ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ബലിപെരുന്നാൾ സെപ്‌തംമ്പർ 24 വ്യാഴാഴ്ച. മാസപ്പിറവി കാണാത്തതിനാലാണിത്‌.

ഖാസിയും സമസ്‌ത ഉപാധ്യക്ഷനുമായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ, ചെറുശേരി സൈനുദ്ദീൻ മുസ്‌ലിയാർ തുടങ്ങിയ വിവിധ ഖാസിമാരാണു ഇക്കാര്യം അറിയിഛത്‌. അറഫാ ദിനം ബുധനാഴ്ചയാണു.

വലിയോറ പുത്തനങ്ങാടി ചീഞ്ഞു നാറുന്നു...!!

വലിയോറ പുത്തനങ്ങാടി Post Office നു മുൻവശം മാലിന്യ കൂമ്പാരം കുമിഞ്ഞുകൂടി ജനങ്ങൾ ദുരിതാവസ്ഥയിലാണുള്ളത് . തെരുവ് നായ ക്കളുടെ ശല്യവും രൂക്ഷമാണ് . ബന്ധപ്പെട്ട അധികൃതരുടെ സത്വര നട പടികളുണ്ടാവണമെന്ന് അപേക്ഷിക്കുന്നു.

പെണ്കുട്ടികളില്ലാത്ത വീട് ആത്മാവില്ലാത്ത ശരീരങ്ങള് പോലെയാണ്.. വീട്ടില് ഒരു 'മോളൂട്ടി' വേണം.. ആങ്ങളമാരുടെ അനിയത്തിയായി,

ഉമ്മച്ചിയുടെ കുഞ്ഞോളായി, ഉപ്പാന്റെ പൊന്നൂസായി.. അവളുണ്ടെങ്കില് വീട് ഉണര്ന്നിരിക്കും, അകത്തും പുറത്തും പാറി നടക്കും.. അടുക്കളയില് ഉമ്മയ്ക്ക് കൈത്താങ്ങാവും.. മുല്ലയും തുളസിയും പത്തുമണിപ്പൂക്കളും നട്ടു നനക്കാന് ഒരു കുഞ്ഞിപ്പെങ്ങള് തന്നെ വേണം.. നിന്റെ സഹോദരന് ഒരു പെണ്കുഞ്ഞ് പിറന്നാള് അവനെന്റെ സലാം പറയണമെന്ന് പുണ്ണ്യനബി(സ) പഠിപ്പിച്ചു.. മാതാപിതാക്കള്ക്ക് സാന്ത്വനമേകുന്നതണല്മരങ്ങളാണ് ഓരോ പെണ്കിടാവും.. അവശത അനുഭവിക്കുന്ന നേരത്ത് അരികിലാദ്യമെത്തുന്നതും മാതാപിതാക്കളുടെവേര്പാടില് മഴയായ് പെയ്തിറങ്ങുന്നതും മോളുടെ മിഴി നീരായിരിക്കും.. മഹര് മാലയില് കോര്ത്ത് മറ്റൊരാളുടെ കൈകളിലേക്ക് ഏല്പ്പിച്ചു കൊടുത്താലും, വേറൊരു വീട്ടിലേക്ക് പറിച്ചു നട്ടാലും ആഴ്ന്നിറങ്ങിയ ആല്വേരുപോലെ അദൃശ്യമായൊരു സാന്നിദ്ധ്യമായിഅവള് നിന്നരികിലുണ്ടാവും... പരിധിയില്ലാത്ത പ്രതീക്ഷയോടെ പോറ്റി വളര്ത്തിയ ആണ്മക്കള് ജീവിതത്തിന്റെ പച്ചപ്പുതേടി അകലങ്ങളിലേക്ക് ചേക്കേറുമ്പോഴും'മകള്' ഒരു നിഴല് സ്പര്ശമായി അനുഭവപ്പെടും.. ഉമ്മയ്ക്ക് വയ്യെന്ന് കേട്ടപ്പോള് വീട്ടിലാദ്യമെയെത്തിയത് മൂത്തപെങ്ങളാണ്.. കുളിമുറിയില് കാലുതെന്നി വീണ ...

