ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

Adakkapura AIMS 2016 പ്രവേശനോത്സവം ഇന്ന് (02-06-16) ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ ഉദ്ഘാടനം

Adakkapura AIMS Nursery School 2016 പ്രവേശനോത്സവം ഇന്ന് (02-06-16) ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു അക്ഷര ലോകത്തേക്ക്‌ കാലു വെച്ച‌ കൊച്ചു കൂട്ടുകാർക്ക്‌ ആദ്യാക്ഷരം പകർന്നു നൽകി... ഈ വർഷം SKSSF TREND EDUCATION WING ന്റെ അംഗീകാരം കൂടി കരസ്ഥമാക്കിയ AIMS ഇനി ന്യൂതന പാഠ്യ പദ്ധതികളിൽ അനിശ്ടിതമായ അധ്യാപനം ആയിരിക്കും എന്നതുംAIMS ന്റെ സവിശേഷത ആണു.. Coppy

ൽ SSLC +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ തേടിയ വിദ്യാർത്ഥികൾക്ക് ട്രോ ഫിനൽകി

വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര വ്യാപാരഭവനിൽ SSLC +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ തേടിയ വിദ്യാർത്ഥികൾക്ക് ട്രോ ഫിനൽകി. അനുമോദന ചടങ്ങ് യൂത്ത് കോൺ‌ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി p. ഇഫ്തി കാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വളർന്ന് വരുന്ന വർഗീയ ധ്രുവീകരണം നമ്മുടെ ഇന്ത്യയെ നാശത്തിലേക്കു നയിക്കുമെന്നും അതിനെതിരെ മതേതരത്വം ഉയർത്തി പിടിക്കാൻ പുതുതലമുറ തയ്യാറെടുക്കണമെന്നും മഹാത്മജിയും ഇന്ദിരാജിയും രാജീവ് ഗാന്ധിയും രക്തസാക്ഷികളായ തു ഈ രാജ്യത്തിനു വേണ്ടിയാണെന്നത് ഓരോ ഭാരതീയനും ഓർത്തിരിക്കണമെന്നും അദ്ദേഹം അഭിപ്രായ പെട്ടു. റിയാസ് മുക്കോളി. PA ചെറീത്, സി. ബാലൻ മാസ്റ്റർ, വി.പി.റഷീദ്, OK. ചെറി-PKസിദ്ദീഖ് സി.ടി.മൊയ്തീൻ, പൂച്ചേങ്ങൽ അലവി .അരീക്കാട് കുഞ്ഞിപ്പ, കാമ്പ്രൻ മജീദ് മാസ്റ്റർ ' ആശംസ അർപ്പിച്ചു.എം.എ അസീസ്‌ സ്വാഗതവും സോമൻ ഗാന്ധി കുന്ന്: നന്ദിയും പറഞ്ഞു. കുട്ടികൾ ട്രോഫികൾ ഏറ്റുവാങ്ങി.

അവധിക്കാലം കഴിഞ്ഞു സ്കൂളുൾ നാളെ തുറക്കും.

ബാറ്റും ബോളും എടുത്ത് വെച്ച് പുസ്തക സഞ്ചിയുമായി അക്ഷര വെളിച്ചം തേടി ഇനിയുള്ള നാളുകള്

📢📢വേങ്ങരയുടെ ജനപ്രിയ MLA കുഞ്ഞാപയുടെ വിജയാഹ്ളാദ പ്രകടനം 30-05-2016

തിങ്കൾ വൈകുന്നേരം 7 മണിക്ക് കൂരിയാട് നിന്നും വേങ്ങര ടൗണിലേക്ക്.... അന്നേ ദിവസം കുഞാപയുടെ ബൂത്ത് തല നന്ദി പറച്ചിൽ 4 മണി മുതൽ 6:30 വരെ ഉണ്ടായിരിക്കുന്നതാണ്... NB:ആഹ്ളാദപ്രകടനത്തിൽ അത്യുഗ്രൻ DJ Sound System

ss LC പ്ലസ് ടു പരീക്ഷ മികച്ച വിജയം നേടിയിട്ടു ള്ള വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിക്കുന്നു

ss LC പ്ലസ് ടു പരീക്ഷ യിൽ 17-ാം വാർഡിൽ നിന്നും മികച്ച വിജയം നേടിയിട്ടു ള്ള വിദ്യാർത്ഥികളെ vengara 17 -)0 വാർഡ് വികസന സമിതി അവാർഡ് നൽകി ആദരിക്കുന്നു; അവാർഡിന് അപേക്ഷിക്കുവാൻ താൽപര്യമുള്ളവർ മെയ് 30ന് മു മ്പായ്.മാർക്ക് ലിസ്റ്റ് ന്റെ സാക്ഷ്യപ്പെട്ടുത്തിയ പകർപ്പ് സഹിതം വാർഡ്‌ മെമ്പറുമായി ബന്ധപ്പെടുക.

