരത്തെ സാക്ഷിയാക്കി മുസ്ലിംലീഗ് വഖഫ് സംരക്ഷണ റാലി. നാടിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള ജനലക്ഷങ്ങൾ ഒഴുകിയെത്തിയതോടെ കോഴിക്കോട് നഗരം വീർപ്പുമുട്ടി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തു. സമരവുമായി മുസ്ലിംലീഗ് മുന്നോട്ട് പോകുമെന്നും സർക്കാരിന് നയം തിരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാർദ്ദവും സമുദായ ഐക്യവും മുസ്ലിംലീഗിന്റെ ലക്ഷ്യങ്ങളാണ്. സമുദായത്തെ ഭിന്നിപ്പിക്കാനുള്ള സർക്കാറിന്റെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞാണ് മുസ്ലിംലീഗ് സടകുടഞ്ഞെഴുന്നേറ്റത്. ഹൃദയത്തിൽ കൈ ചേർത്ത് പറയണം, സമുദായത്തിന്റെ ഏറ്റവും വലിയ ഉറപ്പ് എന്ന് പറയുന്നത് സമുദായത്തിന്റെ ഈ കെട്ടുറപ്പ് തന്നെയാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

കര്‍ഷക സമരം വിജയം; കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും ‍ രേഖാമൂലം അംഗീകരിച്ചു സമരം അവസാനിപ്പിച്ചു

കര്‍ഷക സമരം വിജയം; കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും ‍ രേഖാമൂലം അംഗീകരിച്ചു വിവാദ ബില്ലുകള്‍ പിന്‍ വലിക്കണമെന്നു തുടങ്ങി കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദസര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ രേഖാ മൂലം ഉറപ്പ് നല്‍കി. ഇതേതുടര്‍ന്ന് സിംഘു അതിര്‍ത്തിയിലെ ടെന്റുകള്‍ കര്‍ഷകര്‍ പൊളിച്ച് നീക്കാന്‍ ആരംഭിച്ചു. ദില്ലി അതിര്‍ത്തികളിലെ സമരം അവസാനിപ്പിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. ഒരു വര്‍ഷത്തിലേറെ നീണ്ട പോരാട്ടമാണ് ഇതോടെ അവസാനിക്കുന്നത്. ആവശ്യങ്ങള്‍ പാലിക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ ഉടന്‍ സമരം അവസാനിപ്പിക്കാനായിരുന്നു കര്‍ഷക സംഘടനകളുടെ തീരുമാനം

നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഇങ്ങനെ ഒരു മെസേജ് വന്നോ? read more

കൂടുതൽ സ്വകാര്യതയ്ക്കായി,  സ്വീകർത്താവ് ഒരിക്കൽ തുറന്നതിന് ശേഷം  WhatsApp ചാറ്റിൽ നിന്ന് അപ്രത്യക്ഷമാകുന്ന ഫോട്ടോകളും വീഡിയോകളും അയക്കാവുന്ന വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റിനെക്കുറിച്ചുള്ള മെസേജാണ് സ്റ്റാറ്റസിൽ വന്നിടുള്ളത് . ഈ ഓപ്ഷൻ ലഭിക്കുന്നതിന്ന് വേണ്ടി WhatsApp ന്റെ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുക Media will not be saved to the recipient’s Photos or Gallery. Once you send a view once photo or video, you won’t be able to view it again. You can’t forward, save, star, or share photos or videos that were sent or received with view once media enabled. You can only see if a recipient has opened a view once photo or video if they have read receipts turned on. If you don’t open the photo or video within 14 days of it being sent, the media will expire from the chat. You must select view once media each time you want to send a view once photo or video. View once media can be restored from backup if the message is unopened at the time of back up. I...

