. ഫലപ്രദമായ ഒരു പരിഹാര നടപടികളും സ്വീകരിക്കാതെയാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പടിയിറങ്ങി പോയത്. ജനകീയ പ്രശ്നങ്ങൾ ക്കും , ജനാഭി ലാഷങ്ങൾക്കും മുന്തിയ പരിഗണന നൽകി തിളക്കമാർന്ന ഭര ണം കാഴ്ച്ചവെക്കുമെന്ന പ്രഖ്യാപനവുമായിബഹുമാനപ്പെട്ട VK .കുഞ്ഞാ ലൻ കുട്ടി സാഹിബിൻറെ നേത്രത്വത്തിൽ 12/11/2015.ന് അധികാരത്തിൽ വന്നിട്ടുള്ള പുതിയ ഗ്രാമ പഞ്ചായത്ത് ഭരണസമിതി വലിയോറ പുതനങ്ങാ ടിയുടെ ശോചനീയാവസ്തക്ക് സത്വര പരിഹാരം കാണുമെന്ന ശുഭ പ്രതീ ക്ഷയോടെ . ( writer :Aboohaji Anchukandan )
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