വേങ്ങരയില്‍ കൊട്ടിക്കലാശമില്ല :

വേങ്ങര : വേങ്ങര നിയോജകമണ്ഡലത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന്റെ കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനിച്ചു. തിങ്കളാഴ്ച വേങ്ങരയില്‍ സി.ഐ. കെ.സി. വിനുവിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ വേങ്ങര എസ്.ഐ. രാജേന്ദ്രന്‍ ആര്‍. നായര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ച് എ.കെ. സലീം, പി.കെ. അഷ്‌റഫ്, എടപ്പനാട്ട് മൂസ, എന്‍.കെ. പോക്കര്‍, ടി. മൊയ്തീന്‍കുട്ടി, കുരുണിയന്‍ ചേക്കു, പി.വി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു. (coppy from whatsapp )

2016 അദ്ധ്യയന വർഷത്തെ പ്ലസ്ടു പരീക്ഷ ഫലം നാളെ

2016 അദ്ധ്യയന വർഷത്തെ പ്ലസ്ടു പരീക്ഷ ഫലം നാളെ രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. താഴെ പറയുന്ന വെബ്സൈറ്റ്-കളിൽ ഫലം അറിയാം keralaresults.nic.in keralapareekshabhavan.in result.prd.kerala.gov.in results.kerala.nic.in www.results.itschool.gov.in ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് വിജയാശംസകൾ

നാടിന് തണലേകി ായി പ്രദേശത്തെ കോണ്ഗ്രസ്‌ പ്രവർത്തകർ നിർമ്മിച്ച ബസ്റ്റോപ്പ്

വേങ്ങരഹെല്ത്ത്‌ സെന്റററിഌ മുന്നിലും എംപി നഗറിലുമായി പ്രദേശത്തെ കോണ്ഗ്രസ്‌ പ്രവർത്തകർ നിർമ്മിച്ച രാജീവ്‌ ഗാന്ധിയുടെയുംമുഹമ്മദ്‌ അബ്‌ദുറഹിമാന് സഹിബിന്റെയും സ്‌മാരക ബസ്‌റ്റോപുകള് കെപിസിസി മെമ്പർ പിഎ.ചെറിത്‌,മുള്ളന്ഹംസ ഹിജി എന്നിവർ ഉദ്‌ഘാടനം ചെയ്‌തു,കെ,ഗംഗാധരന്,എംഎഅസീസ്‌എംടി മുഹമ്മദ്‌ ആശംസകള്അർപിച്ചു.മുഹമ്മദ്‌ അലി.ടിപി,ഹാഷിം കോയ തങ്ങള്, അബ്‌ദുല്നാസർ സിടി ,കെ എം .മുഹമ്മദ്‌ അബാസ്‌ എവി,മുഹമ്മദ്‌ റാഷിദ്‌ പിവി,രണ്ജിത്‌ പി,അശ്‌റഫ്‌ പി,ടി,അബ്‌ദുല്്‌ഗഫുർ,ടിടി,മുഹമ്മദ്‌ റിഷാദ്‌ കെ,സൈഌദ്ദീന്.കെ,ജാഫർ കെ.മുഹമ്മദ്‌ ആഷിഫ്‌ പിപി,കാട്ടികുഞ്ഞവറു, തുടങ്ങി യ യൂത്ത്‌കോണ്ഗ്രസ്‌ പ്രവർത്തകരും അഌഭാവികളുമാണ്‌ നിർമ്മാണത്തിന്നും ഉദ്‌ഘാടന ചടങ്ങിഌം നേതൃത്വം നല്കിയത്‌,

സമസ്തയുടെ സമാദരണീയനായ പ്രസിഡന്റ്‌ ശൈഖുനാ കോയക്കുട്ടി ഉസ്താദ്‌ അൽപ നേരം വഫാതായി.

