ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

bright voice ganamela in RIVER

ONLINEPHOTO EDITOR APP - Edit your photos, pictures and VIDEO .MP3

Edit your photos online on install now

പ്രിയരേ... വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നു.

ഒരു സിം ഉപയോഗിക്കാതെ മൂന്ന് മാസം കഴിഞ്ഞാൽ ആ നമ്പർ വേറെ ആൾക്ക് പുതിയ കണക്ഷൻ ആയി ലഭിക്കും. സിം ഉപയോഗിക്കുന്നില്ലെങ്കിൽ അപ്പോൾ തന്നെ ആ നമ്പറിൽ ഉള്ളവരെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്യണം.ഇല്ലങ്കിൽ പുതിയ നമ്പറിൽ ആ കണക്ഷൻ കിട്ടുന്ന ആളും ഗ്രൂപ്പിൽ ആഡ് ആകും. അത് കൊണ്ട് വാട്സ് ആപ്പ് കണക്ഷൻ ഉള്ള സിം നഷ്ടപ്പെട്ട കാരണം മൂലമോ മറ്റോ ഉപയോഗിക്കാതെ ആയിട്ടുണ്ടെങ്കിൽ പ്രസ്തുത നമ്പറിൽ തങ്ങൾ അംഗമായിട്ടുള്ള ഗ്രൂപ് അഡ്മിൻമാരെ അറിയിക്കുകയും എത്രയും പെട്ടന്ന് ആ നമ്പർ റിമൂവ് ചെയ്യാൻ ആവശ്യപ്പെടുകയും വേണം. ഇല്ലെങ്കിൽ നമ്മളറിയാതെ നമ്മുടെ ഫോട്ടോകളും വിവരങ്ങളും ഷെയർ ചെയ്യപ്പെടും. കുടുംബ & സുഹ്രൃത് വലയങ്ങൾ ഉണ്ടാക്കിയവരും ഉപയോഗിക്കുന്നവരും ജാഗ്രതൈ. As received 👆 Worth to share

മിനയിലെ അപകടം നടന്ന സ്‌ഥലത്തിന്റെ 150മീറ്റർ ദൂരെ ജൗഹറ റോഡില്‍ 55—)ം നമ്പർ മുതവിഫിന്റെ

ക്യാമ്പില്‍ നേരത്തെ തന്നെ കല്ലേറു കഴിഞ്ഞ്‌ മുടിയെടുത്ത്‌ കുളിയും മുഷിഞ്ഞ ഇഹ്‌റാം ഡ്ര്സില്‍ നിന്ന്‌ മാറുകയും ചെയ്‌ത്‌ ഹജ്ജിന്റെ പ്രധാന കർമ്മങ്ങള്‍ കഴിഞ്ഞ സംതൃപ്‌തിയിലാണ്‌ ഞങ്ങള്‍ 'അല്‍ മബ്‌റൂക്ക്‌ ഗ്രുപ്പിലെത്തിയ ഹാജി മാർ.ഞങ്ങളുടെ തൊട്ടടുത്ത ടെന്റുകളില്‍ മറ്റുഗ്രൂപ്പുകളും അതുപോലെതന്നെ, സാധാരണ അറഫയില്‍നീന്നും തിരിച്ചെത്തിയാല്‍ മുഴുവന്‍ ആളുകളുമെത്തിയോ; ഹജ്ജിലെ ഏറ്റവും പ്രയാസകരമെന്നു വിശേഷിപ്പിക്കാവുന്ന അറഫ—മുസ്‌ദലിഫ മിന യാത്ര എങ്ങിനെയൊക്കെയായിരൂന്നു ഇവയൊക്കെ പരസ്‌പരം ഫോണ്‍ ചെയ്‌തു അനേ്വഷിക്കുന്ന പതിവുണ്ട്‌.ആ തിരക്കിലായിരുന്നു ഞാനടക്കമുള്ള ഗ്രൂപ്പ്‌ ലീഡേർസ്‌.അപ്പോഴാണ്‌ നാട്ടില്‍ നിന്ന്‌ വിളിയെത്തുന്നത്‌.ടിവിയില്‍ ഫ്‌ളാഷ്‌ ന്യുസ്‌ കാണുന്നു.മിനയില്‍ തിരക്കില്‍ പെട്ട്‌ അനേകം പേർമരിച്ചതായി പറയുന്നു.നിങ്ങള്‍ ഒക്കെ എവിടെ ഞങ്ങള്‍ സുരക്ഷിത സ്‌ഥാനത്താണെന്ന്‌ മറുപടി നല്‍കി കൊണ്ടെയിരുന്നു,ഹാജിമാരുടെ ബന്ധുക്കളെല്ലാം വിളിക്കുന്നുണ്ടായിരുന്നു.പിന്നീട്‌ ഞാഌം ചെറുപ്പക്കാരായ ചില ഹാജിമാരും ഈ അപകട സ്‌ഥലം കാണുന്നതിഌ വേണ്ടി പോയി,ഒരിക്കലും ഇതു പോലൊരു രംഗം കാണാന്‍ ആർക്കും ഗതിവരാതിരിക്കട്ടെ,ഞ...

