ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

രാവിലെ ആദ്യ ട്രിപ്പ്‌ തുടങ്ങിയ ബസ് ഇടക്കിടെ slow ആകുന്നത് കണ്ട കണ്ടക്റ്റര്‍ driver നോട് കാര്യം തിരക്കി.. 🚌

driver: ഇവിടെ ഇടക്കിടെ zebra ലൈന്‍ കാണുന്നു. ഇന്നലെ രാത്രി ഇതൊന്നും ഇല്ലായിരുന്നു..😢😢 ഇത് കേട്ട കണ്ടക്റ്റര്‍: 😳😳😳😳അത് zebra ലൈന്‍ അല്ല. ഇലക്ഷന്‍ അല്ലേ... പിള്ളേര്‍ കോണി ചിഹ്നം വരച്ചതാാ.....😂😂😂😂😂😂😂😂😂

പത്തേമാരി " കാണാൻ പ്രവാസി നാട്ടിൽ വിളിച്ച് ഭാര്യയോട് പറഞ്ഞു. പ്രവാസിക

ളു ടെ നീറുന്ന പ്രശ്നങ്ങൾ ആണ് സിനിമയുടെ ഇതിവൃത്തം എന്നും പറഞ്ഞു. ഇത് കേട്ട ഭാര്യ: ''ഉം, .കാര്യം പിടികിട്ടി ... നിങ്ങൾ അയയ്ക്കുന്ന പൈസാടെ കാര്യം പറയാനല്ലേ... ഇത് എല്ലാ ഗൾഫുകാരും പറയുന്നതാ.... ഇനി അതിന്റെ പേരും പറഞ്ഞ് അടുത്ത മാസം കാശ് അയക്കാതിരിക്കാന ാണെങ്കിൽ അത് നടക്കില്ല..... ഇവിടെ ചിലവ് കൂടിക്കൂടി വരികയാണ്. നിങ്ങൾക്ക് അതൊന്നും അറിയേണ്ടല്ലോ?....'' മറുതലയ്ക്കൽ ഫോൺ കട്ടായപ്പോൾ ഒരു നെടുവീർപ്പോടെ പ്രവാസി മനസ്സിലോർത്തു " പത്തേമാരി" അല്ല ഇനി '' നൂറേമാരി" വന്നാലും പ്രവാസിയുടെ അവസ്ഥ ഇങ്ങനൊക്കെ തന്നെ.......

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് മെഷീൻ പരിശീലനം..

. 3 ബാലറ്റ് യൂണിറ്റുകളാണ് പോളിംഗിനായി തയ്യാറാക്കിയിട്ടുള്ളത്.. ഗ്രാമ ,ബ്ലോക്ക് , ജില്ല എന്നീ ക്രമത്തിലാണ് മെഷീൻ സെറ്റ് ചെയ്യുന്നത്. വോട്ടർ 3 മെഷീനിലും വോട്ടു ചെയ്താൽ വോട്ട് താനേ രേഖപ്പെടുത്തും. ഏതെങ്കിലും വോട്ട് ചെയ്യാതിരുന്നാൽ( ഗ്രാമ/ബ്ലോക്ക്/ജില്ല) ജില്ലാ ബാലറ്റ് യൂണിറ്റിന്റെ അവസാന മുള്ള ചുവന്ന ബട്ടൺ അമർത്തിയാലെ വോട്ട് രേഖപ്പെടുത്തുകയുള്ളൂ... ബാലറ്റ് പേപ്പർ ഗ്രാമ ,ബ്ലോക്ക്, ജില്ല തലങ്ങൾക്ക് യഥാക്രമം വെള്ള , പിങ്ക് , നീല എന്നീ നിറങ്ങളിലാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്..

