വേങ്ങര ഗ്രാമ പഞ്ചായത്ത് 13 ആം വാർഡിൽപെട്ട വലിയോറ പുത്തനങ്ങാടി പോസ്റ്റോഫീസിനു മുമ്പിലു ണ്ടായിരുന്ന മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യുക യുണ്ടായി . പ്രസിഡണ്ട് ബഹു . VK.കുഞ്ഞാലൻകുട്ടി യുടെയും, 14 ആം വാർഡ് മെമ്പർ ബഹു. പറങ്ങോടത്ത് അബ്ദുൾഅസീസിന്റെയും (CM) നേതൃത്വത്തിൽ നടത്തിയ ഈ ശുചീകരണ പ്രവർത്തനം നാട്ടുകാരുടെ പ്രശംസ പിടി ച്ചുപറ്റിയിട്ടുണ്ട് . അഭിനന്ദനങ്ങൾ . ഇനി മേലിൽ അവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമാ യനടപടികളെടുക്കുമെന്നും , മാലിന്യങ്ങൾ നിക്ഷേപിക്കു ന്നവരെ കാണിച്ചുകൊടുക്കുന്നവർക്ക് 10000/= രൂപ വരെ പാരിതോഷികം ( Reward ) നൽകുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ട് പ്രസ്തുത സ്ഥലം CCTV കേമറ നിരീക്ഷണത്തിലുമാണ്. ജാഗ്രതൈ...!! (report aduhaji anchukandan )
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