profile picture ഡിജിറ്റലാകും മുൻപ്

changed you'r profile picture to support Digital India, the Indian government's effort to connect rural communities to the internet and give people access to more services online. Show your support for Digital India at fb.com/supportdigitalindia

പുഴയ്ക്ക് ഒരുപാട് പറയാനുണ്ടാവും . കുളിച്ചു കയറിയവര് എത്ര..? ഒഴുക്കില് പെട്ടവര് എത്ര ..?ഒന്നിനും ഒരു കണക്കില്ല.

നിര്ത്താതെ ഒഴുകുന്ന പുഴക്കടവില് ,വെറുതെ നോക്കിയിരിക്കാന് തന്നെ എന്തു രസം..! അങ്ങനെ ചെറുപ്പത്തില് കുളിക്കാനിറങ്ങിയ ഒരു കടവാണിത് . കടലുണ്ടിപ്പുഴയില് വലിയോറ മഞ്ഞാമാട് വെട്ടാംകയം . ഇന്ന് അവിടെ ഒരു പാലം വന്നു . അതിനു മുകളിലൂടെ യാത്ര ചെയ്ത പ്പോള് ആ പഴയ കടവൊന്നും തിരിച്ചറിയാനായില്ല . ആ വഴി യിലൂടെ തിരിച്ചു പോരുമ്പോള് വണ്ടി നിറുത്തിയിറങ്ങിപാല - ത്തിലൂടെ ഒന്ന് നടന്നു. ആ പഴയ കുളിക്കടവിലേക്ക് ഒരു വിഗ ഹവീക്ഷണം നടത്തി . ഫോട്ടോകളെടുത്തു( രണ്ടെണ്ണം ഇവി - ടെ പോസ്റ്റ്‌ ചെയുന്നു ) കാലം മാറുന്നു . പുഴക്കടവുകള്ക്ക് മാറ്റം വന്നു . അനിവാര്യമായ മാറ്റം...writer:Saidalavi Parangodath

ഈദ് ഗസൽ ഉൽഘാടനം സയ്യിദ്‌ ആബിദ് അഹ്സനി നിർവ്വഹിക്കുന്നു:

more Sent from http://valiyora.tk/ reply to unaisvaliyora@gmail.com

.എല്ലാ കൂട്ടുകാർക്കും എന്റെ സ്നേഹംനിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ....

ആഗോഷത്തിന്റെ പരിമളവും സ്നേഹത്തിന്റെ സുഘന്തവും അന്തരീക്ഷത്തിൽ നിറഞ്ഞുനിൽകുന്നഈ വേളയിൽ ത്യാഗത്തിന്റെയും സമർപണത്തിന്റെയും സന്തേശവുമായി വീണ്ടുംഒരു ബലിപെരുന്നാൾ....എല്ലാ കൂട്ടുകാർക്കും എന്റെ സ്നേഹംനിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ....