അപരിചിതമായ് വന്ന ഒരു ഫോണ് കോളിലൂടെ ആണ് അവൾ അവനെ പരിചയപ്പെട്ടത്..പരിചയം ഇല്ലാത്ത നമ്പറിൽ നിന്നുള്ള വിളി പതിവ് പോലെ റോങ് നമ്പർ എന്ന് പറഞ്ഞു കാൾ വെച്ചെങ്കിലും വീണ്ടും കാളുകൾ വന്നു കൊണ്ടിരുന്നു

ആദ്യം കുറെ ചീത്ത പറഞ്ഞു എങ്കിലും എല്ലാം കേട്ടിട്ടും വിനീതമായ് ഒന്നും മിണ്ടാതെ നമ്പർ മാറി പോയ് അവന്റെ അമ്മ ഹോസ്പിറ്റലിൽ ആണെന്ന് അൽപം സീരിയസ് ആണ് അത്യവശൃമായ് ബ്ലഡ് വേണം അതിനായ് ധൃതിയിൽ ആരെയോ വിളിച്ചപ്പോൾ മാറി പോയതാണെന്നും സങ്കടത്തോടെ ഉള്ള അവന്റെ മറുപടി അവൾക്കും അല്പം വിഷമമായ് അത് കൊണ്ട് തന്നെ ഒരു സോറി പറഞ്ഞു പെട്ടന്ന് കാൾവെച്ചു. രണ്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും അതെ നമ്പറിൽ നിന്നും കാൾ വന്നു ആദ്യം മടിച്ചെങ്കിലും അവൾ ഫോണ് എടുത്തു ..ഹലോ ഞാൻ ബുദ്ധിമുട്ടിച്ചെ ങ്കിൽ ക്ഷമിക്കണം എന്നെ ഓർക്കുന്നുണ്ടോ രണ്ടു ദിവസം മുൻപ് ഞാൻ വിളിച്ചിരുന്നു ..ഒന്ന് മൂളിയതല്ലാതെ അവൾ ഒന്നും മറുപടി പറഞ്ഞില്ല ..അവൻ തുടർന്നു എന്റെ അമ്മയ്ക്ക് സുഖമായ് നാളെ ഹോസ്പിറ്റൽ വിടും..എന്തോ ഇയാളോട് ഒന്ന് പറയണം എന്ന് തോന്നി അതാ വിളിച്ചേ ഇനി വിളിക്കില്ല കേട്ടോ മറുപടിക്ക് കാത്തു നിൽക്കാണ്ട് മറുപുറത്ത് കാൾ കട്ട് ആയ ശബ്ദം അവൾ കേട്ടു... സംസാരത്തിലെ മാന്യത അതാവണം പിറ്റേന്ന് രാവിലെ വന്ന ഗുഡ് മോർണിംഗ് മെസ്സെജിനു അവൾ മറുപടി തിരിച്ചു അയച്ചത് ..ദിവസങ്ങൾ കഴിയുംതോറും മെസ്സേജിൽ നിന്നും കാളുകളിലേക്കും സോഷ്യൽ നെറ്റ് വർക്ക്കളിലേക്കും അവരുട...

വലിയോറ പുതനങ്ങാടിയുടെ സമീപ പ്രദേശമായ കൊളപ്പുറത്ത് " ഹൈടെക്'' ബസ് കാത്തിരിപ്പു കേ ന്ദ്രം വരുമ്പോൾ , നൂറ്റാണ്ട് പഴക്കമു ള്ള പുതനങ്ങാടിയിൽ ഒരു " LOW ടെക്'' ബസ് കാത്തിരിപ്പു കേന്ദ്രം പോ ലും ഇല്ലെന്നുള്ളതാണ് വസ്തുത.

