ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

SSLC പരീക്ഷയിൽ ഉയർന്ന മാർക്ക്‌ നേടിയവരെ Dyfi വലിയോറ യൂണിറ്റ് അനുമോദിച്ചു

വലിയോറ : വലിയോറ ഏരിയയിൽ ഈ കഴിഞ്ഞ SSLC പരീക്ഷയിൽ ഉയർന്ന മാർക്കുകൾ നേടിയ വിദ്യാർഥികളെ   Dyfi വലിയോറ യൂണിറ്റ്  അനുമോദിച്ചു

കുടിവെള്ള പദ്ധതികൾ നാടിന്റെ ജലസമ്പത്തായി മാറണം -പി.കെ.കുഞ്ഞാലിക്കുട്ടി

     വേങ്ങര: കുടിവെള്ള പദ്ധതികൾ നാടിന്റെ ജലസമ്പത്തായി മാറണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വലിയോറ പാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ എല്ലാവരുടെയും സഹകരണംആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സലീം കുരുവമ്പലം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഇ.മുഹമ്മദലി, വി.ഉമ്മു ഐമൻ യൂസുഫലി, എൻ.ടി മുഹമ്മദ് ശരീഫ്, പി.കെ ഉസ്മാൻ ഹാജി, യു.കെ .സൈതലവി ഹാജി, ടി. അലവിക്കുട്ടി, പി.മുഹമ്മദാജി, കെ.കുമാരൻ എന്നിവർ സംസാരിച്ചു.വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പി.ടി അബ്ദുന്നാസർ റിപ്പോർട്ട് അവതരിപ്പിച്ചു.വാർഡ് വികസന സമിതി കൺ വീനർ യൂസുഫലി വലിയോറ സ്വാഗതവും വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എഞ്ചിയിനർ അജ്മൽ കാലടി നന്ദിയും പറഞ്ഞു.  captonതട്ടാഞ്ചേരിമല കുടിവെള്ള പദ്ധതിക്ക് ഫണ്ടനുവദിച്ച പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന് വാർഡ് വികസന സമിതിയുടെ സ്നേഹ...

തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി പ്രവർത്തി ഉദ്ഘാടനം ജൂൺ 28 ന്, കുഞ്ഞാലിക്കുട്ടി എം.പി നിർവ്വഹിക്കും'

വലിയോറ:കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ച വേങ്ങര പഞ്ചായത്തിലെ 17-ാം വാർ ഡിൽ പാണ്ടികശാല തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ശ്രമഫലമായിട്ടാണ് ഈ പദ്ധതി യാഥാർത്യമാവുന്നത് .150 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാവുന്ന ബൃഹത്തായ പദ്ധതിയാണിത് , കടലുണ്ടിപ്പുഴയിൽ ബാക്കിക്കയത്തിനു സമീപഠ കിണർ കുഴിച്ച് തട്ടാഞ്ചേരിമലയിൽ 25000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്ക് നിർമ്മിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് ഈ പദ്ധതിയാഥാർത്ഥ്യമാവുന്നതോടെ ഒരു നാടിന്റെ ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കുന്ന ആഹ്ലാദത്തിലാണ് പ്രദേശവാസികൾ ,.ഇതിന്റെ പ്രവൃത്തി ഉദ് ഘാടനം ഈ വരുന്ന ജൂൺ 28 ന് ബുധൻ രാവിലെ 11 മണിക്ക് പാണ്ടികശാല തട്ടാഞ്ചേരി മല മൻ ശഉൽ ഉലൂം മദ്രസാ പരിസരത്ത് വെച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിർവ്വഹിക്കും.വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിക്കും .ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കുമെന്ന് വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലി അറിയിച...