മൊയ്തീനും കാഞ്ചനയും കലക്കി...... പ്രേമം എന്ന സിനിമ അഞ്ചും പത്തും വട്ടം കണ്ട എല്ലാ ഫ്രീക്കന്മാരും

"എന്ന് നിന്റെ മൊയ്തീൻ " ഒരു വട്ടം എങ്കിലും ഒന്ന് പോയി കാണണം, എന്നിട്ട് മനസ്സിരുത്തി ഒന്ന് ചിന്തിച്ച് നോക്കണം, എന്താണ് പ്രണയം എങ്ങിനെയാണ് പ്രണയം എന്നൊക്കെ ഒന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് പറ്റിയ ഒരു റഫറൻസ് ആണ് ഈ സിനിമ, ഓളെ മുഖത്തിനേക്കാൾ മൊഞ്ച് ഓളെ ഖൽബിനാണ് എന്ന് പറയുന്ന നായകനും, ഒളിച്ചോടിയാൽ തനിക്ക് താഴെയും മേലെയും ഉളള കൂടെപ്പിറപ്പുകളുടെ ജീവിതം എന്താകുമെന്ന് ചിന്തിക്കുന്ന നായികയും ന്യൂ ജനറേഷൻ സിനിമകളിൽ ഒരിക്കലും കാണാൻ സാധ്യതയില്ലാത്തഒരു കാഴ്ചയാണ്..... രണ്ട് വിത്യസ്ത മതക്കാർ തമ്മിലുളള പ്രണയം മലയാളത്തിൽ ആദ്യമൊന്നുമല്ലെങ്കിലും മൊയ്തീനും കാഞ്ചന മാലയും ഒരു വിധപ്പെട്ട എല്ലാ പ്രേക്ഷകരേയും മനസ്സിൽ കുറച്ച് നേരമെങ്കിലും ഉണ്ടാവും..... ഏച്ചു കെട്ടലുകളോ അമാനുഷികമായ നായക സങ്കല്പങ്ങളൊ ഇല്ലാത്ത മനോഹരമായ ഒരു പ്രണയ കാവ്യം..... ( Writer : Shafi Valappil )

പത്താം ക്ലാസ് ജയിച്ചപ്പോൾ മുതൽ സൽമാൻ ഉപ്പയോട് പറയുന്നതാണ് ഒരു സ്മാർട്ട്ഫോണ് വേണമെന്ന്.

ഉപ്പ പല കാരണങ്ങൾ പറഞ്ഞ് അത് നീട്ടികൊണ്ട് പോയി. അവസാനം പറഞ്ഞത് പ്ലസ് വണ്ണിലെ ഓണപ്പരീക്ഷക്ക് നല്ല മാർക്ക് വാങ്ങിയാൽ വാങ്ങിത്തരാം എന്നാണ്. പരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ സൽമാൻ ക്ലാസ്സിൽ ഒന്നാമത്. ഈ സന്തോഷ വാർത്ത അറിഞ്ഞ ഉപ്പ ഗൾഫിൽ നിന്ന് ഫോണ് വിളിച്ചപ്പോൾ ചോദിച്ചു. "നിനക്ക് ഏത് ഫോണാ വേണ്ടത്..? "എനിക്ക് ഫോണ് വേണ്ട ഉപ്പാ.. പഠിക്കുന്ന കുട്ടികൾ ഫോണ് ഉപയോഗിച്ചാൽ പഠനത്തിൽ ശ്രദ്ധ കുറയുമെന്നും കുട്ടികൾ ചീത്തയാവുമെന്നും ക്ലാസ് ടീച്ചർ പറയാറുണ്ട്. ഫോണ് പഠിത്തമൊക്കെ കഴിഞ്ഞ് മതി ഉപ്പാ.." മകൻറെ പക്വമായ മറുപടി കേട്ട് അഭിമാനം തോന്നിയ ഉപ്പ സന്തോഷത്തോടെ ചോദിച്ചു "പിന്നെ മോന് ഇപ്പം എന്താ വേണ്ടത്.."? മറുപടി പറയാൻ സൽമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. " ഉപ്പാ ഈ വല്ല്യപെരുന്നാളിന് എനിക്ക് രണ്ട് ജോഡി ഡ്രസ്സ് വേണം". "സമ്മതിച്ചു. അടുത്ത ആഴ്ച ഉപ്പ പൈസ അയക്കും. മോന് ഡ്രസ്സ് എടുക്കാനുള്ള പൈസ ഉമ്മാനോട് വാങ്ങിക്കോ.." ഉപ്പാക്ക് ശമ്പളം കിട്ടാൻ വൈകിയത് കൊണ്ട് പെരുന്നാളിൻറെ തലേ ദിവസമാണ് സൽമാന് പൈസ കിട്ടിയത്. കിട്ടിയ ഉടനെ ടൗണിൽ പോയി സൽമാൻ രണ്ട് ജോഡി ഡ്രസ്സ് എടുത്ത് വന്നു...

