🅾➖🅾➖🅾➖🅾➖🅾
*പ്രഭാത വാർത്തകൾ*
*17-06-2017*
🅾➖🅾➖🅾➖🅾➖🅾
🅾 *കേരളം കാത്തിരുന്ന ആ ദിനം ഇന്ന്.കൊച്ചി മെട്രോ ഇന്ന് കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൽഘാടനം ചെയ്യും.കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം. വൻ സുരക്ഷ.കേരളത്തിനിത് അഭിമാന നിമിഷം.*
🅾 *മെട്രോയുടെ ഉദ്ഘാടനം: കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു*
🅾 *കശ്മീരില്‍ അനന്ത്‌നാഗില്‍ പൊലീസ് വാഹനത്തിനു നേരെ ഭീകരരുടെ ആക്രമണം; സബ് ഇന്‍സ്‌പെക്ടര്‍ അടക്കം അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; ലഷ്‌കര്‍ ഭീകരന്‍ ജുനൈദിനെ വധിച്ചതിന്റെ പ്രതികാരമെന്ന് സൂചന*
🅾 *രാഷ്ട്രപതി സ്ഥാനത്തിലേക്കുള്ള മത്സരത്തിലേക്ക് ഒരു മലയാളി കൂടി; ലോകം ആദരിക്കുന്ന കൃഷി ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥനെ രാഷ്ട്രപതിയാക്കണം എന്ന ആവശ്യവുമായി ശിവസേന രംഗത്ത്; ഇന്ത്യന്‍ ജനതയുടെ വിശപ്പകറ്റിയ ഹരിത വിപ്ലവത്തിന്റെ പിതാവിനെ പ്രഥമ പൗരനാക്കാന്‍ ബിജെപി പിന്തുണയ്ക്കുമോ?*
🅾 *രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപിയുമായി സമവായ ചര്‍ച്ചയില്ല; പ്രതിപക്ഷത്ത് ഇരുന്നപ്പോഴും ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്; പ്രതിപക്ഷകക്ഷികളെ പ്രീണിപ്പിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് യെച്ചൂരി*
🅾 *പി.ടി ഉഷയ്ക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു; ബിരുദം സമ്മാനിച്ചത് കാണ്‍പുര്‍ ഐ.ഐ.ടി; ഉഷയ്ക്ക് ലഭിക്കുന്നത് രണ്ടാമത്തെ ഡോക്ടറേറ്റ്*
🅾 *കേരളം പനിച്ചു വിറയ്ക്കുന്നു; സംസ്ഥാനത്ത് മരിച്ചത് എട്ട് പേര്‍; സ്വകാര്യ ആശുപത്രികളില്‍ പോലും പനി ബാധിതരാല്‍ കൊണ്ട് തിങ്ങിനിറഞ്ഞു; തിരുവനന്തപുരത്ത് മാത്രം ഒരു ലക്ഷത്തിലേറെ പനിബാധിതരെന്ന് റിപ്പോര്‍ട്ട*
🅾 *താജ്മഹല്‍ ഇന്ത്യന്‍ സംസ്‌ക്കാരം ഉയര്‍ത്തിക്കാട്ടുന്നില്ല; വിശിഷ്ടാതിഥികള്‍ സന്ദര്‍ശിക്കാന്‍ എത്തുമ്ബോള്‍ താജ്മഹലിന്റെ പകര്‍പ്പല്ല നല്‍കേണ്ടത്, ഭഗവത് ഗീതയുടെയും രാമായണത്തിന്റെയും പകര്‍പ്പാണ്: വിവാദ പ്രസ്താവനയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്*
🅾 *ജര്‍മനികളെ ഏകീകരിച്ച ഹെല്‍മുട്ട് കോള്‍ അന്തരിച്ചു*
🅾 *രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആറു പേര്‍ പത്രിക സമര്‍പ്പിച്ചു, ആറും തള്ളി*
🅾 *പ്രണാബ് മുഖര്‍ജിയും മോഹന്‍ ഭാഗവതും കൂടിക്കാഴ്ച നടത്തി*
🅾 *444 രൂപയ്ക്ക് ദിവസേന നാലു ജിബി ; വന്പന് ഓഫറുമായി ബിഎസ്എന്‍എല്‍.90 ദിവസമാണ് കാലാവധി.*