ഹരിത ഹസ്തം " കെ.എം.സി.സി പരപ്പിൽ പാറയുടെ റിലീഫ് വിതരണം നാളെ

വലിയോറ പരപ്പിൽ പാറ പ്രദേശത്തെ വിവിധ ഗൾഫ് നാടുകളിലായി പ്രവർത്തിക്കുന്ന kmcc പ്രവർത്തകരുടെ കൂട്ടായ്മ "ഹരിത ഹസ്തം " കെ.എം.സി.സി പരപ്പിൽ പാറ ഒരുക്കുന്ന ഈ വർഷത്തെ റമളാൻ റിലീഫ് വിതരണത്തിന്റെയും, നിർദന രോഗികൾക്ക് മരുന്നിന് ധനസഹായ വിതരണത്തിന്റെയും ഉല്‌ഘാടനം 23-6-2017 വെള്ളി വൈകുന്നേരം 4 മണിക്ക് ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ AK മുഹമ്മദലി സാഹിബും, പരപ്പിൽ പാറ അബൂബക്കർ സിദ്ധീഖ് (റ) മസ്ജിദ് ഇമാം ഖാസിം ഫൈസിയും നിർവ്വഹിക്കുന്നു. പ്രസ്തുത പരിപാടിയിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, MSF, Kmcc ,നേതാക്കൾ സംബന്ധിക്കും. ധാന ധർമ്മങ്ങൾക്ക് ഏറെ പ്രതിഫലമുള്ള വിശുദ്ധ റമളാനിൽ കരുണ വറ്റാത്ത ഉറവയായി നില കൊള്ളാൻ ഈ ദൗത്യ നിർവ്വഹണത്തിൽ പങ്കാളികളായ മുഴുവൻ kmcc പ്രവർത്തകരെയും സർവ്വ ശക്തനായ നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ഈ മഹനീയ സദസ്സിൽ മുഴുവൻ സഹോദരങ്ങളുടെയും സാനിധ്യവും സഹകരണവും ഉണ്ടാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഗ്രീൻ വോയിസ്‌ അടക്കപുര പെരുന്നാൾ കോടികൾ നൽകുന്നു

വലിയോറ :അടക്കാപുരയിലെ ഒരുകൂട്ടം സന്നദ്ധപ്രവർത്തകരുടെ  കുട്ടായിമ്മയായ ഗ്രീൻ വോയിസ്‌ അടക്കപുര  പെരുന്നാൾ കോടികൾ  അവകാശികൾക്ക് വിതരണം ചെയുന്നു  ഇതിന്റെ ഉത്ഘാടനം നാളെ വൈകുംനേരം 4:30 ന് അടക്കപുര KMCC,മുസ്ലിം ലിഗ് ഓഫീസിൽ വെച്ച്  ഭാരവാഹികളുടെയും രാഷ്ട്രീയ- സാമുഹികരംഗത്തെ പ്രമുഖരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ   വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌  പി കെ അസലു  നിർവഹികുന്നതാണെന്ന്‌  ബാരവഹികളായ  എ കെ അലവി ,കുഞ്ഞിമുഹമ്മദ്‌,കോയാമു  മുതലായവർ അറിയിച്ചു
💉💊💉💊💉💊💉?💉💊💉💊💉💊?17-ാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഡങ്കിപ്പനി പ്രതിരോധം  സൗജന്യ മരുന്ന് വിതരണം നാളെ മുതൽ                             മുതലമാട് കെയർ പ്ലസ് ഹോമിയോപതി സെൻററിൽ വെച്ച് രാവിലെ 10 മണി മുതൽ 12 വരെ വിതരണം ചെയ്യുന്നതാണെന്ന് വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലിയും വാർഡ് ആരോഗ്യ സമിതി ചെയർമാൻ ഡോ: അഫ്സൽ മേക്ക മണ്ണിലും അറിയിച്ചു.

വേങ്ങരയിൽ പകർച്ചപ്പനി- സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കണം.

വേങ്ങര: വേങ്ങരയിലും പരിസര പ്രദേശങ്ങളിലും മാരകമായ നിലയിൽ പനി പടർന്നു പിടിക്കുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്നും ഏകോപിപ്പിക്കുന്നതിന്നും സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കണമെന്ന് സി.പി.ഐ (എം) വേങ്ങര ലോക്കൽ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. നാട്ടിലും വീട്ടിലും ശുചിത്വ പരിപാലനത്തിന് ജനങ്ങളുടെ സഹകരണം അത്യാവശ്യമാണ്.ഒരത്യാഹിതം നേരിടുന്ന ഈ സന്ദർഭത്തിൽ ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തുന്നതിന് തദ്ദേശഭരണ കർത്താക്കൾ തയ്യാറാകണം. അംഗീകൃത രാഷ്ട്രീയ പാർടികൾ, യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, മത സംഘടനകൾ, വ്യാപാരികൾ തുടങ്ങിയവർ അടങ്ങുന്ന യോഗം അടിയന്തിരമായി വിളിച്ചു ചേർത്ത് പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാ വാർഡുകളിലും ഫലപ്രദമായി എത്തിക്കുന്നതിനു കഴിയണം. യോഗത്തിൽ പി.അച്യുതൻ അധ്യക്ഷനായി.കെ.ടി.അലവിക്കുട്ടി, കെ.കെ.രാമകൃഷ്ണൻ, കെ.പി.സുബ്രഹ്മണ്യൻ, ടി.കെ.മുഹമ്മദ്, പി.ആലിക്കുട്ടി, കെ.സുരേഷ് കുമാർ സംസാരിച്ചു