പ്രസ്തുത ആവശ്യം ഉന്നയിച്ചു കൊ ണ്ട് ഞാൻ പലരെയും സമീപ്പിക്കുകയുണ്ടായെങ്കിലും , ഫലം തഥൈ വ...! തെറ്റ് ആരുടെ ഭാഗത്താണെന്ന് പ്രദേശ വാസികൾ തീരുമാനിക്കട്ടെ.പു രുഷ സാന്നിദ്ധ്യമുള്ള അങ്ങാടിയുടെ നടുവില് സത്രീകളുടെ ബസ്കാ ത്ത് നില്ക്കുന്ന ദൃശ്യം കാണുക.ബസ് കാത്തിരിപ്പു കേന്ദ്രത്തിനുള്ള സ്ഥല ലഭ്യതയുടെ പ്രശ്നമില്ലാതിരുന്നിട്ടും , എന്തുകൊണ്ട് ഒരു ബസ് കാത്തിരുപ്പ് കേന്ദ്രം നിർമിക്കാൻ ആരും മുമ്പോട്ടു വരുന്നില്ലെന്ന ചോ ദ്യത്തിന് ഇത് വരെ മറുവടി ലഭിച്ചിട്ടില്ല . ചിനക്കൽ , അമരിപ്പടി , പര പ്പിൽ പാറ അടക്കാ പുര , മുതലമാട്, കാളികടവ് , തെർകയം , പണ്ടി കശാല , തുടങ്ങിയ സമീപ സ്ഥലങ്ങളിലെല്ലാം നിലവിൽ ബസ് കാത്തി രിപ്പു കേന്ദ്രങ്ങളുണ്ട്. Writer :Aboohaji Anchukandan

VVL 2015 LIVE VIDEOS വി വി ൽ 2015 ലെ ഫൈനൽ മല്സരം

പള്ളികളിലെ ഉച്ചഭാഷിണി; നിയന്ത്രണം പാലിക്കണമെന്ന് ഹൈദരലി തങ്ങള്‍

കോഴിക്കോട്: പള്ളികളിലെ ഉച്ചഭാഷിണി ബാങ്കിനും അത്യാവശ്യ അറിയിപ്പുകള്‍ക്കും മാത്രം ഉപയോഗിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പൊതു ജനങ്ങള്‍ക്കു ശല്യമാവുന്ന വിധത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

നിക്കറും vkc ഹവായ് ചെരിപ്പും ഇട്ടോണ്ട് നടന്നിരുന്ന കാലം...smile emoticon ബാലരമക്കും ബാലമംഗളത്തിനുമൊക്കെ വേണ്ടി കാത്തിരുന്ന വെള്ളിയാഴ്ച്ചകള്‍...😘

മടല്‍ ബാറ്റും ഒരു രൂപയുടെയും മൂന്ന് രൂപയുടെയുമൊക്കെ പ്ലാസ്റ്റിക് ബോളും ആറു രൂപന്റെ പെപ്സി ബോള്‍ കൊണ്ടും ക്രിക്കറ്റ് കളിച്ച് വിളയാടിയിരുന്ന കാലം.. grin emoticon സൈക്കിള്‍ ടയര്‍ ഉരുട്ടി പാല്‍ വാങ്ങാന്‍ പോയിരുന്ന കാലം...😍 പഴയ ചെരിപ്പും മടലും ഉപയോഗിച്ച് വണ്ടി ഉണ്ടാക്കി ഒാടിച്ച് നടന്നിരുന്ന കാലം...☺ കൊത്തക്കല്ലും ക്കും സെയ് വറും തലമ്മതൊടലും കള്ളനും പോലീസും ഒക്കെ കളിച്ചിരുന്ന കാലം..😀 ചൂണ്ട ഇട്ടും ചെരട്ട കെണി വെച്ചും പുഴയില്‍ ചാടിയും നീന്തിയും നടന്നിരുന്ന കാലം... 😍 വാടകക്ക് സൈക്കിളെടുത്ത് കറങ്ങിയിരുന്ന കാലം...😘 സ്കൂള്‍ മതില്‍ ചാടിയും കഞ്ഞിപ്പുരയില്‍ വരിയില്‍ ഒന്നാമതെത്താന്‍ ഓാടിയും നടന്നിരുന്ന കാലം...😎 ഉത്തരം വിളിച്ച് പറഞ്ഞും ഇമ്പോസിഷന്‍ എഴുതിയും ബെഞ്ചില്‍ കയറി നില്‍ക്കുകയും ചെയ്തിരുന്ന കാലം...😉 ഹോംവര്‍ക്ക് ചെയ്യാത്തിന് തല്ല് കിട്ടാതിരിക്കാനും നല്ല ദിവസമാകാനും രണ്ട് മൈനകളെ നോക്കി മേലെപ്പറമ്പ് മൈതാനിയി്‍ലും പള്ളിതൊടുവിലും പോസ്റ്റായിരുന്ന കാലം.. 🚶 മാങ്ങക്കും പറങ്കിമൂച്ചിക്കുമൊക്കെ കല്ലെറിഞ്ഞ് നടന്നിരുന്ന കാലം...😜 തൊടീലെ അണ്ടി പെറുക്കി വിറ്റ് കിട്ടിയ പൈസക്ക് സോഡയും ലൈമു...

