വലിയോറ പരപ്പില്പാറയിലെ വലിയമൂച്ചിക്കല് അബ്ദുറഹിമാന്റെ മകന് ശുഹൈബ്(23)ന്റെ മൃതദേഹമാണ് തേനിയിലെ വാടക കോട്ടേഴ്‌സില് കണ്ടെത്തിയത്.
രണ്ടാഴ്ച മുമ്പാണ് ശുഹൈബിനെ കാണാതായത്. ഇതെ ദിവസം വേങ്ങര നെടുമ്പറമ്പില് നിന്ന് യുവതിയെയും കുഞ്ഞിനെയും കാണാതായിരുന്നു. യുവതി ശുഹൈബിനൊപ്പം പോയതാണെന്നാരോപിച്ച് യുവതിയുടെ ഭര്ത്താവ് പോലിസില് പരാതി നല്കിയിരുന്നു. ഇതെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം തേനിയിലെ വാടക കോട്ടേഴ്‌സില് നിന്ന് കണ്ടെത്തിയത്. നെടുമ്പറമ്പില് നിന്നു കാണാതായ യുവതി തേനി പോലിസിന്റെ കസ്റ്റഡിയുള്ളതായും സൂചനയുണ്ട്. ശുഹൈബിന്റെ മരണവിവരമറിഞ്ഞ് ബന്ധുക്കള് പോലിസിനൊപ്പം തേനിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതെ സമയം, യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്ട്ടം നടത്തി തേനിയില് മറവ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഇതോടെ യുവാവിന്റെ തിരോധാനത്തിലും മരണത്തിലും ദുരൂഹതയേറിയിരിക്കുകയാണ്. പാത്തുമ്മയാണ് ശുഹൈബിന്റെ മാതാവ്. സഹോദരങ്ങള്: ശരീഫ്, ശിഹാബ്, നൗഷാദ്, സക്കീന, നസീമ.
Coppy to media next news
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി) ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്. നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...