രാവിലെ ലോഡ്ജില് നിന്നും പതിവുപോലെ പുറത്തിറങ്ങി ജംഗ്ഷനിലുള്ള ചായക്കടയില്

നിന്നും ചായ കുടിച്ച് തിരികെ നടക്കുമ്പോള്! അതുവഴി വന്ന ഒരു സുന്ദരി പെണ്കൊച്ചിന്റെ കണ്ണുകളുമായീ എന്റെ കണ്ണുകള് ഉടക്കി.എന്തോ മുന് പരിചയം ഉള്ള ഭാവത്തില് എന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ എന്നെ നോക്കി ചിരിച്ച ആ പെണ്കുട്ടിയെ ഞാനും തിരിച്ചു നല്ലത് പോലെ അങ്ങ് നോക്കി കൊണ്ട് നടന്നകന്നൂ....മുറിയിലെത്തിയ ഞാന് ചിന്തകളിലാണ്ടൂ...ശ്ശെടാ...രണ്ടു മൂന്ന് വര്ഷമായീ ഞാന് ഈ ലോഡ്ജില് താമസിക്കുകയും ചായ കുടിക്കാന് പുറത്തിറങ്ങുകയുമൊക്കെ ചെയ്യുന്നൂ..ഏതെങ്കിലും ഒരു പെണ്കൊച്ച് ഒന്നു നോക്കണമേ എന്നും പറഞ്ഞ് പല പ്രാവശൃവും പുറത്തിറങ്ങി ഷോ കാണിച്ചു നടന്നിട്ടും ഉണ്ട്.അപ്പോളൊന്നും ഒരുത്തിയും തിരിഞ്ഞു നോക്കിയിട്ടു പോലുമില്ലാ...ഇതിപ്പോള് അവള് എന്നെ നോക്കി ചിരിച്ചു . എന്നെ മറഞ്ഞിരുന്നിതുവരെ സ്നേഹിച്ച പെണ്കുട്ടി ഇപ്പോള് മുന്നിലേക്ക് വന്നതാണോ..?ചിന്തകള് കാടുകയറി...!കണ്ണാടിയുടെ മുമ്പില് കുറേ നേരം മുടി അങ്ങോട്ടും ഇങ്ങോട്ടും ചീകി ഞാന് എന്നെ തന്നെ ഒന്നു വിലയിരുത്തീ..എനിക്കിനി ഗ്ളാമര് അല്പം കൂടിയോ...അങ്ങനെഒക്കെ ചിന്തിച്‌ച് ജോലിക്കിറങ്ങേണ്ട സമയമായീ.പെട്ടെന്ന് കുളിച്ചൊരുങ്ങി റെഡി ആയീ ബൈക്കും എടുത്തു പുറത്തേക്കിറങ്ങീ....

സ്വന്തം നാട്ടുകാരായിട്ടും ഇതുവരെ തമ്മിൽ കണ്ടാൽ മിണ്ടുകപോയിട്ട് ചിരിക്കുക പോലും ചെയ്യാത്ത ആരെങ്കിലും

നിങ്ങളോട് സുഖവിവരങ്ങളും അച്ഛനപ്പൂപ്പൻ മാരുടെ കാര്യങ്ങളും വരെ ചോദിക്കുന്നുവെങ ്കിൽ പേടിക്കേണ്ട അമ്പരക്കേണ്ട പരിഭ്രമിക്കേണ്ട ഇലക്ഷൻ അടുത്തു

