11 കെ.വി ലൈനിൽ മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ വേങ്ങര ഫീഡറിൽ പാറമ്മൽ, മുതലമാട്, തേക്കിൻകാട് സിറ്റി, പുത്തനങ്ങാടി 1, 2 , ക്രസന്റ്, മഞ്ഞേമാട്, ഐഷാബാദ് ,മനാട്ടിപ്പറമ്പ് ,ചിനക്കൽ 1,2, ആശാരിപ്പടി, ഇല്ലിപ്പുലാക്കൽ, 1, 2, ചുള്ളിപ്പറമ്പ് ട്രാൻഫോർമർ പരിധിയിൽ 6.2 2017 ന് തിങ്കളാഴ്ച രാവിലെ 9 മുതൽ 5മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.