ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഗ്രീൻ വോയിസ്‌ അടക്കാപുര നൽകിയ അലങ്കാരലൈറ്റിന്റെ സുച് ഓൺ കർമം നിർവഹിച്ചു

വലിയോറ:അടക്കാപുര SKSSF ദഫ് വേദിയിൽവച്ചു വേങ്ങര ബ്ലോക്ക്‌ പഞ്ചായത് പ്രസിഡണ്ട്‌ പി. കെ അസ്‌ലു വിന്റെയും വേങ്ങരപ്പഞ്ചായത് പ്രസിഡണ്ട്‌ വി. കെ കുഞ്ഞാലൻ കുട്ടിയുടെയും സനിധത്തിൽ  അടക്കാപുര മസ്ജിദുൽ ഹുദ മസ്ജിദിന് ഗ്രീൻ വോയിസ്‌ അടക്കാപുര നൽകിയ  അലങ്കാരലൈറ്റിന്റെ സുച് ഓൺ  കർമം ഇല്ലൻ മുഹമ്മദാലി ആജി, പള്ളിമുദരിസ്‌,  ഇല്ലസ്,സാദിഖ്‌  എന്നിവരുടെ സനിധത്തിൽ എ കെ അലവി നിർവഹിച്ചു

അടക്കാപുര SKSSF സഘടിപ്പിച്ച ദഫ് മത്സരത്തിൽ മഖ്ദൂമിയ ദഫ്‌ സംഘം പട്ടാബി വിജയിച്ചു

വലിയോറാ: SKSSF അടക്കാപ്പുര ശാഖയും മുനീറുൽ ഇസ്ലാം മദ്രസം പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയും (OSAMIM) സംയുക്തമായി SKSSF മലപ്പുറം ജില്ലാ സമ്മേളന പ്രചരാണർത്ഥം സംഘടിപ്പിച്ച ദഫ്‌ മൽസരത്തിൽ മഖ്ദൂമിയ ദഫ്‌ സംഘം പട്ടാബി ഒന്നാം സ്ഥാനവും, ബിസ്മില്ല  ദഫ്‌ സംഘം അരീക്കുളം രണ്ടാം സ്ഥാനവും, അൽ അമീൻ ദഫ്‌ സംഘം മങ്ങാട്ടൂർ (എടപ്പാൾ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി

സേവാഗ്രാം ഉൽഘാടനവും അവാർഡ് ദാനവും നടന്നു.

      വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് സേവാ ഗ്രാം ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വ ഹി ച്ചു.വാർഡ് വികസന സമിതിയുടെ വി.കെ.മൂസക്കുട്ടി സ്മാരക SSLC +2 അവാർഡ് ദാനം ജില്ലാ പഞ്ചായത്ത് മെമ്പർ ,ജമീല അബൂബക്കർ നിർവ്വഹിച്ചു, പി.കെ.ഉസ്മാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. എ.കെ.മുഹമ്മദലി വി.കെ.മൂസക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി.വാർഡ് മെമ്പർ.വി. ഉമ്മു ഐ മൻ യൂസുഫലി .യു കെ.സൈതലവി ഹാജി എം.പി ചന്ദ്രൻ ,യൂസുഫലിവലിയോറ എം .മുനീറുദ്ദീൻ മാസ്റ്റർ.ടി .സമീറലി ,ടി. അലവിക്കുട്ടി, എന്നിവർ സംസാരിച്ചു.

അsക്കാപുര മുനീറുൽ ഇസ്ലാം ദഫ് സംഘം വിവിധ മത്സരങ്ങളിൽ നിന്ന് ഈ സീസണിൽ വാരിക്കൂട്ടിയ ട്രോഫികൾക്കൊപ്പം

അsക്കാപുര മുനീറുൽ ഇസ്ലാം ദഫ് സംഘം വിവിധ മത്സരങ്ങളിൽ നിന്ന് ഈ സീസണിൽ വാരിക്കൂട്ടിയ ട്രോഫികൾക്കൊപ്പം 

ലോറിയുടെ ബ്രൈക് നഷ്ടപ്പെട്ട് 8 വാഹനത്തിന് ഇടിച്ചു 1 മരണം 10 പേര് സീരിയസ്

കോഴിചെനയിൽ വൻ അപകടം ലോറിയുടെ ബ്രൈക് നഷ്ടപ്പെട്ട് കാർ, ബൈക്ക്, ഓട്ടോ  മുതലായ  8 വാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ 1പേർ മരിക്കുകയും  10 ഓളം പേർക്കും പരിക്കേൽക്കുകയും ചെയ്തു  .പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു ചിലരുടെ പരുക്ക് ഗുരുതരമാണ് 

B S N L ടവറിനു മുകളിൽ കയറി അത്മഹത്യ ഭിഷണി മുഴക്കി നാട്ടുകാരുടെ ഉറക്കം കെടുത്തിയ അല്ലേ

