പരപ്പിപാറ യുവജനസംഘം സംഘടിപ്പിക്കുന്ന രതിഷ് സ്മാരക വലിയോറ ഫുട്ബോൾ ലീഗ് 2017 ന്റെ ഉൽഘടനം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു വലിയോറയിലെ മികച്ച എട്ടു ടീമുകളെ ഉൾപ്പെടുത്തി പി വൈ സ് പരപ്പിൽപറയുടെ വലിയോറ പാടം മിനി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾനടക്കുന്നത് . ഇന്ന് നടന്ന ഉൽഘടന മത്സരത്തിൽ എ പി ഉണ്ണികൃഷ്ണൻ ,എ കെ മുഹമ്മദലി , എ കെ എ നസീർ ,എം എ അസിസ് എ കെ അലവി എന്നിവർ കളിക്കാരെ പരിചയപ്പെട്ട് കളിക്ക് ആരംഭം കുറിച്ചു .വലിയോറയിലെ മുതലമാട് ,മണപ്പുറം ,പാറമ്മൽ ,മിനിബസർ,പുത്തനങ്ങാടി ,അരിക്കപള്ളിയാളി ,എന്നിവിടങ്ങളിലെ മികച്ച കളിക്കാർ കളത്തിലിറങ്ങും ഉൽഘടന മത്സരത്തിലെ മികച്ച കളിക്കാരന് വേങ്ങര ബ്ലോക്ക് പഞ്ചായത് മെമ്പർ ട്രോഫി നൽകുന്നു
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.