ഇന്നത്തെ വാർത്തകൾ

* *🗓2017 ജൂൺ 17 ശനി* *🗞പ്രധാന വാർത്തകൾ* *📰0⃣1⃣:കൊച്ചി മെട്രോ നാടിന് സമർപ്പിച്ചു* ⬛കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്തു. പാലാരിവട്ടത്തു നിന്ന് പത്തടിപ്പാലം വരെ ഉദ്ഘാടനയാത്ര നടത്തിയ ശേഷം കലൂരെ വേദിയില്‍ വെച്ചാണ് പ്രധാനമന്ത്രി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചത്. *📰0⃣2⃣:മലയാളികള്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്നു: പ്രധാനമന്ത്രി* ⬛കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ കൊച്ചി മെട്രോ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ▪കേരളത്തിന്റെ സ്വന്തം കൊച്ചിയ്ക്ക് മികച്ച ദിനങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളുവെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയ്ക്കായി 2000 കോടി രൂപയില്‍ അധികം കേന്ദ്രം അനുവദിച്ചു. കൊച്ചി മെട്രോയ്ക്കായുള്ള പകുതി കേരളവും പകുതി കേന്ദ...

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ

🅾➖🅾➖🅾➖🅾➖🅾    *പ്രഭാത വാർത്തകൾ*           *17-06-2017* 🅾➖🅾➖🅾➖🅾➖🅾 🅾 *കേരളം കാത്തിരുന്ന ആ ദിനം ഇന്ന്.കൊച്ചി മെട്രോ ഇന്ന് കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൽഘാടനം ചെയ്യും.കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം. വൻ സുരക്ഷ.കേരളത്തിനിത്‌ അഭിമാന നിമിഷം.* 🅾 *മെട്രോയുടെ ഉദ്ഘാടനം: കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു* 🅾 *കശ്മീരില്‍ അനന്ത്‌നാഗില്‍ പൊലീസ് വാഹനത്തിനു നേരെ ഭീകരരുടെ ആക്രമണം; സബ് ഇന്‍സ്‌പെക്ടര്‍ അടക്കം അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; ലഷ്‌കര്‍ ഭീകരന്‍ ജുനൈദിനെ വധിച്ചതിന്റെ പ്രതികാരമെന്ന് സൂചന* 🅾 *രാഷ്ട്രപതി സ്ഥാനത്തിലേക്കുള്ള മത്സരത്തിലേക്ക് ഒരു മലയാളി കൂടി; ലോകം ആദരിക്കുന്ന കൃഷി ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥനെ രാഷ്ട്രപതിയാക്കണം എന്ന ആവശ്യവുമായി ശിവസേന രംഗത്ത്; ഇന്ത്യന്‍ ജനതയുടെ വിശപ്പകറ്റിയ ഹരിത വിപ്ലവത്തിന്റെ പിതാവിനെ പ്രഥമ പൗരനാക്കാന്‍ ബിജെപി പിന്തുണയ്ക്കുമോ?* 🅾 *രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപിയുമായി സമവായ ചര്‍ച്ചയില്ല; പ്രതിപക്ഷത്ത് ഇരുന്നപ്പോഴും...

ഏഴാം ക്ലാസ്സ്‌ പൊതുപരീക്ഷയിൽ അഞ്ചാം റാങ്ക് അടക്കപുര സ്വദേശിക്ക്

വേങ്ങര പനിച്ച് വിറക്കുന്നു.

