*
*🗓2017 ജൂൺ 17 ശനി*
*🗞പ്രധാന വാർത്തകൾ*
*📰0⃣1⃣:കൊച്ചി മെട്രോ നാടിന് സമർപ്പിച്ചു*
⬛കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന് മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്തു. പാലാരിവട്ടത്തു നിന്ന് പത്തടിപ്പാലം വരെ ഉദ്ഘാടനയാത്ര നടത്തിയ ശേഷം കലൂരെ വേദിയില്‍ വെച്ചാണ് പ്രധാനമന്ത്രി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചത്.
*📰0⃣2⃣:മലയാളികള്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്നു: പ്രധാനമന്ത്രി*
⬛കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കൊച്ചി മെട്രോ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
▪കേരളത്തിന്റെ സ്വന്തം കൊച്ചിയ്ക്ക് മികച്ച ദിനങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളുവെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയ്ക്കായി 2000 കോടി രൂപയില്‍ അധികം കേന്ദ്രം അനുവദിച്ചു. കൊച്ചി മെട്രോയ്ക്കായുള്ള പകുതി കേരളവും പകുതി കേന്ദ്രവുമാണ് വഹിച്ചത്.
*📰0⃣3⃣:വികസനകാര്യത്തില്‍ കേന്ദ്രത്തിന് അനുകൂല സമീപനം: പിണറായി*
⬛കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങ് വിവാദമാക്കാൻ ശ്രമിച്ചവർക്ക് നിരാശയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. ശ്രീധരന്റെ നേതൃപാടവം മെട്രോയെ വേഗത്തിൽ യാഥാർഥ്യമാക്കി.
▪വികസന കാര്യത്തിൽ കേന്ദ്രത്തിന്റെ ഫലപ്രദമായ സഹകരണം ഉണ്ടാകണമെന്നും വികസനത്തിൽ കേന്ദ്രത്തിന്റ്ത് പോസിറ്റീവി സമീപനമാണെന്നും മുഖ്യമന്ത്രി മെട്രോ ഉദ്ഘാടന വേദിയിൽ പറഞ്ഞു.
*📰0⃣4⃣:മോദിയ്ക്കൊപ്പം മെട്രോയാത്രയില്‍ കുമ്മനവും*
⬛മെട്രോയുടെ അവകാശവാദങ്ങള്‍ക്കൊടുവില്‍ ചുളുവില്‍ കയറിക്കുടിയ കുമ്മനം രാജശേഖരന് മെട്രോ ഉദ്ഘാടനത്തിലുമെത്തി. പ്രധാനമന്ത്രിയുടെ മെട്രോ യാത്രയില്‍ കുമ്മനവുമുണ്ടയിരുന്നു.
▪സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിനെ പോലും ഉള്‍പ്പെടുത്താത്ത യാത്രയിലെ ഭരണഘടനപ്രകാരം ഔദ്യോഗിക പദവികളൊന്നും വഹിക്കാത്ത കുമ്മനത്തിന്റെ സാന്നിധ്യം വിവാദത്തിലായിരിക്കുകയാണ്.
*🌴കേരളം*
*📰0⃣5⃣:ഈശോ മാര്‍ തിമൊഥെയോസ് പുരസ്കാരം*
⬛മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ തോന്ന്യാമല സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വര്‍ഷത്തെ ഈശോ മാര്‍ തിമൊഥെയോസ് പുരസ്കാരത്തിന് ഇസാഫ് സ്ഥാപകനും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ. പോള്‍ തോമസ് അര്‍ഹനായി. പതിനയ്യായിരം രൂപയും പ്രശ്സതിപത്രവുമടങ്ങിയതാണ് പുരസ്കാരം.
*📰0⃣6⃣:സംസ്ഥാനത്ത് ഇന്നും പനി മരണം*
⬛സംസ്ഥാനത്ത് ഇന്നും പനി മരണം. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് കോഴിക്കോട് വടകരയില്‍ ഗര്‍ഭിണി മരിച്ചു. സംസ്ഥാനത്ത് ഈ മാസം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 53 ആയി. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്.
*📰0⃣7⃣:കിയാൽ: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തില്ല; യുഡിഎഫ് സർക്കാർ തീരുമാനം റദ്ദാക്കി*
◼കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനിയിലെ താൽക്കാലിക ജീവനക്കാരെ മൂന്നു വർഷം പൂർത്തിയാക്കുന്ന മുറയ്ക്കു സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഡയറക്ടർ ബോർഡ് റദ്ദാക്കി. 2015 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത്, കിയാൽ ഡയറക്ടർ ബോർഡ് എടുത്ത തീരുമാനം കഴിഞ്ഞ ഏപ്രിൽ 15നു ചേർന്ന ബോർഡ് യോഗമാണു റദ്ദാക്കിയത്. ഇതിനിടെ, യുഡിഎഫ് സർക്കാരിന്റെ കാലത്തു വിമാനത്താവളത്തിൽ ചെറിയ ജോലികളിലടക്കം നിയമിക്കപ്പെട്ടവരെ മുഴുവൻ പിരിച്ചുവിടാനുള്ള നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്.
*📰0⃣8⃣:മെട്രോ ഉദ്ഘാടനവേദിയിൽ ഇ.ശ്രീധരന് ആദരവായി നീണ്ട കരഘോഷം; കൈയടികള്‍ക്ക് നന്ദി പറഞ്ഞ് ഇ. ശ്രീധരന്*
⬛കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ താരമായത് മെട്രോമാന് ഇ.ശ്രീധരന്. സ്വാഗത പ്രസംഗം മുതൽ ശ്രീധരന്റെ പേര് വേദിയിൽ പരാമർശിക്കപ്പെട്ടപ്പോഴെല്ലാം നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് അതിനെ സ്വീകരിച്ചത്. പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ ശ്രീധരന് ലഭിച്ച കയ്യടി കിട്ടിയതുമില്ല.
▪ഉദ്ഘാടന വേദിയില്‍ തന്നെ ഹര്ഷാരവത്തേടെ സ്വീകരിച്ച കാണികള്‍ക്ക് നന്ദിയറിച്ച് ഇ ശ്രീധരന്. ജനങ്ങളുടെ ആദരമാണ് എനിക്ക് കിട്ടിയ നീണ്ട കൈയടികള്‍ക്ക് ഇ. ശ്രീധരന് മാധ്യമങ്ങളോട് പ്രതികരിച്ചു.
*📰0⃣9⃣:കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനുണ്ടാകില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്*
⬛കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തില്‍ ഉണ്ടാകില്ലെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്. എംഡി സ്ഥാനത്ത് ഇനി തുടരില്ലെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. മെട്രോ രണ്ടാം ഘട്ടത്തിന്റെ ഉത്തരവാദിത്തം എറ്റെടുക്കാന്‍ കഴിയുന്നവര്‍ സര്‍വ്വീസിലുണ്ടെന്നും കൊച്ചി മെട്രോ