വലിയോറ: സർവീസിൽ നിന്ന് വിരമിക്കുന്ന മുതലമാട് അങ്കൺവാ ടി യിലെ കെ.ശ്രീമതി ടീച്ചർക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ ഉജ്ജ്വല യാത്രയപ്പ് നൽകി.ചടങ്ങ് വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ ചെള്ളി സൈറാ ബാനു ഉദ്ഘാടന oചെയ്തു.വി.കെ മൊയ്തീൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. യു. ഹമീദലി മാസ്റ്റർ, യൂസു ഫലിവലിയോറ, അങ്കൺവാടി സൂപ്പർവൈസർ .കെ .സുമ, ചെള്ളി സജീർ ,ടി.പൂച്ചി, കെ.കുമാരൻ, പി.സമദ് എന്നിവർ സംസാരിച്ചു.ശ്രീമതി ടീച്ചർ നന്ദി പറഞ്ഞു. മുതലമാട് അങ്കൺവാടിയിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ടീച്ചർക്കുള്ള ഉപഹാര സമർപ്പണം വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ ചെള്ളി സൈറാ ബാനു നിർവഹിക്കന്നു
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.