കോഴിക്കോട് നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി വകഫ് സംരക്ഷണ റാലിക്ക് വരേണ്ട രീതി

കോഴിക്കോട്: ഇന്ന് നടക്കുന്ന മുസ്ലിംലീഗ് പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഒരാൾ മാത്രമായി യാത്രചെയ്യുന്ന നാലുചക്രവാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി നഗരത്തിനുപുറത്ത് പേ ആൻഡ് പാർക്കിൽ വാഹനം നിർത്തിയിടണമെന്ന് സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. കണ്ണൂർ റോഡ്, രാജാജി റോഡ്, മാവൂർ റോഡ്, പുതിയറ റോഡ്, മീഞ്ചന്ത ബൈപ്പാസ്, എരഞ്ഞിപ്പാലം, വയനാട് റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിമുതൽ ബീച്ചിലൂടെയുള്ള വാഹനങ്ങൾക്കും ഗതാഗതനിയന്ത്രണമുണ്ടാകും.  നഗരത്തിലെത്തുന്ന വാഹനങ്ങളുടെ ഗതാഗതക്രമീകരണംവടകര, കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വെങ്ങാലിപ്പാലം തിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിങ്ങിലോ വെള്ളയിൽ ബീച്ച് പാർക്കിങ്ങിലോ നിർത്തിയിടണം. ബാലുശ്ശേരി, മലാപ്പറന്പ്, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ നോർത്ത് ബീച്ച് പാർക്കിങ്ങിലോ വെള്ളയിൽ ബീച്ച് പാർക്കിങ്ങിലോ നിർത്തിയിടണം. തൃശ്ശൂർ, കുറ്റിപ്പുറം, വേങ്ങര, മലപ...

വേങ്ങര പഞ്ചായത്തിലേക്ക്ഓവർസിയർ അപേക്ഷ ക്ഷണിച്ചു

വേങ്ങര പഞ്ചായത്ത് മഹാ ത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുകി ഴിൽ ഓവർസിയർ (കരാർ അടിസ്ഥാനത്തിൽ, അക്കൗ ണ്ടന്റ് കം ഐടി അസിസ്റ്റന്റ് (ദിവസവേതന അടിസ്ഥാന ത്തിൽ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഓവർസിയർ ക്ക് ബിടെക് (സിവിൽ/അഗ്രി) അല്ലെങ്കിൽ മൂന് ന് വർഷത്തെ പോളിടെക്നിക് സിവിൽ ഡി പ്ലോമയുള്ളവർക്ക് അപേക്ഷി ക്കാം. അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ന് ബി കോം, പിജിഡിസിഎ യോഗ്യ തയുള്ളവർക്കും അപേക്ഷി ക്കാം. അപേക്ഷകൾ 20ന് മുമ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിക്കണം.

അണ്ടികള്ളി മത്സ്യത്തെ പരിചയപ്പെടാം

കടലുണ്ടിപുഴയിൽനിന്നു ഉനൈസ് വലിയോറ എടുത്ത ഫോട്ടോ   അണ്ടിക്കള്ളി : Malabar catopra  ശാസ്ത്രീയനാമം:Pristolepis marginata കേരളത്തിലെ നദികളിൽ  കണ്ടുവരുന്ന ഈ മത്സ്യത്തെചുട്ടിച്ചി,ചൂട്ടാച്ചി,  അണ്ടികളി എന്നൊക്കെ വിളിയ്ക്കാറുണ്ട്. ഇവ ജലാശയത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മത്സമായതിനാൽ ഇവയെകണ്ടത്താൻ പ്രയാസമാണ് . വെള്ളത്തിന്റെ അടിത്തട്ടിലെ പോത്തുകളിലും കല്ലുകൾകിടയിലും താമസിക്കുന്ന ഈ മത്സങ്ങൾ ഇരയെകണ്ടാൽ പെട്ടെന്നു അവയെ അകത്താകും.എന്ത് കണ്ടാലും ഒന്നു കൊത്തിനോക്കുന്ന സ്വഭാവം ഇ മത്സങ്ങൾക്കുണ്ട്  ചെറിയമത്സകുഞ്ഞുങ്ങളും വെള്ളത്തിലെ പ്ലവങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം ശരീരത്തിന് ചുവപ്പുകലർന്ന പച്ചനിറമാണ്.കൈച്ചിറകിന് മഞ്ഞ നിറവും വീതിയുള്ളതും പരന്നതും മുള്ളോടുകൂടിയതുമാണ് ശരീരം. ഇവയെ ഇണകളായിട്ടാണ് സാധാരണ വെള്ളത്തിൽ കാണാറ് വീഡിയോ  കാണു  കൂടുതൽ  ഫിഷ്‌  വീഡിയോസ്  ലഭിക്കുവാൻ  ചാനൽ സബ്സ്ക്രൈബ്  ചെയുക 

