തോർത്തുമുണ്ടിൽ പിടഞ്ഞ പരൽ മീനുകളോട്..
കല്ലെറിഞ്ഞ മൂവാൻ ണ്ടൻ മാവിനോട് ..
കിതപ്പിനെ വക വെയ്ക്കാതെ നിർത്താതെ ഓടിച്ച സൈക്കിളിനോട്..
എനിയ്ക്കായ് നൽകിയ സ്നേഹം തിരിച്ചറിയാൻ കഴിയാതെ പോയതിനു ബാല്യകാല സഖിയോട്..
യാത്ര ചൊല്ലി പിരിഞ്ഞ ഇടവഴികളോട്..
നഷ്ടപ്പെട്ടുപ്പോയ എൻ്റെ ബാല്യത്തിനോട് ..
Happy children's day to all......
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.