കെ.എസ്.ഇ.ബി (ഇലട്രിക്ക് സെക്ക്ഷൻ) കീഴിലുളള ഉപഭോക്താക്കളുടെ ശ്രദ്ധക്ക്,

മിക്ക ദിവസങ്ങളിലും നമ്മുടെ വീടുകളിൽ വൈദ്യുതിയുടെ ഒരുതരം ഒളിച്ചുകളി പതിവാണല്ലോ, കാറ്റും മഴയും ഇല്ലാത്ത അവസരങ്ങളിൽ പോലും കരണ്ട് വരുകയും പോകുകയും ചെയ്യുക പോയാൽ തന്നെ മണിക്കുറുകളോളം കരണ്ട് വരാതിരിക്കുക, ഈ സമയത്ത് കെ.എസ്.ഇ.ബി.ഓഫീസിലേക്ക് വിളിച്ചാൽ അവിടെ നിന്നും ഫോൺ എടുക്കാതെ റസീവർ എടുത്ത് പുറത്ത് വെക്കുക ഇതൊക്കെ സാദാരണ സംഭവിക്കാറില്ലേ? ഇതിനുളള ഒരു പരിഹാര മാർഗമാണ് നിർദേശിക്കുന്നത്, എനി അങ്ങിനെ സംഭവിക്കുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം,നിങ്ങൾ നിങ്ങളുടെ വൈദ്യതി കൺസൃമർ നമ്പർ ഓർമിക്കുക നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്നോ ലാൻഡ്ഫോൺ നമ്പറിൽ നിന്നോ 1912 എന്ന നാലക്ക നമ്പറിലേക്ക് തിരുവനന്തപുരത്തേക്ക് വിളിക്കുക ഫോണിൽ നിന്നുളള നിർദേശമനുസരിച്ച് കസ്റ്റമ്മർകേർ എക്സിക്യട്ടീവുമായി സംസാരിക്കാൻ 9 അമർത്തുക 9 അമർത്തുന്നതിന് മുമ്പായി നിർദേശിക്കപ്പെടുന്ന ഒരു നമ്പറും നിങ്ങൾ അമർത്തേണ്ടതില്ല, അവിടെ നിന്നും നിങ്ങളുടെ കൺസൃമർ നമ്പർ ചോദിക്കും അപ്പോൾ പറഞു കൊടുക്കുക,ഉടനെ തലസ്ഥാനത്ത് നിന്ന് നിങ്ങളെ തിരിച്ചു വിളിച്ചി കരണ്ടില്ലാത്ത കാരണം, കരണ്ട് വരുന്ന സമയം ഇതൊക്കെ വിശദമായി പറഞുതരും,റസീവർ താഴെ എടുത്ത് വെച്ചി സുഖ...

പ്രിയ സുഹൃത്തുക്കളെ പഞ്ചായത്ത് ഇലക്ഷൻ തീരുമാനിച്ചിരികുന്ന ഈ സമയത്ത്

.. മിക്കവാറും പ്രദേശങ്ങളിലും മത്സരിക്കുന്നത് പരസ്പരം അറിയുന്ന നാട്ടുകാരോ സുഹൃത്തുക്കളോ ഒക്കെ ആയിരിക്കുo ... അതു കൊണ്ടു തന്നെ .പ്രചരണങ്ങളിലും മറ്റും മാന്യത പുലർത്തി .. നമ്മുടെ വ്യക്തി ബന്ധങ്ങൾ നിലനിർത്താൻ ശ്റമി ക്കുക ... ഇലക്ഷൻ വെരും പോകും ... നമ്മുടെ നാടിന്റെ സ്നേഹവും ഐക്യവും എന്നും നിലനിൽകട്ടെ ...

ഈ തെരെഞ്ഞെടുപ്പിൽ നാട്ടിലുണ്ടാവുന്ന പ്രവാസികൾക്കും വോട്ട് ചെയ്യാം. .. Read

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് നവമ്പർ 2 ന് നടക്കുകയാണല്ലോ.... ഈ തെരെഞ്ഞെടുപ്പിൽ നാട്ടിലുണ്ടാവുന്ന പ്രവാസികൾക്കും വോട്ട് ചെയ്യാം. .. അതുകൊണ്ട് ഈ സമയത്ത് നാട്ടിൽ ഉണ്ടാവാൻ സാധ്യത യുള്ള മുഴുവൻ പ്രവാസികളും ഒക്ടോബർ 5 ന് മുമ്പ് പേര് ചേര്‍ക്കുക. .. പേര് ചേർക്കുമ്പോൾ വീട്ടു നമ്പർ ചേർക്കേണ്ടതാണ് lsgelection.kerala.gov.in/pravasi/registration പ്രവാസി വോട്ട് ചേർക്കാനുള്ള ലിങ്ക്.. എല്ലാ പ്രവാസികൾക്കും ചേർക്കാം.. ഈ ലിങ്ക് ഓപ്പൺ ചെയ്ത് Online ചേർത്തതിനു ശേഷം പാസ്പോർട്ടിൻറെ ഒരു കോപ്പി നിങ്ങളുടെ പഞ്ചായത്തിൽ എത്തിക്കുക.