സമസ്തയുടെ സമാദരണീയനായ പ്രസിഡന്റ്‌ ശൈഖുനാ കോയക്കുട്ടി ഉസ്താദ്‌ അൽപ നേരം മുമ്പ്‌ വഫാതായി. അല്ലാഹു അഭിവന്ദ്യ ശൈഖുനായുടെ പരലോക ജീവിതം വെളിച്ചമാക്കട്ടേ..

ഉമ്മന് ചാണ്ടി വേങ്ങരയിലെ തെരെഞ്ഞെടുപ്പ് പൊതുയോഗത്തില്

വേങ്ങര മണ്ഡലം യുഡിഎഫ് സ്ഥാനാര്ത്ഥി പികെ.കുഞ്ഞാലികുട്ടി സാഹിബിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാര്ത്ഥം ബഹു കേരള മുഖ്യമന്ത്രി ശ്രീ: ഉമ്മന് ചാണ്ടി വേങ്ങരയിലെ തെരെഞ്ഞെടുപ്പ് പൊതുയോഗത്തില് സംസാരിക്കുന്നു....

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം നാളെ

രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. താഴെ പറയുന്ന വെബ്സൈറ്റ്-കളിൽ ഫലം അറിയാം www.keralaresults.nic.in www.keralapareekshabhavan.in www.result.prd.kerala.gov.in www.results.kerala.nic.in www.results.itschool.gov.in

വേങ്ങരയിലെ ഓരോ ബൂത്തിലും ചെന്ന് താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടി

ഇത് വേങ്ങര... ഒരു പൂ ചോദിച്ചവർക്ക് ഒരു പൂന്തോട്ടവും ഒരു പൂന്തോട്ടം കൊതിച്ചവർക്ക് വസന്തകാലവും സമ്മാനിച്ച ശക്തനായ നേതാവിന്റെ നിയോജക മണ്ഡലം... വേങ്ങരക്കാർ നൽകിയ ഓരോ വോട്ടിനും കോടികളുടെ വികസനം സമ്മാനമായി നൽകി നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ തെരഞ്ഞെടുപ്പ് ഗോദയിലെത്തുകയാണ് അദ്ദേഹം വീണ്ടും. വേങ്ങരയിലെ ഓരോ ബൂത്തിലും ചെന്ന് താൻ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടി കാണിക്കാനുള്ള ധൈര്യം ഈ ജനപ്രതിനിധിയെ കൂടുതൽ ശക്തനാക്കുന്നു.

മൂന്നു പതിറ്റാണ്ടില ധികം പഴക്കമുള്ള അങ്കണവാടിയിൽ ചൂടിനെ തടുക്കാൻ Ceilling , അതുപോലെ വൈദ്യുതി കണക്ഷൻ ഒന്നും തന്നെ യില്ലാതെയാണ് നമ്മുടെ പിഞ്ചോമന

ചുട്ടു പൊള്ളുന്ന പിഞ്ചോമന മക്കൾ..! വലിയോറ പുത്തനങ്ങാടിയിലെ അങ്കണവാടിയുടെ ശോചനീയാ വസ്ഥയെ കുറിച്ചു പറയാതെ വയ്യ .. മൂന്നു പതിറ്റാണ്ടില ധികം പഴക്കമുള്ള അങ്കണവാടിയിൽ ചൂടിനെ തടുക്കാൻ Ceilling , അതുപോലെ വൈദ്യുതി കണക്ഷൻ ഒന്നും തന്നെ യില്ലാതെയാണ് നമ്മുടെ പിഞ്ചോമന മക്കൾ തലക്കുമീതെ ചുട്ടു പൊള്ളുന്ന ഓടിനു താഴെ കഴിച്ചുകൂട്ടുന്നത്‌ . നാം AC യുടെയും , ഫേനിന്റെയും തണുപ്പിൽ സുഖിക്കുമ്പോൾ നമ്മുടെ ഓമന മക്കൾ നരകയാതന അനുഭവിച്ചു കൊണ്ടി രിക്കുകയാണ് . നാട്ടുകാർ പല പ്രാവശ്യം ബന്ധപ്പെട്ടവരു ടെ ശ്രദ്ധയിൽ പെടുത്തിയിട്ടുംഫലം തഥൈവ...!! ബന്ധപ്പെ ട്ടവരുടെ സത്വര നടപടികളുണ്ടാവണമെന്ന് അപേക്ഷിക്കു ന്നു . ( report :Aboohaji Anchukandan )