വേങ്ങര പനിച്ച് വിറക്കുന്നു. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയായ അൽ സലാമയിലും മറ്റു ആശുപത്രികളും ഗവ: ആശുപത്രിയും കഴിഞ്ഞ്  സമീപ പ്രദേശത്തെ മുഴുവൻ ആശുപത്രി ക ളി ലും വേങ്ങരയിലും പരിസര ത്തു മുളള നൂറുകണക്കിന് ആളുകൾ  ഡെങ്കി പനി മൂ ലം അഡ്മിറ്റ് ചെയ്യപെട്ടിരിക്കയാണ്. ആരോഗ്യ വകുപ്പ് അധികതരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവരുടെ കടമയെന്ന നിലക്ക് ഇത് പരത്തുന്ന കൊതുകുകൾ വളരുന്ന ത് തടയാൻ വേണ്ട മുന്നറിയിപ്പുകൾ രണ്ടു മാസം മുമ്പെ നടത്തിയിട്ടുണ്ട്. അതൊന്നും സമൂഹത്തിൽ തീരെ ഏശിയില്ല എന്നാണ് ഈ പനി വ്യാപനം കാണിക്കുന്നത്. ചെറിയ ഉപദേശങ്ങളിലും തങ്ങളുടെ മുമ്പിലെത്തു ന്നവർക്ക് ക്ലാസ് നടത്തുന്നതിലും പനി ബാധിച്ച് ഗവ: ആശുപത്രിയിലെത്തിയവരുടെ പരിസരത്തും ആരോഗ്യ വകുപ്പ് അധികൃതർ എത്തി ബോധവൽക്കരണം നടത്തുന്നതിലും മാത്രം ശ്രദ്ധി ച്ചതു കൊണ്ടു മാത്രമായില്ല' സർക്കാരിനെ ഇതിന്റെ അതീവ ഗൗരവം ബോധ്യ പെടുത്തി  അടിയന്തിരമായി മറ്റു ഭാഗങ്ങളിൽ  നിന്നും ആരോഗ്യ വകുപ്പ് ജീവനക്കാരെയും സന്നദ്ധ സംഘടനകളെയും രംഗത്തിറക്കി  കൊതുകു നശീകരണത്തി നും പനി വ്യാപനത്തിനു മെതിരെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിക്ക് തുടക്കം കുറിക്കണം.  ...

ഞങ്ങൾ പാറമ്മക്കാർ മരങ്ങൾ നാട്ടു ഭൂമികൊരു തണലിന്റെ ഭാഗമായി

വലിയോറ:മുൻ തലമുറ ചെയ്ത് വെച്ചതാണ് നാം ഇപ്പോൾ ഉപയോകിക്കുന്നത് വരും തലമുറക്ക് നാം ചിലതൊക്കെചെയ്ത് വെക്കണം ! അതിന്റെ തുടക്കമാവട്ടെ ജൂൺ 5. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരപ്പിൽ പാറയിലെ  ഞങ്ങൾ പാറമ്മക്കാർ എന്ന കൂട്ടായ്മ്മ   പരപ്പിൽ പാറയുടെ ഹ്യദയ ഭാഗങ്ങളിൽ വ്യക്ഷ തൈകൾ നട്ട് ഭൂമികൊരു തണൽ പദ്ധതിയുടെ ഭാഗമായി .ഇതിന്റെ ഉത്ഘാടനം ഹൈദർ മാളിയേക്കൽ നിർവഹിച്ചു.

തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി ഉടൻ പ്രവർത്തി തുടങ്ങും

 വേങ്ങര :കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ച വേങ്ങര പഞ്ചായത്തിലെ 17-ാം വാർ ഡിൽ വലിയോറ പാണ്ടികശാല തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ശ്രമഫലമായിട്ടാണ് ഈ പദ്ധതി യാഥാർത്യമാവുന്നത് .150 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാവുന്ന ബൃഹത്തായ പദ്ധതിയാണിത് , കടലുണ്ടിപ്പുഴയിൽ ബാക്കിക്കയത്തിനു സമീപഠ കിണർ കുഴിച്ച് തട്ടാഞ്ചേരിമലയിൽ 25000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്ക് നിർമ്മിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് ഈ പദ്ധതിയാഥാർത്ഥ്യമാവുന്നതോടെ ഒരു നാടിന്റെ ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കുന്ന ആഹ്ലാദത്തിലാണ് പ്രദേശവാസികൾ ,പദ്ധതി യാഥാർത്ഥ്യമാക്കാൻ അണിയറയിൽ പ്രവർത്തിച്ച വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയും മറ്റു ജനപ്രതിനിധികളെയും വാർഡ് മുസ് ലിം ലീഗ് കമ്മറ്റി അഭിനന്ദിച്ചു.ഇതിന്റെ ശിലാസ്ഥാപനം ജൂൺ ആദ്യവാരത്തിൽ നടത്തുമെന്ന് വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലി അറിയിച്ചു.

