വേങ്ങര : വേങ്ങര നിയോജകമണ്ഡലത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന്റെ കൊട്ടിക്കലാശം വേണ്ടെന്ന് തീരുമാനിച്ചു. തിങ്കളാഴ്ച വേങ്ങരയില്‍ സി.ഐ. കെ.സി. വിനുവിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ വേങ്ങര എസ്.ഐ. രാജേന്ദ്രന്‍ ആര്‍. നായര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ച് എ.കെ. സലീം, പി.കെ. അഷ്‌റഫ്, എടപ്പനാട്ട് മൂസ, എന്‍.കെ. പോക്കര്‍, ടി. മൊയ്തീന്‍കുട്ടി, കുരുണിയന്‍ ചേക്കു, പി.വി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു. (coppy from whatsapp )
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.