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

...... നവംബർ 2,5 തിയ്യതികളിലായി രണ്ട് ഘട്ടമായിട്ട് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു.... വികസനത്തിന്റെയും പെർഫോമൻസിന്റെയും മാറ്റുരക്കുന്ന വേദി മാത്രമല്ല പഞ്ചായത്ത് ഇലക്ഷൻ, മത്സരിക്കുന്ന ആളുടെ പാർട്ടിയേക്കാൾ ഉപരി വ്യക്തിവൈരാഗ്യം, കുടുംബ മഹിമ , മുൻ കാല പ്രവർത്തനങ്ങൾ എന്നിവയൊക്കെ ജയപരാജയങ്ങളെ സ്വാധീനിക്കും, ജയിക്കാൻ വേണ്ടി എല്ലാ വിധത്തിലുമുളള അടവുകളും പയറ്റേണ്ടി വരും, വ്യക്തിഹത്യ , കുപ്രചരണങ്ങൾ ഒക്കെ സഹിക്കേണ്ടി വരും, ട്രൗസർ ഇട്ട് നടന്ന കാലത്ത് നാരങ്ങാ മുട്ടായി വാങ്ങാൻ വല്ലിമ്മാന്റെ കോന്തലയിൽ നിന്ന് പൈസ തോണ്ടിയത് വരെ മൈക്കിലൂടെ കേൾക്കേണ്ടി വരും, എന്നാലും പതറാതെ മുന്നോട്ട് പോവണം എങ്ങിനെ തിരിച്ചടി കൊടുക്കാം എന്ന് മാത്രം ചിന്തിക്കുക, എതിരാളിയുടെ ആത്മ വീര്യം തകർക്കുന്ന എന്തും നമ്മുടെ ആയുധം ആണ്, ഒപ്പം കളിച്ച് നടന്ന കളിക്കൂട്ടുകാരൻആണെന്ന സെന്റി ഒന്നും വേണ്ട, അങ്ങനെ ഒരു വിചാരം ഒന്നും അപ്പുറത്ത് നിന്ന് തീരെ പ്രതീക്ഷിക്കണ്ടാ, യുദ്ധം വിജയിക്കുക എന്നത് മാത്രമാണ് ഇരു പക്ഷത്തിന്റെയുംലക്ഷ്യം, വോട്ട് എല്ലാം പെട്ടിയിൽ ആയ ശേഷം എണ്ണുന്...

തദ്ദേശ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു....

ഒക്ടോബര്‍ 05: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസാന തിയതി ഒക്ടോബര്‍ 07: തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 14: നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 15: സൂക്ഷമ പരിശോധന ഒക്ടോബര്‍ 17: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി നവംബര്‍ 02: ഒന്നാംഘട്ട തെരഞ്ഞെടുപ്പ് (തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്) നവംബര്‍ 05: രണ്ടാംഘട്ട തെരഞ്ഞെടുപ്പ് (പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം) നവംബര്‍ 07: വോട്ടെണ്ണല്‍, ഫലപ്രഖ്യാപനം

വേങ്ങരയ്ക്ക് തിലകം ചാര്ത്തി.... മന്ത്രി പി.കെ കുഞ്ഞാലിക്കുട്ട ി സ്മാര്ട്ട് ബസ് ബേ ഉദ്ഘാടനം നിര്വഹിച്ചു.