വേങ്ങര : വേങ്ങര പോലീസ് സ്റ്റേഷന് അടുത്തുള്ള B S N L  ടവറിനുമുകളിൽ കയറി ആത്മഹത്യ ഭീക്ഷണി മുഴക്കിയ കൊല്ലം സ്വദേശിയും ഇപ്പോൾ കിഴക്കെ ഇരിങ്ങല്ലൂർ പാലാ ണി എന്ന പ്രദേശത്ത് താമസ ക്കാരനുമായ മധു നാട്ടുകാരുടെയും ഉദോഗസ്ഥരുടെയും ശ്രമഫലമായി   ഇന്ന് രാവിലെ 8:00 മണിയോടെ സ്വയം ഇറങ്ങുകയായിരുന്നു. കയിഞ്ഞ ദിവസം രാത്രി ടവറിൽ കയറുകയായിരുന്നു    VIDEO വീഡിയോ കാണുവാൻ click

വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റായി ബഹു: കുട്ടി മൗലവിയെ തിരഞ്ഞെടുത്തുiuml

വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ്  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട  ബഹു: കുട്ടി മൗലവി, ജനറൽ സെക്രട്ടറി: TK മൊയ്‌ദീൻ കുട്ടി മാസ്റ്റർ, ട്രഷറർ: അലി അക്ബർ സാഹിബ് 

സേവാഗ്രാം ഉൽഘാടനവും SSLC +2 അവാർഡ് ദാനവും 15 ന് പാണ്ടികശാലയിൽ

വേങ്ങര ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് സേവാഗ്രാം ഉദ്ഘാടനവും വാർഡ് വികസന സമിതിയുടെ വി.കെ.മൂസക്കുട്ടി സാഹിബ് സ്മാരക SSLC +2 അവാർഡ് ദാനവും 2017 ജനുവരി 15 ഞായറാഴ്ച രാവിലെ 10 മണിക്ക് പാണ്ടികശാലയിൽ നടക്കും . വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യും.അവാർഡ് ദാനം ജില്ലാ പഞ്ചായത്ത് മെമ്പർ ,ജമീല അബൂബക്കർ നിർവ്വഹിക്കും. ചടങ്ങിൽ  വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ.മുഹമ്മദലി , മറ്റു ജനപ്രതിനിധികളുo സംബന്ധിക്കുo എന്ന്  വി.ഉമ്മു ഐമൻ യൂസുഫലി അറിയിച്ചു (17 )o വാർഡ്‌ മെമ്പർ )

15 ഏക്കർ നെൽകൃഷി കത്തി നശിച്ച ഇരിങ്ങല്ലൂർ പുഴച്ചാൽ 'എടയാട്ടു പറമ്പ്

15 ഏക്കർ നെൽകൃഷി കത്തി നശിച്ച ഇരിങ്ങല്ലൂർ  പുഴച്ചാൽ 'എടയാട്ടു പറമ്പ്  വേങ്ങരമണ്ഡലം സ്വതന്ത്രകർഷക സംഘം ഭാരവാഹികൾ സന്ദർശിക്കുന്നു.

റോഡ്‌ സുരക്ഷ സന്ദേശയാത്രക് സീകരണം നൽകി

കേരളാ മോട്ടോർവാഹന വകുപ്പിന്റെ റോഡ്‌ സുരക്ഷാവാരതോട്  അനുബന്ധിച്ചു മലപ്പുറം റീജിണൽ ട്രാൻസ്പോർട്ട് ഓഫീസ് (RTO) ന്റെ റോഡ്‌ സുരക്ഷ സന്ദേശയാത്ര പ്രദർശനത്തിന് ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളിൽ സീകരണം നൽകി റോഡ്‌ സുരക്ഷ വാരം  09/01/2017 മുതൽ 15/01/2017 വരെയാണ് മലപ്പുറംജില്ലയിൽ  കഴിഞ്ഞ വർഷം 2722 അപകട കേസുകൾ റിപ്പോർട്ട്‌ ചെയ്തു  ഇതിൽ 389 അപകടമരണവും 3259 പേർക്ക് ഗുരുതര പരിക്കേൽക്കുകയുണ്ടായി   തിരൂരങ്ങാടിയിലെ സീകരണത്തിൽനിന്ന് 

കൃഷി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

വേങ്ങര :കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും കർഷക വഞ്ചനാകുമെതിരെ സ്വതന്ത്ര കർഷകസംഘം  വേങ്ങര കൃഷി അസി.ഡയറക്ടർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.   രാവിലെ  10  ന് വേങ്ങര ബസ് സ്റ്റാന്റിൽനിന്ന് തുടങ്ങിയ  മാർച്ച്‌ കൃഷി ഓഫിസിന്റെ മുന്നിൽ അവസാനിച്ചു    മാർച്ച് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സലീം കുരുവമ്പലം ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ പുത്തുർ ബൈപ്പാസിൽ വൻ അപകടം