ഇവിടെ പറയാന്‍ പോകുന്നത് 1960-1990 കാലഘട്ടത്തില്‍ ജനിച്ചവരെ കുറിച്ചാണ്, ഞാനും ആ കാലഘട്ടത്തില്‍ ജനിച്ചത്‌ കൊണ്ട് അഭിമാനത്തോടെയാണ് ഇതെഴുതുന്നത്. 😎

ഒരുപാടു പ്രത്യേകതകള്‍ നിറഞ്ഞ ഭാഗ്യം ചെയ്ത ഒരു തലമുറയാണ് ഞങ്ങളുടേത്. 😎 5 വയസ്സ്‌ വരെ അംഗനവാടിയിൽ പോയത്‌ നമ്മൾ മാത്രമാണു. 😎 രാവിലെ പഴങ്കഞ്ഞി കുടിച്ചവർ 😎 പാൽ സൊസ്സയിറ്റിയിൽ കൊടുത്ത് സ്കൂളിൽ പോയവർ 😎 വട്ടയിലയിൽ സർക്കാരിന്റെ ഗോതമ്പ് ഉപ്പുമാവ് തിന്നവർ 😎 ആശുപത്രിയിൽ രോഗികളെ കാണാൻ പോയപ്പോൾ മോഡേൺ ബ്രഡും, പാലും, മുട്ടയും കഴിച്ചവർ 😎 നോമ്പു വീടലിനു ഒരു കോഴിയെ അറുത്തതിൽ പതിനാറു പാത്രത്തിൽ വിളമ്പിയ അമ്മച്ചിമാരുടെ കൊച്ചുമക്കൾ നമ്മളാണ്. 😎 സ്കൗട്ട് പ്രസ്ഥാനത്തിലൂടെ കാരുണ്യത്തിന്റേയും സേവനത്തിന്റേയും നന്മകൾ പഠിച്ചത് 😎 പൊറോട്ടായും കറിയും കഴിക്കാൻ എൻ.സി.സി ക്ക് ചേർന്നവർ 😎 ഏഴാം ക്ലാസ്‌ വരെ നിക്കർ ഇട്ട്‌ സ്കൂളിൽ പോയത്‌. റേഷൻ കടയിലെ നാറുന്ന യൂണിഫോം ഇടാൻ കഴിഞ്ഞവർ 😎 മഴക്കാലത്ത്‌ ഓവുചാലിൽ നിന്ന് മീൻ കുട്ടികളെയും തവള പൊട്ടലുകളെയും പിടിച്ച്‌ കുപ്പിയിൽ ആക്കി വീട്ടിൽ വെച്ചത്‌. 😎 പീടികയിൽ മിട്ടായി ഭരണികളിൽ കവർ ഇല്ലാത്ത മിട്ടായികൾ മാത്രം ഉണ്ടായിരുന്നത്‌. 😎 മാഷിന്റെ അടുത്ത്‌ നിന്ന് നുള്ളും അടിയും വാങ്ങാൻ ഭാഗ്യമുണ്ടായവർ. 😎 90% പേർക്കും നീന്താൻ അറിയുന്ന കാലഘട്ടo. 😎 സോഡ വാങ്ങ...

ഐലന് കുര്ദ്ദി- തുര്ക്കി തീരത്ത് മരിച്ച നിലയില് കണ്ടെത്തിയ കുട്ടിയെ തിരിച്ചറിഞ്ഞു

Check out the image I edited at Sent from തുര്ക്കി തീരത്ത് മരിച്ചനിലയില് കണ്ടെത്തിയ കുട്ടിയെ തിരിച്ചറിഞ്ഞു. സിറിയയില് നിന്നുള്ള മൂന്നുവയസുകാരന് ഐലന് കുര്ദ്ദിയാണ് കുട്ടിയെന്ന് തുടര്ക്കി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. തുര്ക്കികടല്ക്കരയില് ട്രൗസറും ഷൂവും ധരിച്ച് കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആഭ്യന്തരയുദ്ധം തകര്ത്ത സിറിയന് അഭയാര്ത്ഥികളുടെ കുട്ടിയാണിത്. സിറിയയില് നിന്നും രക്ഷപ്പെട്ട് ഗ്രീസിലെ കോസ് സ്വീപിലേക്ക് കടക്കാന് ശ്രമിച്ച അഭയാര്ത്ഥികളുടെ ബോട്ട് കഴിഞ്ഞ ബുധനാഴ്ച മുങ്ങിയിരുന്നു. കുട്ടികളടക്കം 12 പേര് മുങ്ങിമരിച്ചിരുന്നു. ഇക്കൂട്ടത്തില്പ്പെട്ട കുട്ടിയാണ് ഐലന് കുര്ദ്ദി. reply to

🎓അക്ഷരകൂട്ടങ്ങളെ പരിചയപ്പെടുത്തിയ അറിവിന്‍റെ ജാലകം നമ്മുക്ക് തുറന്നുതന്ന

നന്മയുടെ ലോകത്തേക്ക് നമ്മേ നയിച്ച നമ്മുടെ സ്വന്തം ഗുരുക്കന്മാരിലേക്ക് നമ്മുക്കൊരു ഗ്രഹപ്രവേശനം നടത്താം... നമ്മുക്കായ് കാലം കഴിച്ച്കൂട്ടിയ പ്രിയ അധ്യാപകരിലേക്ക് ഒരു ദിനം .... ഒരു നേരം... September 5 teachers dayക്ക് ജില്ലയിലെ മുഴുവന്‍ unit കളിലും അധ്യാപകരേ ആദരിക്കുന്നു... അനുഭവം പങ്കുവെച്ചും ആദരിച്ചും award നല്‍കിയും പൊന്നാട അണിയിച്ചും മറ്റ് വ്യത്യസ്ത പരിപാടിയുമായ് msf പ്രവര്‍ത്തകര്‍ ഈ പദ്ധതി വിജയിപ്പിക്കാന്‍ മുന്നിട്ട് ഇറങ്ങണമെന്ന് അറിയിക്കുന്നു... 👏👏👏👏👏 ഗുരുവന്ദനം 💚msf puthanangadi unit 💚

test

മോനേ..., ''ഇനിക്ക് പെണ്ണുങ്ങള്‍ ഉടുക്കുന്ന ഒരു ലുങ്കിയും മാലയും വാങ്ങിത്തരണം'' കയ്യില്‍ ചുരുട്ടിപ്പിടിച്ച റിയാലുകള്‍ നീട്ടി മദീനയില്‍ വെച്ച് വളരെ പ്രായം ചെന്ന ആ ഉമ്മ എന്നോട് പറഞ്ഞു...

''ലുങ്കിയോ, ഉമ്മ ലുങ്കി ഉടുക്കാറുണ്ടോ''...? എന്‍റെ സംശയം... അപ്പോള്‍ ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു; ''എനിക്കല്ല മോനേ''..., അയലോത്തെ ചിരുതക്കാണ്... ഓള് പറഞ്ഞു; ഇങ്ങള് മക്കത്തീന്ന് വരുമ്പോ അവിടുത്തെ കാരക്കയും വെള്ളവും (സംസം) നിക്കും കൊണ്ടോരണം എന്ന്.... അപ്പൊ ഞാനോളോട് പറഞ്ഞു...; ''ചിരുതേ... സംസം അനക്ക് തരാന്‍ പറ്റോന്ന് ഇനിക്ക് ഉസ്താതിനോട് ചോയിക്കണം. കാരക്ക ഉറപ്പായിട്ടും കൊണ്ടോരാം''.. ''ഓള് ഇന്‍റെ ചെങ്ങായിച്ചിയാ. ഓള്‍ക്ക് എന്തേലും വാങ്ങാതെ പറ്റൂലാ'''... സംസവും അവര്‍ക്ക് കൊടുക്കാം എന്ന് ഉസ്താദ് പറഞ്ഞപ്പോള്‍ ആ ഉമ്മ മനസ്സ് സന്തോഷം കൊണ്ട് തുടിക്കുന്നതും മുഖം തിളങ്ങുന്നതും ഞാന്‍ കണ്ടു... ***************************** ഈ കളങ്കരഹിത മനസ്സുകള്‍ക്ക് നാമെന്തു പേരിടും ? വര്‍ഗീയ കോമരങ്ങളേ നിങ്ങളെന്നെ കൈവിടുക... പകരം ഞാന്‍ ആ ഉമ്മയുടെയും അമ്മയുടെയും കൈ പിടിച്ചു നടന്നോട്ടെ....

നമ്മുടെ വാർഡിന്റെ നമ്പർ എത്രേ?.... പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു, ഒരു വാർഡ് മെമ്പർ ആവാൻ പൂതി വെച്ച് നടക്കുന്ന സകല ആളുകളും ഇപ്പൊ പൊതു പ്രവർത്തകർ ആയി മാറുന്ന സമയം ആണ്,

വലിയ വലിയ വാഹനങ്ങളിൽ നിർത്താതെ ചീറിപ്പാഞ്ഞ് പോയിരുന്ന പലരും ഇപ്പൊ നമ്മളെ ഒക്കെ കാണുമ്പോ വണ്ടി നിർത്തി ഇറങ്ങി വന്ന് പത്ത് മിനുട്ട് നമ്മളോടൊക്കെ കുശലാന്വേഷണം നടത്തിയിട്ടേ പോകുന്നൊളളൂ, സംസാരത്തിലുടനീളം വികസനം എന്ന വാക്ക് ഒരു നൂറ്റമ്പത് വട്ടം പറഞ്ഞിട്ടുണ്ടാകും, പുളളിക്കാരൻ പറയുന്നത് കേട്ടാൽ നമുക്കും സങ്കടം ആവും നമ്മുടെ നാടിന്റെ അവസ്ഥ ഓർത്ത്, മുല്ലപ്പെരിയാറിന്റെ കാര്യം ആലോച്ചിട്ട് കിടന്നിട്ട് ഉറക്കം വരാത്ത പീ ജെ ജോസഫിനെ പോലെ ഇദ്ധേഹത്തിനും നമ്മുടെ വാർഡിന്റെ കാര്യം ആലോചിച്ചിട്ട് ഉറക്കം വരുന്നില്ല എന്നൊക്കെ ആണ് പറഞ്ഞ് വരുന്നത്. ഏതെങ്കിലും ഒരു പാർട്ടി എന്നൊന്നും നിർബന്ധം ഇക്കൂട്ടർക്ക് ഇല്ലാ, ഇവിടുളളവർ സഹകരിച്ചില്ലെങ്കിൽ അപ്പുറത്ത് നോക്കും ഇനി അഥവാ നടന്നില്ലെങ്കിൽനാട്ടിലെ കുറച്ച് കാരാക്കൂസ് ആൾക്കാരെ സംഘടിപ്പിച്ച് സ്വതന്ത്രനായി നിൽക്കും, അതും നടന്നില്ലെങ്കിൽഅടുത്ത വാർഡിലേക്ക് തന്റെ പൊതുപ്രവർത്തനം പെട്ടന്ന് മാറ്റിക്കളയും, ഏറ്റവും രസകരമായ സംഭവം എന്തെന്നു വെച്ചാൽ നമ്മളെ മൊബൈലിൽ വരെ ഇങ്ങേര് ഇങ്ങോട്ട് വിളിച്ച് ചുമ്മാ വർത്താനം പറയും, മായാവി യിലെ സലിംകുമാറിനെ പോലെ നാട്ടുകാർക്ക് മൊത്തം വട്...
വലിയോറ പരപ്പില്പാറയിലെ വലിയമൂച്ചിക്കല് അബ്ദുറഹിമാന്റെ മകന് ശുഹൈബ്(23)ന്റെ മൃതദേഹമാണ് തേനിയിലെ വാടക കോട്ടേഴ്‌സില് കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ശുഹൈബിനെ കാണാതായത്. ഇതെ ദിവസം വേങ്ങര നെടുമ്പറമ്പില് നിന്ന് യുവതിയെയും കുഞ്ഞിനെയും കാണാതായിരുന്നു. യുവതി ശുഹൈബിനൊപ്പം പോയതാണെന്നാരോപിച്ച് യുവതിയുടെ ഭര്ത്താവ് പോലിസില് പരാതി നല്കിയിരുന്നു. ഇതെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം തേനിയിലെ വാടക കോട്ടേഴ്‌സില് നിന്ന് കണ്ടെത്തിയത്. നെടുമ്പറമ്പില് നിന്നു കാണാതായ യുവതി തേനി പോലിസിന്റെ കസ്റ്റഡിയുള്ളതായും സൂചനയുണ്ട്. ശുഹൈബിന്റെ മരണവിവരമറിഞ്ഞ് ബന്ധുക്കള് പോലിസിനൊപ്പം തേനിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതെ സമയം, യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്ട്ടം നടത്തി തേനിയില് മറവ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഇതോടെ യുവാവിന്റെ തിരോധാനത്തിലും മരണത്തിലും ദുരൂഹതയേറിയിരിക്കുകയാണ്. പാത്തുമ്മയാണ് ശുഹൈബിന്റെ മാതാവ്. സഹോദരങ്ങള്: ശരീഫ്, ശിഹാബ്, നൗഷാദ്, സക്കീന, നസീമ. Coppy to media next news