വേങ്ങര പെയിൻ & പാലിയേറ്റീവ് സെൻറർ ക്ലിനിക്കിൽ സൗജന്യ" Physiotherapy '' ആരംഭിച്ചു

വേങ്ങര പെയിൻ & പാലിയേറ്റീവ് സെൻറർ ക്ലിനിക്കിൽ സൗജന്യ" Physiotherapy '' ആരംഭിച്ചു .! നിർധനരും , നിരാലംബരുമായ രോഗികൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു പറ്റം സന്നദ്ധ സേവകരായ പാലിയേറ്റീവ് കമ്മിറ്റി  ഭാരവാഹികളുടെ ത്യാഗോജ്വലമായ പ്രവർത്തന ഫലമായി ആരംഭിച്ചി ട്ടുള്ള ഈ മഹത്തായ സൗജന്യ സേവനം  പാവപ്പെട്ട രോഗികൾക്ക് വലിയൊരു അ നുഗ്രം തന്നെയായിരി ക്കും.  പുണ്ണ്യ റമദാ ൻ മാസത്തിൽ തന്നെ ആരംഭിക്കാൻ സാധിച്ചതിൽ ഭാരവാഹികൾക്ക് കൃതാർത്ഥതയുണ്ട് .!! ജീവകാരുണ്യ പ്രവർത്തനങ്ങൾ നട ത്തിക്കൊണ്ടി രിക്കുന്ന വേങ്ങര പാലിയേറ്റീവ് സെൻറർ സുമനസ്സു കളുടെ സഹായ ഹസ്‌തം തേടുകയാണ് ഈ പുണ്യ മാസത്തിൽ. സഹകരിക്കുക സഹായിക്കുക .!!! Credit:അബുഹാജി അഞ്ചുകണ്ടൻ 

ഡെങ്കിപനി വേങ്ങര യിൽ പടർന്നു പന്തലിക്കുന്നു നാട്ടുകാർ ജാഗ്രതൈ.

*ഡെങ്കിപനി വേങ്ങര യിൽ പടർന്നു പന്തലിക്കുന്നു നാട്ടുകാർ ജാഗ്രതൈ.....* ____________________ *എന്താണ് ഡെങ്കിപ്പനി ?* ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. മണ്ണുമായി നേരിട്ട് ബന്ധമില്ലാത്ത ശുദ്ധമായ വെള്ളത്തിലാണ് ഈ ഡിസ് കൊതുകുകൾ പെരുകുന്നത് ' അതിനാൽ ഈഡിസ് കൊതുക്  പെരുകുന്നത് തടയാൻ ഒത്തൊരുമിക്കുക. ഇതിനായി നാം ചെയ്യേണ്ടത്. .1' പ്രതിരോധ പ്രവർത്തനം സ്വന്തം വീടുകളിൽ നിന്നാരംഭിക്കുക. 2. വീടിന്റെ പരിസരത്ത് ടയർ, പാത്രങ്ങൾ, പ്ലാസ്റ്റിക് കവുകൾ, കപ്പ്, ചിരട്ട ,എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. 3: വെള്ളം ശേഖരിക്കുന്ന ടാങ്കുകളും മറ്റും തുറന്നിടാതെ മൂടി സൂക്ഷിക്കുക: 4. വിറകിന് മുകളിലിടുന്ന പ്ലാസ്റ്റിക് ഷീറ്റിൽ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാൻ ഇടയുണ്ട്.- അതിനുള്ള സാഹചര്യം ഒഴിവാക്കുക. 5. റബ്ബർത്തോട്ടങ്ങളിൽ മരം വെട്ടാത്തപ്പോൾ ചിരട്ടകൾ പെറുക്കി ഒഴിവാക്കുക. 6. കമുകിൻ തോട്ടങ്ങളിൽ പാളകളിൽ വെള്ളം കെട്ടി നിൽക്കുന്നത് കീറി ഒഴിവാക്കുക. 7. ആഴ്ച്ചയിൽ ഒരു ദിവസം (ഞായർ) വീടും പരിസരവും പ്രതേകിച്ച് ഫ്രിഡ്ജിന്റെ പിറക് വശത്തുള്ള വാട്ടർ ബോക്സ് വൃത്തിയാക്...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