ടാറ്റയുടെ തലവനായിരുന്ന കാലത്ത് ജര്‍മ്മനി സന്ദര്‍ശിച്ച ഒരോര്‍മ്മ എഴുതുകയുണ്ടായി രത്തന്‍ ടാറ്റ ഈയിടെ . ഓ

ണ്‍ലൈനില്‍ എവിടെയോ വായിച്ചതാണ് . "ജര്‍മ്മനി വ്യാവസായികമായി ലോകത്ത് തന്നെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രമാണല്ലോ . അവിടുത്തെ മനുഷ്യര്‍ അങ്ങേയറ്റം ആഡംബരത്തില്‍ കഴിയുന്നു എന്നാണോ നിങ്ങളുടെ ധാരണ ? കഴിഞ്ഞ മാസം ഞാന്‍ ടാറ്റയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഹാമ്ബര്‍ഗ്ഗില്‍ പോവുകയുണ്ടായി . ഒരു മീറ്റിംഗ് കഴിഞ്ഞു വിശപ്പ്‌ തോന്നിയപ്പോള്‍ എന്റെ ഉദ്യോഗസ്ഥരോടൊപ്പം അടുത്തുള്ള ഒരു ഇടത്തരം രേസ്റ്റൊരന്റില്‍ കയറി . അവിടെ മിക്കവാറും തീന്മേശകള്‍ കാലിയായി കണ്ടപ്പോള്‍ തന്നെ എനിക്ക് കൌതുകം തോന്നി . ഒരു ടേബിളില്‍ ഒരു യുവജോഡി ഇരിക്കുന്നതുകാണുകയുണ്ടായി . വെറും രണ്ടു തരം വിഭവങ്ങളും ഓരോ കുപ്പി ബിയറും മാത്രമാണ് അവരുടെ മുന്നില്‍ കാണാനായത് . ഇന്ത്യയിലെ ഒരു ഇടത്തരം യുവാവിനു പോലും ഇതില്‍ കൂടുതല്‍ വിഭവസമ്പന്നമായ ഭക്ഷണം കാമുകിക്ക് വാങ്ങി നല്‍കുവാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു . പിശുക്കനോ, അല്ലെങ്കില്‍ അത്രമേല്‍ ദരിദ്രനോ ആയ ഇയാളെ എന്തുകൊണ്ടാണ് ഈ യുവതി ഉപേക്ഷിക്കാത്തത് എന്നാണു ഞാന്‍ ഓര്‍ത്തത്. മറ്റൊരു തീന്മേശയില്‍ വൃദ്ധകളായ രണ്ടു മൂന്നു ലേഡീസ് ഇരിക്കുന്നുണ്ടായിരുന്നു .ഒരൊറ്റ വിഭവം മാത്രം ഓര...

വലിയോറ പുത്തനങ്ങാടി യൂനിറ്റ് സാന്ത്വന കേന്ദ്രം and റീഡിo ഗ് - റൂം ഉൽഘാടനം

E ;ജാഫ്ഫർ ശിഹാബ് തങ്ങൾ പാണക്കാട് .സിദ്ധീഖ് സഖാഫി അരിയൂർ: P. P. സ്ഫീർ ബാബു.K -ഗംഗാധരൻ: ജുമെലെലി തങ്ങൾ കചേരി പടി.എന്നിവർക്ക്‌ പങ്കെടുത്തു

കുലറിൽ പറഞ്ഞ പ്രകാരമുള്ള കുറച്ച നികുതി സ്വീകരി ക്കാൻ ഇന്നലെ വ രെ ( 17/09 /2015. വരെ ) വേങ്ങര ഗ്രാമ പഞ്ചായത്ത് തയ്യാറായി ട്ടില്ല