fm റേഡിയോ,wifi, മൊബൈല് ചാര്ജിങ് സംവിധാനം എന്നിവയ്ക്കു പുറമെ ചന്ദ്രിക, മലയാള മനോരമ, മാതൃഭൂമി ദിനപത്രങ്ങളും കൂടെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, മനോരമ, വനിത,ആരോഗ്യ മാസിക, സ്പോര്ട്സ് മാസിക തുടങ്ങി അഞ്ചോളം പ്രസിദ്ധീകരണങ്ങളും ഈ ബസ്റ്റോപ്പില് ലഭ്യം...ഇരു വശങ്ങളിലും പൂന്തോട്ടങ്ങളോടു കൂടിയ മനോഹരമായ ബസ് ബേ ഒന്നു കാണേണ്ടതു തന്നെ! യുവാക്കളും , കുട്ടികളും , തലനെരച്ചവരും തലകുനിച്ച് സ്മാര്ട്ട് ഫോണില് വിരലുകളോടിക്കുന്ന ദൃശ്യമാണ് നേരം വെളുത്തത് മുതല് വേങ്ങര സിനിമ ഹാള് പരിസരത്ത്...സൗജന്യ വൈഫൈ ! അന്നേരം അതുവഴി കടന്നുപോയ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ബസ്റ്റോപ്പില് കയറി സെല്ഫിയെടുക്കാന് മടിച്ചില്ല; പിന്നെ ഏറെ നേരത്തെ തിരക്കിനൊടുവില്‍ പാണ്ടിക്കടവത്തെ കുഞ്ഞാപ്പയെത്തി smart bay നാടിന് സമര്പ്പിച്ചു...ഇനി വേങ്ങരയും സ്മാര്ട്ടാവുകയാണ്..

നിയമസഭയിലെ ഒരു ചർച്ചയ്ക്കിടെ നമ്മടെ മന്ത്രി കുഞ്ഞാലിക്കുട്ടി ഒരു കഥ പറഞ്ഞു.

"ഒരിക്കൽ ഒരച്ഛൻ തന്റെ 3 മക്കൾക്കു 100 രൂപ വീതം കൊടുത്തിട്ട് പറഞ്ഞു.... 'ഈ നൂറു രൂപക്ക് എന്തെങ്കിലും വാങ്ങി നിങ്ങളുടെ റൂം നിറയ്ക്കണം.' ഒന്നാമത്തെ മകൻ 100 രൂപക്ക് വൈയ്ക്കോൽ വാങ്ങി. പക്ഷെ, അത് ആ റൂം നിറക്കാൻ തികഞ്ഞില്ല . രണ്ടാമത്തെ മകൻ 100 രൂപക്ക് പഞ്ഞി വാങ്ങി. പക്ഷെ, അതും റൂം നിറക്കാൻ തികഞ്ഞില്ല . മൂന്നാമത്തെ മകൻ വെറും ഒരു രൂപ മാത്രം ചിലവാക്കി മെഴുകുതിരി വാങ്ങി കത്തിച്ചുവച്ചു. അതിന്റെ പ്രകാശം ആ റൂം നിറച്ചു...." കുഞ്ഞാലിക്കുട്ടി തുടർന്നു.... " ഈ മൂന്നാമത്തെ മകനെ പോലെയാണ് നമ്മുടെ മുഖ്യമന്ത്രി. അദ്ദേഹം അധികാരമേറ്റത് മുതൽ പ്രതീക്ഷയുടെ വെളിച്ചം, സംസ്ഥാനം ഒട്ടാകെ പരത്തുകയാണ്..." Coppy to whatsapp

വീട് വൈദുതി കരിച്ച് നൽകി മക്കളില്ലാതെ

തനിച്ച് താമസിക്കുന്ന പ്രായം ചെന്ന സ്ത്രിയുടെ വിട് വലിയോറ പുത്തനങ്ങാടി യുണിറ്റ് SYS സാന്ത്വാനത്തിൻ്റെ കിഴിൽ വൈദുതി കരിച്ചു സ്വിച്ച് ഓൺ കർമം സയ്യിദ് മുഹമ്മദ് ജമലുല്ലൈലി കച്ചേരിപ്പടി നിർവഹിച്ചു SYS സെക്രട്ടറി ഹസീബ് വലിയോറ ട്രഷറർ അവറാൻ കുട്ടി ഹാജി KT മക്ക ICE എ ക്ലിക്കുട്ടി വ് അഗം മുഹമ്മദലി വലിയോറ എന്നിവർ പങ്കെടുത്തു (info :Sayyid Valiyora)

bright voice ganamela in RIVER

ONLINEPHOTO EDITOR APP - Edit your photos, pictures and VIDEO .MP3

Edit your photos online on install now

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.