വേങ്ങര ട്രോമാ കെയർ

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് 2025 ലീഡർ        : ഇല്യാസ് പുള്ളാട്ട്  പ്രസിഡന്റ് :  വിജയൻ ചെറുർ  സെക്രട്ടറി  : ഷബീർ ലെത്തിഫി  ട്രഷറർ  : ഉനൈസ് വലിയോറ  ഹെല്പ് ലൈൻ നമ്പർ :  +91 9562115100 പ്രവർത്തനങ്ങളുടെ ഫോട്ടോസ്, വീഡിയോസ്

URF ലോക റെക്കോർഡ് സെർട്ടിഫിക്കറ്റും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സെർട്ടിഫിക്കറ്റും കരസ്ഥമാക്കി മിൻഹാ ഫാത്തിമ

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇംഗ്ലീഷ് വാക്ക്, 1909 അക്ഷരങ്ങൾ കാണാതെ പഠിച്ച് ഒരു മിനിറ്റ് 12 സെക്കന്റ് കൊണ്ട് പറഞ്ഞ്  ( URF ) ലോക റെക്കോർഡ് സെർട്ടിഫിക്കറ്റും  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സെർട്ടിഫിക്കറ്റും കരസ്ഥമാക്കി അന്തർദേശീയ അംഗീകാരം നേടിയ വേങ്ങരയുടെ അഭിമാനമായി മാറിയിരിക്കുകയാണ്  കുറ്റാളൂർ യാറംപടി സ്വദേശി മിൻഹാ ഫാത്തിമ 🌹🌹🌹

വിജയാരവം-2019

വേങ്ങര: 2018-2019 അധ്യായന വര്‍ഷത്തില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികളെ അനുമോദിച്ച് വിജയാരവം-2019. വേങ്ങര മണ്ഡലത്തില്‍ നിന്നുള്ള വിദ...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

വേങ്ങരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു;18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

  വേങ്ങര: ഊരകം പുത്തൻപീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇല്ലിപിലാക്കൽ റഹ്മത്ത് നഗർ പെരുമ്പള്ളി മുഹമ്മദിന്റെ മകൻ യുസഫ് (18) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ പുത്തൻപീടിക വായനശാലയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. വെങ്കുളം പീസ് സ്കൂളിന് പിൻവശത്തുകൂടിയുള്ള പുത്തൻപീടിക ഇറക്കത്തിൽ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ വീടിന്റെ മുറ്റത്തേക്ക് മറിയുകയുമായിരുന്നു. . പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. യൂസഫിനൊപ്പം യാത്ര ചെയ്തിരുന്ന  സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

വെള്ളിക്കെട്ടൻ അഥവാ ശംഖ് വരയൻ കൊടും വിഷമുണ്ട് ഇവയെ തിരിച്ചറിയാനുള്ള മാർഗങ്ങൾ ഇവയാണ്