UDF സർക്കാർ അശാസ്ത്രീയമായി വർധിപ്പിച്ച കെട്ടിട നികുതി കുറച്ചു കൊണ്ടുള്ള സർക്കുലർ (നമ്പർ.144/15.) 27/04/2015.നു ഇറങ്ങി യിട്ടു ണ്ട ങ്കിലും, സർ ക്കുലറിൽ പറഞ്ഞ പ്രകാരമുള്ള കുറച്ച നികുതി സ്വീകരി ക്കാൻ ഇന്നലെ വ രെ ( 17/09 /2015. വരെ ) വേങ്ങര ഗ്രാമ പഞ്ചായത്ത് തയ്യാറായി ട്ടില്ല . 2013. മു തൽ മുൻകാല പ്രാബല്യത്തോടെ കൊണ്ടുവ ന്നിട്ടുള്ള വർധിപ്പിച്ച നികുതി കുറച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ ഇതു വരെയും അടക്കാതെ കുടിശ്ശികയായി കിടക്കുന്ന ധാരാളം കെട്ടിട ഉടമ കൾക്ക് പിഴപലിശ വരികയാണെങ്കിൽ അതിനുത്തരവാദി ആരായിരി ക്കുമെന്ന ചോദ്യത്തി നു മറുപടി ലഭിക്കേണ്ടതുണ്ട് .സർക്കാരിൻറെ ഭാ ഗത്ത് നിന്നുണ്ടായ കാല താമസത്തിനും /വീഴ്ചക്കും കെട്ടിട ഉടമകളു ടെ തലയിൽ ഭാരം കെട്ടിവെക്കുന്നത്ശരിയാണോ ..? കുടിശ്ശിക പലിശ ചുമത്താതെ സർക്കുലർ പ്രകാരമുള്ള നികുതി സ്വീകരിക്കാനുള്ള സ ത്വര നടപടികൾസ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് അപേ ക്ഷിക്കുന്നു. Writer : Aboohaji Anchukandan

words largest fresh water fish "arapaima" @ MALAPPURAM

words largest fresh water fish "arapaima" @ thannala fest (kozhichina ) malappuram (dt )

ഇത് മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലം....

ഒരുപാട് റബ്ബറൈസസഡ് റോഡുകളും പാലങ്ങളും അതിലുപരി വന്‍കിട കുടിവെള്ള പദ്ധതികളും...ഇപ്പോള്‍ ഇദാ വേങ്ങരക്ക് മെഞ്ജ് കൂട്ടി വൈഫയും, എഫ് എം റേഡിയോയും, മെബൈല്‍ ചാര്‍ജ്ജര്‍ സംവിധാനങ്ങളോടു കൂടി മണ്ഡലത്തിലെ 6 പഞ്ജായത്തുകളിലായി 12 ഹൈടക്ക് ബസ് വൈറ്റിങ്ങ് ഷെഡുകളുടെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.. ഒരു നാട് മുന്നേറുകയാണ് സമാനതകളില്ലാതെ ഇതെക്കേയും ഇച്ചാശക്തിയുള്ള ഒരു നേതാവിനെകൊണ്ടേ ക്കഴിയൂ... .....അതാണ് നമ്മളെ പാണ്ടികടവത്ത് കുഞ്ഞാപ്പ .....

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

കക്കാട് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താതെ പോവുന്നതായി പരാതി.

*കക്കാട് അനുവദിച്ച ബസ്സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.* *കക്കാട് ഇറങ്ങേണ്ട ദീർഘ ദൂര യാത്രക്കാരെ നിർദ്ദിഷ്ട സ്റ്റോപ്പിലിറക്കാതെ ബസ് ജീവനക്കാർ രാത്രിയിലടക്കം വഴിയിലിറക്കി വിടുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് കക്കാട്ടെക്ക് ടിക്കറ്റ് ബുക്ക് ചെയ്ത‌് കഴിഞ്ഞ് ബന്ധപ്പെടുമ്പോൾ ബസ്സ് കക്കാട്ടെക്ക് വരില്ലെന്നും സർവീസ് റോഡ് ഹൈവേ റോഡിലേക്ക് കയറുന്ന ഭാഗത്ത് വന്ന് നിൽക്കാനാണ് ജീവനക്കാർ നിർദ്ദേശിക്കുന്നത്. യഥാർത്ഥ ബസ് സ്റ്റേപ്പിൽ നിന്ന് ഇവിടെക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. വിജനമായ ഈ സ്ഥലത്ത് അർദ്ധരാത്രിയിൽ സ്ത്രീകൾക്കും മറ്റും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു.* *ജനങ്ങുടെ ദീർഘ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വർഷം കക്കാട് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ ദ്രോഹിക്കുന്ന ബസ് ജീവനക്കാരുടെ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സംസ്‌ഥന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.* *ബസുകൾക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ എവിടെ നിന്നും എവിടേക...