വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര വ്യാപാരഭവനിൽ SSLC +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ തേടിയ വിദ്യാർത്ഥികൾക്ക് ട്രോ ഫിനൽകി. അനുമോദന ചടങ്ങ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി p. ഇഫ്തി കാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വളർന്ന് വരുന്ന വർഗീയ ധ്രുവീകരണം നമ്മുടെ ഇന്ത്യയെ നാശത്തിലേക്കു നയിക്കുമെന്നും അതിനെതിരെ മതേതരത്വം ഉയർത്തി പിടിക്കാൻ പുതുതലമുറ തയ്യാറെടുക്കണമെന്നും മഹാത്മജിയും ഇന്ദിരാജിയും രാജീവ് ഗാന്ധിയും രക്തസാക്ഷികളായ തു ഈ രാജ്യത്തിനു വേണ്ടിയാണെന്നത് ഓരോ ഭാരതീയനും ഓർത്തിരിക്കണമെന്നും അദ്ദേഹം അഭിപ്രായ പെട്ടു. റിയാസ് മുക്കോളി. PA ചെറീത്, സി. ബാലൻ മാസ്റ്റർ, വി.പി.റഷീദ്, OK. ചെറി-PKസിദ്ദീഖ് സി.ടി.മൊയ്തീൻ, പൂച്ചേങ്ങൽ അലവി .അരീക്കാട് കുഞ്ഞിപ്പ, കാമ്പ്രൻ മജീദ് മാസ്റ്റർ ' ആശംസ അർപ്പിച്ചു.എം.എ അസീസ് സ്വാഗതവും സോമൻ ഗാന്ധി കുന്ന്: നന്ദിയും പറഞ്ഞു. കുട്ടികൾ ട്രോഫികൾ ഏറ്റുവാങ്ങി.
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*