🅾 *എച്ച്എല്എലിനെ സ്വകാര്യ മേഖലയ്ക്കു വില്‍ക്കരുതെന്നു മോദിയോടു മുഖ്യമന്ത്രി*
🅾 *അമിതാഭ് ബച്ചനെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചാല്‍ പ്രതിപക്ഷം പിന്തുണച്ചേക്കും*
🅾 *നാളെ മിഥുന വെയിലിലെ ആവേശച്ചൂടില്‍ കത്തിയെരിയാന്‍ തയാറായി ഇന്ത്യയും പാക്കിസ്ഥാനും; ഇരു പക്ഷത്തും ആഘോഷം തുടങ്ങി; ലണ്ടനില്‍ മത്സര വീര്യം കൂട്ടാന്‍ തട്ടുകടകള്‍ പോലും വാശിയോടെ രംഗത്ത്;മലയാളികള്‍ ബാര്‍ബിക്യുവുമായി ടി വിയില്‍ കളി കാണേണ്ടി വരും; ഒരു ടിക്കറ്റിനു 28000 മുതല്‍ ഒന്നര ലക്ഷം വരെ*
🅾 *കൊച്ചി മെട്രോ സ്പെഷല്‍ ഫീഡര്‍ സര്‍വീസ് എന്ന േപരില്‍ മെട്രോയ്ക്കു ഫീഡര്‍ സര്‍വീസുമായി കെഎസ്‌ആര്‍ടിസി*
🅾 *കേരളത്തിന് എയിംസ്:പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നിവേദനം നല്‍കും*
🅾 *കൊച്ചി മെട്രോക്കൊപ്പം ഇന്ന് ബംഗളൂർ മെട്രോയുടെ അവസാന ലാപ്പ് ഉൽഘാടനം ഇന്ന് രാഷ്ട്രപതി ബാംഗളൂരിൽ നിർവ്വഹിക്കും.*
🅾 *എൽ ഡി ക്ലാർക്ക് ഒന്നാം ഘട്ട പരീക്ഷ ഉന്ന്.തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ 1635 പരീക്ഷാ കേന്ദ്രങ്ങളിൽ ആണ്* *ഇന്ന് പരീക്ഷ.*
🅾 *രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം ജന്മദിനമായ ഡിസംബർ 12 ന് ഉണ്ടായേക്കും.*
🅾 *അയർലാന്റ് താരമായ റോബീ കീൻ ഐ എസ് എൽ നാലാം പതിപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ മാർക്ക്വീ താരം അയേക്കും.*
🅾 *സ്വാശ്രയ എഞ്ചിനീറിംഗ് കോളേജുകളുമായി സർക്കാർ ധാരണയിൽ എത്തി. കഴിഞ്ഞ വർഷത്തെ വ്യവസ്ഥകൾ തുടരും.*
🅾 *കൊച്ചി മെട്രോയുടെ ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കി. 18004250355 ആണ് നമ്പർ. ഏതു സാഹചര്യത്തിലും ഈ നമ്പറിൽ മെട്രോ അധികൃതരുമായി ബന്ധപ്പെടാം.*
🅾 *മള്‍ട്ടിപ്‌ളക്സുകളില്‍ ഇത്തവണ റംസാന്‍ റിലീസുകള്‍ ഇല്ല.*
*കൂടാതെ ഗോദ എന്ന ചിത്രത്തിന്റെ അനധികൃത വീഡിയോ പുറത്തിറങ്ങിയത് പെരുമ്പാവൊർ ഇ വി എം തീയറ്ററിൽ നിന്നാണെന്ന് വ്യക്തമായതോടെ ഇനി ഇ വി എമ്മിന് പുതിയ സിനിമകൾ നൽകേണ്ടെന്നും തീരുമാനം ആയി.*
🅾 *പാമ്ബന്‍പാലം 46 ദിവസത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിച്ച് ജൈത്രയാത്ര തുടങ്ങി; കൊച്ചിന്‍ ഷിപ്പിയാര്‍ഡിലും കൊങ്കണിലും അത്ഭുതം കാട്ടി മെട്രോയിലേക്ക്; പച്ചാളത്തും ഇടപ്പള്ളിയിലും വിസ്മയം തീര്‍ത്ത് ഖജനാവിന് ലാഭക്കണക്ക് നല്‍കി; വാരികയ്ക്കുള്ളില്‍ വച്ച് കോട്ടയത്തെ അച്ചായന്‍ നല്‍കിയ പണം തിരസ്‌കരിച്ചും വിവാഹ സമ്മാനം മടക്കി നല്‍കിയും തുടങ്ങിയ മെട്രോമാന്റെ ജൈത്രയാത്ര കൊച്ചി മെട്രോയ്ക്കും തുണയായി; മലയാളിയ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