വെള്ളിക്കെട്ടൻ അഥവാ ശംഖ് വരയൻ (കൊടും വിഷമുണ്ട്) common krait(highly venomous) എങ്ങനെ തിരിച്ചറിയാം:- (1 )കടും കറുപ്പ് ശരീരത്തിൽ കാണുന്ന തൂവെള്ള വളകളിൽ ചിലയിടങ്ങളിലെങ്കിലും രണ്ടെണ്ണം അടുപ്പിച്ച് വരികയും പിന്നൊരു ഗ്യാപ് വീണ്ടും അടുപ്പിച്ച് രണ്ട് വെള്ള വളകൾ കണ്ടാൽ ഉറപ്പിക്കാം 2) വെള്ളിക്കെട്ടന് ദേഹത്തേ ചെതുമ്പലുകളിൽ നടുപ്പുറത്തു കാണുന്ന ഒരുലൈൻ ചെതുമ്പലുകൾക്ക് വലിപ്പം കൂടുതലും ആ ചെതുമ്പലുകളുടെ ആകൃതി ആറുമുഖങ്ങളുള്ളതുമായിരിക്കും 3) വെള്ളിക്കെട്ടൻ്റെ വയറിനടിഭാഗത്തേ ശൽക്കങ്ങൾ പോലെ തന്നെ ഒരു വരിയായിട്ടാവും വാലറ്റം വരേയും (ഫോട്ടോ കാണുക) (മറ്റു പാമ്പുകൾക്ക് കഴുത്ത് മുതൽ മലദ്വാരം വരേ ഒരു വരി ശൽക്കങ്ങളും വാൽഭാഗം രണ്ട് ഭാഗങ്ങളുമായും ആണ് കാണുക) പാമ്പിൻ്റെ ഫോട്ടോ കണ്ടാലോ,ജീവനുള്ളതോ, ചത്തതോ ആയ പാമ്പുകളേ കണ്ടാലോ പാമ്പിൻ്റെ ഉറ പൂർണ്ണമായും കണ്ടാലോ സാധാരക്കാർക്ക് തിരിച്ചറിയാൻ ഇത്രയും കാര്യങൾ മതിയാവും എന്ന് വിശ്വസിക്കുന്നു NB: ചത്ത പാമ്പാണെന്ന് കരുതി പാമ്പുകളേ വെറും കൈയ്യോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കരുത്. ചത്തതിനു സമാനമായ അവസ്ഥയിലും പാമ്പുകൾക്ക് കടിക്കാനും വിഷമേൽപ്പിക്കാനു...

പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് (PCL)സമാപിച്ചു

പരപ്പിൽപാറ യുവജന സംഘം (PYS) സംഘടിപ്പിച്ച പരപ്പിൽപാറ ക്രിക്കറ്റ് സൂപ്പർ ലീഗ് ആവേശകരമായ മത്സരങ്ങളോടെ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ 5 ടീമുകളിലായി 65 കളിക്കാർ പങ്കെടുത്തു. നാട്ടിലെ യുവാക്കളെയും സമീപ പ്രദേശങ്ങളിലെ ക്രിക്കറ്റ് പ്രേമികളെയും ഒരുമിപ്പിച്ച ഈ ലീഗ് വലിയ വിജയമായി മാറി. ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. അസ്ലു നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ നിരവധി നാട്ടുകാർ പങ്കെടുത്തു. ഓരോ മത്സരവും ആവേശം നിറഞ്ഞതും കായിക മികവിന്റെ ഉത്സവമായും മാറി. കടുത്ത പോരാട്ടങ്ങൾക്ക് ഒടുവിൽ ഇമ്മൂസ് ധമാക്ക ടീം വിന്നേഴ്സായി കിരീടം കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ടീം അലിയൻസ് റണ്ണേഴ്സായി മാറി. വ്യക്തിഗത പുരസ്കാരങ്ങളിൽ, ടൂർണമെന്റിലെ മികച്ച കളിക്കാരനായി ദിൽഷാൻ ഇ കെ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബൗളറായി സാദിഖ് കെ, മികച്ച ബാറ്റ്സ്മാനായി  ദിൽഷാൻ ഇ കെ, മികച്ച ഫീൽഡറായി നൗഫൽ സി ,ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഫവാസ് എന്നിവരും തിരഞ്ഞെടുത്തു. പരിപാടിയിൽ പഞ്ചായത്ത് മെമ്പർമാരായ ഉമ്മർ കൈപ്രൻ, സബ്ന ഇബ്രാഹീം, ഇബ്രാഹീം Ak,ക്ലബ് രക്ഷാധികാരികളായ കുറുക്കൻ മുഹമ്മദ് സാഹിബ്, ഹാരി...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള