"എന്ന് നിന്റെ മൊയ്തീൻ " ഒരു വട്ടം എങ്കിലും ഒന്ന് പോയി കാണണം, എന്നിട്ട്
മനസ്സിരുത്തി ഒന്ന് ചിന്തിച്ച് നോക്കണം, എന്താണ് പ്രണയം എങ്ങിനെയാണ്
പ്രണയം എന്നൊക്കെ ഒന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് പറ്റിയ ഒരു റഫറൻസ് ആണ്
ഈ സിനിമ, ഓളെ മുഖത്തിനേക്കാൾ മൊഞ്ച് ഓളെ ഖൽബിനാണ് എന്ന് പറയുന്ന നായകനും,
ഒളിച്ചോടിയാൽ തനിക്ക് താഴെയും മേലെയും ഉളള കൂടെപ്പിറപ്പുകളുടെ ജീവിതം
എന്താകുമെന്ന് ചിന്തിക്കുന്ന നായികയും ന്യൂ ജനറേഷൻ സിനിമകളിൽ ഒരിക്കലും
കാണാൻ സാധ്യതയില്ലാത്തഒരു കാഴ്ചയാണ്.....
രണ്ട് വിത്യസ്ത മതക്കാർ തമ്മിലുളള പ്രണയം മലയാളത്തിൽ
ആദ്യമൊന്നുമല്ലെങ്കിലും മൊയ്തീനും കാഞ്ചന മാലയും ഒരു വിധപ്പെട്ട എല്ലാ
പ്രേക്ഷകരേയും മനസ്സിൽ കുറച്ച് നേരമെങ്കിലും ഉണ്ടാവും.....
ഏച്ചു കെട്ടലുകളോ അമാനുഷികമായ നായക സങ്കല്പങ്ങളൊ ഇല്ലാത്ത മനോഹരമായ ഒരു
പ്രണയ കാവ്യം.....
( Writer : Shafi Valappil )
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.