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

കനത്ത മഴയെ തുടർന്ന് വലിയോറയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു: വീടിനും റോഡിനും ഭീഷണി VIDEO

കഴിഞ്ഞ ശനിയാഴ്ച വേങ്ങര പഞ്ചായത്തിലെ 17വാർഡിലെ വലിയോറ മണപ്പുറത്ത്‌ താമസിക്കുന്ന ഉണ്ണിയലുക്കൽ മരക്കാർ കുട്ടി എന്നവരുടെ കിണർ  കനത്ത മഴയെ തുടർന്ന്  ഇടിഞ്ഞ് താഴ്ന്നു. വീടിനും റോഡിനും ഭീഷണി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

കൂരിയാട് ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ

വേങ്ങര : കൂരിയാട് എൻഎച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് വൻതോതിൽ എം ഡി എം എ വിൽപ്പന നടത്തുന്ന സംഘ അംഗങ്ങളായ 3 പേർ പിടിയിൽ.  പറമ്പിൽപീടിക സ്വദേശി ആഷിക്, കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23) അക്ഷയ് (23)എന്നിവരെയാണ് മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെആറിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീമും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ NH 66 ദേശീയപാതയിലെ കൂരിയാട് അണ്ടർ പാസേജിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളിൽ നിന്നും എംഡി എം എ വിൽപ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും mdma വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി.  2021ൽ കോഴിക്കോട് കസബ പോലീസ് ആഷിക്കിനെ mdma യുമായി പിടികൂടിയിരുന്നു. ഈ കേസിൽ കോടതിയിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വിൽപ്പനയിൽ സജീവമായിട്ടുള്ളത്. പ്രതികൾക്ക് എംഡിഎംഐ എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസിനെ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജു നരക്കോട്ടിക് സെൽ DYSP സിബി, വേങ്ങര പോലീസ് ഇൻസ്പെക്‌ടർ രാജേന്ദ്രൻ നായർ, Asiമാരായ സ്മ‌ിത, ബിന്ദു സെബാസ്റ്റ്യൻ, ...

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...