SIR -2025- വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി BLO നമുക്ക് തരുന്ന Form എങ്ങനെ പൂരിപ്പിക്കണം എന്നുള്ളതാണ് ചുവടെ ചേർക്കുന്നത്. വളരെ ലളിതമാണ്. എന്നാൽ സൂക്ഷിക്കേണ്ടതുമാണ്

🗳️ Enumeration Form Fill ചെയ്യുന്നതിനുള്ള ഒരു മാതൃക form കൂടി ഇതോടൊപ്പം ചുവടെ ചേർക്കുന്നുണ്ട്. 🔹 *ഘട്ടം 1 : ഫോട്ടോയ്ക്ക് താഴെ എഴുതേണ്ട അടിസ്ഥാന വിവരങ്ങൾ* ഫോട്ടോയുടെ താഴെ താഴെപ്പറയുന്ന വിവരങ്ങൾ വ്യക്തമായി (capital letters ആയി) രേഖപ്പെടുത്തുക: 1️⃣ ജനന തീയതി (Date of Birth) 2️⃣ ആധാർ നമ്പർ (Aadhaar Number) 3️⃣ മൊബൈൽ നമ്പർ (Mobile Number) 4️⃣ പിതാവിൻ്റെ പേര് (Father’s Name) – EPIC (വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് ) നമ്പറോടുകൂടി 5️⃣ മാതാവിൻ്റെ പേര് (Mother’s Name) – EPIC നമ്പറോടുകൂടി 6️⃣ പങ്കാളിയുടെ പേര് (Spouse’s Name) – EPIC നമ്പറോടുകൂടി 🔹 *ഘട്ടം 2:* *വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.*  2002 ലെ Special Summary Revision (SIR) പട്ടിക പരിശോധിച്ച് വോട്ടർ അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പാക്കുക. ഇത് അനുസരിച്ച് താഴെ പറയുന്ന രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. 🔹 *Case 1: വോട്ടർ 2002ലെ SIR-ൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഫോമിൻ്റെ ഇടത് വശത്തുള്ള കോളം പൂരിപ്പിക്കുക.* പൂരിപ്പിക്കേണ്ട വിവരങ്ങൾ: 1️⃣ വോട്ടറുടെ പേര് (Name of Voter) 2️⃣ EPIC നമ്പർ 3️⃣ ബന്ധുവിൻ്റ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

2025ലെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. 13412470 പുരുഷന്മാരും 15018010 സ്ത്രീകളും 281 ട്രാൻസ്ജൻഡർ വ്യക്തികളും അടക്കം 28430761 വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിനു പുറമേ 2841 പ്രവാസി വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  സംക്ഷിപ്തപുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്.  ഒക്ടോബര്‍ 14 വരെ നടന്ന സംക്ഷിപ്തപുതുക്കലിൽ 332291 പേർ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു.

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

കൊളപ്പുറം ജംഗ്ഷനിൽ KSRTC ബസും ടോറസ് ലോറിയും തമ്മിൽ അപകടം VIDEO

കൊളപ്പുറം ജംഗ്ഷനിൽ KSRTC  ബസും  ടോറസ് ലോറിയും കൂടിയിടിച്ചു അപകടം. അപകടത്തിൽ പരിക്ക് പറ്റിയവരെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി video

