വലിയോറ:VOC വോയ്സ് ഓഫ് ചുള്ളിപ്പറയൂത്ത് വിങ്‌ന്റ കീഴിൽ മാലിന്യ നിർമജ്ജനം നടത്തി ചുള്ളിപ്പറബ് പുലരി ബസ് സ്റ്റോപ്പ് മുതൽ ആശാരിപാടിവരെ റോഡ്‌ന്റ ഇരുഭാഗങ്ങളിലുമുള്ള മാലിന്യങ്ങൾ ശേഖരിച്ചു വേങ്ങര പഞ്ചയത്ത് അധിജീവനം പദ്ധതിയുടെ വാഹനത്തിന് കൈമാറി . കഴിഞ്ഞ മൂന്ന് വർഷമായി ജാതി രാഷ്ട്രയ വിത്യസങ്ങളില്ലാതെ ജീവകരുണ്യം,ആരോഗ്യo, വിദ്യാഭ്യാസ സാംസ്കാരികരംഗത്ത് VOC സജ്ജീവസാനിത്യ മായി നിലകൊള്ളുന്നു. പരിപാടിക്ക് ഗ്രുപ്പ് അഡോസറി,യൂത്ത് വിങ്അംഗങ്ങൾകുപുറമെ പ്രദേശത്തുള്ള മുഴുവൻ ദേശവാസി കളുടെയുംപങ്കാളിത്യം ശ്രദ്ധേയമായി
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