കോട്ടക്കൽ പുത്തുർ ബൈപ്പാസിൽ  കാർ പടത്തെകുമറിഞ്ഞു വാൻഅപകടം. നിർത്തിയിട്ട കാറിൽ അമിത വേഗത്തിൽ വന്ന കാറിടിച്ച് കാർ നിയത്രണം വിട്ട്  പാടത്തേക്ക് മറിയുകയായിരുന്നു അപകടത്തിൽ പരിക്കേറ്റവരെ കോട്ടക്കൽ അൽമാസ് എച്ച്എം സ്. എന്നി ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു

കൃഷി.ഓഫീസ് മാർച്ച് നാളെ വേങ്ങരയിൽ

വേങ്ങര :കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും കർഷക വഞ്ചനാകുമെതിരെ സ്വതന്ത്ര കർഷകസംഘം  വേങ്ങര കൃഷി അസി.ഡയറക്ടർ  .ഓഫീസ് മാർച്ച് നാളെ  രാവിലെ  9.30 ന് വേങ്ങര ബസ് സ്റ്റാന്റിൽ നിന്ന്  ആരംഭിക്കും

വോളിബോൾ ട്യുർലമെൻറ് വേങ്ങര പഞ്ചായത് പ്രസിഡണ്ട്‌ വി. കെ കുഞ്ഞാലൻകുട്ടി ഉൽഘടനം നിർവഹിച്ചു

വലിയോറ:കളിക്കടവ് ഫെഡ്‌ലൈറ് സ്റ്റേഡിയത്തിൽ   ടൗൺടീം അടക്കാപുരയും എ  വൈ  സ്  അടക്കാപുരയും വലിയോറ കൾച്ചർമോമെന്റും സംയുക്തമായി സങ്കടിപ്പിച്ച വോളിബോൾ ട്യുർലമെൻറ് വേങ്ങര പഞ്ചായത് പ്രസിഡണ്ട്‌ വി. കെ കുഞ്ഞാലൻകുട്ടി ഉൽഘടനം നിർവഹിച്ചു .  ഫൈനൽ മത്സരത്തിൽ മുത്തുറിനെ മുന്ന്  സെറ്റിന് പരാജയപെടുത്തി കച്ചേരിപടി വിജയികളയി  വി വി സി  പ്രസിഡണ്ട്‌ -എ കെ  ബാവ, യൂസുഫലി വലിയോറ,കുഞ്ഞാലൻ കാക്ക എന്നിവർ സംസാരിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത് MNREGS പച്ചക്കറി വിളവെടുപ്പ്

വേങ്ങര ഗ്രാമപഞ്ചായത്ത് MNREGS പദ്ധതി പ്രകാരം ഹരിതാഭം പച്ചക്കറി വിളവെടുപ്പ് വേങ്ങര കൃഷി ഓഫീസർ എം.നജീബ് ഉൽഘാടനം നിർവ്വഹിച്ചു 

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

കനത്ത മഴയെ തുടർന്ന് വലിയോറയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു: വീടിനും റോഡിനും ഭീഷണി VIDEO

കഴിഞ്ഞ ശനിയാഴ്ച വേങ്ങര പഞ്ചായത്തിലെ 17വാർഡിലെ വലിയോറ മണപ്പുറത്ത്‌ താമസിക്കുന്ന ഉണ്ണിയലുക്കൽ മരക്കാർ കുട്ടി എന്നവരുടെ കിണർ  കനത്ത മഴയെ തുടർന്ന്  ഇടിഞ്ഞ് താഴ്ന്നു. വീടിനും റോഡിനും ഭീഷണി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

കൂരിയാട് ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ

വേങ്ങര : കൂരിയാട് എൻഎച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് വൻതോതിൽ എം ഡി എം എ വിൽപ്പന നടത്തുന്ന സംഘ അംഗങ്ങളായ 3 പേർ പിടിയിൽ.  പറമ്പിൽപീടിക സ്വദേശി ആഷിക്, കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23) അക്ഷയ് (23)എന്നിവരെയാണ് മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെആറിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീമും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ NH 66 ദേശീയപാതയിലെ കൂരിയാട് അണ്ടർ പാസേജിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളിൽ നിന്നും എംഡി എം എ വിൽപ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും mdma വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി.  2021ൽ കോഴിക്കോട് കസബ പോലീസ് ആഷിക്കിനെ mdma യുമായി പിടികൂടിയിരുന്നു. ഈ കേസിൽ കോടതിയിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വിൽപ്പനയിൽ സജീവമായിട്ടുള്ളത്. പ്രതികൾക്ക് എംഡിഎംഐ എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസിനെ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജു നരക്കോട്ടിക് സെൽ DYSP സിബി, വേങ്ങര പോലീസ് ഇൻസ്പെക്‌ടർ രാജേന്ദ്രൻ നായർ, Asiമാരായ സ്മ‌ിത, ബിന്ദു സെബാസ്റ്റ്യൻ, ...

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.