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

രോഗബാധിതരിൽ പകുതിയിലേറെയും രണ്ട് ഡോസുമെടുത്തവർ today covid latest news

സംസ്ഥാനത്ത് രണ്ട് വാക്സി നമെടുത്തവരിൽ കൊവിഡ് കൂടുതൽ സ്ഥിരീകരിക്കുന്നത് ആശങ്ക പരത്തുന്നു. ഒരാഴ്ചയ്ക്കിടെ കൊവിഡ് ബാധിച്ചവരിൽ 58ശതമാനവും രണ്ട് ഡോസ് വാക്സിനും സ്വീ കരിച്ചവരാണ്. തങ്ങൾ സുര ക്ഷിതരാണ് എന്ന ധാരണയിൽ ഇത്തരക്കാർ സാമൂഹിക അക ലവും മറ്റ് കൊവിഡ് നിയന്ത്രണ ങ്ങളും ലംഘിക്കുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെ ന്നാണ് ആരോഗ്യവിദഗ്ധർ ചൂ ണ്ടിക്കാട്ടുന്നത്. അതേസമയം, രണ്ട് ഡോസ് എടുക്കുക മാത്രമല്ല മാസങ്ങളായി രണ്ട് മാസ്കും സാമൂഹിക അകലവും പാലിച്ചിട്ടും കൊവിഡ് പോസിറ്റീവായി എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഖ്യാപികുന്നവരുമുണ്ട്  പടരുന്നത് ഒമിക്രോൺ: ആരോഗ്യമന്ത്രി സംസ്ഥാനത്ത് കാവിഡിന്റെ അതിതീവ്ര വ്യാപന മാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഒന്നും രണ്ടും തരംഗ ത്തിൽ നിന്നും വിഭിന്നമായി കൊവിഡ് മൂന്നാം തരംഗ ത്തിന്റെ ആരംഭത്തിൽ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം തരംഗം വ്യപി ക്കുന്നവരുടെ എണ്ണവും അനുദിനം വർധിച്ചുവരികയാണ്. ബൂസ്റ്റർ ഡോസ് എടുത്തിട്ടും രോഗം ബാധിച്ചവരുമുണ്ട്.  വ്യാപനതോത് 2.68 ആയിരുന്നപ്പോൾ ഇപ്പോഴത്ത് 3.12 ആണ്. ഡെൽറ്റ വൈറസിനേക്കാൾ അതി തീവ്ര വ്യാപന ശേഷി മിക ാണിനുണ്ടെന...

ഈ മത്സ്യത്തെ കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര, എരിക്ക്,കരികണ്ണി, ക്ലിബിങ് ഗൗരമി എന്നി പേരുകളിൽ പ്രവിളിക്കാറുണ്ട് Climbing Perch, Anabas testudineus

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യമാണ് കരിപ്പിടി. ഇംഗ്ലീഷിൽ Climbing Perch എന്ന് വിളിക്കുന്നു. ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം: Anabas testudineus എന്നാണ്. ഈ മത്സ്യത്തെ  കല്ലട, കല്ലത്തി, കറൂപ്പ്, കല്ലെടമുട്ടി, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ, അണ്ടികള്ളി, കല്ലേരീ, കല്ലുരുട്ടി, ചോവനെ കൊല്ലി, കൈതക്കോര, എരിക്ക്,കരികണ്ണി, ക്ലിബിങ്  ഗൗരമി  എന്നി പേരുകളിൽ പ്രാദേശികമായി വിളിക്കാറുണ്ട്. ഏഷ്യയിൽ ഭൂമദ്ധ്യരേഖാ പ്രദേശങ്ങളിലെ ശുദ്ധജല ജലാശയങ്ങളിൽ സ്വാഭാവികമായി കണ്ടുവരുന്ന ഒരിനമാണിത് ഇവയുടെ ശരീരം കട്ടിയേറിയ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കും. കേരളത്തിൽ കണ്ടുവരുന്ന കരിപ്പിടികൾക്ക് ഏറ്റവും കൂടുതൽ 20 സെന്റീമീറ്റർ വരെ നീളമുണ്ടായേക്കാം. ശരീരത്തിന്റെ മുകളിലും താഴെയുമായി മുള്ളുകളുടെ ഒരു നിരയുണ്ടാകും. കറുപ്പ് കലർന്ന പച്ചനിറമാണ് ശരീരത്തിനുണ്ടാവുക. കുഞ്ഞുങ്ങൾ താരതമ്യേന ഇളംനിറത്തിൽ കാണപ്പെടുന്നു. മുട്ടകളും കുഞ്ഞുങ്ങളേയും മാതാപിതാക്കൾ സംരക്ഷിക്കുന്നു. ജലത്തിൽ പാറകളോട് ചേർന്നോ തറനിരപ്പിലായോ ആണ് സാധാരണ കാണപ്പെടുക. അത്തരം അവസരങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അനങ്ങാതെ നിൽക്കു...