ആശ്വാസത്തിന്റെ ഒരു കൈത്താങ്ങുമായി വെങ്ങര പൻച്ചയത്ത്‌ msf , ദമാം കെ എം സി സിയും സമ്മ്യുക്ത്തമായി നട്ടത്തുന്ന "തലിനീർ കുട്ട്ം"

നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ, ആകാശത്തിലുള്ളവൻ നിങ്ങളോട് കരുണ കാണിക്കും...... അതികഠിനമായ വേനൽ ചൂടിൽ വെന്തുരുകുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരു നിമിഷത്തെ ദാഹമകറ്റാൻ, ആശ്വാസത്തിന്റെ ഒരു കൈത്താങ്ങുമായി വെങ്ങര പൻച്ചയത്ത്‌ msf , ദമാം കെ എം സി സിയും സമ്മ്യുക്ത്തമായി നട്ടത്തുന്ന "തലിനീർ കുട്ട്ം"എന്ന പധധ്തിയുടെ ആധ്‌ ബാഗ്യ്മായി ദമാം കെ എം സി സിയുടെ അമരകാരൻ ഹമീദ്‌ ബാവയിൽനിന്നെ വാട്ടർ ഫൂരിഫൈ വെങ്ങര പഞ്ചയത്ത്‌ പ്രസിട്ടന്റെ വി കെ കുഞ്ഞലൻ കുട്ടി എറ്റ്‌ വാങ്ങി ഉൽഘട്ട്നം ചെയിതു Ibrahim Anjukandatthil അദക്ഷൻ വഹിച്ചുh, CP,CM, saheerabbaas,unais,Nisar,safvan vp, yoonus Ak, Anas,Adhil തുട്ടങ്ങിയവർ പങ്ങ്ട്ടുത്തു

വലിയോറ അടക്കാ പുര ഭാഗത്ത് ഇന്ന് രാവിലെ കാണപ്പെട്ട ഒരു അത്ഭുത പ്രതിഭാസം.

👆👆👆👆👆👆👆 പ്രദേശത്താകെ കത്തിക്കരിഞ്ഞ പുൽനാമ്പുകളെപ്പോലെ , ഓലക്കൊടി കത്തിക്കരിഞ്ഞ പോലെയുള്ള വസ്തുക്കൾ പരന്ന് കിടക്കുന്നു . ബിൽഡിങുകൾക്ക് മുകളിലും മൈതാനങ്ങളിലും വീട്ടുമുറ്റങ്ങളിലും എല്ലാം . ഇത് ആദ്യം കണ്ടെത്തിയത് എ.കെ. അലവി എന്ന അലവ്യാപ്പു. സ്ക്കൂൾ ഗ്രൗണ്ടിൻ്റെ വിവിധ ഭാഗത്ത് നിന്ന് പകർത്തിയ ദൃശ്യങ്ങൾ.(reporter : aju valiyora )

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പാക്കടപ്പുറായയിൽ വാക്കത്തോൺ-പ്രഭാത നടത്തവും ടൗൺ ശുചീകരണവും നടത്തി

വേങ്ങര : ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ചു ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി ഒരു പ്രഭാതം എന്ന തലക്കെട്ടിൽ വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച  വാക്കത്തോൺ ശ്രദ്ധേയമായി. രാവിലെ ആറു മണിക്ക് പാക്കടപ്പുറായ  എസ്. യു. എൽ. പി സ്കൂളിൽ നിന്ന് തുടങ്ങിയ പ്രഭാത നടത്തം, പ്രദേശത്തെ പഴയ കാല ഫുട്ബോൾ താരം പി. എ അബ്ദുൽ ഹമീദ്   ഫ്ലാഗ് ഓഫ്‌ ചെയ്തു.  പാക്കടപ്പുറായ ടൗണിൽ നടന്ന സമാപന ചടങ്ങ്   മെക് സെവൻ  വേങ്ങര കുറ്റൂർ ചാപ്റ്റർ ചെയർമാൻ   കാമ്പ്രൻ  ഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീം ബാവ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, പി. ഇ നസീർ , പി. പി അഹമ്മദ് ഫസൽ,  സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പാക്കട പുറായ ടൗൺ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക്  പി. പി  അബ്ദുൽ റഹ്മാൻ, എം. എൻ മുഹമ്മദ്,  പി.പി നിഹാദ്,  വി. പി അഷ്‌റഫ്‌,  പി. പി ബാസിത്ത് , വി.  പി ഷരീഫ്, ടി. സുബൈർ, വി. പി...