: വേ ങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹരിത കേരള മിഷന്റെ ഭാഗമായി മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന 2018ജൂൺ 5 ന് മുമ്പായി ഒരു ലക്ഷം തൈകൾ ഉൽപ്പാദിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നഴ്സറി നിർമ്മാണം വേങ്ങര ഗ്രാമപഞ്ചായത്തിലെ പത്ത് മൂച്ചിയിൽ തുടക്കമായി. ഇവിടെ 25000 വൃക്ഷതൈകൾ ഉൽപ്പാദിപ്പിക്കും.നഴ്സറിയുടെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ് ലു നിർവ്വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി അധ്യക്ഷനായി. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ മുഹമ്മദലി, വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ഫസൽ, ഗ്രാമപഞ്ചായത്ത്മെമ്പർമാരായ പറങ്ങോടത്ത് അബ്ദുൽ അസീസ്, പി.മുഹമ്മദ് അഷ്റഫ് ,യൂസു ഫലിവലിയോറ, തൊഴിലുറപ്പ് പദ്ധതി നോഡൽ ഓഫീസർ മൻസൂർ, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി ഒ ഉമ്മർ ബ്ലോക്ക് അക്രഡിറ്റ് എഞ്ചിനിയർ പ്രശാന്ത്, വേങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശിവകുമാർ ,വേങ്ങര ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓവർസിയർ മു ബ ശിർ പഞ്ചിളി.അമ്പാടി മുഹമ്മദ് കുട്ടി, തൊഴിലുറപ്പ് തൊഴിലാളികൾ, എന്നിവർ സംബന്ധിച്ചു.
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